വിക്ടോറിയ രാജ്ഞി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വിക്ടോറിയ രാജ്ഞി

ലോകത്തിന്റെ മുഖഛായ മാറ്റിയ ഒരു നൂറ്റാണ്ടിനു നെടുനായകത്വം വഹിച്ച സ്ത്രീയാണ്‌ വിക്ടോറിയ രാജ്ഞി (അലെക്സാണ്ട്രിന വിക്റ്റോറിയ, 1819 മേയ് 24 - 1901 ജനുവരി 22). 1837 ജൂൺ 20 മുതൽ 1901 ജനുവരി 22 വരെ ഗ്രേറ്റ് ബ്രിട്ടന്റേയും അയർലന്റിന്റേയും രാജ്ഞിയായിരുന്നു. 1876 മേയ് 1 മുതൽ ഇന്ത്യയുടേയും രാജ്ഞിയായിരുന്നു. യൂറോപ്പിലെ പല രാജകുടുംബങ്ങളുമായും ബന്ധമുണ്ടായിരുന്ന വിക്ടോറിയ രാജ്ഞിയെ യൂറോപ്പിലെ മുത്തശ്ശി എന്ന് വിളിച്ചിരുന്നു.

[തിരുത്തുക] ജീവിതരേഖ

ജോർജ്ജ്‌ നാലാമന്റെ പുത്രനും കെന്റിലെ പ്രഭുവുമായിരുന്ന എഡ്വേർഡിന്റെ പുത്രിയായി 1819 മെയ്‌ ഇരുപത്തി നാലാം തിയതി ബ്രിട്ടണിലെ കെൻസിങ്ങ്‌ടൺ കൊട്ടാരത്തിൽ അലക്സാൻഡ്രീന വിക്ടോറിയ ജനിച്ചു. വിക്റ്റോറിയക്ക്‌ ഒരു വയസ്സുള്ളപ്പോൾ പിതാവ്‌ മരിച്ചു. സുന്ദരിയും ബുദ്ധിമതിയുമായ വിക്ടോറിയ 1837-ൽ വില്യം നാലാമൻ അന്തരിച്ചപ്പൊൾ പതിനെട്ടാം വയസ്സിൽ ഗ്രേറ്റ്‌ ബ്രിട്ടന്റേയും അയർലണ്ടിന്റേയും രാജ്ഞിയായി അവരോധിക്കപ്പെട്ടു.

1840-ൽ ജർമ്മൻകാരനും മതൃസഹോദരീപുത്രനുമായ ആൽബർട്ടിനെ വിക്ടോറിയ വിവാഹം കഴിച്ചു. ഇവർക്ക്‌ ഒൻപത്‌ മക്കളുണ്ടായി. 1856-ൽ യുദ്ധത്തിൽ ധീരത പ്രകടിപ്പിക്കുന്നവർക്കായി വിക്ടോറിയ ക്രോസ്‌ എന്ന ബഹുമതി അവർ ഏർപ്പെടുത്തി.

[തിരുത്തുക] അന്ത്യം

മുംബൈയിലെ ഛത്രപതി ശിവജി ടെർമിനസ് മുൻപ് വിക്റ്റോറിയയുടെ പേരിലാണ്‌ അറിയപ്പെട്ടിരുന്നത്

1861-ൽ ഭർത്താവായ ആൽബർട്ടിന്‌‍‌ സന്നിപാതജ്വരം അഥവാ ടൈഫോയിഡ്‌ പിടിപെട്ടതിനെത്തുടർന്ന് 1861 ഡിസംബറിൽ മരണമടഞ്ഞു. ആൽബർട്ടിന്റെ അകാലചരമം രാജ്ഞിയെ വല്ലാതെ തളർത്തി. 1876-ൽ വിക്‌ടോറിയ ഇന്ത്യയുടേയും രാജ്ഞി ആയി. മുംബൈയിലെ പ്രധാന റെയിൽ‌വേ സ്റ്റേഷൻ ആയ ഛത്രപതി ശിവജി ടെർമിനസ് അടുത്ത കാലം വരെ വിക്റ്റോറിയ ടെർമിനൽ എന്ന പേരിലായിരുന്നു അറിയപ്പെട്ടിരുന്നത്. ഏറ്റവും കൂടുതൽ കാലം (64 വർഷം) ബ്രിട്ടൺ ഭരിച്ച വിക്ടോറിയ രാജ്ഞി 1901 ജനുവരി 22ന്‌ അന്തരിച്ചു. ലണ്ടനിലെ ട്രഫാൽഗർ സ്ക്വയറിനു സമീപമുള്ള വിക്ടോറിയ ആൽബർട്ട്‌ (V.A) മ്യൂസിയം ഇരുവരുടേയും സ്മരണ നിലനിർത്തുന്നു. തിരുവനന്തപുരം പാളയത്തെ വി.ജെ.റ്റി (വിക്ടോറിയാ ജൂബിലി ടൗൺ) ഹാൾ ഇവരുടെ കിരീടധാരണ ജൂബിലി സ്മാരകമായി പണിയിക്കപ്പെട്ടതാണ്‌.

സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ