കെ. കുഞ്ഞാലി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| കരിക്കാടൻ കുഞ്ഞാലി | |
|
|
|
| നിയോജക മണ്ഡലം | നിലമ്പൂർ |
|---|---|
|
|
|
| ജനനം | 1924 ജൂലൈ 8 Kondotty, Madras Presidency, British India |
| മരണം | 1969 ജൂലൈ 28 (പ്രായം 45) |
| രാഷ്ടീയകക്ഷി | സി.പി.ഐ(എം) |
| ജീവിതപങ്കാളി(കൾ) | കെ.ടി സൈനബ |
| കുട്ടികൾ | അഷ്‌റഫ്, സറീന, നിഷാദ്, ഹസീന |
| As of ജനുവരി 26, 2009 Source: [1] |
|
ഏറനാടിന്റെ മണ്ണിൽ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് അടിത്തറ പാകിയ വിപ്ലവകാരിയും നിലമ്പൂരിന്റെ പ്രഥമ എം എൽ എയുമായിരുന്നു സഖാവ് കുഞ്ഞാലി എന്ന പേരിൽ അറിയപ്പെടുന്ന കെ. കുഞ്ഞാലി (കരിക്കാടൻ കുഞ്ഞാലി). (ജനനം: 8 ,ജൂലൈ 1924 മരണം: 28 ,ജൂലൈ 1969)[1]
ജീവിതരേഖ [തിരുത്തുക]
കരിക്കാടൻ കുഞ്ഞിക്കമ്മദിന്റേയും അമ്പലൻ ആയിശുമ്മയുടേയും ഏക മകനായി 1924 ൽ കൊണ്ടോട്ടിയിലായിരുന്നു കുഞ്ഞാലിയുടെ ജനനം.[2] 1961 മെയ് 16ന് എഴുത്തുകാരൻ കെ ടി മുഹമ്മദിന്റെ സഹോദരി സൈനബയെ വിവാഹം ചെയ്തു. രണ്ടുപ്രാവശ്യം സംസ്ഥാനനിയമസഭയിൽ നിലമ്പൂരിനെ പ്രതിനിധാനംചെയ്തു.
അന്ത്യം [തിരുത്തുക]
1969 ജൂലൈ 26ന് കുഞ്ഞാലി അജ്ഞാതരുടെ വെടിയേറ്റു മരിച്ചു. ആര്യാടൻ മുഹമ്മദായിരുന്നു കേസിലെ ഒന്നാം പ്രതി[2]. എന്നാൽ ആര്യാടന് കേസിൽ പങ്കില്ലെന്ന് പറഞ്ഞ് കോടതി അദ്ദേഹത്തെ വെറുതെ വിടുകയായിരുന്നു[2].
അവലംബം [തിരുത്തുക]
- ↑ http://niyamasabha.org/codes/legislatorsupto2006.pdf
- ↑ 2.0 2.1 2.2 സഖാവ് കുഞ്ഞാലി ഏറനാടിന്റെ രക്തനക്ഷത്രം, ഹംസ ആലുങ്ങൽ - പ്രസാധകർ: പു.ക.സ