ജി. കാർത്തികേയൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കാർത്തികേയൻ എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ കാർത്തികേയൻ (വിവക്ഷകൾ) എന്ന താൾ കാണുക. കാർത്തികേയൻ (വിവക്ഷകൾ)
ജി. കാർത്തികേയൻ
ജി. കാർത്തികേയൻ

നിലവിൽ
പദവിയിൽ 
2011 ജൂൺ 02[1]
മുൻ‌ഗാമി കെ. രാധാകൃഷ്ണൻ
ഗവർണർ എച്ച്.ആർ. ഭരദ്വാജ്
നിയോജക മണ്ഡലം അരുവിക്കര

പ്രതിപക്ഷത്തിന്റെ ഉപനേതാവ്, ആര്യനാട് എം.എൽ.എ.
പദവിയിൽ
2006–2011

ഭക്ഷ്യ പൊതുവിതരണ മന്ത്രി
പദവിയിൽ
2001–2006

ജനനം (1949-01-20) 20 ജനുവരി 1949 (65 വയസ്സ്)
വർക്കല, കേരളം, ഇൻഡ്യ
രാഷ്ടീയകക്ഷി ഇൻഡ്യൻ നാഷണൽ കോൺഗ്രസ് Flag of the Indian National Congress.svg
ജീവിതപങ്കാളി(കൾ) ഡോ. എം.ടി. സുലേഖ
കുട്ടികൾ 2 ആൺകുട്ടികൾ
ഭവനം തിരുവനന്തപുരം, ഇൻഡ്യ
മതം ഹിന്ദു
As of Nov 7, 2012
Source: kerala.gov.in

കേരളത്തിലെ കോൺഗ്രസ് (ഐ) നേതാക്കളിലൊരാളും, പതിമൂന്നാം കേരള നിയമസഭയിലെ സ്പീക്കറും, അരുവിക്കര മണ്ഡലത്തിൽ നിന്നുള്ള എം.എൽ.എ-യുമാണ് ജി. കാർത്തികേയൻ (ജനനം: 1949 ജനുവരി 20). 1995-ലെ എ.കെ. ആന്റണി മന്ത്രിസഭയിൽ വിദ്യുച്ഛക്തി വകുപ്പ് മന്ത്രിയായും 2001-ലെ ആന്റണി മന്ത്രിസഭയിൽ ഭക്ഷ്യ-പൊതുവിതരണ, സാംസ്‌കാരിക മന്ത്രിയായും ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. ഇതിന് പുറമേ കോൺഗ്രസിന്റെ നിയമസഭാ കക്ഷി ഉപനേതാവ്, ചീഫ് വിപ്പ് സ്ഥാനങ്ങളും കൈകാര്യം ചെയ്തിട്ടുണ്ട്.[2]

ജീവിതരേഖ[തിരുത്തുക]

1949 ജനുവരി 20-ന് തിരുവനന്തപുരം ജില്ലയിലെ വർക്കലയിൽ എൻ.പി ഗോപാലപിള്ളയുടെയും വനജാക്ഷിയമ്മയുടെയും മകനായി ജനനം. ബിരുദത്തിന് ശേഷം എൽഎൽ.ബിയും പൂർത്തിയാക്കി. കെ.എസ്.യു.-വിലൂടെയാണ് രാഷ്ട്രീയ രംഗത്ത് എത്തിയത്. 1978-ൽ കോൺഗ്രസിലുണ്ടായ പിളർപ്പിൽ കാർത്തികേയൻ കെ. കരുണാകരനൊപ്പം അടിയുറച്ചു നിന്നു. കെ.എസ്.യു സംസ്ഥാന പ്രസിഡണ്ട് , യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി, യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുള്ള അദ്ദേഹം 1980-ൽ ആദ്യമായി നിയമസഭാ തെരഞ്ഞെടുപ്പിൽ മൽസരിച്ചെങ്കിലും പരാജയപ്പെട്ടു. വർക്കല മണ്ഡലത്തിൽ വർക്കല രാധാകൃഷ്ണനോടായിരുന്നു തോൽവി.[3] 1982-ൽ തിരുവനന്തപുരം നോർത്ത് മണ്ഡലത്തിൽ മത്സരിച്ച ഇദ്ദേഹം സി.പി.എം നേതാവ് കെ. അനിരുദ്ധനെ പരാജയപ്പെടുത്തി ആദ്യമായി നിയമസഭയിലെത്തി.[4] എന്നാൽ 1987-ൽ ഇതേ മണ്ഡലത്തിൽ എം.വിജയകുമാറിനോട് പരാജയപ്പെട്ടു.[5] പിന്നീട് തുടർച്ചയായി അഞ്ചു തവണ ജി. കാർത്തികേയൻ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1991, 1996, 2001, 2006 വർഷങ്ങളിൽ ആര്യനാട് നിന്നും 2011-ൽ അരുവിക്കരയിൽ നിന്നുമാണ് നിയമസഭയിലെത്തിയത്.

കുടുംബം[തിരുത്തുക]

ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്‌സിറ്റി ഡയറക്ടർ ഡോ. എം.ടി. സുലേഖയാണ് ഭാര്യ . കെ.എസ്. അനന്തപത്മനാഭൻ, കെ.എസ്. ശബരിനാഥൻ എന്നിവർ മക്കളാണ്.

അവലംബം[തിരുത്തുക]

  1. http://www.business-standard.com/india/news/g-karthikeyan-elected-speakerkerala-assembly/437673/
  2. "സ്പീക്കറുടെ ജീവിതരേഖയും വ്യക്തിവിവരണവും". കേരള നിയമസഭയുടെ ഔദ്യോഗിക വെബ്‌സൈറ്റ്. യഥാർത്ഥ സൈറ്റിൽ നിന്ന് 2014-07-25 15:24:30-നു ആർക്കൈവ് ചെയ്തത്. 
  3. 1980-ലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം, കേരള സർക്കാരിന്റെ ഔദ്യോഗിക വെബ്‌സൈറ്റ്
  4. 1982-ലെ തെരഞ്ഞെടുപ്പ് ഫലം,തിരുവനന്തപുരം നോർത്ത് മണ്ഡലം, കേരള നിയമസഭ തെരഞ്ഞെടുപ്പ് വിവരശേഖരം
  5. 1987-ലെ തെരഞ്ഞെടുപ്പ് ഫലം,തിരുവനന്തപുരം നോർത്ത് മണ്ഡലം, കേരള നിയമസഭ തെരഞ്ഞെടുപ്പ് വിവരശേഖരം
"http://ml.wikipedia.org/w/index.php?title=ജി._കാർത്തികേയൻ&oldid=1972757" എന്ന താളിൽനിന്നു ശേഖരിച്ചത്