കെ. രാധാകൃഷ്ണൻ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ഡോ. കെ. രാധാകൃഷ്ണൻ | |
|---|---|
ഡോ. കെ. രാധാകൃഷ്ണൻ (2011)
|
|
| ജനനം | 1949 ഒക്ടോബർ 29 ഇരിങ്ങാലക്കുട, തൃശ്ശൂർ |
| താമസം | |
| ദേശീയത | |
| മേഖലകൾ | ജ്യോതിശാസ്ത്രം |
| സ്ഥാപനങ്ങൾ | ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ വിക്രം സാരാഭായ് സ്പേസ് സെന്റർ |
| ബിരുദം | ബി.ടെൿ (ഇലക്ട്രിൿ എഞ്ചിനീയറിങ്ങ്), (1966-1970), തൃശ്ശൂർ എഞ്ചിനീയറിംഗ് കോളേജ് കേരള സർവ്വകലാശാല |
| പ്രശസ്തി | ഇന്ത്യൻ ബഹിരാകാശ പദ്ധതി |
ഇന്ത്യൻ ബഹിരാകാശ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ചെയർമാനാണ് ഡോ. കെ. രാധാകൃഷ്ണൻ. മുൻപ് തിരുവനന്തപുരം വിക്രം സാരാഭായ് സ്പേസ് സെന്ററിന്റെ അദ്ധ്യക്ഷനായിരുന്ന ഇദ്ദേഹം ജി. മാധവൻ നായരുടെ പിൻഗാമിയായി 2009 ഒക്ടോബർ 31-ന് ചുമതലയേറ്റു.[1]
[തിരുത്തുക] ജീവിതരേഖ
തൃശ്ശൂർ ജില്ലയിലെ ഇരിങ്ങാലക്കുടയിൽ ജനിച്ചു. തൃശ്ശൂർ എഞ്ചിനീയറിംഗ് കോളേജിൽ നിന്ന് 1970ൽ ഇലൿട്രിക്കൽ എഞ്ചിനീയറിങ്ങിൽ ബിരുദവും 1976-ൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ബാംഗ്ലൂരിൽ നിന്നു മാനേജ്‌മെന്റിൽ ബിരുദാനന്തര ബിരുദവും നേടി. 2000-ൽ ഖരഗ്‌പൂർ ഐ.ഐ.ടി.യിൽ നിന്നു പി.എച്ച്.ഡി. നേടി. വിക്രം സാരാഭായ് സ്പേസ് സെന്ററിൽ എവിയോണിക്‌സ് എഞ്ചിനീയറായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചതു്.[2].
[തിരുത്തുക] അവലംബം
- ↑ "ഐ.എസ്.ആർ.ഒ: ഡോ.രാധാകൃഷ്ണൻ ചുമതലയേറ്റു" (മലയാളം ഭാഷയിൽ). മാതൃഭൂമി. 2009 ഒക്ടോബർ 31. http://www.mathrubhumi.com/story.php?id=63193, ശേഖരിച്ചത്: 2009 ഒക്ടോബർ 31..
- ↑ "ഡോ.കെ.രാധാകൃഷ്ണൻ ഐ.എസ്.ആർ.ഒ ചെയർമാൻ" (മലയാളം ഭാഷയിൽ). മാതൃഭൂമി. http://www.mathrubhumi.com/story.php?id=61965, ശേഖരിച്ചത്: 2009-10-24.