വിൽഹെം കോൺറാഡ് റോൺട്ജൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വിൽഹെം റോണ്ട്ജൻ

ജനനം വിൽഹെം കോൺറാഡ് റോൺട്ജൻ
1845 27 മാർച്ച്(1845-03-27)
ലെന്നെപ്, പ്രഷ്യ
മരണം 1923 ഫെബ്രുവരി 10 (പ്രായം 77)
മ്യൂണിക്ക്, ജർമ്മനി
ദേശീയത ജർമ്മനി
മേഖലകൾ ഭൗതികശാസ്ത്രം
സ്ഥാപനങ്ങൾ University of Strassburg
Hohenheim
University of Giessen
University of Würzburg
University of Munich
ബിരുദം ETH Zurich
University of Zürich
ഡോക്ടറേറ്റിനുള്ള ഉപദേശകൻ August Kundt
ഗവേഷണവിദ്യാർത്ഥികൾ Herman March
Abram Ioffe
പ്രശസ്തി X-rays
പ്രധാന പുരസ്കാരങ്ങൾ നോബൽ സമ്മാനം (1901)

എക്സ് റേ കണ്ടെത്തിയ ജർമ്മൻ ഭൗതികശാസ്ത്രജ്ഞനാണ്‌ വിൽഹെം റോണ്ട്ജൻ.

ഉള്ളടക്കം

[തിരുത്തുക] കുടുംബം

വിൽഹെം കോൺറാഡ് റോൺട്ജന്റെ അച്ഛൻ ഒരു വസ്ത്രനിർമ്മാതാവും വ്യാപാരിയുമായിരുന്നു. അമ്മ ഷാർലറ്റ് കോൺസ്റ്റൻസ് ഫ്രോവിൻ. റോൺട്ജന് മൂന്ന് വയസ്സായപ്പോൾ കുടുബം നെതർലൻഡ്സിലെ ആപ്പിൾഡൂണിലേക്കു താമസം മാറി.

കവി ഓട്ടോലുഡ് വിഗിന്റെ അന്തരവൾ അന്ന ബർത്തലുഡ് വിഗാണ് റോൺട്ജന്റെ ഭാര്യ. കുട്ടികൾ ഇല്ലായിരുന്നു.

[തിരുത്തുക] വിദ്യാഭ്യാസം

ആപ്പിൾഡൂണിലായിരുന്നു റോൺട്ജന്റെ പ്രാധമിക വിദ്യാഭ്യാസം. 1862-ൽ അദ്ദേഹം ഉട്രെച്ചിലെ ഒരു ടെക്നിക്കൽ സ്കൂളിൽ തുടർന്നു പഠിച്ചു. അവിടെ വെച്ച് തന്റെ അദ്ധ്യാപകന്റെ ഒരു ഹാസ്യചിത്രം വരച്ചു എന്ന കുറ്റത്തിനു ഈ സ്കൂളിൽ നിന്നും പുറത്താക്കി. പിന്നെ സൂറിച്ചിലെ പോളിടെക്നിക്കൽ എഞിനിയറിങ് വിദ്യാർത്ഥിയായെങ്കിലും ഇഷ്ടവിഷയമായ ഭൗതികശാസ്ത്രപഠനത്തിലേക്കു മാറി. 1869-ൽ സൂറിച്ച് സർ വകലാശാലയിൽനിന്ന് പി.എച്ച്.ഡി യും കരസ്ഥമാക്കി.

[തിരുത്തുക] ഉദ്യോഗങ്ങൾ

വിവിധ സർവകലാശാലകളിൽ അദ്ധ്യാപകനായി ജോലിനോക്കിയ റോൺട്ജൻ 1888-ൽ വൂസ്ബർഗ് സർവകലാശാലയിൽ ഭൗതികശാസ്ത്രമേധാവിയായി അധികാരമേറ്റു. സർക്കാരിന്റെ പ്ര്ത്യേക ക്ഷണം സ്വീകരിച്ച് 1900-ൽ മ്യൂണിച്ച് സർവകലാശാലയിൽ ഇതേ പദവി അലങ്കരിച്ചു. അദ്ദേഹം തന്റെ ജീവിതകാലം മുഴുവൻ അവിടെ തുടർന്നു.

[തിരുത്തുക] കണ്ടുപിടുത്തങ്ങൾ

വാതകങ്ങളുടെ വിശിഷ്ടതാപം (Specific Heat), പരലുകളുടെ (Crystal) താപചാലകശേഷി, തുടങ്ങി ഒട്ടേറ വിഷയങ്ങളിൽ ഗവേഷണങ്ങൾ നടത്തിയെങ്കിലും ഏറെ ശ്രദ്ധേയമായത് എക്സ്-റേയുടെ കണ്ടുപിടുത്തമാണ്.

[തിരുത്തുക] ബഹുമതികൾ

എക്സ്-റേ കണ്ടുപിടിച്ചതിനെ തുടർന്നു 1901 ഭൗതികശാസ്ത്രത്തിനുള്ള ആദ്യ നോബൽ സമ്മാനം അദ്ദേഹത്തിനു ലഭിച്ചു.

[തിരുത്തുക] പുറത്തുനിന്നുള്ള വിവരങ്ങൾ

"http://ml.wikipedia.org/w/index.php?title=വിൽഹെം_കോൺറാഡ്_റോൺട്ജൻ&oldid=1187734" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ