ലേക് വലേഹ്സ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ലേ വലേസ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ലേക് വലേഹ്സ
വലേഹ്സ ഒക്ടോബർ 2019 ൽ
പോളണ്ടിൻറെ മുൻ പ്രസിഡൻറ്
ഓഫീസിൽ
22 December 1990 – 22 December 1995
പ്രധാനമന്ത്രിതദേവൂസ് മസോവിക്കി
ജാൻ ക്രിസ്റ്റോഫ് ബിലെക്കി
ജാൻ ഓൾസെവ്സ്കി
വാൾഡെമർ പാവ്ലക്ക്
ഹന്ന സുചോക്ക
വാൾഡെമർ പാവ്ലക്ക്
ജോസെഫ് ഒലെക്സി
മുൻഗാമിവോജിയെച്ച് ജറുസെൽസ്കി,
റൈസാർഡ് കാസോറോവ്സ്കി (as last Polish President-in-exile)
പിൻഗാമിഅലക്സാണ്ടർ ക്വാഷ്നെവ്സ്കി
വ്യക്തിഗത വിവരങ്ങൾ
ജനനം (1943-09-29) 29 സെപ്റ്റംബർ 1943  (80 വയസ്സ്)
പോപ്പോവോ, റീച്ച്സ്ഗൗ ഡാൻസിഗ്-പടിഞ്ഞാറൻ പ്രഷ്യ, ഗ്രേറ്റർ ജർമ്മൻ റീച്ച് (today in പോളണ്ട്)
മറ്റ് രാഷ്ട്രീയ
അംഗത്വം
Solidarity (1980–1988)
Solidarity Citizens' Committee (1988–1993)
Nonpartisan Bloc for Support of Reforms (1993–1997)
Solidarity Electoral Action (1997–2001)
Christian Democracy of the 3rd Polish Republic (1997–2001)
പങ്കാളി
(m. 1969)
കുട്ടികൾ8, including Jarosław
മാതാപിതാക്കൾsBolesław Wałęsa
Feliksa Kamieńska
ജോലിElectrician
അവാർഡുകൾ
See list
  • Order of the White Eagle Order of the Polonia Restituta Missio Reconciliationis Commando Honor Badge for Merit for the Warmian-Masurian Voivodeship Veteran's Memorial Cross "Winners" (ZKRPiBWP) Order of Francisco de Miranda - Grand Cross Presidential Medal of Freedom Philadelphia Liberty Medal Order of Pius IX - Grand Cross Order of Leopold Order of the Bath Legion of Honour - Grand Cross Knight Grand Cross of the Order of Merit of the Italian Republic Royal Order of Seraphim Order of the Elephant Order of the White Rose Order of Prince Henry - Grand Collar Order of Liberty - Officer Order of Merit of the Hungarian Republic - 1st Class Order of the State of the Republic of Turkey Order of the Southern Cross - Grand Cross Order of Saint Olav - 1st Class Order of the White Lion - 1st Class Order of Christopher Columbus - Grand Cross Order of Prince Jarosław the Wise Order of the Cross of Terra Mariana - First Class Lithuanian Millennium Star Order of Saint Michael of the Wing Order of the Crown of Romania - Grand Cross Order of the Dutch Lion - Grand Cross Order of Merit of the Federal Republic of Germany - Grand Cross Special Class Order of Merit of Chile - Collar Medal of the Oriental Republic of Uraguay
ഒപ്പ്

മുൻ പോളണ്ട് പ്രസിഡന്റും (1990 മുതൽ 1995 വരെ)[1] പോളിഷ് തൊഴിലാളി സംഘടനയായ സോളിഡാരിറ്റിയുടെ സ്ഥാപകനേതാക്കളിൽ ഒരാളുമാണ് ലേക് വലേൻസ(ഉച്ചാരണംˌlɛk vəˈwɛnsə/ or /wɔːˈlɛnsə/;-ജനനം: 29 സപ്തം:1943). മനുഷ്യാവകാശ പ്രവർത്തനങ്ങളിലും വലേൻസ സജീവമായി ഇടപെട്ടിരുന്നു. സോളിഡാരിറ്റിയ്ക്ക് 1983 ൽ സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിച്ചിട്ടുണ്ട്. തൊഴിൽ കൊണ്ട് ഇലക്ട്രീഷ്യൻ ആയ വലേൻസ ഗദായ്സ്കിലെ കപ്പൽശാലയിൽ തൊഴിലാളിയായാണ് പൊതുജീവിതം ആരംഭിച്ചത്.

ആദ്യകാലം[തിരുത്തുക]

ജർമ്മനിയിലെ (ജർമ്മൻ അധിനിവേശ പോളണ്ട്)[2] റീച്ച്‌സ്‌ഗൗ ഡാൻസിഗ്-വെസ്റ്റ് പ്രഷ്യയിലെ പോപ്പോവോയിലാണ് വാലേഹ്സ ജനിച്ചത്. ഒരു മരപ്പണിക്കാരനായിരുന്ന അദ്ദേഹത്തിന്റെ പിതാവ് ബോലെസ്ലാവ് വലേഹ്സ (ജീവിതകാലം: 1908-1945), ലേക് ജനിക്കുന്നതിന് മുമ്പ് ജർമ്മൻ അധിനിവേശ സേനയാൽ മോയ്‌നിക്കിലെ (കെ.എൽ സ്റ്റട്ട്‌തോഫ് ഔട്ട്‌പോസ്റ്റ്) നിർബന്ധിത ലേബർ ക്യാമ്പിൽ തടവിലാക്കപ്പെട്ടിരുന്നു. ബോലെസ്ലാവ് യുദ്ധത്തിനുശേഷം നാട്ടിലേക്ക് മടങ്ങിയെത്തിയെങ്കിലും തളർച്ചയും അസുഖവും മൂലം രണ്ടു മാസത്തിനുശേഷം മരണമടഞ്ഞു.[3] ലേക്കിൻറെ മാതാവ്, ഫെലിക്‌സ വലേഹ്സയാണ് (മുമ്പ്, കമീൻസ്‌ക; 1916-1975),[4] മകന്റെ വിശ്വാസങ്ങളെയും നിശ്ചയദാർഢ്യത്തെയും രൂപപ്പെടുത്തിയത്.[5]

ലേക്കിന് ഒമ്പത് വയസ് പ്രായമുള്ളപ്പോൾ മാതാവ് ഫെലിക്‌സ ഭാർതൃസഹോദരനും കർഷകനുമായിരുന്ന സ്റ്റാനിസ്ലാവ് വലേഹ്സയെ (1916-1981) വിവാഹം കഴിച്ചു.[6] ലേക്കിന് തന്നേക്കാൾ മൂത്ത മുന്ന് സഹോദരങ്ങളായ ഇസബേല (1934-2012), എഡ്വേർഡ് (ജനനം 1937), സ്റ്റാനിസ്ലാവ് (ജനനം 1939) എന്നിവരും തദേവൂസ് (ജനനം 1946), സിഗ്മണ്ട് (ജനനം 1948), വോജിസെച്ച് (1951-1988) എന്നീ മൂന്ന് ഇളയ അർദ്ധസഹോദരങ്ങളുമുണ്ടായിരുന്നു.[7] 1973-ൽ ലേക്കിൻറെ മാതാവും രണ്ടാനച്ഛനും സാമ്പത്തിക കാരണങ്ങളാൽ അമേരിക്കൻ ഐക്യനാടുകളിലേയ്ക്ക് കുടിയേറി.[8] ന്യൂജേഴ്‌സിയിലെ ജേഴ്‌സി സിറ്റിയിൽ താമസിച്ചുകൊണ്ടിരിക്കുമ്പോൾ അവിടെവച്ച് ഫെലിക്‌സ 1975-ൽ വാഹനാപകടത്തിലും, സ്റ്റാനിസ്ലാവ് 1981-ൽ ഹൃദയാഘാതം മൂലവും മരണമടഞ്ഞു.[9] ഇരുവരെയും പോളണ്ടിലാണ് സംസ്‌കരിച്ചത്.[10]

1961-ൽ, ലേക്ക് സമീപത്തെ  ചാലിനിലെയും ലിപ്നോയിലെയും പ്രൈമറി, വൊക്കേഷണൽ സ്കൂളിൽ നിന്ന് യോഗ്യതയുള്ള ഒരു ഇലക്ട്രീഷ്യനായി ബിരുദം നേടി. 1961 മുതൽ 1965 വരെയുള്ള കാലത്ത് ഒരു കാർ മെക്കാനിക്കായി ജോലി ചെയ്യുകയും തുടർന്ന് രണ്ട് വർഷത്തെ നിർബന്ധിത സൈനിക സേവനത്തിൽ പ്രവേശിച്ച അദ്ദേഹം കോർപ്പറൽ റാങ്ക് നേടുകയും, 1967 ജൂലൈ 12 ന് ഇപ്പോൾ ഗ്ഡാൻസ്കിൽ സ്ഥിതിചെയ്യുന്ന ഗ്ഡാൻസ്ക് കപ്പൽശാലയെന്നറിയപ്പെടുന്ന (സ്റ്റോക്‌സ്നിയ ഗ്ഡാൻസ്‌ക) ലെനിൻ ഷിപ്പ്‌യാർഡിൽ (സ്റ്റോക്‌സ്നിയ ഗ്ഡാൻസ്‌ക ഇം. ലെനിന) ഇലക്ട്രീഷ്യനായി ജോലിയിൽ പ്രവേശിക്കുകയും ചെയ്തു.[11]

സോളിഡാരിറ്റി പ്രസ്ഥാനം[തിരുത്തുക]

ഔദ്യോഗികജീവിതത്തിൻറെ തുടക്കം മുതൽക്കുതന്നെ, തൊഴിലാളികളുടെ ആശങ്കകളിൽ താൽപ്പര്യമുണ്ടായിരുന്ന വലേഹ്സ; സമീപകാല വിദ്യാർത്ഥി പ്രക്ഷോഭങ്ങളെ അപലപിക്കുന്ന ഔദ്യോഗിക റാലികളെ ബഹിഷ്കരിക്കാൻ 1968-ൽ കപ്പൽശാലയിലെ തൻറെ സഹപ്രവർത്തകരെ പ്രോത്സാഹിപ്പിച്ചു. 1970-ൽ ഗ്ഡാൻസ്‌ക് കപ്പൽശാലയിൽ നടന്ന നിയമവിരുദ്ധ പ്രതിഷേധങ്ങൾ സംഘടിപ്പിക്കാൻ സഹായങ്ങൾ നൽകിയ ഒരു ഊർജ്ജസ്വലനായ നേതാവായിരുന്ന അദ്ദേഹം, ഭക്ഷ്യവില വർദ്ധിപ്പിച്ച സർക്കാരിന്റെ ഉത്തരവിനെതിരെ തൊഴിലാളികൾ നടത്തിയ പ്രതിഷേധത്തെ പിന്തുണച്ച അദ്ദേഹം സമരസമിതി ചെയർമാൻ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുകയും ചെയ്തു. 30-ലധികം തൊഴിലാളികളുടെ മരണത്തിൽ കലാശിച്ച ഈ സമരം, മാറ്റത്തിന്റെ ആവശ്യകതയെക്കുറിച്ചുള്ള വലേഹ്സയുടെ വീക്ഷണങ്ങളെ ശക്തിപ്പെടുത്തി. 1976 ജൂണിൽ, നിയമവിരുദ്ധമായ യൂണിയനുകൾ, പണിമുടക്കുകൾ, 1970 ലെ പ്രതിഷേധത്തിന്റെ ഇരകളെ അനുസ്മരിക്കാനുള്ള ഒരു കാമ്പെയ്‌ൻ എന്നിവയിൽ തുടർച്ചയായി പങ്കാളിയായതിന്റെ പേരിൽ വലേഹ്സയ്ക്ക് ഗ്ഡാൻസ്ക് കപ്പൽശാലയിലെ തൻറെ ജോലി നഷ്ടപ്പെട്ടു. പിന്നീട്, അദ്ദേഹം മറ്റ് പല കമ്പനികളിലും ഇലക്ട്രീഷ്യനെന്ന നിലയിൽ ജോലി ചെയ്തുവെങ്കിലും തൊഴിലാളി പ്രസ്ഥാനങ്ങൾക്കുള്ള അദ്ദേഹത്തിന്റെ സജീവ പിന്തുണ തുടർച്ചയായി ജോലിയിൽനിന്ന് പിരിച്ചുവിടുന്നതിലേക്ക് നയിച്ചു. വലേഹ്സയുടെ കുടുംബവും ജോലിസ്ഥലവും പോളിഷ് രഹസ്യപോലീസിന്റെ നിരന്തര നിരീക്ഷണത്തിലായിരുന്നതിനാൽ കുടുംബം അത്യധികം സമ്മർദ്ദം അനുഭവിപ്പിച്ചിരുന്നു. അടുത്ത കുറച്ച് വർഷങ്ങളിൽ, വിമത പ്രവർത്തനങ്ങളിൽ പങ്കെടുത്തതിന് നിരവധി തവണ അദ്ദേഹം അറസ്റ്റ് ചെയ്യപ്പെട്ടു.

അവലംബം[തിരുത്തുക]

  1. "CNN Cold War – Profile: Lech Walesa". CNN. Archived from the original on 2008-04-15. Retrieved 19 August 2007.
  2. "Profile: Lech Wałęsa". CNN. Archived from the original on 15 April 2008. Retrieved 19 August 2007.
  3. Pages 129–131. Walesa, Lech. "The Struggle and the Triumph: An Autobiography". Arcade Publishing (1991). ISBN 1-55970-221-4. "He was not yet thirty-four years old."
  4. "Rys biograficzny". Instytut Lecha Wałęsy. Archived from the original on 7 May 2010. Retrieved 2 January 2010.
  5. David C. Cook (22 February 2005), Mothers of Influence: The Inspiring Stories of Women Who Made a Difference in Their Children and Their World. New edition. ISBN 1562923684.
  6. "Stanislaw Walesa, stepfather of Polish unionist, dies at 64". Eugene Register-Guard. United Press International. 19 August 1981. p. 8A. Retrieved 3 March 2016.
  7. Ennis, Thomas W. (19 August 1981). "Stepfather of Lech Wałęsa Dies in Jersey City". The New York Times. Retrieved 3 March 2016.
  8. "Stanislaw Walesa, stepfather of Polish unionist, dies at 64". Eugene Register-Guard. United Press International. 19 August 1981. p. 8A. Retrieved 3 March 2016.
  9. "Stanislaw Walesa, stepfather of Polish unionist, dies at 64". Eugene Register-Guard. United Press International. 19 August 1981. p. 8A. Retrieved 3 March 2016.
  10. Ennis, Thomas W. (19 August 1981). "Stepfather of Lech Wałęsa Dies in Jersey City". The New York Times. Retrieved 3 March 2016.
  11. Page 95. Walesa, Lech. "The Struggle and the Triumph: An Autobiography". Arcade Publishing (1991). ISBN 1-55970-221-4.
"https://ml.wikipedia.org/w/index.php?title=ലേക്_വലേഹ്സ&oldid=3773852" എന്ന താളിൽനിന്ന് ശേഖരിച്ചത്