കൊടിക്കുന്നിൽ സുരേഷ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| കൊടിക്കുന്നിൽ സുരേഷ് | |
കൊടിക്കുന്നിൽ സുരേഷ് |
|
|
|
|
| നിയോജക മണ്ഡലം | മാവേലിക്കര |
|---|---|
|
|
|
| ജനനം | 04th June 1962 കൊടിക്കുന്നിൽ, തിരുവനന്തപുരം ജില്ല |
| രാഷ്ടീയകക്ഷി | ഇന്ത്യൻ നാഷണൽ കോൺഗ്രസ് |
| ജീവിതപങ്കാളി(കൾ) | ബിന്ദു സുരേഷ് |
| കുട്ടികൾ | ഒരു പുത്രൻ |
കേന്ദ്ര തൊഴിൽ സഹമന്ത്രിയും[1], പതിനഞ്ചാം ലോകസഭയിൽ മാവേലിക്കര ലോകസഭാമണ്ഡലത്തെ പ്രതിനിധീകരിക്കുന്ന അംഗവുമാണ് കൊടിക്കുന്നിൽ സുരേഷ് (ജനനം: ജൂൺ 4, 1962 - ). തിരുവനന്തപുരം ജില്ലയിലാണ് ജനനം. അഞ്ചു തവണ ലോക്‌സഭാംഗമായി. ഇന്ത്യൻ നാഷണൽ കോൺഗ്രസ് അംഗമായ ഇദ്ദേഹം എ.ഐ.സി.സി അംഗമായിരുന്നിട്ടുണ്ട് [2]. 1989-ൽ ലോകസഭാംഗമായിരുന്നിട്ടുണ്ട്[2].
മാവേലിക്കര സംവരണ മണ്ഡലത്തിൽ നിന്നു വിജയിച്ച കൊടിക്കുന്നിലിനെ പട്ടികജാതിക്കാരനായി കണക്കാക്കാനാവില്ലെന്ന് കണ്ടെത്തി കേരള ഹൈക്കോടതി വിധി പുറപ്പെടുവിച്ചിരുന്നു. തുടർന്ന് 2011 മേയ് 12-നു് സുപ്രീം കോടതി ഈ വിധി അസാധുവാക്കി[3].
2012 ഒക്ടോബർ 28-നു് നടന്ന കേന്ദ്ര മന്ത്രിസഭാ പുനഃസംഘടനയിൽ കൊടിക്കുന്നിൽ സുരേഷിനു തൊഴിൽ സഹമന്ത്രിയായി സ്ഥാനം ലഭിച്ചു[1].
അവലംബം [തിരുത്തുക]
- ↑ 1.0 1.1 Antony's loyalist and Congress's Dalit face in Kerala, Suresh joins Cabinet as MoS
- ↑ 2.0 2.1 "Fifteenth Lok Sabha Members Bioprofile" (in English). Lok Sabha. ശേഖരിച്ചത് മേയ് 28, 2010.
- ↑ കൊടിക്കുന്നിലിന്റെ തിരഞ്ഞെടുപ്പ് ശരിവെച്ചു
| പതിനഞ്ചാം ലോകസഭയിൽ കേരളത്തിൽ നിന്നുള്ള അംഗങ്ങൾ | |
|---|---|
| പി. കരുണാകരൻ | കെ. സുധാകരൻ | മുല്ലപ്പള്ളി രാമചന്ദ്രൻ | എം.ഐ. ഷാനവാസ് | എം.കെ. രാഘവൻ | ഇ. അഹമ്മദ് | ഇ.ടി. മുഹമ്മദ് ബഷീർ | എം.ബി. രാജേഷ് | പി.കെ. ബിജു | പി.സി. ചാക്കോ | കെ.പി. ധനപാലൻ | കെ.വി. തോമസ്| പി.ടി. തോമസ് | ജോസ് കെ. മാണി | കെ.സി. വേണുഗോപാൽ | കൊടിക്കുന്നിൽ സുരേഷ് | ആന്റോ ആന്റണി | എൻ. പീതാംബരക്കുറുപ്പ് | എ. സമ്പത്ത് | ശശി തരൂർ | |
വർഗ്ഗങ്ങൾ:
- പതിനഞ്ചാം ലോക്സഭയിൽ കേരളത്തിൽ നിന്നുള്ള അംഗങ്ങൾ
- കേരള രാഷ്ട്രീയപ്രവർത്തകർ - അപൂർണ്ണലേഖനങ്ങൾ
- 1962-ൽ ജനിച്ചവർ
- ജീവിച്ചിരിക്കുന്ന പ്രമുഖർ
- ജൂൺ 4-ന് ജനിച്ചവർ
- കേരളത്തിലെ കോൺഗ്രസ് നേതാക്കൾ
- തിരുവനന്തപുരം ജില്ലയിൽ ജനിച്ചവർ
- പതിമൂന്നാം ലോക്സഭയിലെ അംഗങ്ങൾ
- പതിനൊന്നാം ലോക്സഭയിലെ അംഗങ്ങൾ
- പത്താം ലോക്സഭയിലെ അംഗങ്ങൾ
- ഒൻപതാം ലോക്സഭയിലെ അംഗങ്ങൾ
- കേന്ദ്രസഹമന്ത്രിമാർ