സൂര്യഗ്രഹണം (2009 ജൂലൈ 22)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(2009 ജൂലൈ 22-ലെ സൂര്യഗ്രഹണം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
2009 ജൂലൈ 22-ലെ സൂര്യഗ്രഹണം
2009 ജൂലൈ 22-ലെ സൂര്യഗ്രഹണം
Type of eclipse
Gamma0.0696
Magnitude1.0799
Saros136 (37 of 71)
Maximum eclipse
Duration398 s (6 min 38.8 s)
LocationPacific Ocean
Coordinates24°12′36″N 144°06′24″E / 24.21000°N 144.10667°E / 24.21000; 144.10667
Max. width of band258.4 km
Times (UTC)
Partial eclipse23:58:18 (Jul 21)
Total eclipse00:51:16
Central eclipse00:54:31
Greatest eclipse02:35:21

ഇരുപത്തി ഒന്നാം നൂറ്റാണ്ടിലെ ഏറ്റവും ദൈർഘ്യമേറിയ സൂര്യഗ്രഹണമായിരുന്നു‌ 2009 ജൂലൈ 22-ൽ ഉണ്ടായ സൂര്യഗ്രഹണം[1]. വടക്കേ ഇന്ത്യ, ഭൂട്ടാൻ, നേപാൾ, മ്യാന്മർ, ചൈന, ശാന്തസമുദ്രം എന്നിവിടങ്ങളിലാണ്‌ പൂർണ്ണഗ്രഹണം ദൃശ്യമായതു്. തെക്കുകിഴക്കൻ ഏഷ്യയുടെ മിക്ക ഭാഗങ്ങളിലും (ഇന്ത്യ, ചൈന എന്നീ രാജ്യങ്ങളിലെ എല്ലാ ഭാഗങ്ങളിലും) ഭാഗികഗ്രഹണം ദൃശ്യമായി.

136-ആം സാരോസ് ചക്രത്തിന്റെ ഭാഗമായിരുന്നു ഈ ഗ്രഹണം.

ദൈർഘ്യം[തിരുത്തുക]

ഇരുപത്തി ഒന്നാം നൂറ്റാണ്ടിലെ ഏറ്റവും ദൈർഘ്യമേറിയ പൂർണ്ണ സൂര്യഗ്രഹണമായിരിക്കും ഇത്. ഏറ്റവും കൂടുതൽ സമയം പൂർണ്ണ സൂര്യഗ്രഹണം ദൃശ്യമായത് ശാന്തസമുദ്രത്തിൽ ജപ്പാന്‌ തെക്കായാണ്‌. പൂർണ്ണഗ്രഹണം ഇവിടെ 6 മിനിറ്റ് 39 സെക്കന്റ് നീണ്ടുനിൽക്കും[2]. ചന്ദ്രൻ ഉപഭൂവിന്‌ അടുത്തായതിനാലാണ്‌ ഗ്രഹണത്തിന്‌ ഇത്രയും ദൈർഘ്യം. ഈ സമയത്ത് ചന്ദ്രന്റെ കോണീയവ്യാസം സൂര്യന്റേതിനെക്കാൾ 8 ശതമാനം കൂടുതലായിരിക്കും.

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

  1. ബ്ലൂംബർഗ്
  2. നാഷണൽ ജ്യോഗ്രഫിക്

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സൂര്യഗ്രഹണം_(2009_ജൂലൈ_22)&oldid=3091912" എന്ന താളിൽനിന്ന് ശേഖരിച്ചത്