ജെ.ജെ. തോംസൺ
| ജെ.ജെ. തോംസൺ | |
|---|---|
സർ ജോസഫ് ജോൺ തോംസൺ (1856-1940). ആർതർ ഹാക്കറുടെ പോർട്രെയിറ്റ്.
|
|
| ജനനം | ഡിസംബർ 18, 1856 മാഞ്ചസ്റ്റർ, യുണൈറ്റഡ് കിങ്ഡം |
| മരണം | 1940 ഓഗസ്റ്റ് 30 (പ്രായം 83) കേംബ്രിഡ്ജ്, യുണൈറ്റഡ് കിങ്ഡം |
| ദേശീയത | യുണൈറ്റഡ് കിങ്ഡം |
| മേഖലകൾ | ഭൗതികശാസ്ത്രം |
| സ്ഥാപനങ്ങൾ | യൂണിവേഴ്സിറ്റി ഓഫ് കേംബ്രിഡ്ജ് |
| ബിരുദം | യൂണിവേഴ്സിറ്റി ഓഫ് മാഞ്ചസ്റ്റർ യൂണിവേഴ്സിറ്റി ഓഫ് കേംബ്രിഡ്ജ് |
| Academic advisors | John Strutt (Rayleigh) Edward John Routh |
| Notable students | Charles T. R. Wilson Ernest Rutherford Francis William Aston John Townsend J. Robert Oppenheimer Owen Richardson William Henry Bragg H. Stanley Allen John Zeleny Daniel Frost Comstock Max Born T. H. Laby Paul Langevin Balthasar van der Pol |
| പ്രശസ്തി | Plum pudding model Discovery of electron Discovery of isotopes Mass spectrometer invention First m/e measurement Proposed first waveguide Thomson scattering Thomson problem Coining term 'delta ray' Coining term 'epsilon radiation' Thomson (unit) |
| പ്രധാന പുരസ്കാരങ്ങൾ | ഭൗതികശാസ്ത്രലെ നോബൽ സമ്മാനം (1906) |
| മതം | Anglican |
| ഒപ്പ് |
|
ആറ്റത്തിന്റെ (പരമാണു) ഉള്ളറകളിലേക്ക് ആധുനിക ഭൗതികശാസ്ത്രത്തെ വഴിതെളിയിച്ചുവിട്ട ഇംഗ്ലീഷ് ശാസ്ത്രജ്ഞനാണ് ജോസഫ് ജോർജ് തോംസൺ (ഡിസംബർ 18, 1856 - ഓഗസ്റ്റ് 30, 1940)
[തിരുത്തുക] ജീവിത രേഖ
ഇംഗ്ലണ്ടിലെ മാഞ്ചെസ്റ്ററിൽ 1856 ഡിസംബറിലാണ് ജോസഫ് ജോൺ ജനിച്ചത്. പുസ്തക വ്യപാരിയായിരുന്നു പിതാവ്. 1876-ൽ കേംബ്രിഡ്ജ് സർവകലാശാലയിൽ പഠനമാരംഭിച്ച തോംസൺ ഏഴുവർഷംകഴിഞ്ഞ് അവിടെ പ്രൊഫസറായി. 1884-ൽ അദ്ദേഹം കേംബ്രിഡ്ജിലെ വിഖ്യാതമായ കാവൻഡിഷ് ലബോറട്ടറിയുടെ ഡയറക്ടർ സ്ഥാനമേറ്റെടുത്തു. തുടർന്നു വൈദ്യുത കാന്തികതയെപ്പറ്റിയും പരമാണു കണങ്ങളെപ്പറ്റിയുള്ള സുപ്രധാന ഗവേഷണങ്ങൾക്ക് തുടക്കം കുറിച്ചു.
[തിരുത്തുക] കണ്ടുപിടുത്തങ്ങൾ
കാഥോഡ് രശ്മികൾ വൈദ്യുത മേഖലയിൽ വ്യതിചലിക്കപ്പെടും എന്നു അദ്ദേഹം കണ്ടെത്തി. കൂടാതെ ഈ സൂക്ഷമകണങ്ങൾ പദാർത്ഥത്തിന്റെ ഏറ്റവും ചെറിയ കണമായ പരമാണുവിനേക്കാൾ ചെറുതാണെന്നും തോംസൺ മനസ്സിലാക്കി. അണുവിന്റെ സൂക്ഷ്മകണത്തെ അദ്ദേഹം ഇലക്ട്രോൺ എന്നുവിളിച്ചു.
[തിരുത്തുക] ബഹുമതികൾ
ഇലക്ട്രോൺ കണ്ടുപിടിച്ചതിന് 1906-ൽ നോബൽ സമ്മാനം ലഭിച്ചു.
|
||||||||