വിവരസാങ്കേതികരംഗത്തെ പ്രശസ്തരുടെ പട്ടിക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പേര്‌ പ്രാധാന്യം
1 ചാള്‍സ് ബാബേജ് കമ്പ്യൂട്ടറുകളുടെ പിതാവായി അറിയപ്പെടുന്നു.
2 ജോര്‍ജ്ജ് ബൂല്‍ ബൂലിയന്‍ ആള്‍ജിബ്രയുടെ ഉപജ്ഞാതാവ്‌.
3 അഡ ലവ്‌ലേസ് ലോകത്തെ ആദ്യത്തെ കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍ ആയി കണക്കാക്കപ്പെടുന്നു.
4 ഹെര്‍മന്‍ ഹോളരിത് പഞ്ച്കാര്‍ഡുകള്‍ ഉപയോഗിച്ചുള്ള ഡേറ്റ എന്‍ട്രി എന്ന സങ്കല്പം ആദ്യമായി കൊണ്ടുവന്നത് ഇദ്ദേഹമാണ്.
5 അലന്‍ ട്യൂറിംഗ് അല്‍ഗരിതം എന്ന ആശയം അവതരിപ്പിച്ച ട്യൂറിംഗ് കമ്പ്യൂട്ടര്‍ സയന്‍സ് എന്ന ശാസ്ത്രമേഖലയുടെ പിതാവായി കണക്കാക്കപ്പെടുന്നു.
6 ജോണ്‍ അറ്റാനോസോഫ് 1939-ല്‍ ആദ്യത്തെ ഇലക്റ്റ്രോണിക് ഡിജിറ്റല്‍ കമ്പ്യൂട്ടര്‍‌ നിര്‍മ്മിച്ചു.
7 ജോണ്‍ പി എക്കര്‍ട്ട് ആദ്യത്തെ പൂര്‍ണ്ണ ഡിജിറ്റല്‍ കമ്പ്യൂട്ടറായ ENIAC-ന്റെ സഹ സ്രഷ്ടാവ്.
8 ജെ. ഡബ്ളൂ. മോഷ്ലി ആദ്യത്തെ പൂര്‍ണ്ണ ഡിജിറ്റല്‍ കമ്പ്യൂട്ടറായ ENIAC-ന്റെ സഹ സ്രഷ്ടാവ്.
9 ഹൊവാര്‍ഡ് ഐക്കണ്‍ ആദ്യകാല കമ്പ്യൂട്ടറുകളില്‍ ഒന്നായ Mark-I ന്റെ സ്രഷ്ടാവ്
10 തോമസ് വാട്സണ്‍ സീനിയര്‍ ഇന്‍റര്‍നാഷണല്‍ ബിസിനസ് മെഷീന്‍സ് (IBM) എന്ന ലോക പ്രശസ്ത കമ്പ്യൂട്ടര്‍ കമ്പനിയുടെ സ്ഥാപകന്‍
11 ജോണ്‍ വോണ്‍ ന്യൂമാന്‍ ഗണിതശാസ്ത്രത്തിലെ അതുല്യ സംഭാവനകളില്‍ ഒന്നായ ഗെയിം തിയറിയുടെ ഉപജ്ഞാതാവ്
12 ജോണ്‍ ബാക്കസ് ആദ്യത്തെ ഹൈ ലെവല്‍ പ്രോഗ്രാമിംഗ് ഭാഷയായ ഫോര്‍ട്രാന്‍ വികസിപ്പിച്ച ഐ.ബി.എം. സംഘത്തിന്റെ തലവന്‍
13 ജോണ്‍ ബാര്‍ഡീന്‍ ചരിത്രം മാറ്റിമറിച്ച ട്രാന്‍സിസ്റ്റര്‍ എന്ന കണ്ടുപിടുത്തത്തിന് പിന്നിലുള്ള മഹാന്മാരിലൊരാളാണ് ജോണ്‍ ബാര്‍ഡീന്‍.
14 വാള്‍ട്ടര്‍ എച്ച്. ബ്രാറ്റെയിന്‍ ചരിത്രം മാറ്റിമറിച്ച ട്രാന്‍സിസ്റ്റര്‍ എന്ന കണ്ടുപിടുത്തത്തിന് പിന്നിലുള്ള മഹാന്മാരിലൊരാള്‍
15 വില്യം ഷോക്ലി ചരിത്രം മാറ്റിമറിച്ച ട്രാന്‍സിസ്റ്റര്‍ എന്ന കണ്ടുപിടുത്തത്തിന് പിന്നിലുള്ള മഹാന്മാരിലൊരാള്‍
16 ജാക്ക് കില്‍ബി ഇന്റഗ്രേറ്റ്ഡ് സര്‍ക്യൂട്ടിന്റെയും കൈയില്‍വച്ചുപയോഗിക്കുന്ന (പോര്‍ട്ടബിള്‍) കാര്‍ക്കുലേറ്ററിന്റെയും തെര്‍മല്‍ പ്രിന്ററിന്റെയും ഉപജ്ഞാതാവ്
17 മൗറീസ് വില്‍ക്ക് സ് EDSAC എന്ന പ്രോഗ്രാം സ്വന്തമായി സൂക്ഷിച്ച ആദ്യ കമ്പ്യൂട്ടറിന്‍റെ സൃഷ്ടാവ്
18 ഗ്രേസ് ഹോപ്പര്‍ COBOL എന്ന പ്രശസ്ഥമായ കമ്പ്യൂട്ടര്‍ ഭാഷയുടെ സൃഷ്ടാവ്
19 ക്ലോഡ് ഷാനന്‍ ഇന്‍ഫോര്‍മേഷന്‍ തിയറിയുടെ (Information theory) ഉപജ്ഞാതാവ്.
20 വാനെവര്‍ ബുഷ് ഹൈപ്പര്‍ ടെക്സ്റ്റ് എന്ന വെബ്ബിന്‍റെ അടിസ്ഥാന ശില വികസിപ്പിച്ചതില്‍ ശ്രദ്ധേയമായ പങ്കുവഹിച്ച വ്യക്തി.
21 ഹെര്‍ബെര്‍ട്ട് സൈമണ്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് എന്ന കമ്പ്യൂട്ടര്‍ സയന്‍സ് ശാഖക്ക് തുടക്കം കുറിച്ച വ്യക്തി
22 സെയ്മുര്‍ പാപ്പര്‍ട്ട് കുട്ടികള്‍ക്ക് പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സഹായിക്കുന്ന 'LOGO' എന്ന പ്രോഗ്രാമിംഗ് ഭാഷയുടെയും സൃഷ്ടാവ്
23 മാര്‍വിന്‍ മിന്‍സ്കി നിര്‍മിത ബുദ്ധി അഥവാ ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സിന് അടിത്തറ പാകുന്നതില്‍ സുപ്രധാന പങ്കു വഹിച്ച കമ്പ്യൂട്ടര്‍ ശാസ്ത്രജ്ഞന്‍.
24 ഐവാന്‍ സതര്‍ലാന്‍ഡ് ഇന്‍ററാക്ടീവ് കമ്പ്യൂട്ടര്‍ ഇന്‍റര്‍ഫേസിന്‍റെ വികസനത്തില്‍ പങ്ക് വഹിച്ചയാള്‍.
25 ടോമി ഫ്ലവേയ്സ് രണ്ടാം ലോകമഹായുദ്ധകാലത്ത് ബ്രിട്ടനുവേണ്ടി കമ്പ്യൂട്ടറുമായി കാര്യമായ സാമ്യമുള്ള കൊളോസസ്സ് എന്ന ഇലക്ട്രോണിക് കോഡ് ബ്രെയ്ക്കിംഗ് സിസ്റ്റം കണ്ടുപിടിച്ചു.
26 കോണ്‍റാഡ് സ്യൂസ് ആദ്യത്തെ മെക്കാനിക്കല്‍ കാല്‍കുലേറ്റര്‍ കണ്ടുപിടിച്ചു.
27 ബില്‍ ഹ്യൂലറ്റ് ലോകപ്രശസ്ത ഐ.റ്റി കമ്പനിയായ ഹ്യൂലറ്റ് പക്കാര്‍ഡ് (HP)ന്‍റെ സഹസ്ഥാപകന്‍.
28 ഡേവിസ് പക്കാര്‍ഡ് ലോകപ്രശസ്ത ഐ.റ്റി കമ്പനിയായ ഹ്യൂലറ്റ് പക്കാര്‍ഡ് (HP)ന്‍റെ സഹസ്ഥാപകരിലൊരാള്‍.
29 സെയ്മൂര്‍ ക്രേ സൂപ്പര്‍ കമ്പ്യൂട്ടറുകളുടെ പിതാവ്
30 എഡ്ഗര്‍ ഡിജക്സ്ട്രാ പ്രോഗ്രാമിംഗ് ഭാഷകളുടെ വികസനത്തിന് നല്‍കിയ അടിസ്ഥാനപരമായ സംഭാവനകളുടെ പേരിലാണ് എഡ്ഗര്‍ ഡൈക്സ്ട്രാ സ്മരിക്കപ്പെടുന്നത്
31 ബ്രയാന്‍ കെര്‍ണിഹാന്‍ പ്രോഗ്രാമിംഗ് ലോകത്തെ ബൈബിളുകളായി കണക്കാക്കപ്പെടുന്ന ഒട്ടനവധി പുസ്തകങ്ങളുടെ രചയിതാവ്
32 അലന്‍ ഷുഗാര്‍ട്ട് ഹാര്‍ഡ് ഡിസ്ക് ഡ്രൈവിന്‍റെ പിതാവ്
33 ജേ മൈനര്‍ മള്‍ട്ടി മീഡിയ ചിപ്പുകളുടെ മേഖലയില്‍ പ്രശസ്തനായ ഇന്‍റഗ്രേറ്റ്ഡ് സര്‍ക്യൂട്ട് ഡിസൈനര്‍
34 തോമസ് വാട്സണ്‍ ജൂനിയര്‍ ലോകത്തെ ഏറ്റവും വലിയ കമ്പ്യൂട്ടര്‍ നിര്‍മ്മാണ കമ്പനിയായി ഐ.ബി.എമ്മിനെ (IBM)മാറ്റിയത് തോമസ് വാട്സണ്‍ സീനിയറിന്‍റെ പുത്രനായ തോമസ് ജെ വാട്സണ്‍ ജൂനിയര്‍ ആണ്
35 ജെയിംസ് റസ്സല്‍ കോംപാക്ട് ഡിസ്ക് എന്ന പേരില്‍ അറിയപ്പെടുന്ന ലോകപ്രശസ്തമായ ഒപ്റ്റിക്കല്‍ ഡിസ്ക് (CD)കണ്ടുപിടിച്ച വ്യക്തി.
36 റോജര്‍ നീധാം ഓപ്പറേറ്റിംഗ് സിസ്റ്റംസ്,ടൈം ഷെയറിംഗ് സിസ്റ്റങ്ങള്‍, ലോക്കല്‍ ഏരിയ നെറ്റ് വര്‍ക്ക്, ഡിസ്ട്രിബ്യൂട്ട് ഡ് സിസ്റ്റംസ് എന്നിവയില്‍ കാര്യമായ സംഭാവനകള്‍ നല്‍കി
37 ഗോര്‍ഡന്‍ മൂര്‍ "മൂര്‍ നിയമം" എന്ന വിഖ്യാതമായ നിയമത്തിന്‍റെ ഉപജ്ഞാതാവ്.
38 റോബര്‍ട്ട് നോയ്സ് ലോകപ്രശസ്തമായ ഇന്‍റല്‍ കോര്‍പ്പറേഷന് തുടക്കം കുറിച്ച വ്യക്തി
39 ടെഡ് ഹോഫ് ആദ്യത്തെ മൈക്രൊപ്രൊസസ്സറായ ഇന്‍റല്‍ 4004 ന്‍റെ രൂപകല്പ്പന നിര്‍വഹിച്ചു.
40 ഡഗ്ലസ് ഏംഗല്‍ബര്‍ട്ട് ഇന്നത്തെ കമ്പ്യൂട്ടറുകളിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു ഇന്‍പുട്ട് ഡിവൈസ് ആയ മൗസ് കണ്ടുപിടിച്ച വ്യക്തി
41 ആന്‍ വാംഗ് കമ്പ്യൂട്ടര്‍ ലോകത്തെ ദീര്‍ഘദര്‍ശിയായ പ്രതിഭയും സംരഭകനും
42 ഹാക്കന്‍ ലാന്‍സ് കളര്‍ മോണിട്ടര്‍, ഗ്ലോബല്‍ പൊസിഷനിംഗ് സിസ്റ്റം (GPS) എന്നീ സുപ്രധാന കണ്ടുപിടിച്ചു.
43 ബട്ട്ലര്‍ ലാപ്സണ്‍ മൈക്രോസോഫ്റ്റിലെ സോഫ്റ്റ്വെയര്‍ ആര്‍കിടെക്റ്റ്.
44 ഡൊണാള്‍ഡ് നൂത്ത് TEX എന്ന കമ്പ്യൂട്ടര്‍ ഭാഷയുടെ സൃഷ്ടാവ്.
45 അലന്‍സോ ചര്‍ച്ച് കമ്പ്യൂട്ടര്‍ സയന്‍സ് എന്ന ശാസ്ത്ര ശാഖക്ക് അടിസ്ഥാന ശില പാകിയ വ്യക്തികളില്‍ ഒരാള്‍.
46 ടെഡ് നെല്‍സണ്‍ ഹൈപ്പര്‍ ടെക്സ്റ്റ് , ഹൈപ്പര്‍ മീഡിയ എന്നീ പ്രയോഗങ്ങള്‍ നെല്‍സനന്‍റെ സംഭാവനയാണ്
47 ക്ലൈവ് സിന്‍ക്ലയര്‍ ലോകത്തെ ആദ്യത്തെ ഇലക്ട്രോണിക പോകറ്റ് കാല്‍കുലേറ്റര്‍, ZX സ്പെക്ട്രം എന്ന കമ്പ്യൂട്ടര്‍ എന്നിവ കണ്ടുപിടിച്ചു.
48 ഗോര്‍‍ഡന്‍ ബെല്‍ മൈക്രൊസോഫ്റ്റിന്‍റെ ഗവേഷണ വിഭാഗത്തിലെ സീനിയര്‍ ശാസ്ത്രജ്ഞന്‍.
49 ജെഫ് റാസ്കിന്‍ പേഴ്സണല്‍ കമ്പ്യൂട്ടറുകളുടെ ഇന്‍റര്‍ഫേസിന്‍റെ വികസനത്തില്‍ നിര്‍ണായക സംഭാവനകള്‍ നല്‍കിയ ശാസ്ത്രജ്ഞന്‍.
50 ജിം ക്ലാര്‍ക്ക് സിലിക്കോണ്‍ ഗ്രാഫിക്സ് ,നെറ്റ്സ്കേപ് കമ്മ്യൂണിക്കേഷന്‍സ് എന്നീ പ്രശസ്ത കമ്പനികളുടെ സ്ഥാപകന്‍.
51 ജെ.സി.ആര്‍.ലിക് ലൈഡര്‍ ഇന്‍റര്‍ നെറ്റിന്‍റെ വികസനത്തിന് ഉള്‍കാഴ്ചയുള്ള ആശയങ്ങളിലൂടെ സംഭാവന നല്‍കിയ വ്യക്തി.
52 ലാറി റോബര്ട്ട് സ് ARPANET ന്‍റെ മുഖ്യ സൃഷ്ടാവായി അറിയപ്പെടുന്ന വ്യക്തി
53 വിന്‍റണ്‍ സെര്‍ഫ് ഇന്‍റര്‍നെറ്റിന്‍റെ പിതാവ് എന്നറിയപ്പെടുന്നു
54 ബോബ് കാന്‍ ഇന്‍റര്‍നെറ്റിന്‍റെ വികസനത്തില്‍ നിര്‍ണ്ണായകമായ പങ്ക് വഹിച്ച കമ്പ്യൂട്ടര്‍ ശാസ്ത്രജ്ഞന്‍
55 പോള്‍ ബാരണ്‍ ARPANET ന്‍റെ വികസനത്തില്‍ സുപ്രധാന പങ്കു വഹിച്ച ഡിസ്ട്രിബ്യൂട്ടഡ് നെറ്റ്വര്‍ക്ക്,പായ്കറ്റ് സ്വിച്ചിംഗ് എന്നീ രണ്ട് ആശയങ്ങളുടെ സൃഷ്ടാവ്
56 ലിയോനാര്‍ഡ് ക്ലീന്‍ റോക്ക് ഇന്‍റര്‍നെറ്റിന്‍റെ വികസനത്തില്‍ വിന്‍റണ്‍ സെര്‍ഫിനൊപ്പം തന്നെ പങ്ക് വഹിച്ച ശാസ്ത്ര്ജ്ഞന്‍
57 ജോണ്‍ പോസ്റ്റല്‍ RFC 743 എന്ന സ്റ്റാന്‍ഡേര്‍ഡിലൂടെ 'പോസ്റ്റല്‍ നിയമം' എന്ന തിയറിക്ക് രൂപം നല്‍കി
58 ബോബ് മെറ്റ്കാഫ് ഈഥര്‍നെറ്റിന്‍റെ (Ethernet)പിതാവ്
59 റേ ടോംലിന്‍സണ്‍ ഇന്‍റര്‍നെറ്റിനെ ജനകീയമാക്കിയതില്‍ ഏറ്റവും പ്രധാനപെട്ട പങ്കുവഹിച്ച ഇ-മെയിലിന്‍റെ സൃഷ്ടാവ്.
60 ഓള്‍ ജോന്‍ ഡാല്‍ ഓറിയന്‍റ്ഡ് പ്രോഗ്രാമിംഗ് എന്ന തത്വം കമ്പ്യൂട്ടര്‍ ലോകത്തിന് നല്‍കിയ വ്യക്തി.
61 ക്രിസ്റ്റന്‍ നിഗാര്‍ഡ് DELTA എന്ന കമ്പ്യൂട്ടര്‍ ഭാഷയുടെ വികസനത്തില്‍ പ്രധാന പങ്ക് വഹിച്ചു.
62 നിക്ലോസ് വിര്‍ത്ത് ലോല എന്ന ഡിജിറ്റല്‍ ഹാര്‍ഡ് വെയര്‍ ഡിസൈന്‍ & സിമുലേഷന്‍ സിസ്റ്റത്തിന്‍റെ വികസനത്തില്‍ പ്രധാന പങ്ക് വഹിച്ചു
63 നിക്കോളാസ് നിഗ്രോപോണ്ടേ MIT -യിലെ പ്രശസ്തമായ മീഡിയ ലാബിന്‍റെ സ്ഥാപകനും മുന്‍ ഡയറക്ടറും
64 ഡെന്നിസ് റിച്ചി സി,യുണിക്സ് എന്നീ കമ്പ്യൂട്ടര്‍ ലാംഗ്വാജുകളുടെ സൃഷ്ടാവ്.
65 കെന്‍‍ തോംപ്സണ്‍ 1970 ല്‍ ബി എന്ന കമ്പ്യൂട്ടര്‍ ഭാഷ രചിച്ചു
66 നോലാന്‍ ബുഷ്നെല്‍ വീഡിയോ ഗയിമുകളുടെ (vedio game)പിതാവ്.
67 അലന്‍ കേ ഫ്ലെക്സ്, ലോഗോ, സിമുലഎന്നിവയുടെ സവിശേഷതകള്‍ കൂട്ടിയിണക്കി സ്മോള്‍ടോക്ക്എന്നൊരു ഭാഷ രൂപപ്പെടുത്തി
68 ആഡം ഓസ്ബോണ്‍ ആദ്യത്തെ കൊണ്ടുനടക്കാവുന്ന പേഴ്സണല്‍ കമ്പ്യൂട്ടറിന്‍റെ ഉപജ്ഞാതാവ്.
69 ഡാനിയേല്‍ ബ്രിക്ക് ലിന്‍ വിസികാല്‍ക്ക് എന്ന ആദ്യത്തെ സ്പ്രെഡ് ഷീറ്റ് പ്രോഗ്രാമിന്‍റെ സഹസൃഷ്ടാവ്.
70 ബോബ് ഫ്രാങ്സ്റ്റണ്‍ വിസികാല്‍ക്ക് എന്ന ആദ്യത്തെ സ്പ്രെഡ് ഷീറ്റ് പ്രോഗ്രാമിന്‍റെ സൃഷ്ടാവ്.
71 സ്റ്റീവ് ജോബ്സ് ലോക പ്രശസ്തമായ ആപ്പിള്‍ കമ്പ്യൂട്ടര്‍ കമ്പനിയുടെ സഹസ്ഥാപകന്‍.
72 സ്റ്റീവ് വോസ്നിയാക്ക് ലോക പ്രശസ്തമായ ആപ്പിള്‍ കമ്പ്യൂട്ടര്‍ കമ്പനിയുടെ സഹസ്ഥാപകന്‍.
73 മിച്ച് കാപോര്‍ ലോട്ടസ് 123(LOTUS 123 )എന്ന പ്രശസ്ത സ്പ്രെഡ്ഷീറ്റ് സോഫ്റ്റ്വെയറിന്‍റെ സൃഷ്ടാവ്.
74 ഗാരി കില്‍ഡാല്‍ മൈക്രോകമ്പ്യൂട്ടറിന് വേണ്ടി വികസിപ്പിക്കപ്പെട്ട ആദ്യത്തെ ഓപ്പറേറ്റിംഗ് സിസ്റ്റമയ CP/M ന്‍റെ സൃഷ്ടാവ്
75 ബില്‍ ഗേറ്റ്സ് മൈക്രോസോഫ്റ്റിന്‍റെ സ്ഥാപകരിലൊരാള്‍
76 പോള്‍ അല്ലന്‍ മൈക്രോസോഫ്റ്റിന്‍റെ സ്ഥാപകരിലൊരാള്‍
77 ടീം പാറ്റേഴ്സണ്‍ എം.എസ്. ഡോസ്(MS-DOS) എന്ന ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ യഥാര്‍ത്ഥ സൃഷ്ടാവ്
78 ലാറി എല്ലിസണ്‍ ഒറാക്കിള്‍ എന്ന ലോക പ്രശസ്തമായ ഡേറ്റാബേസ് കമ്പനിയുടെ സ്ഥാപകന്‍.
79 റിച്ചാര്‍ഡ് സ്റ്റാള്‍മാന്‍ സ്വതന്ത്ര സോഫ്റ്റ്വെയര്‍ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ്,
80 ആന്‍ഡ്രൂ ടാനെന്‍ബാം ലിനക്സ്എന്ന വിഖ്യാത ഓപ്പറേറ്റിംഗ് സിസ്റ്റത്തിന് കാരണമായി ഭവിച്ച മിനിക്സ് എന്ന ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്‍റെ രചയിതാവ്.
81 ലിനസ് ടോര്‍‌വാള്‍ഡ്സ് ലിനക്സ് കേര്‍ണല്‍ എഴുതി
82 ബ്യാന്‍ സ്ട്രൗസ്ട്രെപ് C++ എന്ന പ്രശസ്തമായ കമ്പ്യൂട്ടര്‍ ഭാഷയുടെ സൃഷ്ടാവ്.
83 വിനോദ് ധാം പെന്‍റിയം പ്രൊസസ്സറുകളുടെ പിതാവ്.
84 ടിം ബര്‍ണേയ്സ് ലീ WWW (വേള്‍ഡ് വൈഡ് വെബ്)എന്ന ആശയത്തിന് തുടക്കമിട്ടു.
85 ജെയിംസ് ഗോസ്‌ലിംഗ് ജാവ പ്രോഗ്രാമിങ്ങ് ഭാഷ വികസിപ്പിച്ചു
86 സ്കോട്ട് മക്നീലി സണ്‍ മൈക്രോസിസ്റ്റംസിന്റെ സ്ഥാപകരില്‍ ഒരാള്‍.
87 വിനോദ് ഗോസ് ല സണ്‍ മൈക്രോസിസ്റ്റംസ് സഹ സ്ഥാപകന്‍
88 ബില്‍ ജോയ് സണ്‍ മൈക്രോസിസ്റ്റംസ് സഹ സ്ഥാപകന്‍
89 ലാറി വാള്‍ പേള്‍ പ്രോഗ്രാമിങ്ങ് ഭാഷ വികസിപ്പിച്ചു
90 മാര്‍ക്ക് ആന്‍ഡ്രീസണ്‍ ഇന്‍റര്‍നെറ്റിനെ ജനപ്രിയമാക്കുന്നതില്‍ സുപ്രധാന പങ്കുവഹിച്ച Graphical Browser ന്‍റെ സൃഷ്ടാവ്.
91 അരുണ്‍ നേത്രാവലി ഡിജിറ്റല്‍ ടെക്നോളജിയില്‍ ഹൈ ഡെഫിനിഷന്‍ ടെലിവിഷന്‍ അടക്കം പല മേഖലകളിലും പ്രവര്‍ത്തിച്ചു
92 സബീര്‍ ഭാട്ടിയ സൗജന്യ ഇ-മെയില്‍ സേവനം എന്ന ആശയം ലോകത്തിന് പരിചയപ്പെടുത്തി, ഹോട്ട് മെയില്‍ സ്ഥാപിച്ചു
93 ഫിലിപ്പ് കാന്‍ ക്യാമറ ഫോണ്‍ കണ്ടുപിടിച്ചു.
94 കെന്‍ സക്കാമുറ ZTRON,CTRON,എന്നീ റിയല്‍ ടൈം ഓപ്പറേറ്റിംഗ് സിസ്റ്റം സ്റ്റാന്‍ഡേര്‍ഡുകള്‍ പുറത്തുകൊണ്ടുവരുന്നതിന് നേത്രുത്വം വഹിച്ചു.
95 ജെഫ് ബെസോസ് ഇന്‍റര്‍നെറ്റ് കമ്പനികളില്‍ ഏറ്റവും പ്രശസ്തമായ ഒന്നായ ആമസോണിന്‍റെ സ്ഥാപകന്‍
96 പിയറി ഒമിഡ്യാര്‍ ലോകപ്രശസ്തമായ ഓണ്‍ലൈന്‍ ലേല വെബ് സൈറ്റായ ഇ-ബേ യുടെ സ്ഥാപകന്‍
97 ജെറി യാംഗ് യാഹൂവിന്‍റെ സ്ഥാപകരില്‍ ഒരാള്‍
98 ഡേവിഡ് ഫിലോ യാഹൂവിന്‍റെ സ്ഥാപകരില്‍ ഒരാള്‍
99 സെര്‍ജി ബ്രിന്‍ ഗൂഗിള്‍ കമ്പനിയുടെ സ്ഥാപകരില്‍ ഒരാള്‍
100 ലാറി പേജ് ഗൂഗിള്‍ കമ്പനിയുടെ സ്ഥാപകരില്‍ ഒരാള്‍
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം