എം.ഐ. ഷാനവാസ്
| എം.ഐ. ഷാനവാസ് | |
|
|
|
| നിയോജക മണ്ഡലം | വയനാട് |
|---|---|
|
|
|
| ജനനം | 22 സെപ്റ്റംബർ 1951 കോട്ടയം, കേരളം |
| രാഷ്ടീയകക്ഷി | ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് |
| ജീവിതപങ്കാളി(കൾ) | ജുബൈരിയത്ത് ബീഗം |
| കുട്ടികൾ | 1 മകൻ, 1 മകൾ |
| ഭവനം | കൊച്ചി |
| As of ഓഗസ്റ്റ് 16, 2009 Source: [1] |
|
പതിനഞ്ചാം ലോകസഭയിൽ വയനാട് ലോകസഭാമണ്ഡലത്തെ പ്രതിനിധീകരിക്കുന്ന അംഗമാണ് എം.ഐ. ഷാനവാസ്‍. ഇന്ത്യൻ നാഷണൽ കോൺഗ്രസ് അംഗമായ ഇദ്ദേഹം കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ ജനറൽ സെക്രട്ടറിയാണ്. 2009-ലെ തെരഞ്ഞെടുപ്പിൽ കേരളത്തിൽ നിന്നും ഏറ്റവും അധികം ഭൂരിപക്ഷത്തോടെ വിജയിച്ചാണ് ലോകസഭയിലെത്തുന്നത്. 1,53,439 വോട്ടിന്റെ ഭൂരിപക്ഷമുണ്ടായിരുന്നു ഷാനവാസിന്. 1999-ലും 2004-ലും ലോകസഭയിലേക്ക് മത്സരിച്ച് പരാജയപ്പെട്ടിരുന്നു[1]. മുൻപ് നിയമസഭയിലേക്കും മത്സരിച്ച് പരാജയപ്പെട്ടിട്ടുണ്ട്. വിദ്ധ്യാർഥി യുവജന വിഭാഗത്തിലൂടെ കോൺഗ്രസ് സംഘടനാ രംഗത്ത് സജീവമായ ഷാനവാസ് 1972-73 കാലത്ത് കാലിക്ക്റ്റ് യുനിവേഴ്സിറ്റി യൂനിയൻ ചെയർമാൻ,1978 ൽ യൂത്ത്കോൺഗ്രസ് വൈസ് പ്രസിഡണ്ട്,1983 ൽ കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ ജോയ്ന്റ് സെക്രട്ടറി,1985 ൽ കെ.പി.സി.സി വൈസ് പ്രസിഡന്റ് എന്നീ പദവികൾ വഹിച്ചിട്ടുണ്ട്[2]
അവലംബം [തിരുത്തുക]
- ↑ "Fifteenth Lok Sabha Members Bioprofile" (in English). Lok Sabha. ശേഖരിച്ചത് മേയ് 28, 2010.
- ↑ "കണ്ണീരിനുനേര കണ്ണു തുറക്കും"- കന്നി അനുഭവം എന്ന ഫീച്ചറിൽ നിന്ന് -ഗൾഫ് മാധ്യമം വാഷികപ്പതിപ്പ് 2009,പേജ്:215
| പതിനഞ്ചാം ലോകസഭയിൽ കേരളത്തിൽ നിന്നുള്ള അംഗങ്ങൾ | |
|---|---|
| പി. കരുണാകരൻ | കെ. സുധാകരൻ | മുല്ലപ്പള്ളി രാമചന്ദ്രൻ | എം.ഐ. ഷാനവാസ് | എം.കെ. രാഘവൻ | ഇ. അഹമ്മദ് | ഇ.ടി. മുഹമ്മദ് ബഷീർ | എം.ബി. രാജേഷ് | പി.കെ. ബിജു | പി.സി. ചാക്കോ | കെ.പി. ധനപാലൻ | കെ.വി. തോമസ്| പി.ടി. തോമസ് | ജോസ് കെ. മാണി | കെ.സി. വേണുഗോപാൽ | കൊടിക്കുന്നിൽ സുരേഷ് | ആന്റോ ആന്റണി | എൻ. പീതാംബരക്കുറുപ്പ് | എ. സമ്പത്ത് | ശശി തരൂർ | |