ശശി തരൂർ
| ശശി തരൂർ | |
|---|---|
| ജനനം | 1956 മാർച്ച് 9 |
| വീട് | ന്യൂഡൽഹി/തിരുവനന്തപുരം |
| വിദ്യാഭ്യാസം | St. Stephen's College, Delhi (B.A.), Tufts University (Ph.D.) |
| ഉദ്യോഗം | എഴുത്തുകാരൻ, നയതന്ത്രജ്ഞൻ, രാഷ്ട്രീയ പ്രവർത്തകൻ |
| ജീവിത പങ്കാളി | തിലോത്തമ മുഖർജി (ബന്ധം വേർപെടുത്തി) ക്രിസ്റ്റീന ജൈൽസ്( 2007-2009-ൽ ബന്ധം വേർപെടുത്തി) സുനന്ദ പുഷ്കർ (2010 ആഗസ്റ്റ് മുതൽ) |
| മക്കൾ | ഇഷാൻ,കനിഷ്ക് |
| വെബ് ഇടം | |
| ShashiTharoor.in | |
ഇന്ത്യയിൽ നിന്നുള്ള മുൻ യു.എൻ. നയതന്ത്രജ്ഞനും മുൻ കേന്ദ്ര വിദേശകാര്യ സഹമന്ത്രിയും[1] പതിനഞ്ചാം ലോകസഭയിലെ എം.പി.യുമാണ് ശശി തരൂർ. ഐക്യരാഷ്ട്രസഭയിൽ വാർത്താവിനിമയവും പബ്ലിക് ഇൻഫർമേഷനും കൈകാര്യം ചെയ്യുന്ന അണ്ടർ സെക്രട്ടറി ജനറൽ ആയി പ്രവർത്തിച്ചിരുന്നു. കോഫി അന്നാനു ശേഷം യു.എൻ സെക്രട്ടറി ജനറൽ സ്ഥാനത്തേക്ക് ഭാരതസർക്കാരിന്റെ പിന്തുണയോടെ മത്സരിച്ചെങ്കിലും അനൗദ്യോഗിക വോട്ടെടുപ്പുകൾക്ക് ശേഷം വിജയപ്രതീക്ഷ നഷ്ടപ്പെട്ടപ്പോൾ മത്സരത്തിൽ നിന്ന് പിന്മാറി. എഴുത്തുകാരനും പത്രപ്രവർത്തകനും കൂടിയാണ് തരൂർ.
ചന്ദ്രൻ തരൂരിന്റെയും ലില്ലി തരൂരിന്റെയും മകനായി 1956ൽ ലണ്ടനിൽ ജനനം.[2] കൽക്കട്ടയിലും ബോംബെയിലുമായി കൗമാരം. ഇന്ത്യയിലും അമേരിക്കയിലും വിദ്യാഭ്യാസം നേടി. 1978 മുതൽ 2007 വരെ ഐക്യരാഷ്ട്രസഭയിൽ പ്രവർത്തിച്ചു വന്നു.
2009-ലെ ഇന്ത്യയിലെ പൊതുതെരഞ്ഞെടുപ്പിൽ തിരുവനന്തപുരം ലോകസഭാമണ്ഡലത്തിൽ നിന്ന് ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ സ്ഥാനാർത്ഥിയായി മത്സരിച്ച് 99998 വോട്ടുകൾക്ക് വിജയിച്ചു. തുടർന്ന് കേന്ദ്ര വിദേശ കാര്യ സഹ മന്ത്രിയായി. കൊച്ചി ഐ. പി. എൽ ടീമുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളെ തുടർന്ന് 2010 ഏപ്രിൽ 18-ന് വിദേശകാര്യ സഹമന്ത്രി സ്ഥാനം രാജി വെച്ചു[3].
ഉള്ളടക്കം |
[തിരുത്തുക] ശശി തരൂരിന്റെ പുസ്തകങ്ങൾ
- ബുക്ലെസ് ഇൻ ബാഗ്ദാദ് ഉം, വായനയെക്കുറിച്ചുള്ള മറ്റു കുറിപ്പുകളും
- നെഹ്രു - ഇന്ത്യയുടെ കണ്ടുപിടിത്തം
- കേരളം - ദൈവത്തിന്റെ സ്വന്തം നാട് (ചിത്രങ്ങൾ - എം.എഫ്. ഹുസൈൻ, വർണ്ണന - ശശി തരൂർ)
- ഇന്ത്യ - അർദ്ധരാത്രിമുതൽ അരനൂറ്റാണ്ട്
- ലഹള
- ഗ്രേറ്റ് ഇന്ത്യൻ നോവൽ
- അഞ്ചു ഡോളർ ചിരിയും മറ്റു കഥകളും
- ഷോ ബിസിനസ്
[തിരുത്തുക] വിവാദങ്ങൾ
- ബോംബെയിൽ 2008 നവംബർ 26 ന് ഉണ്ടായ ഭീകരാക്രമണത്തോട് പ്രതികരിച്ചുകൊണ്ട് ശശിതരൂർ, ഇസ്രയേലി പത്രമായ ഹാരറ്റ്സിൽ എഴുതിയ "ഇന്ത്യ ഇസ്രയേലിനോട് അസൂയപ്പെടുന്നു"(പ്രൊജക്ട് സിൻഡിക്കേറ്റിൽ പ്രസിദ്ധീകരിച്ച ലേഖനം ഈ പത്രം പുന:പ്രസിദ്ധീകരിച്ചത്)എന്ന ലേഖനം[4] വലിയ വിവാദമാവുകയുണ്ടായി. പാലസ്തീൻ ജനതയുടെ വികാരങ്ങളേ മുറിവേൽപ്പിക്കുന്നതാണ് ഈ ലേഖനം എന്ന് ആരോപണം ഉയർന്നു. തിരുവനന്തപുരം ലോകസഭ തിരെഞ്ഞെടുപ്പിൽ ശശി തരൂരിനെതിരെ ഈ ലേഖനം വലിയൊരു പ്രചരണായുധമായിരുന്നു.
- 2008 ഡിസംബറിൽ കൊച്ചിയിൽ ഫെഡറൽ ബാങ്ക് സംഘടിപ്പിച്ച കെപി ഹോർമിസ് അനുസ്മരണ പരിപാടിയിൽ പങ്കെടുത്ത ശശി തരൂർ ചടങ്ങിന്റെ അവസാനം ദേശീയഗാനം ആലപിക്കുമ്പോൾ അമേരിക്കൻ മാതൃകയിൽ കൈ നെഞ്ചോടു ചേർത്തു പിടിക്കണമെന്നു നിർദേശിച്ചത് ദേശീയ ഗാനത്തോടുള്ള അവഹേളനമാണെന്ന ആരോപിച്ചു എറണാകുളം അഡീഷണൽ സിജെഎം കോടതിയിൽ ഹരജി നൽകുകയും പിന്നീട് തരൂരിന് കോടതി ജാമ്യം നൽകുകയും ചെയ്തു.
- കേന്ദ്ര മന്ത്രിയായി ചുമതലയേറ്റതിന് ശേഷം മൂന്നു മാസം ഔദ്യോഗിക വസതിക്ക് പകരം ദൽഹിയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ താമസിക്കുകയും ഇത് വിവാദമായതിനെ തുടർന്ന് കോണ്ഗ്രസ് നേതൃത്വം ഇടപെട്ട് സംസ്ഥാന ഭവനുകളിലേക്ക് മാറാൻ നിർദേശം നൽകുകയും ചെയ്തു.
- ചെലവു ചുരുക്കൽ നടപടികളുടെ ഭാഗമായി സോണിയാ ഗാന്ധി യാത്രാവിമാനത്തിലും രാഹുൽ ഗാന്ധി ട്രെയിനിലും സഞ്ചരിച്ച സാഹചര്യത്തിൽ, ട്വിറ്റർ നെറ്റ്‌വർക്കിൽ ഒരു ചോദ്യത്തിനു നൽകിയ മറുപടിയിൽ ഇക്കോണമി ക്ലാസിനെ കാലിത്തൊഴുത്ത് എന്ന തരൂരിന്റെ പരാമർശം[5] അപമാനകരമായെന്നാണു കോൺഗ്രസ് പാർട്ടിക്കുള്ളിലെതന്നെ വിലയിരുത്തൽ ഉണ്ടായി.
- 2010 ഫിബ്രവരിയിൽ പ്രധാനമന്ത്രിയോടൊപ്പം സൗദിയിൽ നടത്തിയ സന്ദർശനവേളയിൽ സൗദിയിലെ ഇന്ത്യൻ അംബാസഡർ റിയാദിൽ നൽകിയ വിരുന്നിൽ ഇന്ത്യ-പാക്ക് ചർച്ചയിൽ സൗദിയും പങ്കാളിയാവണമെന്ന് തരൂർ നടത്തിയ പരാമർശം വീണ്ടും വിവാദമായി.
- കൊച്ചി ഐ.പി.എല്ലിന്റെ ഉടമസ്ഥരായ റോൺഡിവൂ കൺസോർഷ്യത്തിന്റെ സൗജന്യ ഓഹരികളിൽ 19 ശതമാനം (ഏകദേശം 70 കോടി രൂപ) തരൂരുമായി അടുത്ത ബന്ധമുള്ള സുനന്ദ പുഷ്‌കറിന് വിയർപ്പ് ഓഹരി[6] എന്ന നിലയിൽ നൽകിയെന്ന ഐപിഎൽ ചെയർമാൻ ലളിത് മോദിയുടെ വെളിപ്പെടുത്തൽ ഇന്ത്യൻ രാഷ്ട്രീയത്തിലും ക്രിക്കറ്റ് മേഖലയിലും വീണ്ടും വിവാദ വിഷയമായി. പ്രധാനമന്ത്രി ഡോ. മൻമോഹൻസിങ്ങിന്റെ കടുത്ത നിലപാടും [7]രാജിക്കുവേണ്ടിയുള്ള പ്രതിപക്ഷത്തിന്റെ മുറവിളിയും തരൂരിനെ കേന്ദ്രമന്ത്രി സ്ഥാനം രാജി വെക്കുന്നതിലേക്ക് നയിച്ചു.[8]
- കോമൺവെൽത്ത് ഗെയിംസിന്റെ കൺസൾട്ടന്റ് എന്ന നിലയിൽ വൻ തുക കൈപ്പറ്റിയതായി ആക്ഷേപമുയർന്നു
[തിരുത്തുക] കുടുംബാംഗങ്ങൾ
- അച്ഛൻ: ചന്ദ്രൻ തരൂർ (1993 ൽ ഹൃദ്രോഗം മൂലം നിര്യാതനായി)
- അമ്മ: ലില്ലി തരൂർ
- മുൻ ഭാര്യമാർ: തിലോത്തമ (കൊൽക്കത്തക്കാരിയാണ്),ക്രിസ്റ്റ ഗിൽസ് (കാനഡ)
- മക്കൾ: ഇഷാൻ, കനിഷ്ക് (ഇരട്ടകളാണ്)
- ഭാര്യ:സുനന്ദ പുഷ്കർ
[തിരുത്തുക] കൂടുതൽ വിവരങ്ങൾ
[തിരുത്തുക] അവലംബം
- ↑ "59 കേന്ദ്രമന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്‌തു" (മലയാളം ഭാഷയിൽ). മാതൃഭൂമി. മേയ് 28, 2009. http://www.mathrubhumi.com/php/newFrm.php?news_id=1229469&n_type=HO&category_id=1, ശേഖരിച്ചത്: മേയ് 28, 2009.
- ↑ ശശി തരൂർ; ദി ഗ്രേറ്റ് ഇൻഡ്യൻ നോവൽ; പെൻഗ്വിൻ ബുക്സ്/വൈക്കിങ്ങ്; ന്യൂ ഡെൽഹി: 1989. ISBN 0-14-012049-1]]
- ↑ http://www.mathrubhumi.com/story.php?id=95558
- ↑ ഹാരറ്റ്സിലെ ശശിയുടെ വിവാദ ലേഖനം
- ↑ മാതൃഭൂമി ഓൺലൈൻ18/09/2009 ശേഖരിച്ചത്
- ↑ "Sunanda gets mother of all sweetheart deals: her Rs 70-crore stake can soar absolutely free" (English ഭാഷയിൽ). Yahoo! News. ഏപ്രിൽ 16, 2010. http://in.news.yahoo.com/48/20100416/804/tnl-sunanda-gets-mother-of-all-sweethear.html, ശേഖരിച്ചത്: ഏപ്രിൽ 22, 2010.
- ↑ "ക്രമക്കേട് ഉണ്ടെങ്കിൽ തരൂരിനെതിരെ നടപടി" (മലയാളം ഭാഷയിൽ). ദാറ്റ്സ്മലയാളം. ഏപ്രിൽ 14, 2010. http://thatsmalayalam.oneindia.in/news/2010/04/14/world-action-against-tharoor-after-checking-facts.html, ശേഖരിച്ചത്: ഏപ്രിൽ 22, 2010.
- ↑ "ഐ.പി.എൽ വിവാദം: ശശി തരൂർ രാജിവെച്ചു" (മലയാളം ഭാഷയിൽ). മാതൃഭൂമി. ഏപ്രിൽ 18, 2010. http://www.mathrubhumi.com/story.php?id=95558, ശേഖരിച്ചത്: ഏപ്രിൽ 22, 2010.
| പതിനഞ്ചാം ലോകസഭയിൽ കേരളത്തിൽ നിന്നുള്ള അംഗങ്ങൾ | |
|---|---|
| പി. കരുണാകരൻ | കെ. സുധാകരൻ | മുല്ലപ്പള്ളി രാമചന്ദ്രൻ | എം.ഐ. ഷാനവാസ് | എം.കെ. രാഘവൻ | ഇ. അഹമ്മദ് | ഇ.ടി. മുഹമ്മദ് ബഷീർ | എം.ബി. രാജേഷ് | പി.കെ. ബിജു | പി.സി. ചാക്കോ | കെ.പി. ധനപാലൻ | കെ.വി. തോമസ്| പി.ടി. തോമസ് | ജോസ് കെ. മാണി | കെ.സി. വേണുഗോപാൽ | കൊടിക്കുന്നിൽ സുരേഷ് | ആന്റോ ആന്റണി | എൻ. പീതാംബരക്കുറുപ്പ് | എ. സമ്പത്ത് | ശശി തരൂർ | |