Jump to content

ടി.കെ. രാമകൃഷ്ണൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(T.K. Ramakrishnan എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ടി.കെ. രാമകൃഷ്ണൻ
കേരളത്തിലെ പ്രതിപക്ഷ നേതാവ്
ഓഫീസിൽ
ഓഗസ്റ്റ് 13 1979 – ഒക്ടോബർ 11 1979
മുൻഗാമികെ. കരുണാകരൻ
പിൻഗാമിപി.കെ. വാസുദേവൻ നായർ
കേരളത്തിന്റെ ആഭ്യന്തര മന്ത്രി
ഓഫീസിൽ
ജനുവരി 25 1980 – ഒക്ടോബർ 20 1981
പിൻഗാമിഉമ്മൻ ചാണ്ടി
കേരളത്തിലെ സഹകരണം ഫിഷറീസ് വകുപ്പുകളുടെ മന്ത്രി
ഓഫീസിൽ
ഏപ്രിൽ 2 1987 – ജൂൺ 17 1991
മുൻഗാമിഎം. കമലം
പിൻഗാമിഎം.വി. രാഘവൻ, എം.ടി. പത്മ
കേരളത്തിലെ ഗ്രാമവികസനം ഫിഷറീസ് വകുപ്പുകളുടെ മന്ത്രി
ഓഫീസിൽ
മേയ് 20 1996 – മേയ് 13 2001
മുൻഗാമികടവൂർ ശിവദാസൻ എം.ടി. പത്മ
പിൻഗാമിസി.എഫ്. തോമസ്, കെ.വി. തോമസ്
കേരള നിയമസഭ അംഗം
ഓഫീസിൽ
ജൂൺ 3 1987 – മേയ് 16 2001
മുൻഗാമിഎൻ. ശ്രീനിവാസൻ
പിൻഗാമിമേഴ്സി രവി
മണ്ഡലംകോട്ടയം
ഓഫീസിൽ
മാർച്ച് 22 1977 – മാർച്ച് 17 1982
മുൻഗാമിപോൾ പി. മണി
പിൻഗാമികെ.ജി.ആർ. കർത്ത
മണ്ഡലംതൃപ്പൂണിത്തുറ
ഓഫീസിൽ
മാർച്ച് 3 1967 – ജൂൺ 26 1970
പിൻഗാമിപോൾ പി. മണി
മണ്ഡലംതൃപ്പൂണിത്തുറ
ഓഫീസിൽ
മാർച്ച് 16 1957 – സെപ്റ്റംബർ 10 1964
മണ്ഡലംകണയന്നൂർ
വ്യക്തിഗത വിവരങ്ങൾ
ജനനം(1922-01-04)ജനുവരി 4, 1922
മരണംഏപ്രിൽ 21, 2006(2006-04-21) (പ്രായം 84)
തിരുവനന്തപുരം
രാഷ്ട്രീയ കക്ഷിസി.പി.ഐ.എം.
പങ്കാളിഗൗരി
കുട്ടികൾഒരു മകൻ, നാല് മകൾ
As of നവംബർ 28, 2011
ഉറവിടം: നിയമസഭ

കേരളത്തിലെ ഒരു രാഷ്ട്രീയ നേതാവായിരുന്നു ടി.കെ. രാമകൃഷ്ണൻ (1922-2006). കേരള നിയമസഭയുടെ പ്രതിപക്ഷനേതാവ്, ഇടതുജനാധിപത്യമുന്നണി സർക്കാറുകളിൽ വിവിധ വകുപ്പുകളുടെ മന്ത്രി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഇദ്ദേഹം ഒരു എഴുത്തുകാരൻ കൂടിയായിരുന്നു.

ജീവിതരേഖ

[തിരുത്തുക]
എരൂരിലെ ടി.കെയുടെ സ്മൃതി മണ്ഡപം

1922 ൽ എറണാകുളം ജില്ലയിലെ ഏരൂർ എന്ന സ്ഥലത്തായിരുന്നു ജനനം. തൃപ്പൂണിത്തുറ ആയിരുന്നു പ്രവർത്തനമണ്ഡലം. വിദ്യാർഥിപ്രസ്ഥാനത്തിലൂടെ രാഷ്ട്രീയത്തിൽ എത്തിയ ടി.കെ. രാമകൃഷ്ണൻ കമ്മ്യൂണിസ്റ്റ്, കർഷകപ്രസ്ഥാനങ്ങളുടെ നേതൃനിരയിൽ പ്രവർത്തിച്ചിട്ടുണ്ട്. 1941 ൽ കമ്മ്യൂണിസ്റ്റ് പാർട്ടി അംഗമായി. ക്വിറ്റ് ഇൻഡ്യ സമരത്തിൽ പങ്കെടുത്തതിനാൽ കലാലയത്തിൽ നിന്നു പുറത്താക്കി.എറണാകുളം ജില്ലയിലെ ബോട്ട്, ക്വാറി തൊഴിലാളികളെ സംഘടിപ്പിക്കുന്നതിൽ നിർണ്ണായകപങ്ക് വഹിച്ചു. കേരളകർഷകസംഘം ജനറൽ സെക്രട്ടറി ആയും അഖിലേന്ത്യാകിസ്സാൻസഭയുടെ വൈസ് പ്രസിഡണ്ട് ആയും പ്രവർത്തിച്ചു. അടിയന്തരാവസ്ഥക്കാലത്ത് ഉൾപ്പെടെ നിരവധി തവണ ജയിൽവാസം അനുഭവിച്ചു.

പന്ത്രണ്ട് തവണ കേരളനിയമസഭയിലേക്ക് മത്സരിക്കുകയും ഒൻപതു തവണ സാമാജികൻ ആയി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. കണയന്നൂർ, തൃപ്പൂണിത്തുറ, കോട്ടയം മണ്ഡലങ്ങളെ പ്രതിനിധീകരിച്ച ഇദ്ദേഹം ഭവന, മത്സ്യബന്ധന, സഹകരണ, സാംസ്കാരികവകുപ്പുകൾ കൈകാര്യം ചെയ്യുകയും 1977-80 കാലഘട്ടത്തിൽ പ്രതിപക്ഷനേതാവായി സേവനം അനുഷ്ഠിക്കുകയും ചെയ്തു.

ഇദ്ദേഹം ഒരു സാംസ്കാരിക പ്രവർത്തകനും, പത്രലേഖകനുമായിരുന്നു. ത്യാഗഭവനം, ആരാധന, ഗ്രാമത്തകർച്ച എന്നീ നാടകങ്ങളും കല്ലിലെ തീപ്പൊരി എന്ന നോവലും രചിച്ചിട്ടുണ്ട്.[1]

2006 ഏപ്രിൽ 21-ന് 84ആം വയസ്സിൽ അദ്ദേഹം അന്തരിച്ചു. ഭാര്യയും അഞ്ചുമക്കളുമുണ്ട്.[2]

മറ്റ് പദവികളിൽ

  • 1970-1978 : മാർക്സിസ്റ്റ് പാർട്ടി, കോട്ടയം ജില്ലാ സെക്രട്ടറി
  • 1978-2002 : മാർക്സിസ്റ്റ് പാർട്ടി, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം
  • 1986-2005 : മാർക്സിസ്റ്റ് പാർട്ടി,കേന്ദകമ്മറ്റി അംഗം
  • 1986-1987 : ഇടതുമുന്നണി കൺവീനർ

ടി.കെ. രാമകൃഷ്ണൻ അവാർഡ്‌

[തിരുത്തുക]
വർഷം അവാർഡ്‌ ജേതാക്കൾ[3]
2007 ഡോ. പി.കെ.ആർ വാര്യർ
2008 കെ. മോഹനൻ
2009 ഡോ. പി. കെ. വാര്യർ
2010 ഡോ. കെ.കെ.എൻ കുറുപ്പ്
2011 കാനായി കുഞ്ഞിരാമൻ
2012 പയ്യപ്പിള്ളി ബാലൻ
2013 എം.കെ. സാനു[4][5]
ടി.കെ.യുടെ പേരിലുള്ള സാംസ്കാരിക കേന്ദ്രത്തിന്റെ ശിലാസ്ഥാപന ചടങ്ങ്

അവലംബം

[തിരുത്തുക]
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2009-06-19. Retrieved 2011-03-18.
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2006-05-10. Retrieved 2011-03-18.
  3. "ടി. കെ. രാമകൃഷ്ണൻ പുരസ്കാരം". Archived from the original on 2017-09-23.
  4. "ടി.കെ. രാമകൃഷ്ണൻ പുരസ്കാരം എം.കെ. സാനുവിന്".[പ്രവർത്തിക്കാത്ത കണ്ണി]
  5. "അബുദാബി ശക്തി തായാട്ട് പുരസ്കാരങ്ങൾ സമ്മാനിച്ചു".
"https://ml.wikipedia.org/w/index.php?title=ടി.കെ._രാമകൃഷ്ണൻ&oldid=4081667" എന്ന താളിൽനിന്ന് ശേഖരിച്ചത്