ഗ്രേറ്റ് ബ്രിട്ടൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗ്രേറ്റ് ബ്രിട്ടൺ
LocationIslandGreatBritain.png
അയർലണ്ടിനും സ്കാൻഡിനേവിയയ്ക്കും ഇടയ്ക്കാണ്‌ ഗ്രേറ്റ് ബ്രിട്ടൺ സ്ഥിതി ചെയ്യുന്നത്
ഭൂമിശാസ്ത്രം
സ്ഥാനം പടിഞ്ഞാറൻ യൂറോപ്പ്
Archipelago ബ്രിട്ടീഷ് ഐൽസ്
വിസ്തീർണ്ണം 80,823 sqmi[convert: unknown unit] (8th)
ഏറ്റവും ഉയരം കൂടിയ സ്ഥലം ബെൻ നെവിസ് (1344 m)
രാജ്യം
യുണൈറ്റഡ് കിങ്ഡം
Home Nations ഇംഗ്ലണ്ട്
സ്കോട്ട്ലണ്ട്
വെയിൽസ്
ഏറ്റവും വലിയ നഗരം ലണ്ടൺ
Demographics
ജനസംഖ്യ 58,845,700 (2006ലെ കണക്കുപ്രകാരം)[1]
നരവംശ ഗ്രൂപ്പുകൾ കോർണിഷ്, ഇംഗ്ലീഷ്, സ്കോട്ട്, വെൽഷ്, മറ്റുള്ളവർ
ഗ്രേറ്റ് ബ്രിട്ടണ്ടെ ഉപഗ്രഹചിത്രം

ആനി രാജ്ഞിയുടെ ഭരണത്തിൻ കീഴിൽ 1707 മേയ് 1നു ഇംഗ്ലണ്ട്, സ്കോട്ട്‌ലൻഡ് എന്നീ രാജ്യങ്ങൾ ചേർന്നുണ്ടായതാണ് ഗ്രേറ്റ് ബ്രിട്ടൺ. 1801ൽ അയർലാന്റ് കൂടിച്ചേർന്ന് യുണൈറ്റഡ് കിങ്ഡം ഓഫ് ഗ്രേറ്റ് ബ്രിട്ടൺ ആൻറ് അയർലാന്റ് രൂപംകൊള്ളുന്നതുവരെ ഗ്രേറ്റ് ബ്രിട്ടൺ നിലകൊണ്ടു.

ബ്രിട്ടീഷ് ദ്വീപസമൂഹത്തിലെയും യൂറോപ്പിലേയും ഏറ്റവും വലിയ ദ്വീപായ ഗ്രേറ്റ് ബ്രിട്ടണ് , ആഗോളാടിസ്ഥാനത്തിൽ വലിപ്പത്തിൽ എട്ടാം സ്ഥാനവും , ജനസാന്ദ്രതയിൽ മൂന്നാം സ്ഥാനവുമാണ് ഉളളത്'. യൂറോപ്പ്യൻ ഭൂഖണ്ഡത്തിന്റെ വടക്കുപടിഞ്ഞാറായി സ്ഥിതിചെയ്യുന്ന ഗ്രേറ്റ് ബ്രിട്ടന്റെ പടിഞ്ഞാറായി അയർലണ്ട് സ്ഥിതി ചെയ്യുന്നു. യുണൈറ്റഡ് കിംങ്ഡത്തിന്റെ ഭൂരിഭാഗം ഭൂപ്രദേശവും ഗ്രേറ്റ് ബ്രിട്ടണിലാണ്.

ഇംഗ്ലണ്ട്, സ്കോട്ട്‌ലൻഡ്, വെയിൽസ് എന്നിവയും അവയുടെ തലസ്ഥാനനഗരങ്ങളായ ലണ്ടൺ, എഡിൻബറോ, കാർഡിഫ് എന്നിവയും ഈ ദ്വീപിൽ സ്ഥിതി ചെയ്യുന്നു.

ഭൂമിശാസ്ത്രപരമായ നിർവചനം[തിരുത്തുക]

ഗ്രേറ്റ് ബ്രിട്ടണു ചുറ്റും അനേകം ദ്വീപുകളും ചെറുദ്വീപുകളും ഉണ്ട്. ഇതിന്റെ ആകെ വിസ്തീർണ്ണം 209,331 ച. കി. (80,823 ചതുരശ്ര മൈൽ)[2] ആണ്.

ജാവയ്ക്കും ഹോൺഷുവിനും ശേഷം ലോകത്തിലെ ഏറ്റവും ജനവാസമുള്ള മൂന്നാമത്തെ ദ്വീപുമാണ് ഗ്രേറ്റ് ബ്രിട്ടൺ.[3]

ഗ്രേറ്റ് ബ്രിട്ടൺ അതിന്റെ നീളമേറിയ വടക്കു-തെക്കേ അച്ചുതണ്ടിൽ പത്തു ഡിഗ്രി അക്ഷാംശത്തോളം വ്യാപിച്ചു കിടക്കുന്നു. ഭൗമശാസ്ത്രപരമായി ദ്വീപിന്റെ കിഴക്കും തെക്കും പ്രദേശങ്ങളും താഴ്ന്ന പ്രദേശങ്ങളും പടിഞ്ഞാറൻ, വടക്കൻ പ്രദേശങ്ങൾ കുന്നുകളും മലകളുമാണ്.

ഹിമയുഗം അവസാനിക്കുന്നതിനുമുമ്പ് ഗ്രേറ്റ് ബ്രിട്ടൺ യൂറോപ്പിന്റെ ഒരു ഉപദ്വീപായിരുന്നു; ഉയർന്നുവന്ന സമുദ്രനിരപ്പ് ഹിമം ഉരുകാൻ ഇടയാക്കുകയും ഇംഗ്ലീഷ് ചാനൽ രൂപപ്പെടുകയും ചെയ്തു. ഇന്ന് ഇംഗ്ലീഷ് ചാനൽ ബ്രിട്ടണെ യൂറോപ്പിൽനിന്ന് ഏറ്റവും ചുരുങ്ങിയത് 21 മൈൽ (34 കിമീ) എങ്കിലും ദൂരത്തിലാക്കിയിരിക്കുന്നു.

അവലംബം[തിരുത്തുക]

  1. Population of England, Scotland, and Wales. National Statistics mid-2006 Population estimates. Published 22 August 2007.
  2. United Nations Environment Programme (UNEP) ISLAND DIRECTORY TABLES "ISLANDS BY LAND AREA". Retrieved from http://islands.unep.ch/Tiarea.htm on August 25, 2006.
  3. See Geohive.com Country data; Japan Census of 2000; United Kingdom Census of 2001. The editors of List of islands by population appear to have used similar data from the relevant statistics bureaux, and totalled up the various administrative districts that comprise each island, and then done the same for less populous islands. An editor of this article has not repeated that work. Therefore this plausible and eminently reasonable ranking is posted as unsourced common knowledge.
"http://ml.wikipedia.org/w/index.php?title=ഗ്രേറ്റ്_ബ്രിട്ടൺ&oldid=1880420" എന്ന താളിൽനിന്നു ശേഖരിച്ചത്