സുമേറിയൻ സംസ്കാരം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഏറ്റവും ആദ്യകാല സംസ്കാരങ്ങളിൽ ഒന്ന്. ഈജിപ്ഷ്യൻ, സിന്ധു നദീതട സംസ്കാരങ്ങൾക്കൊപ്പം കണക്കാക്കപ്പെടുന്നു. ഇന്നത്തെ ഇറാക്കിന്റെ ഭാഗമായിരുന്ന (പഴയ മെസപ്പൊട്ടേമിയ) തെക്കൻ പ്രദേശങ്ങളിലാണ് ഈ നാഗരികത വികസിച്ചത്.
സവിശേഷതകൾ[തിരുത്തുക]
- ബി. സി 3200 മുതൽ 1200 വരെ നിലനിന്നിരുന്ന സംസ്കാരമാണ് സുമേറിയൻ സംസ്കാരം.
- മെസപ്പൊട്ടേമിയൻ സംസ്കാരത്തിലെ ബി.സി 3200 മുതൽ 1200 വരെ നിലനിന്നിരുന്ന യൂഫ്റെട്ടീസ്,ടൈഗ്രീസ് എന്നീ രണ്ട് നദികൾക്കിടയിൽ നിലവിൽ വന്ന സംസ്കാരമാണ് സുമേറിയൻ സംസ്കാരം.
- സുമേറിയൻ സംസ്കാരം നിലവിൽ വന്നത് യുഫ്രെട്ടീസ് നദിയുടെ തീരത്താണ്.
- വിശാലമായ ചതുപ്പുപ്പുകൾ.
- ആകാശം മുട്ടെ നീളുന്ന മുളങ്കാടുകൾ.
- മണ്ണും ചെളിയും കൂടി കലർന്ന തീരങ്ങൾ.
- കാലാകാലങ്ങളിലുണ്ടാകുന്ന വെള്ളപ്പൊക്കം.