ഹാരിസ് കൗണ്ടി (ടെക്സസ്)
| ഹാരിസ് കൗണ്ടി, ടെക്സസ് | |
| ഭൂപടം | |
ടെക്സസ് സംസ്ഥാനത്ത് കൗണ്ടിയുടെ സ്ഥാനം |
|
അമേരിക്കൻ ഐക്യനാടുകളിൽ ടെക്സസ് സംസ്ഥാനത്തിന്റെ സ്ഥാനം |
|
| സ്ഥിതിവിവരക്കണക്കുകൾ | |
| സ്ഥാപിതം | ഡിസംബർ 22, 1836 |
|---|---|
| ആസ്ഥാനം | ഹ്യൂസ്റ്റൺ |
| വിസ്തീർണ്ണം - മൊത്തം - കര - ജലം |
1,778 ച. മൈ. (4,605 km²) 1,729 ച. മൈ. (4,478 km²) 49 ച. മൈ. (127 km²), 2.75% |
| ജനസംഖ്യ - (2007) - ജനസാന്ദ്രത |
39,35,855 2,248/ച. മൈ. (868/km²) |
| വെബ്സൈറ്റ്: www.co.harris.tx.us | |
അമേരിക്കൻ ഐക്യനാടുകളിലെ ടെക്സസ് സംസ്ഥാനത്തെ ഹ്യൂസ്റ്റൺ-ഷുഗർലാൻഡ്-ബേടൗൺ മെട്രോപ്പൊളിറ്റൻ പ്രദേശത്തുൾപ്പെട്ട ഒരു കൗണ്ടിയാണ് ഹാരിസ് കൗണ്ടി. 2000ത്തിലെ യു.എസ്. സെൻസസ് പ്രകാരം കൗണ്ടിയിൽ 3,400,578 പേർ വസിക്കുന്നു (2007ലെ കണക്കുപ്രകാരം 3.935,855). ഇതുപ്രകാരം ഹാരിസ് കൗണ്ടി ടെക്സസിലെ ഏറ്റവും ജനവാസമുള്ള കൗണ്ടിയാണ്. ഹാരിസ് കൗണ്ടിയുടെ ആസ്ഥാനം ഹ്യൂസ്റ്റൺ[1] ആണ്.
ഹാരിസ് കൗണ്ടി എന്ന പേര് ഇവിടത്തെ ആദ്യകാല കുടിയേറ്റക്കാരിലൊരാളായ ജോൺ റിച്ചാർഡ്സൺ ഹാരിസിന്റെ ബഹുമാനാർത്ഥമാണ് നൽകപ്പെട്ടത്.
ഉള്ളടക്കം |
[തിരുത്തുക] ചരിത്രം
ഹാരിസ് കൗണ്ടി 1836 ഡിസംബർ 22ന് ഹാരിസ്ബർഗ് കൗണ്ടി എന്ന പേരിൽ സ്ഥാപിതമായി. പിന്നീട് ഡിസംബർ 1839ൽ പേര് ഹാരിസ് കൗണ്ടി എന്നു മാറ്റി.
[തിരുത്തുക] ഭൂമിശാസ്ത്രം
യു.എസ്. സെൻസസ് ബ്യൂറോയുടെ കണക്കുകൾപ്രകാരം ഹാരിസ് കൗണ്ടിയുടെ വിസ്താരം 1,778 ചതുരശ്ര മൈൽ (4,604 km²) ആണ്. ഇതിൽ 1,729 ചതുരശ്ര മൈൽ(4,478 km²) കരയും 49 ചതുരശ്ര മൈൽ(127 km²) വെള്ളപ്രദേശവുമാണ്.
[തിരുത്തുക] പ്രധാനപ്പെട്ട ഹൈവേകൾ
ഹാരിസ് കൗണ്ടിയിലൂടെയുള്ള കൂടുതൽ റോഡുകളെക്കുറിച്ചറിയാൻ ഹാരിസ് കൗണ്ടിയിലെ ഹൈവേകളുടെ പട്ടിക കാണുക.
[തിരുത്തുക] അയൽക്കൗണ്ടികൾ
- മോണ്ട്ഗോമെറി കൗണ്ടി (വടക്ക്)
- ലിബർട്ടി കൗണ്ടി (വടക്കുകിഴക്ക്)
- ചേംബേഴ്സ് കൗണ്ടി (കിഴക്ക്)
- ഗാൽവെസ്റ്റൺ കൗണ്ടി (തെക്കുകിഴക്ക്)
- ബ്രാസോറിയ കൗണ്ടി (തെക്ക്)
- ഫോർട്ട് ബെൻഡ് കൗണ്ടി (തെക്കുപടിഞ്ഞാറ്)
- വാള്ളർ കൗണ്ടി (വടക്കുപടിഞ്ഞാറ്)
[തിരുത്തുക] ജനസംഖ്യാശാസ്ത്രം
| ജനസംഖ്യാക്കണക്കുകൾ | |||
|---|---|---|---|
| സെൻസസ് | ജനസംഖ്യ. | %± | |
| 1850 | 4,668 |
|
|
| 1860 | 9,070 | 94.3% | |
| 1870 | 17,375 | 91.6% | |
| 1880 | 27,985 | 61.1% | |
| 1890 | 37,249 | 33.1% | |
| 1900 | 63,786 | 71.2% | |
| 1910 | 1,15,693 | 81.4% | |
| 1920 | 1,86,667 | 61.3% | |
| 1930 | 3,59,328 | 92.5% | |
| 1940 | 5,28,961 | 47.2% | |
| 1950 | 8,06,701 | 52.5% | |
| 1960 | 12,43,158 | 54.1% | |
| 1970 | 17,41,912 | 40.1% | |
| 1980 | 24,09,547 | 38.3% | |
| 1990 | 28,18,199 | 17% | |
| 2000 | 34,00,578 | 20.7% | |
| Est. 2006 | 38,86,207 | 14.3% | |
2000ലെ സെൻസസ് പ്രകാരം ഇവിടെ 1,205,516 ഭവനങ്ങളിലായി 834,217 കുടുംബങ്ങളില്പ്പെട്ട 3,400,578 പേർ കൗണ്ടിയിൽ വസിക്കുന്നു. ഇതുമൂലം ടെക്സസ് സംസ്ഥാനത്തെ ഏറ്റവും ജനവാസമുള്ള കൗണ്ടിയാണ് ഹാരിസ് കൗണ്ടി. ഇവിടുത്തെ ജനസാന്ദ്രത ചതുരശ്ര മൈലിന് 1967 ജനങ്ങൾ (759/km²) എന്നതാണ്. ചതുരശ്രമൈലിന് 751 (290/km²) എന്ന കണക്കിന് 1,298,130 ആവാസകേന്ദ്രങ്ങൾ ഇവിടെയുണ്ട്.
ഇവിടുത്തെ ജനങ്ങളിൽ 58.73% പേർ വെള്ളക്കാരും, 18.49% പേർ കറുത്ത വർഗ്ഗക്കാരും, 0.45% പേർ അമേരിക്കൻ ആദിവാസിവർഗ്ഗക്കാരും, 5.14% പേർ ഏഷ്യക്കാരും, 0.06% പേർ പസിഫിക്ക് ദ്വീപുകാരും, 14.18% പേർ മറ്റു വർഗ്ഗങ്ങളില്പ്പെട്ടവരും 2.96% പേർ രണ്ടോ അതിലധികമോ വർഗ്ഗങ്ങളില്പ്പെട്ടവരുമാണ്. ഇവിടുത്തെ 58.73% പേർ ഹിസ്പാനിക്ക് അഥവാ ലാറ്റിനോ വംശജരും 7.2% പേർ ജർമൻ വംശജരും 6.2% പേർ അമേരിക്കൻ വംശജരും 5.2% പേർ ആംഗ്ലിക്കൻ വംശജരുമാണ്. 63.8% പേർ ഇംഗ്ലീഷ് സംസാരിക്കുമ്പോൾ 28.8% പേർ സ്പാനിഷും 1.6% പേർ വിയറ്റ്നാമീസും മാതൃഭാഷയായി ഉപയോഗിക്കുന്നു.
[തിരുത്തുക] അവലംബം
- ↑ "Find a County". National Association of Counties. http://www.naco.org/Template.cfm?Section=Find_a_County&Template=/cffiles/counties/usamap.cfm, ശേഖരിച്ചത്: 2008-01-31.