കെ. രാധാകൃഷ്ണൻ (പൊതുപ്രവർത്തകൻ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കെ. രാധാകൃഷ്ണൻ എന്ന പേരിൽ ഒന്നിലധികം വ്യക്തികളുണ്ട്. അവരെക്കുറിച്ചറിയാൻ കെ. രാധാകൃഷ്ണൻ (വിവക്ഷകൾ) എന്ന താൾ കാണുക. കെ. രാധാകൃഷ്ണൻ (വിവക്ഷകൾ)

കെ. രാധാകൃഷ്ണൻ (ജനനം: 1964 മേയ് 24) കേരളത്തിലെ ഇടതുപക്ഷ രാഷ്ട്രീയപ്രവർത്തകനാണ്. ഇദ്ദേഹം സി.പി.ഐ.(എം) അംഗമാണ്. ഇദ്ദേഹം തൃശൂർ നിവാസിയും ചേലക്കര നിയോജകമണ്ഡലത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധിയുമാണ്.[1]

ജീവിതരേഖ[തിരുത്തുക]

1964 മാർച്ച് 24-ന് ഇടുക്കിജില്ലയിലെ പുള്ളിക്കാനത്ത് ജനിച്ചു[2]. പരേതനായ എം.സി. കൊച്ചുണ്ണിയും ചിന്നമ്മയുമാണ് മാതാപിതാക്കൾ. ഇദ്ദേഹത്തിന്റെ അച്ഛൻ ഒരു തോട്ടം തൊഴിലാളിയായിരുന്നു. തോന്നൂർക്കര എ.യു.പി. സ്കൂളിലാണ് പ്രാധമിക വിദ്യാഭ്യാസം നടത്തിയത്. ചേലക്കര എസ്.എം.ടി.ജി.എച്ച്.എസിലാണ് ഇദ്ദേഹം ഹൈസ്കൂൾ പഠനം നടത്തിയത്. വടക്കാഞ്ചേരി ശ്രീ. വ്യാസ കോളേജിലും ശ്രീ കേരള വർമ്മ കോളേജിലും തുടർ പഠനം നടത്തി. വിദ്യാർത്ഥി ജീവിതത്തിനിടെത്തന്നെ ഇദ്ദേഹം രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ചിരുന്നു.

രാഷ്ട്രീയത്തിൽ[തിരുത്തുക]

ഇദ്ദേഹം എസ്.എഫ്.ഐ.യുടെ സജീവ പ്രവർത്തകനായിരുന്നു. കേരള വർമ കോളേജിൽ യുണിറ്റ് സെക്രട്ടറി, ചേലക്കര ഏരിയ സെക്രടറി, തൃശൂർ ജില്ല സെക്രട്ടറിയറ്റ് അംഗം എന്നീ സ്ഥാനങ്ങൾ ഇദ്ദേഹം എസ്.എഫ്.ഐയിൽ വഹിച്ചിട്ടുണ്ട്. ഡി.വൈ.എഫ്.ഐ. ചേലക്കര ബ്ലോക്ക് കമ്മിറ്റി സെക്രട്ടറി, സംസ്ഥാന കമ്മിറ്റി അംഗം എന്നീ നിലകളിലും ഇദ്ദേഹം പ്രവർത്തിച്ചിരുന്നു. ഇപ്പോൾ സി.പി.ഐ.(എം.) സംസ്ഥാന കമ്മിറ്റി അംഗമാണ്. കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്, ഗ്രന്ഥ ശാലാ സംഘം, സമ്പൂർണ സാക്ഷരതാ യജ്ഞം എന്നിവയിൽ പങ്കാളിയായിട്ടുണ്ട്. 1991-ൽ ഇദ്ദേഹം വള്ളത്തോൾ നഗർ ഡിവിഷനിൽ നിന്നും തൃശൂർ ജില്ലാ കൗൺസിലിലേക്ക് തെരഞ്ഞെടുക്കപെട്ടു.1996-ൽ ആദ്യമായി ചേലക്കര നിയോജകമണ്ഡലത്തിൽനിന്നും നിയമ സഭാ സാമാജികനായി. 1996 -2001 സമയത്ത് ഇ.കെ. നായനാർ മന്ത്രിസഭയിൽ പട്ടിക ജാതി പട്ടിക വർഗ്ഗ ക്ഷേമം, യുവജന കാര്യം എന്നീ വകുപ്പുകൾ കൈകാര്യം ചെയ്യുന്ന മന്ത്രിയായിരുന്നു. 2001-ൽ ഇദ്ദേഹം വീണ്ടും തിരഞ്ഞെടുക്കപ്പെടുകയും പ്രതിപക്ഷ ചീഫ് വിപ്പാവുകയും ചെയ്തു. 2006-ൽ തിരഞ്ഞെടുക്കപ്പെടുകയും പന്ത്രണ്ടാം നിയമസഭയിൽ സ്പീക്കറാവുകയും ചെയ്തു.

തിരഞ്ഞെടുപ്പുകൾ[തിരുത്തുക]

തിരഞ്ഞെടുപ്പുകൾ [3]
വർഷം മണ്ഡലം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും പരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും
2011 ചേലക്കര നിയമസഭാമണ്ഡലം കെ. രാധാകൃഷ്ണൻ സി.പി.എം. എൽ.ഡി.എഫ് കെ.ബി. ശശികുമാർ കോൺഗ്രസ് (ഐ.), യു.ഡി.എഫ്.
2006 ചേലക്കര നിയമസഭാമണ്ഡലം കെ. രാധാകൃഷ്ണൻ സി.പി.എം. എൽ.ഡി.എഫ് പി.സി. മണികണ്ഠൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ്.
2001 ചേലക്കര നിയമസഭാമണ്ഡലം കെ. രാധാകൃഷ്ണൻ സി.പി.എം. എൽ.ഡി.എഫ് കെ.എ. തുളസി കോൺഗ്രസ് (ഐ.), യു.ഡി.എഫ്.
1996 ചേലക്കര നിയമസഭാമണ്ഡലം കെ. രാധാകൃഷ്ണൻ സി.പി.എം. എൽ.ഡി.എഫ് ടി.എ. രാധാകൃഷ്ണൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ്.

അവലംബം[തിരുത്തുക]

Persondata
NAME Radhakrishnan, K.
ALTERNATIVE NAMES
SHORT DESCRIPTION Indian politician
DATE OF BIRTH
PLACE OF BIRTH
DATE OF DEATH
PLACE OF DEATH