എം. കമലം
എം. കമലം | |
---|---|
ജനനം | 14 ആഗസ്റ്റ് 1926 |
മരണം | 30 ജനുവരി 2020 കോഴിക്കോട് |
ദേശീയത | ഇന്ത്യൻ |
തൊഴിൽ | പൊതുപ്രവർത്തക |
അറിയപ്പെടുന്നത് | നിയമസഭാ സാമാജിക |
ആറും ഏഴും കേരള നിയമസഭകളിലെ അംഗവും ഏഴാം സഭയിലെ സഹകരണ വകുപ്പു മന്ത്രിയുമായിരുന്നു[1] എം. കമലം (ജനനം :14 ആഗസ്റ്റ് 1926 മരണം:30 ജനുവരി 2020)[2]. വനിതാ കമ്മിഷൻ ചെയർപേഴ്സണായും പ്രവർത്തിച്ചു.[3] കെ പി സി സി ജനറൽ സെക്രട്ടറിയായും വൈസ് പ്രസിഡന്റായും പ്രവർത്തിച്ച അവർ കോൺഗ്രസിലെ പിളർപ്പിനെ തുടർന്ന് കോൺഗ്രസ് (ഒ)-ൽ നിലകൊണ്ടു. ജനതാ പാർട്ടി രൂപീകരിക്കപ്പെട്ടപ്പോൾ അതിന്റെ കോഴിക്കോട് ജില്ലാ ചെയർ പേഴ്സണായും സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായും പ്രവർത്തിച്ചു.
1948 മുതൽ 1963 വരെ കോഴിക്കോട് മുനിസിപ്പൽ കൗൺസിൽ അംഗമായി പ്രവർത്തിച്ചു. 1980 ലും 1982 ലും കൽപ്പറ്റ നിയോജക മണ്ടലത്തിൽ നിന്നും കേരള നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 24.05.1982 മുതൽ 25.03.1987 വരെ കരുണാകരൻ മന്ത്രിസഭയിൽ സഹകരണ വകുപ്പു മന്ത്രിയായി ചുമതല വഹിച്ചു.
നീണ്ടകാലത്തെ പൊതുജീവിതത്തിൽ ജീവിതത്തിന്റെ നാനാ തുറകളിൽ വിവിധ പദവികൾ വഹിച്ച അവർ വിമോചന സമരകാലത്തും അടിയന്തരാവസ്ഥക്കാലത്തും ജയിൽ വാസം അനുഭവിച്ചിട്ടുണ്ട്.
മാമ്പറ്റ സാമിക്കുട്ടിയാണ് ഭർത്താവ് ഈ ദമ്പതികൾക്ക് 4 മക്കളുണ്ട്.[4]
മരണം
[തിരുത്തുക]30 ജനുവരി 2020 ന് കോഴിക്കോട്ടു വച്ച് അന്ത്യം സംഭവിച്ചു. [5]
അവലംബം
[തിരുത്തുക]- ↑ http://www.niyamasabha.org/codes/members/m272.htm
- ↑ "മുൻമന്ത്രി എം.കമലം അന്തരിച്ചു". Mathrubhumi. Retrieved 2020-01-30.
- ↑ http://malayalam.oneindia.in/news/2002/05/14/ker-women-commission.html
- ↑ "മുൻമന്ത്രി എം.കമലം അന്തരിച്ചു". Mathrubhumi. Retrieved 2020-01-30.
- ↑ https://www.kairalinewsonline.com/2020/01/30/311788.html