ജോർജ്ജിയ
| საქართველო Georgia1 |
||||||
|---|---|---|---|---|---|---|
|
|
||||||
| മുദ്രാവാക്യം ძალა ერთობაშია (English: "Strength is in Unity") |
||||||
| ദേശീയ ഗാനം თავისუფლება (English: "Freedom") |
||||||
| തലസ്ഥാനം (and largest city) |
||||||
| ഔദ്യോഗിക ഭാഷകൾ | Georgian2 | |||||
| Demonym | Georgian | |||||
| ഭരണകൂടം | Unitary semi-presidential republic | |||||
| - | President | Mikheil Saakashvili | ||||
| - | Prime Minister | Grigol Mgaloblishvili | ||||
| Consolidation | ||||||
| - | Kingdom of Georgia | 1008 | ||||
| - | Democratic Republic of Georgia | May 26, 1918 | ||||
| - | Georgian Soviet Socialist Republic | February 25, 1921 | ||||
| - | Independence from the Soviet Union Declared Finalized |
April 9, 1991 December 25, 1991 |
||||
| ജനസംഖ്യ | ||||||
| - | 2008 estimate | 4,730,8412,3 (112th) | ||||
| ആഭ്യന്തര ഉത്പാദനം (PPP) | 2007 estimate | |||||
| - | ആകെ | $21.516 billion[1] (115th) | ||||
| - | ആളോഹരി | $4,966[1] (IMF) (112th) | ||||
| GDP (nominal) | 2007 estimate | |||||
| - | Total | $10.227 billion[1] | ||||
| - | Per capita | $2,539[1] (IMF) | ||||
| HDI (2007) | ▲ 0.755 (medium) (94th) | |||||
| നാണയം | Lari (ლ) (GEL) |
|||||
| സമയമേഖല | UTC (UTC+4) | |||||
| ഇന്റർനെറ്റ് സൂചിക | .ge | |||||
| ഫോൺ കോഡ് | +995 | |||||
| 1 | According to article 3.1 of the constitution of Georgia. | |||||
| 2 | From CIA World Factbook.[2] | |||||
| 3 | Figure includes Abkhazia and South Ossetia. Otherwise, the population in 2008 is estimated at 4,382,100.[3] | |||||
കരിങ്കടലിന്റെ കിഴക്കായി കോക്കസസിൽ സ്ഥിതിചെയ്യുന്ന ഒരു യൂറേഷ്യൻ രാജ്യമാണ് ജോർജ്ജിയ[4] (Georgian: საქართველო, പകർത്തി എഴുതുന്നത്: സഖാർത്‌വേലോ). റഷ്യ (വടക്ക്), റ്റർക്കി, അർമേനിയ (തെക്ക്), അസർബെയ്ജാൻ (കിഴക്ക്) എന്നിവയാണ് ജോർജ്ജിയയുടെ അയൽരാജ്യങ്ങൾ. കിഴക്കൻ യൂറോപ്പിന്റെയും വടക്കേ ഏഷ്യയുടെയും സംഗമത്തിൽ സ്ഥിതിചെയ്യുന്ന ഒരു ഭൂഖണ്ഡാന്തര രാജ്യമാണ് ജോർജ്ജിയ.[5]
[തിരുത്തുക] ചരിത്രം
ആധുനിക ജോർജ്ജിയയുടെ പ്രദേശം പ്രാചീന ശിലായുഗം മുതൽക്കേ തുടർച്ചയായി മനുഷ്യവാസം ഉള്ളതായിരുന്നു. ക്ലാസിക്കൽ കാലഘട്ടത്തിൽ ജോർജ്ജിയൻ നാട്ടുരാജ്യങ്ങളായ കോൽച്ചിസ്, ഐബീരിയ എന്നിവ ഉദയം ചെയ്തു. ഇവ പിന്നീട് ജോർജ്ജിയൻ സംസ്കാരത്തിനും കാലക്രമേണ ജോർജ്ജിയൻ രാജ്യ സ്ഥാപനത്തിനും അടിസ്ഥാന ശിലകളായി. 4-ആം നൂറ്റാണ്ടിൽ ക്രിസ്തീയവൽക്കരിക്കപ്പെടുകയും പിന്നീട് 1008-ൽ ഒരു ഏകീകൃത രാജഭരണത്തിനു കീഴിൽ ഒരുമിക്കപ്പെടുകയും ചെയ്ത ജോർജ്ജിയ 16-ആം നൂറ്റാൺറ്റിൽ പല ചെറിയ രാഷ്ട്രീയ ഘടകങ്ങളായി വേര്പിരിയുന്നതു വരെ ഉദ്ധാനത്തിന്റെയും ശക്തിക്ഷയത്തിന്റെയും പല ഘട്ടങ്ങളിലൂടെയും കടന്നുപോയി. 1801 മുതൽ 1866 വരെ ഇമ്പീരിയൽ റഷ്യ (റഷ്യൻ സാമ്രാജ്യം) ജോർജ്ജിയയെ പല പല കഷണങ്ങളായി സാമ്രാജ്യത്തിന്റെ ഭാഗമാക്കി. റഷ്യൻ വിപ്ലവത്തിനു ശേഷം അല്പം കാലം മാത്രം നീണ്ടുനിന്ന ഡെമോക്രാറ്റിക്ക് റിപ്പബ്ലിക്ക് ഓഫ് ജോർജ്ജിയ (1918-1921) ബോൾഷെവിക്ക് കടന്നുകയറ്റത്തിൽ നിലംപതിച്ചു. 1922-ൽ ജോർജ്ജിയ സോവിയറ്റ് യൂണിയന്റെ ഭാഗമായി.
1991-ൽ ജോർജ്ജിയ സോവിയറ്റ് യൂണിയനിൽ നിന്നും സ്വതന്ത്രമായി. ആഭ്യന്തര യുദ്ധത്തിന്റെയും സാമ്പത്തിക പ്രതിസന്ധിയുടെയും ഒരു ഇടവേളയ്ക്കു ശേഷം ജോർജ്ജിയ 1990-കളുടെ അന്ത്യത്തോടെ താരതമ്യേന ശാന്തമായെങ്കിലും അബ്കേഷ(Abkhazia), തെക്കൻ ഓസീഷ (South Ossetia) എന്നീ പ്രദേശങ്ങൾ റഷ്യൻ ഒത്താശയോടെ വിഘടിച്ചു നിന്നു. 2003-ലെ സമാധാനപരമായ റോസ് വിപ്ലവം പാശ്ചാത്യോന്മുഖവും നവീകരണോന്മുഖവുമായ ഒരു സർക്കാരിനെ ജോർജ്ജിയയിൽ പ്രതിഷ്ടിച്ചു. ഈ സർക്കാർ ഉത്തര അറ്റ്ലാൻഡിൻ ഉടമ്പടി സഖ്യത്തിൽ ചേരുവാനും വിഘടിച്ചുനിൽക്കുന്ന ഭൂപ്രദേശങ്ങളെ ജോർജ്ജിയയുടെ നിയന്ത്രണത്തിൽ കൊണ്ടുവരാനും ശ്രമിച്ചു. ഈ ശ്രമങ്ങൾ ജോർജ്ജിയയുടെ റഷ്യയുമായുള്ള ബന്ധം വഷളാക്കി. റഷ്യൻ സൈന്യം ജോർജ്ജിയയിൽ നിന്നും പിൻമാറാത്തത് ബന്ധം വഷളായതിനുള്ള കാരണങ്ങളിൽ ഒന്നായിരുന്നു. ക്രമേണ റഷ്യൻ സൈന്യത്തിൽ ഭൂരിഭാഗവും ജോർജ്ജിയയിൽ നിന്ന് പിന്മാറിയെങ്കിലും അബ്കേഷ, തെക്കൻ ഓസീഷ എന്നിവിടങ്ങളിൽ അവർ തുടർന്നു. അവശേഷിക്കുന്ന റഷ്യൻ സൈനിക താവളമായ ബാതുമിയിൽ നിന്ന് 2008-ൽ റഷ്യൻ സൈന്യം പിൻമാറും എന്ന് നിശ്ചയിച്ചിരുന്നു[6]
[തിരുത്തുക] റഷ്യയുമായുള്ള യുദ്ധം
[തിരുത്തുക] അവലംബം
- ↑ 1.0 1.1 1.2 1.3 "Report for Selected Countries and Subjects". http://www.imf.org/external/pubs/ft/weo/2008/02/weodata/weorept.aspx?sy=2004&ey=2008&scsm=1&ssd=1&sort=country&ds=.&br=1&c=915&s=NGDPD%2CNGDPDPC%2CPPPGDP%2CPPPPC%2CLP&grp=0&a=&pr.x=46&pr.y=4.
- ↑ Georgia, from CIA World Factbook
- ↑ Statistics Georgia: Population by region
- ↑ Georgia" shall be the name of the state of Georgia. Article 1, Constitution of Georgia. Retrieved from Ministry of Foreign Affairs of Georgia Website [1]
- ↑ As a transcontinental country, Georgia may be considered to be in Asia and/or Europe. The UN classification of world regions places Georgia in Western Asia; the CIA World Factbook [2], National Geographic, and Encyclopædia Britannica also place Georgia in Asia. Conversely, numerous sources place Georgia in Europe such as the BBC [3], Oxford Reference Online [4], Merriam-Webster's Collegiate Dictionary, and www.worldatlas.com.
- ↑ Russia completes withdrawal from 1 of 2 remaining bases in Georgia
ഭൂമിശാസ്ത്ര കുറിപ്പുകൾ: (1) ഭാഗികമായി യൂറോപ്പിൽ; (2) ഭാഗികമായോ പൂർണമായോ ഓഷ്യാനിയയിൽ ഉണ്ടായിരുന്നു എന്ന് കരുതപ്പെടുന്നു; (3) മിക്കവാറും ഭാഗം ആഫ്രിക്കയിൽ; (4) തായ്വാന്റെ രാഷ്ട്രീയ സ്ഥിതി കാണുക.