നവംബർ 26

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഗ്രിഗോറിയൻ കലണ്ടർ പ്രകാരം നവംബർ 26 വർഷത്തിലെ 330-ാം ദിനമാണ്‌ (അധിവർഷത്തിൽ 331). വർഷത്തിൽ 35 ദിവസം ബാക്കി.

ചരിത്രസംഭവങ്ങൾ[തിരുത്തുക]

  • 1789 - അമേരിക്കൻ പ്രസിഡന്റ് ജോർജ് വാഷിംഗ്ടണിന്റെ ശുപാർ‍ശപ്രകാരം താങ്ക്സ് ഗിവിങ് ദിനം ആചരിക്കാൻ കോൺഗ്രസ് തീരുമാനിച്ചതു പ്രകാരം ഇന്ന് താങ്ക്സ് ഗിവിങ്ങ് ഡേ ആയി ആചരിച്ചു.
  • 1849 - നോത്രദാം യൂണിവേഴ്സിറ്റി സ്ഥാപിതമായി
  • 1922 - ഹോവാർഡ് കാർട്ടറും ലോർഡ് കാർനവോണും തുതൻ‌ഖാമന്റെ കല്ലയിൽ പ്രവേശിച്ചു. മൂവായിരം വർഷത്തിനു ശേഷമാണ്‌ അതിൽ ഒരു മനുഷ്യൻ പ്രവേശിക്കുന്നതെന്നു കരുതപ്പെടുന്നു.
  • 1949 - ഭാരത സർക്കാർ ഇന്ത്യയുടെ ഭരണഘടന നടപ്പിൽ വരുത്തി
  • 1998 - ടോണി ബ്ലെയർ അയർലൻഡിന്റെ പാർലമെന്റിനെ അഭിസംബോധന ചെയ്തു സംസാരിക്കുന്ന ആദ്യ ബ്രിട്ടീഷ് പ്രധാനമന്ത്രിയായി.
  • 2003 - കോൺകോർഡ് എന്ന ശബ്ദാതിവേഗ യാത്രാവിമാനം ബ്രിസ്റ്റളിനു മുകളിലൂടെ അതിന്റെ അവസാന പറക്കൽ നടത്തി
  • 2008 - ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനവും, ഏറ്റവും വലിയ നഗരവും ആയ മുംബൈയിൽ തീവ്രവാദികൾ ആസൂത്രിതമായ 10 ഭീകരാക്രമണങ്ങൾ നടത്തി.


ജന്മദിനങ്ങൾ[തിരുത്തുക]

ചരമവാർഷികങ്ങൾ[തിരുത്തുക]

മറ്റു പ്രത്യേകതകൾ[തിരുത്തുക]

  • 2009 - സുഖോയ്-30 യുദ്ധവിമാനത്തിൽ പുനെയിൽ നിന്നു പറന്നുയർന്ന ഇന്ത്യൻ രാഷ്ട്രപതി പ്രതിഭാ പാട്ടീൽ യുദ്ധവിമാനത്തിൽ സഞ്ചരിച്ച ഭരണത്തലപ്പത്തുള്ള ആദ്യവനിതയായി. യുദ്ധവിമാനത്തിൽ പറക്കുന്ന ഏറ്റവും പ്രായംചെന്ന വനിതയുമാണ് എഴുപത്തിനാലുകാരിയായ പ്രതിഭാ പാട്ടീൽ.
"http://ml.wikipedia.org/w/index.php?title=നവംബർ_26&oldid=2109530" എന്ന താളിൽനിന്നു ശേഖരിച്ചത്