വാൾട്ടർ എച്ച്. ബ്രാറ്റെയിൻ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വില്യം ഷോക്ലി , ജോൺ ബാർഡീൻ എന്നിവരോടൊപ്പം ട്രാൻസിസ്റ്ററിന് ജന്മം കൊടുത്ത ശാസ്ത്രജ്ഞനാണ് വാൾട്ടർ എച്ച്. ബ്രാറ്റെയിൻ(ഒക്ടോബർ 10, 1902 – ഒക്ടോബർ 13, 1987). ഇലക്ട്രോണിക്സുമായി ബന്ധമുള്ള മേഖലകളിലെല്ലാം ട്രാൻസിസ്റ്ററുകളുടെ ഉപയോഗം സൃഷ്ടിച്ച മാറ്റം ചെറുതല്ല.കമ്പ്യൂട്ടർ വ്യവസായത്തെ മാറ്റിമറിച്ച മറ്റൊരു കണ്ടുപിടുത്തം വേറെയില്ല. അർദ്ധചാലകങ്ങളുടെ ഫോട്ടോ ഇഫക്ടിനെ കുറിച്ചുള്ള പഠനങ്ങൾ വാൾട്ടർ ഭൗതികശാസ്ത്രത്തിന് നൽകിയ വലിയ ഒരു സംഭാവനയാണ്.