വൈറസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Virus എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

വൈറസുകൾ
റോട്ടാവൈറസ്
Virus classification
Group:
I–VII
Groups

I: dsDNA viruses
II: ssDNA viruses
III: dsRNA viruses
IV: (+)ssRNA viruses
V: (−)ssRNA viruses
VI: ssRNA-RT viruses
VII: dsDNA-RT viruses

ഒരു ജീവകോശത്തിനുള്ളിലല്ലാതെ വളരാനോ പ്രത്യുത്പാദനം നടത്താനോ കഴിവില്ലാത്ത ജീവകണങ്ങളാണ് വൈറസുകൾ. ആംഗലേയ ഭാഷയിൽ ഇത് Virus എന്നെഴുതുന്നു. ലത്തീനിൽ വിഷം എന്നാണ് ഈ പദത്തിനർഥം. സാധാരണ സൂക്ഷ്മദർശിനികളിൽ കൂടി ഇവയെ കാണാൻ സാധ്യമല്ല.ഇലക്ട്രോൺ മൈക്രോസ്കോപ്പിലൂടെ മാത്രമേ ഇവയെ കാണാനാവു. അറിയപ്പെടുന്ന ആദ്യത്തെ വൈറസ് 1899-ൽ ബെയ്ജെറിങ്ക് (Martinus Beijerinck) കണ്ടെത്തിയ പുകയില മൊസെയ്ക്ക് വൈറസ് (Tobacco Mosaic Virus) ആണ്. ഇന്ന് 5000-ൽ പരം വൈറസുകളെ കണ്ടെത്തിയിട്ടുണ്ട്. വൈറസുകളെ കുറിച്ച് പഠിക്കുന്ന ശാസ്ത്ര ശാഖയാണ് വൈറോളജി (virology).

രണ്ടോ മൂന്നോ ഭാഗങ്ങൾ കൂടിച്ചേർന്നതാണ്‌ വൈറസിന്റെ ശരീരം; ജനിതക വിവരങ്ങൾ വഹിക്കുന്ന നീണ്ട തന്മാത്രകളായ ഡി.എൻ.എ. (DNA), ആർ.എൻ.എ (RNA) എന്നിവയിലൊന്നിൽ നിർമ്മിതമായ ജീനുകൾ എല്ലാ വൈറസുകളിലും കാണപ്പെടുന്നു; ആതിഥേയ കോശങ്ങൾക്ക് വെളിയിലായിരിക്കുമ്പോൾ ചില വൈറസുകളിൽ ഇതിന്‌ കൊഴുപ്പ് കൊണ്ടുള്ള ഒരു ആവരണമുണ്ടായിരിക്കും. ഹെലിക്കൽ മുതൽ സങ്കീർണ്ണമുള്ളതുമായ വ്യത്യസ്തങ്ങളായ ആകൃതികളാണ്‌ വൈറസുകൾക്കുള്ളത്. ബാക്ടീരിയയുടെ നൂറിലൊന്ന് മാത്രം വലിപ്പമുള്ളവയാണ്‌ ഇവ. വൈറസുകളുടെ ഉൽഭവത്തെപ്പറ്റി ഇന്നും ഒരു വ്യക്തമായ ധാരണയില്ല: ചിലത് കോശങ്ങൾക്കിടയിൽ സഞ്ചരിക്കാൻ സാധ്യമായ ഡി.‌എൻഎ യുടെ പ്ലാസ്മിഡ് ഖണ്ഡങ്ങളിൽ നിന്ന് രൂപം കൊള്ളുന്നവയോ ബാക്ടീരിയകളിൽ നിന്ന് ഉൽഭവിക്കുകയോ ചെയ്യുന്നു എന്ന് അനുമാനിക്കുന്നു.

വൈറസ് വിവിധങ്ങളായ രൂപങ്ങളിൽ പടരുന്നു; വ്യത്യസ്ത തരം വഴികളാണ് ഒരോ തരം വൈറസുകളും ഉപയോഗിക്കുന്നത്. ഉദാഹരണത്തിന്‌ സസ്യങ്ങളിലെ നിരൂറ്റിക്കുടിക്കുന്ന ഷഡ്പദങ്ങൾ വഴി സസ്യങ്ങളിലെ വൈറസ് പടരുന്നു. ജന്തുക്കളിൽ രക്തം കുടിക്കുന്ന ജീവികൾ വഴിയും വൈറസ് പടരുന്നു. ഇത്തരം രോഗം വഹിക്കുന്ന ജീവികളെ വെക്ടറുകൾ (vectors) എന്നാണ്‌ വിളിക്കുന്നത്. ഫ്ലൂവിന്‌ കാരണമാകുന്ന ഇൻഫ്ലുവെൻസ വൈറസുകൾ പരക്കുന്നത് തുമ്മൽ, ചീറ്റൽ തുടങ്ങിയവയിലൂടെയും, നോറോവൈറസുകൾ ഉമിനീർ, കൈകൾ, ഭക്ഷണം, വെള്ളം തുടങ്ങിയവയിലൂടെയും, റോട്ടാവൈറസുകൾ കുട്ടികളുടെ പരസ്പര സമ്പർക്കത്തിലൂടെയും, എച്ച്.ഐ.വി. ലൈംഗികബന്ധത്തിലൂടെയും പടരുന്നു.

എല്ലാ വൈറസുകളും രോഗത്തിന്‌ കാരണകാരികളാകാറില്ല, ഒരുപാട് വൈറസുകൾ അവ ബാധിച്ച ജീവിക്ക് ഹാനികരമാകാതെ തന്നെ പെരുകാറുമുണ്ട്. എച്ച്.ഐ.വി യെ പോലെയുള്ള ചില വൈറസ് ബാധ ജീവിതകാലം മുഴുവനോ അല്ലെങ്കിൽ വളരെ നീണ്ടകാലമോ നിലനിൽക്കുന്നവയാണ്‌, ആതിഥേയ ശരീരത്തിന്റെ പ്രതിരോധ സം‌വിധാനത്തെ മറികടന്ന് ഇവ പെരുകുകയും ചെയ്യും. ഇങ്ങനെയാണെങ്കിലും ജന്തുക്കളിലുണ്ടാകുന്ന വൈറസ് ബാധയ്ക്കെതിരെ ശരീരം ഉടനടി പ്രതിരോധിക്കാറുണ്ട്, ഇതുവഴി പൂർണ്ണമായും വൈറസിനെ നശിപ്പിച്ചെന്നും വരാം. വാക്സിനുകൾ നൽകിയും ഇങ്ങനെയുള്ള ശരീരത്തിന്റെ പ്രതിരോധത്തെ ഉണർത്തുവാൻ കഴിയും, ഇത് ജീവിതകാലം മുഴുവൻ ആ വൈറസ് ബാധക്കെതിരെയുള്ള ശരീരത്തിന്റെ പ്രതിരോധശേഷിക്കു കാരണമാകുന്നു. ബാക്ടിരിയയെ പോലുള്ള സൂക്ഷ്മജീവികൾക്കും വൈറസ് ബാധക്കെതിരെയുള്ള പ്രതിരോധ സം‌വിധാനമുണ്ട്. ആന്റിബയോട്ടിക്കുകൾ സാധാരണയായി വൈറസുകൾക്കെതിരെ ഫലം കാണിക്കാറില്ല, പക്ഷേ ജീവിതകാലം മുഴുവനും നിലനിൽക്കുന്ന ബാധക്കെതിരെയുള്ള ഔഷധങ്ങൾ വികസിപ്പിച്ചെടുക്കുവാൻ കഴിഞ്ഞിട്ടുണ്ട്.

പദത്തിന്റെ മറ്റ് അർത്ഥങ്ങൾ[തിരുത്തുക]

ശബ്ദോൽപ്പത്തി[തിരുത്തുക]

ലാറ്റിൻ ഭാഷയിലെ വൈറസ് (virus) എന്ന പദത്തിൽ നിന്നാണ് വൈറസ് എന്ന ഇംഗ്ലീഷ് വാക്കുണ്ടായ്ത്. വിഷത്തെയും മറ്റു ദോഷകരമായ വസ്തുക്കളെയും വിവക്ഷിക്കാനാണ് ലാറ്റിനിലെ പദമൂലം ഉപയോഗിക്കപ്പെട്ടിരുന്നത്. ഇത് ഇംഗ്ലീഷിൽ ആദ്യം ഉപയോഗിച്ചത് 1392-ലാണ്.[1] വിറുലന്റ് (Virulent) എന്ന പദം ലാറ്റിൻ ഭാഷയിലെ വിറുലന്റസ് (virulentus) (വിഷമയമായ) എന്ന പദത്തിൽ നിന്നാണുൽഭവിച്ചത്. ഇത് 1400-കളിലാണ് ആദ്യം ഉപയോഗിക്കപ്പെട്ടത്.[2] സാംക്രമിക രോഗമുണ്ടാക്കുന്ന വസ്തു എന്ന അർത്ഥത്തിൽ ഈ വാക്ക് ആദ്യം ഉപയോഗിച്ചതായി രേഖപ്പെടുത്തിയിട്ടുള്ളത് 1728-ലാണ്. [1] ഇത് 1892-ൽ ദിമിത്രി ഇവാനോവ്സ്കി വൈറസുകളെ കണ്ടുപിടിക്കുന്നതിനു മുൻപായിരുന്നു. വൈറസസ് എന്ന പദം വൈറസ് എന്ന പ്രയോഗത്തിന്റെ ബഹുവചനമായി ആദ്യം ഉപയോഗിക്കാൻ തുടങ്ങിയത് 1948-ലാണ്.[3] വിറിയോൺ (virion) (ബഹുവചനം വിറിയോൺസ്), 1959,[4] മുതൽ ഉപയോഗത്തിലുണ്ട്. ഇത് ഒരു കോശത്തിൽ നിന്ന് പുറത്തുവിടപ്പെടുന്നതും മറ്റു കോശങ്ങളിൽ രോഗമുണ്ടാക്കാൻ ശേഷിയുള്ളതുമായ ഒരു വൈറസ് തരിയെ വിവക്ഷിക്കാനാണ് ഉപയോഗിക്കുന്നത്. [5]

ചരിത്രം[തിരുത്തുക]

മാർട്ടിനസ് ബീജറിക്ക് അദ്ദേഹത്തിന്റെ പരീക്ഷണശാലയിൽ (1921)

സൂക്ഷ്മ-ജൈവശാസ്ത്രജ്ഞനായ ചാൾസ് ചേമ്പർലാൻഡ് 1884 ൽ ഒരു ഫിൽട്ടർ കണ്ടുപിടിക്കുകയുണ്ടായി(അത് ഇന്ന് ചേമ്പർലാൻഡ് അഥവാ ചേമ്പർലാൻഡ്-പാസ്റ്റർ ഫിൽട്ടർ എന്നറിയപ്പെടുന്നു), ബാക്ടീരിയയേക്കാൾ ചെറിയ സുഷിരങ്ങളോട് കൂടിയതായിരുന്നു ഇത്, അതിനാൽ ബാക്ടീരിയയടങ്ങിയ ലായനി ഇതിൽ കൂടി കടത്തിവിട്ട് ലായനിയിൽ നിന്ന് ബാക്ടീരിയയെ പൂർണ്ണമായും ഒഴിവാക്കാൻ ഇതിലൂടെ അദ്ദേഹത്തിന്‌ കഴിഞ്ഞു. ഇപ്പോൾ തിരിച്ചറിഞ്ഞ ടൊബാക്കൊ മൊസൈക് വൈറസുമായി 1892 ൽ റഷ്യൻ ജൈവശാസ്ത്രഞ്ജനായ ദിമിത്രി ഇവാനൊവ്സ്കി ഈ ഫിൽട്ടർ ഉപയോഗിച്ച് പരീക്ഷണത്തിലേർപ്പെടുകയും, രോഗബാധയേറ്റ പുകയിലയുടെ സത്തിനെ ഇതിലൂടെ കടത്തിവിട്ടതിന്‌ ശേഷവും ബാധ നിലനിൽക്കുന്നതായി അദ്ദേഹം മനസ്സിലാക്കുകയും ചെയ്തു. ബാക്ടീരിയയിൽ നിന്നുള്ള വിഷമായിരിക്കണം ഇതിന്‌ കാരണം എന്നാണ്‌ അന്നദ്ദേഹം സമർത്ഥിച്ചത്, പക്ഷേ അതിനെ വിശദീകരിക്കാൻ അദ്ദേഹത്തിനായില്ല. ഫിൽട്ടറിലൂടെ കടന്ന് പോകുന്ന ഒരു പോഷണ മാധ്യമത്തിന്‌ രോഗബാധ നിലനിർത്തുവാനുള്ള കഴിവുണ്ട് എന്നായിരുന്നു അന്നത്തെ രോഗങ്ങളുടെ രോഗാണു സിദ്ധാന്തം (germ theory of disease) അനുസരിച്ചുള്ള അനുമാനം. 1899 ൽ ഇതേ പരീക്ഷണം ഡച്ച് സൂക്ഷ്മ-ജൈവശാസ്ത്രജ്ഞനായ മാർട്ടിനസ് ബീജറിക്ക് ആവർത്തിക്കുകയും അദ്ദേഹം ഇത് രോഗബാധയ്ക്ക് കാരണമാകുന്ന മറ്റൊരു രൂപമാണ്‌ എന്ന നിഗമനത്തിലെത്തിച്ചേരുകയും ചെയ്തു. കോശവിഭജനം വഴി അത് സ്വയം പെരുകുന്നതായി നിരീക്ഷണത്തിലൂടെ അദ്ദേഹത്തിന്‌ മനസ്സിലാക്കാൻ സാധിച്ചെങ്കിലും അതിന്റെ ഘടന മനസ്സിലാക്കാൻ കഴിഞ്ഞിരുന്നില്ല. അതിനെ അദ്ദേഹം കൊണ്ടാജിയം വൈവം ഫ്ലൂഡിയം (ലയിക്കാൻ കഴിവുള്ള രോഗാണു) എന്ന് വിളിക്കുകയും പിന്നീട് വൈറസ് എന്ന പദം ഉപയോഗിക്കുകയും ചെയ്തു. ബീജറിക്ക് വൈറസിന്‌ ദ്രാവക രൂപമാണ്‌ എന്നായിരുന്നു കരുതിയിരുന്നത്, പിന്നീട് വെൻഡെൽ സ്റ്റാൻലിയാണ്‌ ഇത് വ്യക്തമായ ആകൃതിയുള്ളതാണ്‌ എന്ന് തിരിച്ചറിഞ്ഞത്. അതേ വർഷം (1899) ഫ്രീഡ്രിച്ച് ലിയോഫ്ലെറും ഫ്രോഷും കാലിന്റെയും വായയുടേയും രോഗബാധയെ (അഫ്തോവൈറസ്, aphthovirus) സമാന ഫിൽട്ടറിലൂടെ കടത്തിവിടുകയും ഉയർന്ന സാന്ദ്രതയിൽ ബാധ നിലനിക്കുന്നതായി കണ്ടെത്തുകയും ചെയ്തു; അതുവഴി അതിന്‌ പെരുകുവാനുള്ള കഴിവുണ്ടെന്ന് മനസ്സിലാകുകയും ചെയ്തു.

ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഇംഗ്ലീഷ് ബാക്ടീരിയൊലോജിസ്റ്റായ ഫ്രെഡെറിക്ക് വോർട്ട് (Frederick Twort) ബാക്ടീരിയകളെ വൈറസ് ബാധിക്കുമെന്ന് കണ്ടെത്തുകയുണ്ടായി, ഇങ്ങനെയുള്ളവയെ ബാക്ടീരിയീഫെയ്ജസ് എന്നാണ്‌ വിളിക്കുന്നത്. അതുപോലെ അഗറിൽ വളരുന്ന ബാക്ടീരിയകളോടൊപ്പം വൈറസിനെ ചേർത്താൽ ബാക്ടീരിയകൾ നശിപ്പിക്കപ്പെടുന്ന മേഖലകൾ ഉണ്ടാകുന്നു എന്ന് ഫ്രഞ്ച്-കനേഡിയൻ സൂക്ഷ്മ-ജൈവശാസ്ത്രഞ്ജനായ ഫെലിക്സ് ഡി'ഹെരെല്ലെ വിവരിക്കുകയുണ്ടായി. അദ്ദേഹം വൈറസുകളുടെ സാന്ദ്രമായ ലായനി സൂക്ഷ്മമായി വേർതിരിച്ചെടുത്തു, ഇതിൽ മുഴുവൻ ബക്ടീരിയകളും നശിപ്പിക്കപ്പെടാതെ അവ നശിപ്പിക്കപ്പെട്ട ആവർത്തിച്ചുള്ള ഭാഗങ്ങളാണുള്ളതെന്നും തെളിയുകയുണ്ടായി. സാന്ദ്രതാ ഘടകങ്ങളുടെയും ഇത്തരം മേഖലകളുടെ എണ്ണത്തിന്റെയും ഗുണനഫലം അവയിലടങ്ങിയിരിക്കുന്ന വൈറസുകളുടെ എണ്ണം മനസ്സിലാക്കാൻ അദ്ദേഹത്തിനെ സഹായിച്ചു.

വൈറസുകളുടെ പട്ടിക[തിരുത്തുക]

പ്രധാനപെട്ട ഏതാനും വൈറസുകളുടെ പേരുകളാണ് ചുവടെ ചേർത്തിരിക്കുന്നത്. ഇംഗ്ലീഷ് വിക്കിയിലുള്ള സമ്പൂർണ പട്ടികയ്ക്ക് ഇവിടെ അമർത്തുക.

ഉൽപ്പ‌ത്തി[തിരുത്തുക]

ജീവനുള്ളിടത്തെല്ലാം വൈറസുകളുമുണ്ട്. ആദ്യ ജീവകോശങ്ങൾ ഉണ്ടായപ്പോൾ തന്നെ വൈറസുകളുമുണ്ടായിരുന്നിരിക്കാൻ സാദ്ധ്യതയുണ്ട്. [6] ഇവ ഫോസിലുകൾ അവശേഷിപ്പിക്കാത്ത‌തിനാൽ ഇവയുടെ ഉൽപ്പത്തിയെപ്പറ്റിയുള്ള വിശദാംശങ്ങൾ ലഭ്യമല്ല. ഡി.എൻ.എ. വൈറസുകൾ, ആർ.എൻ.എ. വൈറസുകൾ എന്നിവയുടെ ജനിതക താരതമ്യത്തിലൂടെയാണ് ഇവയുടെ ഉൽപ്പത്തിയെപ്പറ്റി പഠനം നടത്തുന്നത്. [7] ഇതെപ്പറ്റി മൂന്നു പ്രധാന സിദ്ധാന്തങ്ങളാണുള്ളത്:[8][9]

റിഗ്രസ്സീവ് സിദ്ധാന്തം
കോശത്തിൽ നിന്നാണ് ഉൽപ്പത്തി എന്ന സിദ്ധാന്തം
സമാന്തരപരിണാമസിദ്ധാന്തം

മൈക്രോബയോളജി[തിരുത്തുക]

ജീവന്റെ ലക്ഷണങ്ങൾ[തിരുത്തുക]

ഘടന[തിരുത്തുക]

സാധാരണയായി 20 നാനോമീറ്റർ മുതൽ 1400 നാനോമീറ്റർ വരെയാണ് വൈറസിന്റെ വലിപ്പം. ഇവയ്ക്ക് കോശരൂപമോ ഉള്ളിൽ പ്രോട്ടോപ്ലാസമോ മർമ്മമോ മറ്റ് കോശാംഗങ്ങളോ കാണപ്പെടുന്നില്ല. വൈറസിന്റെ ശരീരത്തിൽ ഏറ്റവും പ്രധാനപ്പെട്ടത് ന്യൂക്ലിയോയിഡ് എന്ന ഭാഗമാണ്. ഡി.എൻ.എ അഥവാ ആർ.എൻ.എ ജനിതകവസ്തു കാണപ്പെടുന്ന ഭാഗമാണിത്. ലീനിയാർ/ സർക്കുലാർ രൂപത്തിലോ സിങ്കിൾ/ ഡബിൾ ഇഴകളുടെ രൂപത്തിലോ ഇവ കാണപ്പെടാം. എന്നാൽ ജനിതകവസ്തു ഒന്നുകിൽ ഡി.എൻ.എ അഥവാ ആർ.എൻ.എ മാത്രമേ വരൂ. ന്യൂക്ലിക് അമ്ലത്തെ (ജനിതകവസ്തു) പൊതിഞ്ഞ് ക്യാപ്സിഡ് എന്ന മാംസ്യാവരണമുണ്ട്. ക്യാപ്സോമിയറുകൾ എന്നറിയപ്പെടുന്ന പ്രോട്ടീൻ യൂണിറ്റുകൾ ചേർന്നാണ് ഇവ നിർമ്മിച്ചിരിക്കുന്നത്. ക്യാപ്സിഡിന്റെ രൂപമനുസരിച്ച് വൈറസുകളെ തരംതിരിച്ചിരിക്കുന്നു. ക്യാപ്സോമിയറുകൾ യഥാർത്ഥത്തിൽ പ്രോട്ടോമിയറുകൾ കൊണ്ട് നിർമ്മിക്കപ്പെട്ടിരിക്കുന്നു. പ്രോട്ടീൻ-കാർബോഹൈഡ്രേറ്റ് വളർച്ചകൾ ആയ പെന്റോണുകൾ ചില ക്യാപ്സിഡുകളിൽ നിന്ന് പുറത്തേയ്ക്ക് വളർച്ചകളായി വരുന്നുണ്ട്. ആതിഥേയകോശത്തിൽ പറ്റിപ്പിടിക്കാൻ ഇവ സഹായിക്കുന്നു. ചില വൈറസ് ക്യാപ്സിഡുകൾക്കുപുറത്തുള്ള ലിപ്പിഡ് ബൈലേയർ ആവരണമാണ് എൻവലപ്പ്. എച്ച്.ഐ.വി, ഇൻഫ്ലുവൻസാ വൈറസുകൾ ഇത്തരത്തിൽപ്പെട്ടതാണ്. പെപ്ലോമിയറുകൾ അഥവാ സ്പൈക്കുകൾ ഈ എൻവലപ്പുകളിൽ നിന്ന് പുറത്തേയ്ക്കുന്തി നിൽക്കുന്നുണ്ട്.

ജനിതകഘടന[തിരുത്തുക]

എണ്ണം പെരുകുന്നതിന്റെ ചക്രം[തിരുത്തുക]

ആതിഥേയജീവികൾ[തിരുത്തുക]

വർഗ്ഗീകരണം[തിരുത്തുക]

ഐ.സി.റ്റി.‌വി. വർഗ്ഗീകരണം[തിരുത്തുക]

ബാൾട്ടിമോർ വർഗ്ഗീകരണം[തിരുത്തുക]

മനുഷ്യരിൽ അസുഖങ്ങളുണ്ടാക്കുന്നത്[തിരുത്തുക]

എപിഡെമിയോ‌ളജി[തിരുത്തുക]

എപിഡെമിക്കുകളും പാൻഡെമിക്കുകളും[തിരുത്തുക]

അർബ്ബുദം[തിരുത്തുക]

ആതിഥേയജീവിയുടെ പ്രതിരോധമാർഗ്ഗങ്ങൾ[തിരുത്തുക]

രോഗം വരാതെ തടയലും ചികിത്സയും[തിരുത്തുക]

പ്രതിരോധക്കുത്തിവയ്പ്പുകൾ[തിരുത്തുക]

ആന്റിവൈറൽ മരുന്നുകൾ[തിരുത്തുക]

മറ്റു ജീവികളിലെ രോഗബാധ[തിരുത്തുക]

സസ്യങ്ങളെ ബാധിക്കുന്ന വൈറസുകൾ[തിരുത്തുക]

ബാക്ടീരിയ[തിരുത്തുക]

ആർക്കിയ[തിരുത്തുക]

ജലാശയങ്ങളിലെ ജൈവവ്യവസ്ഥ‌യിലെ സ്ഥാനം[തിരുത്തുക]

പരിണാമത്തിലെ സ്ഥാനം[തിരുത്തുക]

ഉപയോഗങ്ങൾ[തിരുത്തുക]

ജീവശാസ്ത്രവും വൈദ്യവും[തിരുത്തുക]

ഭൗതികശാസ്ത്രവും നാനോടെക്നോളജിയും[തിരുത്തുക]

കൃത്രിമ വൈറസുകൾ[തിരുത്തുക]

ആയുധം[തിരുത്തുക]

ഇവയും കാണുക[തിരുത്തുക]

കുറിപ്പുകൾ[തിരുത്തുക]

  1. 1.0 1.1 Harper D. The Online Etymology Dictionary. virus; 2011 [Retrieved 23 December 2011].
  2. Harper D. The Online Etymology Dictionary. virulent; 2011 [Retrieved 23 December 2011].
  3. Harper D. The Online Etymology Dictionary. viral; 2011 [Retrieved 23 December 2011].
  4. Harper D. The Online Etymology Dictionary. virion; 2011 [Retrieved 24 December 2011].
  5. Casjens S. In: Mahy BWJ and Van Regenmortel MHV. Desk Encyclopedia of General Virology. Boston: Academic Press; 2010. ISBN 0-12-375146-2. p. 167.
  6. Iyer LM, Balaji S, Koonin EV, Aravind L. Evolutionary genomics of nucleo-cytoplasmic large DNA viruses. Virus Res.. 2006;117(1):156–84. doi:10.1016/j.virusres.2006.01.009. PMID 16494962.
  7. Sanjuán R, Nebot MR, Chirico N, Mansky LM, Belshaw R. Viral mutation rates. Journal of Virology. 2010;84(19):9733–48. doi:10.1128/JVI.00694-10. PMID 20660197.
  8. Shors pp. 14–16
  9. Collier pp. 11–21

ഗ്രന്ഥസൂചി[തിരുത്തുക]

  • കോള്ളിയർ, ലെസ്ലി; ബാലോവ്സ്, ആൽബർട്ട്; സസ്സ്മാൻ, മാക്സ് (1998) ടോപ്ലേ ആൻഡ് വിൽസൺ'സ് മൈക്രോബയോളജി ആൻഡ് മൈക്രോബിയൽ ഇൻഫെക്ഷൻസ് നയൻത് എഡിഷൻ, വോളിയം 1, വൈറോളജി, വോളിയം എഡിറ്റേഴ്സ്: മാഹി, ബ്രയാൻ ആൻഡ് കോളിയർ, ലെസ്ലി. ആർനോൾഡ്. ISBN 0-340-66316-2.
  • ഡിമ്മോക്ക്, എൻ.ജെ; ഈസ്റ്റൺ, ആൻഡ്ര്യൂ ജെ; ലെപ്പാർഡ്, കൈത്ത് (2007) ഇൻട്രൊഡക്ഷൻ റ്റു മോഡേൺ വൈറോളജി സിക്സ്ത് എഡിഷൻ, ബ്ലാക്ക്വെൽ പബ്ലിഷിംഗ്, ISBN 1-4051-3645-6.
  • നൈപ്പ്, ഡേവിഡ് എം; ഹൗലേ, പീറ്റർ എം; ഗ്രിഫിൻ, ഡയേൻ ഇ; ലാംബ്, റോബർട്ട് എ; മാർട്ടിൻ, മാൽക്കം എ;റോയിസ്മാൻ ബെർനാർഡ്; സ്ട്രൗസ് സ്റ്റീഫൻ എ. (2007) ഫീൽഡ്സ് വൈറോളജി, ലിപ്പിൻകോട്ട് വില്യംസ് & വിൽക്കിൻസ്. ISBN 0-7817-6060-7.
  • ഷോർസ്, ടെറി (2008). അണ്ടർസ്റ്റാൻഡിംഗ് വൈറസസ്. ജോൺസ് ആൻഡ് ബാർട്ട്ലെറ്റ് പബ്ലിഷേഴ്സ്. ISBN 0-7637-2932-9.

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=വൈറസ്&oldid=3800194" എന്ന താളിൽനിന്ന് ശേഖരിച്ചത്