കെ.വി. തോമസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കുറുപ്പശ്ശേരി വർക്കി തോമസ്


നിലവിൽ
പദവിയിൽ 
28 മെയ് 2009
മുൻ‌ഗാമി കാന്തിലാൽ ഭുരിയ
നിയോജക മണ്ഡലം എറണാകുളം

ജനനം (1946-05-10) മേയ് 10, 1946 (68 വയസ്സ്)
കുമ്പളങ്ങി, കേരളം, ഇന്ത്യ
രാഷ്ടീയകക്ഷി ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ്
ജീവിതപങ്കാളി(കൾ) ഷേർളി തോമസ്
കുട്ടികൾ 3 മക്കൾ (രണ്ട് ആൺ, ഒരു പെൺ)
മതം കൃസ്ത്യാനി, ലാറ്റിൻ കത്തോലിക് ചർച്ച്
വെബ്‌സൈറ്റ് http://kvthomas.in
As of May 29, 2009
Source: [1]

പതിനഞ്ചാം ലോകസഭയിൽ കേരളത്തിലെ എറണാകുളം മണ്ഡലത്തിനെ പ്രതിനിധീകരിക്കുന്ന ലോകസഭാംഗവും കേന്ദ്ര ഭക്ഷ്യ പൊതുവിതരണ വകുപ്പിന്റെ സ്വതന്ത്ര ചുമതലയുള്ള മന്ത്രിയുമാണ്[1] കെ.വി. തോമസ്. ഇന്ത്യൻ നാഷണൽ കോൺഗ്രസ് അംഗമായ ഇദ്ദേഹം കേരള നിയമസഭാംഗമായിരിക്കെ 2009-ലെ തെരഞ്ഞെടുപ്പിൽ എറണാകുളം പാർലമെന്റ് മണ്ഡലത്തിൽ മത്സരിക്കാൻ നിയോഗിക്കപ്പെടുകയായിരുന്നു.[2] 11,790 വോട്ടിന്റെ ഭൂരിപക്ഷത്തിൽ സി.പി.ഐ.(എം)ലെ സിന്ധു ജോയിയെ തോല്പിച്ചാണ് ലോകസഭയിലെത്തുന്നത്. 2001 മുതൽ 2004 വരെ കേരള നിയമസഭയിൽ എക്സൈസും,ടൂറിസവും, ഫിഷറീസും വകുപ്പുകൾ കൈകാര്യം ചെയ്തിരുന്ന മന്ത്രിയായിരുന്നു[2]. 1984 മുതൽ 1996 വരെ ലോകസഭാംഗമായിരുന്നു[2].

വിവാദങ്ങൾ[തിരുത്തുക]

കേന്ദ്ര കൃഷിവകുപ്പ് സഹമന്ത്രി ആയിരിക്കെ 2010 ഒക്ടോബറിൽ കാസർകോട് വെച്ച് നടന്ന ഒരു സെമിനാറിൽ വെച്ച് എൻഡോസൾഫാൻ മനുഷ്യരിൽ ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടില്ല എന്ന് അഭിപ്രായപ്പെട്ടത്[3] കക്ഷിരാഷ്ട്രീയഭേദമന്യെ വിമർശിക്കപ്പെട്ടു. [4] [5] [6]

അവലംബം[തിരുത്തുക]

  1. "59 കേന്ദ്രമന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്‌തു" (ഭാഷ: മലയാളം). മാതൃഭൂമി. മേയ് 28, 2009. ശേഖരിച്ചത് മേയ് 28, 2009. 
  2. 2.0 2.1 2.2 "Fifteenth Lok Sabha Members Bioprofile" (ഭാഷ: English). Lok Sabha. ശേഖരിച്ചത് മേയ് 27, 2010. 
  3. "മരണം എൻഡോസൾഫാൻ മൂലമല്ല: മന്ത്രി കെ.വി. തോമസ്" (ഭാഷ: Malayalam). കേരളകൗമുദി. ശേഖരിച്ചത് ഒക്ടോബർ 26, 2010. 
  4. "എൻഡോസൾഫാൻ: കെ.വി തോമസിനെതിരെ വി.എസും സുധീരനും" (ഭാഷ: Malayalam). മംഗളം. ശേഖരിച്ചത് ഒക്ടോബർ 26, 2010. 
  5. "എൻഡോസൾഫാൻ: കേന്ദ്രനിലപാടിനെതിരെ വി.എസും സുധീരനും" (ഭാഷ: Malayalam). മാതൃഭൂമി. ശേഖരിച്ചത് ഒക്ടോബർ 26, 2010. 
  6. "എൻഡോസൾഫാൻ നിരോധിക്കാൻ എം.പിമാർ സമ്മർദ്ദം ചെലുത്തണം: വി.എസ്" (ഭാഷ: Malayalam). കേരളകൗമുദി. ശേഖരിച്ചത് ഒക്ടോബർ 26, 2010. 


പതിനഞ്ചാം ലോകസഭയിൽ കേരളത്തിൽ നിന്നുള്ള അംഗങ്ങൾ 100px-കേരളം-അപൂവി.png
പി. കരുണാകരൻ | കെ. സുധാകരൻ | മുല്ലപ്പള്ളി രാമചന്ദ്രൻ | എം.ഐ. ഷാനവാസ് | എം.കെ. രാഘവൻ | ഇ. അഹമ്മദ് | ഇ.ടി. മുഹമ്മദ് ബഷീർ | എം.ബി. രാജേഷ് | പി.കെ. ബിജു | പി.സി. ചാക്കോ | കെ.പി. ധനപാലൻ | കെ.വി. തോമസ്| പി.ടി. തോമസ് | ജോസ് കെ. മാണി | കെ.സി. വേണുഗോപാൽ | കൊടിക്കുന്നിൽ സുരേഷ് | ആന്റോ ആന്റണി | എൻ. പീതാംബരക്കുറുപ്പ് | എ. സമ്പത്ത് | ശശി തരൂർ


പതിനാറാം ലോകസഭയിൽ കേരളത്തിൽ നിന്നുള്ള അംഗങ്ങൾ 100px-കേരളം-അപൂവി.png
പി. കരുണാകരൻ | പി.കെ. ശ്രീമതി | മുല്ലപ്പള്ളി രാമചന്ദ്രൻ | എം.ഐ. ഷാനവാസ് | എം.കെ. രാഘവൻ | ഇ. അഹമ്മദ് | ഇ.ടി. മുഹമ്മദ് ബഷീർ | എം.ബി. രാജേഷ് | പി.കെ. ബിജു | സി.എൻ. ജയദേവൻ | ഇന്നസെന്റ് | കെ.വി. തോമസ്| ജോയ്സ് ജോർജ് | ജോസ് കെ. മാണി | കെ.സി. വേണുഗോപാൽ | കൊടിക്കുന്നിൽ സുരേഷ് | ആന്റോ ആന്റണി | എൻ.കെ. പ്രേമചന്ദ്രൻ | എ. സമ്പത്ത് | ശശി തരൂർ
"http://ml.wikipedia.org/w/index.php?title=കെ.വി._തോമസ്&oldid=1952732" എന്ന താളിൽനിന്നു ശേഖരിച്ചത്