റിച്ചാർഡ് ഫെയ്ൻമാൻ
ക്വാണ്ടം ബലതന്ത്രത്തിന്റെ ആധുനിക ഭാഷ്യകാര്യന്മാരിൽ അഗ്രഗണ്യനാണ് റിച്ചാർഡ് ഫിലിപ്പ് ഫെയ്ൻമാൻ. പുതിയോരു ക്വാണ്ടം ബലതന്ത്രം സൃഷ്ടിക്കാനായിരുന്നു അദ്ദേഹത്തിന്റെ ശ്രമം. ഇതിന് അദ്ദേഹത്തിന് നോബൽ സമ്മാനം ലഭിക്കുകയും ചെയ്തു. സഹജമായ നർമ്മബോധമാണ് മറ്റ് ശാസ്ത്രജ്ഞന്മാരിൽനിന്ന് റിച്ചാർഡ് ഫെയ്ൻമാനെ വേർതിരിച്ച് നിർത്തുന്നത്.
ഉള്ളടക്കം |
കുടുംബം [തിരുത്തുക]
പോളണ്ടിൽ നിന്നും ബെലാറസിൽ നിന്നും ഐക്യനാടുകളിലേക്ക് കുടിയേറിയ കുടുംബങ്ങളിൽ നിന്നാണ് ഫെയ്ൻമാൻറെ മാതാപിതാക്കൾ [1]. 1918 മേയ് 11-ന് ന്യുയോർക്കിലാണ് റിച്ചാർഡ് പി. ഫെയ്ൻമാൻ ജനിച്ചത്. കുട്ടിക്കാലത്ത് പിതാവ് മെൽവില്ലായിരുന്നു ഫെയ്ൻമാന്റെ ഏറ്റവും വലിയ പ്രചോദനം. യാഥാസ്ഥിതിക സന്ക്ൽപങ്ങളെ ചോദ്യം ചെയ്യാൻ പിതാവും ജീവിതം ഫലിതത്തോടു കൂടി അഭിമുഖീകരിക്കുവാൻ മാതാവ് ലൂസിലും ഫെയ്ൻമാനിൽ സ്വധീനമായി.
അദ്ദേഹം തന്റെ ബാല്യകാല സഖി ആർലിൻ ഗ്രീൻ ബോമിനെ വിവാഹം ചെയ്തു. ആർലീൻ 1945-ൽ ക്ഷയരോഗം ബാധിച്ച് മരണമടഞ്ഞു. ഇതിനുശേഷം 1952-ൽ അദ്ദേഹം മേരി ബെല്ലിനെ വിവാഹം ചെയ്തെങ്കിലും ഇവർ പിന്നീട് വിവാഹമോചിതരായി. 1960-ൽ ഗ്വെനെത് ഹൊവാർത്തിനെ വിവാഹം ചെയ്തു. ഇവർക്ക് കാൾ എന്ന പുത്രനും മിച്ചെൽ എന്ന ദത്തുപുത്രിയുമുണ്ട്.
വിദ്യാഭ്യാസം [തിരുത്തുക]
മസാച്ചുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെനോളജിയിൽനിന്ന് (MIT) ബിരുദം അദ്ദേഹം കരസ്ഥമാക്കി. തുടർന്ന് 1939-ൽ പ്രിൻസ്ടണിൽ റിസർച്ച് അസിസ്റ്റന്റായി.
അദ്ദേഹം വഹിച്ച പദവികൾ [തിരുത്തുക]
1945-ൽ കോർണൽ സർവകലാശാലയിൽ പ്രൊഫസറായി തുടർന്ന്. 1950-മുതൽ കാലിഫോർണിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെനോളജിയിൽ സൈദ്ധാന്തിക പ്രൊഫസർ.
സംഭാവനകൾ [തിരുത്തുക]
വിദ്യുത് കാന്തിക പ്രതിപ്രവർത്തനങ്ങൾ വിവരിക്കുന്ന ക്വാണ്ടം വിദ്യുത്ഗതിക (Quantum Electrodynamics)ത്തെ സൈദ്ധാന്തികവും പ്രായോഗികവുമായ ആവശ്യങ്ങൾക്ക് ഉപയോഗിക്കാവുന്ന കൃത്യമായ സിദ്ധാന്തമാക്കി മാറ്റി. ഇതാണ് ഭൗതികശാസ്ത്രത്തിന് ഫെയ്‌ൻമാൻ നൽകിയ ഏറ്റവും വലിയ സംഭാവന.
