കെ.സി. വേണുഗോപാൽ
| കെ.സി. വേണുഗോപാൽ | |
|
|
|
| നിലവിൽ | |
| പദവിയിൽ January 20, 2011 |
|
| പ്രധാനമന്ത്രി | Manmohan Singh |
|---|---|
| നിയോജക മണ്ഡലം | Alappuzha |
|
|
|
| നിലവിൽ | |
| പദവിയിൽ 2009 |
|
|
|
|
| ജനനം | 4 ഫെബ്രുവരി 1963 Kannur, Kerala, India |
| രാഷ്ടീയകക്ഷി | Indian National Congress |
| ജീവിതപങ്കാളി(കൾ) | Asha Venugopal |
| കുട്ടികൾ | Gokul and Parvati |
| ഭവനം | Alappuzha, Kerala |
| മതം | Hinduism |
| As of april 09, 2011 Source: [1] |
|
പതിനഞ്ചാം ലോക്‌സഭയിൽ ആലപ്പുഴ ലോകസഭാമണ്ഡലത്തെ പ്രതിനിധീകരിക്കുന്ന അംഗവും കേന്ദ്ര ഗവൺമെന്റിലെ വ്യോമയാന വകുപ്പിന്റെ സഹമന്ത്രിയുമാണ് കെ.സി. വേണുഗോപാൽ എന്ന കൊഴുമ്മൽ ചട്ടടി വേണുഗോപാൽ. (ജനനം: ഫെബ്രുവരി 4, 1963 - ). ഇന്ത്യൻ നാഷണൽ കോൺഗ്രസ് അംഗമായ ഇദ്ദേഹം പി.സി.സി എക്സിക്യുട്ടീവ് അംഗമായിരുന്നിട്ടുണ്ട് [1]. കണ്ണൂർ ജില്ലയിലാണ് ജനനം. 2004 ഏപ്രിൽ 5 മുതൽ 2006 മേയ് 17 വരെ കേരളത്തിലെ ടൂറിസം,ദേവസ്വം എന്നീ വകുപ്പുകൾ കൈകാര്യം ചെയ്യുന്ന മന്ത്രിയായിരുന്നിട്ടുണ്ട്. [1]. 2011 ജനുവരി 19 ന് കേന്ദ്ര ഊർജ്ജ സഹമന്ത്രിയായി വേണുഗോപാൽ സത്യപ്രതിജ്ഞചെയ്തു.[2] 2012 ഒക്ടോബർ 28 മുതൽ വ്യോമയാന സഹമന്ത്രിയായി പ്രവർത്തിക്കുന്നു[3]
ജീവിതരേഖ [തിരുത്തുക]
1963 ഫെബ്രുവരി 4 ന് കണ്ണൂർ ജില്ലയിലെ പയ്യന്നൂരിനടുത്തുള്ള കടന്നപ്പള്ളിയിൽ മാതമംഗലം കണ്ടോന്താർ വേലോത്ത് കുഞ്ഞികൃഷ്ണൻ നമ്പ്യാരുടേയും കൊഴുമ്മൽ ചട്ടടി ജാനകിയമ്മയുടേയും നാലമത്തെ മകനായി ജനനം. ഗണിതശാസ്ത്രത്തിൽ ഒന്നാം ക്ലാസ്സോടെ ബിരുദാനന്തര ബിരുദവും തിരുവനന്തപുരം ലോ അക്കാദമിയിൽ നിന്ന് എൽ.എൽ. ബിയും പാസ്സായി. പഠനകാലത്ത് കായികമേഖലയിലും മികവ് തെളിയിച്ചു വേണുഗോപാൽ. സ്കൂൾ പഠനകാലത്ത് കണ്ണൂർ ജില്ലയിലെ അറിയപ്പെടുന്ന വോളിബോൾ താരമായിരുന്ന അദ്ദേഹം ജില്ലാ ജൂനിയർ വോളിക്യാപ്റ്റനായിരുന്നു. 1987 ൽ കെ.എസ്.യു വിന്റെ സംസ്ഥാന പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.1992-2000 വരെ യൂത്ത്കോൺഗ്രസിന്റെ സംസ്ഥാന അധ്യക്ഷനായി പ്രവർത്തിച്ചു. 1996, 2001,2006,2009 എന്നീ വർഷങ്ങളിൽ ആലപ്പുഴയിൽ നിന്ന് വൻ ഭൂരിപക്ഷത്തിൽ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. പിന്നീട് എം.എൽ.എ സ്ഥാനം രാജിവെച്ച് എം.പിയായി.[4] ഭാര്യ :അദ്ധ്യാപികയായ ഡോ. ആശ. രണ്ടുമക്കൾ
അവലംബം [തിരുത്തുക]
- ↑ 1.0 1.1 "Fifteenth Lok Sabha Members Bioprofile" (in English). Lok Sabha. ശേഖരിച്ചത് മേയ് 27, 2010.
- ↑ http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?contentId=8667775&tabId=11&contentType=EDITORIAL&BV_ID=@@@
- ↑ http://www.mathrubhumi.com/online/malayalam/news/story/1909953/2012-10-29/india
- ↑ "വേണുനാദം"-മാധ്യമം ദിനപ്പത്രം 25/01/2011
| പതിനഞ്ചാം ലോകസഭയിൽ കേരളത്തിൽ നിന്നുള്ള അംഗങ്ങൾ | |
|---|---|
| പി. കരുണാകരൻ | കെ. സുധാകരൻ | മുല്ലപ്പള്ളി രാമചന്ദ്രൻ | എം.ഐ. ഷാനവാസ് | എം.കെ. രാഘവൻ | ഇ. അഹമ്മദ് | ഇ.ടി. മുഹമ്മദ് ബഷീർ | എം.ബി. രാജേഷ് | പി.കെ. ബിജു | പി.സി. ചാക്കോ | കെ.പി. ധനപാലൻ | കെ.വി. തോമസ്| പി.ടി. തോമസ് | ജോസ് കെ. മാണി | കെ.സി. വേണുഗോപാൽ | കൊടിക്കുന്നിൽ സുരേഷ് | ആന്റോ ആന്റണി | എൻ. പീതാംബരക്കുറുപ്പ് | എ. സമ്പത്ത് | ശശി തരൂർ | |
- പതിനഞ്ചാം ലോക്സഭയിൽ കേരളത്തിൽ നിന്നുള്ള അംഗങ്ങൾ
- കേരള രാഷ്ട്രീയപ്രവർത്തകർ - അപൂർണ്ണലേഖനങ്ങൾ
- 1963-ൽ ജനിച്ചവർ
- ജീവിച്ചിരിക്കുന്ന പ്രമുഖർ
- ഫെബ്രുവരി 4-ന് ജനിച്ചവർ
- കേരളത്തിലെ കോൺഗ്രസ് നേതാക്കൾ
- കണ്ണൂർ ജില്ലയിൽ ജനിച്ചവർ
- പതിനൊന്നാം കേരള നിയമസഭയിലെ മന്ത്രിമാർ
- പന്ത്രണ്ടാം കേരള നിയമസഭാംഗങ്ങൾ
- പത്താം കേരള നിയമസഭാംഗങ്ങൾ
- കേരളത്തിലെ ദേവസ്വംബോർഡ് വകുപ്പ് മന്ത്രിമാർ
- കേരളത്തിലെ ടൂറിസംവകുപ്പ് മന്ത്രിമാർ
- കേന്ദ്രസഹമന്ത്രിമാർ