കടവൂർ ശിവദാസൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ശിവദാസൻ എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ ശിവദാസൻ (വിവക്ഷകൾ) എന്ന താൾ കാണുക. ശിവദാസൻ (വിവക്ഷകൾ)
കടവൂർ ശിവദാസൻ

1995-1996 ലെ കേരള നിയമ സഭയിലെ വനം, ഗ്രാമവികസനം (20-04-95-ൽ ചുമതലയേറ്റു) വകുപ്പുകളുടെ ചുമതലയുള്ള മന്ത്രിയായിരുന്നു. 2001 - 2004 ലെ മന്ത്രി സഭയിൽ വൈദ്യുതി മന്ത്രിയായിരുന്നു. ആർ. എസ്.പി യിലൂടെ പൊതു പ്രവർത്തനം തുടങ്ങിയ കടവൂർ പിന്നീട് കോൺഗ്രസ്സിൽ ചേർന്നു.1980 ലും 82 ലും ആർ. എസ്.പി സ്ഥാനാർത്ഥിയായും 1991, 1996, 2001 നിയമസഭ തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസ്സ് സ്ഥാനാർത്ഥിയായും മത്സരിച്ചു ജയിച്ചു.

2019 മെയ്‌ 17ന് വെള്ളിയാഴ്ച രാവിലെ തിരുവനന്തപുരത്തെ ഒരു സ്വകാര്യ ആശുപത്രിയിൽ അന്തരിച്ചു

തിരഞ്ഞെടുപ്പുകൾ[തിരുത്തുക]

തിരഞ്ഞെടുപ്പുകൾ
വർഷം മണ്ഡലം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും പരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും
2006 കുണ്ടറ നിയമസഭാമണ്ഡലം എം.എ. ബേബി സി.പി.എം., എൽ.ഡി.എഫ് കടവൂർ ശിവദാസൻ കോൺഗ്രസ് ഐ., യു.ഡി.എഫ്
2001 കുണ്ടറ നിയമസഭാമണ്ഡലം കടവൂർ ശിവദാസൻ കോൺഗ്രസ് ഐ., യു.ഡി.എഫ്. ജെ. മേഴ്‌സിക്കുട്ടി അമ്മ സി.പി.എം, എൽ.ഡി.എഫ്
"https://ml.wikipedia.org/w/index.php?title=കടവൂർ_ശിവദാസൻ&oldid=3725990" എന്ന താളിൽനിന്ന് ശേഖരിച്ചത്