ജോൺ ബാർഡീൻ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ചരിത്രം മാറ്റിമറിച്ച ട്രാൻസിസ്റ്റർ എന്ന കണ്ടുപിടുത്തത്തിന് പിന്നിലുള്ള ശാസ്ത്രജ്ഞരിലൊരാളാണ് ജോൺ ബാർഡീൻ (മേയ് 23, 1908 – ജനുവരി 30, 1991). കമ്പ്യൂട്ടറുകളുടെ പ്രധാന ഭാഗമായ മൈക്രോപ്രൊസസറുകളുടെ അടിസ്ഥാന നിർമ്മാണഘടകമാണ് ട്രാൻസിസ്റ്ററുകൾ. കമ്പ്യൂട്ടറുകളുടെ മെമ്മറി , സെർക്യൂട്ടുകൾ എന്നിവയിലും ട്രാൻസിസ്റ്ററുകൾ ഉപയോഗിക്കുന്നു. കമ്പ്യൂട്ടറുകളുടെ ഇന്നത്തെ അവസ്ഥയിലേക്കുള്ള വികസനത്തിന് വഴിയായ ആദ്യ സുപ്രധാന കണ്ടുപിടുത്തം ഇതായിരുന്നു.