എം. ഹക്കിംജി സാഹിബ്‌

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
എം. ഹക്കിംജി സാഹിബ്‌
ജനനം1928 ഒക്ടോബർ 24
മരണംമാർച്ച് 18, 1991(1991-03-18) (പ്രായം 62)
ദേശീയതഇന്ത്യൻ
തൊഴിൽപൊതുപ്രവർത്തകൻ
അറിയപ്പെടുന്നത്മൂന്നാം കേരള നിയമസഭാംഗം

മൂന്നാം കേരള നിയമസഭാംഗമായിരുന്നു എം. ഹക്കിംജി സാഹിബ്‌[1]. തിരുവനന്തപുരം ജില്ലയിൽ കണിയാപുരത്തു 1928 ഒക്ടോബർ 24 നു ജനിച്ചു. 63-ആം വയസ്സിൽ 1991 മാർച്ച്‌ 18 നു നിര്യാതനായി. വിദ്യാർഥി ആയിരിക്കുമ്പോൾ ഇന്ത്യയുടെ സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ടു പൊതു പ്രവർത്തനം ആരംഭിച്ചു. ഇന്ത്യൻ യുനിയൻ മുസ്ലിം ലീഗ് തിരുവനനന്തപുരം ജില്ല കമ്മിറ്റിയുടെ ആദ്യ പ്രസിഡൻറായി 1956ൽ രാഷ്ട്രിയ രംഗത്ത് സജീവമായി. 1957 ലെ വിമോചന സമരത്തിൽ തിരുവനനന്തപുരം ജില്ലാ സമരസമിതിയുടെ വൈസ്‌ ചെയർമാൻ എന്ന നിലയിൽ അറസ്റ്റ്‌ വരിച്ചു 21 ദിവസത്തോളം ജയിൽ വാസം അനുഭവിച്ചു. 1957 മുതൽ 62 വരെ കേരള സംസ്ഥാന മുസ്ലിം ലീഗ് കമ്മിറ്റിയുടെ ഉപാധ്യക്ഷൻ ആയിരുന്നു. തെക്കൻ കേരളത്തിലെ ആദ്യത്തെ മുസ്ലിം ലീഗ് എം.എൽ.എ ആയി 1967-ൽ കഴക്കുട്ടത്ത് നിന്നും തിരഞ്ഞെടുക്കപ്പെട്ടു[2].

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=എം._ഹക്കിംജി_സാഹിബ്‌&oldid=3488863" എന്ന താളിൽനിന്ന് ശേഖരിച്ചത്