പി.വി. നരസിംഹ റാവു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(പി.വി. നരസിംഹറാവു എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പമുലപർതി വെങ്കട നരസിംഹ റാവു
പി.വി. നരസിംഹ റാവു

പദവിയിൽ
June 21 1991 – May 16 1996
മുൻഗാമി ചന്ദ്രശേഖർ
പിൻഗാമി അടൽ ബിഹാരി വാജ്പേയ്
മണ്ഡലം നന്ദ്യാൽ, ആൻ‍ഡ്രപ്രദേശ്

ജനനം 1921 ജൂൺ 28(1921-06-28)
കരിംനഗർ, ആൻ‍ഡ്രപ്രദേശ്, ഇന്ത്യ
മരണം 2004 ഡിസംബർ 23 (പ്രായം 83)
ന്യൂ ഡെൽഹി, ഇന്ത്യ
രാഷ്ട്രീയകക്ഷി Congress (I)
Occupation നിയമജ്ഞൻ, പൊതുപ്രവർത്തകൻ
മതം ഹിന്ദു


പി.വി. നരസിംഹ റാവു (മുഴുവൻ പേര്‌: പാമൂലപാർഥി വെങ്കിട നരസിംഹറാവു)(ജനനം - 28 ജൂൺ 1921;മരണം- 23 ഡിസംബർ 2004) - ഇന്ത്യയുടെ ഒൻപതാമത്തെ പ്രധാനമന്ത്രി. ബഹുഭാഷാ പണ്ഡിതൻ, എഴുത്തുകാരൻ എന്നീ നിലകളിലും പ്രശസ്തനാണ്‌. താരപ്രഭ തെല്ലുമില്ലാതെ അധികാര രാഷ്ട്രീയത്തിന്റെ ഉയർന്ന പടികൾ ചവിട്ടിക്കയറിയ റാവു, തന്ത്രശാലിയായ രാഷ്ട്രീയ നേതാവായിരുന്നു.

[തിരുത്തുക] ജീവിതരേഖ

ആന്ധ്രാപ്രദേശിലെ ഹൈദരാബാദിൽ ഒരു ബ്രാഹ്മണ കുടുംബത്തിലായിരുന്നു റാവുവിന്റെ ജനനം. സ്വാതന്ത്ര്യ സമരത്തിലൂടെ രാഷ്ട്രീയ രംഗത്തെത്തിയ അദ്ദേഹം സ്വാതന്ത്ര്യാനന്തരം കോൺഗ്രസിന്റെ നേതൃപദവിയിലേക്കുയർന്നു. നെഹ്‌റു മന്ത്രിസഭയിൽ 1962-ൽ അംഗമായി. ഇതോടെ നെഹ്‌റു കുടുംബവുമായുള്ള അടുപ്പവും അരക്കിട്ടുറപ്പിച്ചു. നെഹ്‌റുവിനുശേഷം മകൾ ഇന്ദിര കോൺഗ്രസിന്റെ നേതൃനിരയിലെത്തിയപ്പോൾ റാവു അവരുടെ അടുത്തയാളായി. 1969-ൽ കോൺഗ്രസ്‌ പിളർന്നപ്പോൾ റാവു ഇന്ദിരയോടൊപ്പം ഉറച്ചു നിന്നു. 1971 മുതൽ രണ്ടുവർഷക്കാലം ആന്ധ്രാ പ്രദേശ്‌ മുഖ്യമന്ത്രിയുമായി. മുഖ്യമന്ത്രിപദവിയൊഴിഞ്ഞ്‌ വീണ്ടും കേന്ദ്രരാഷ്ട്രീയത്തിൽ തിരിച്ചെത്തിയ റാവു ഇന്ദിരാ ഗാന്ധി, രാജീവ്‌ ഗാന്ധി എന്നിവരുടെ മന്ത്രിസഭകളിൽ സുപ്രധാന വകുപ്പുകൾ വഹിച്ചു. ഭരണ രംഗത്തുള്ള ഈ പരിചയമാണ്‌ യഥാർഥത്തിൽ റാവുവിനെ പ്രധാനമന്ത്രി പദംവരെയെത്തിച്ചത്‌. ബാബരി മസ്ജിദ്‌ തകർക്കപ്പെടുന്ന സമയത്ത് റാവുവിന്റെ നേതൃത്വത്തിലുള്ള അന്നത്തെ കേന്ദ്രമന്ത്രിസഭ ഒരു നടപടിയും സ്വീകരിക്കാതെ നിഷ്ക്രിയത്തം കാണിച്ചുവെന്ന ശക്തമായ ആരോപണം ഉയർന്നു വരികയുണ്ടായി.

"http://ml.wikipedia.org/w/index.php?title=പി.വി._നരസിംഹ_റാവു&oldid=1197642" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ