പുസ്തകം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


എഴുതിയതോ അച്ചടിച്ചതോ വരച്ചതോ ശൂന്യവുമോ ആയ കടലാസ്, തുകല്‍ എന്നിവയുടേയോ മറ്റ് വസ്തുക്കളുടേയോ കൂട്ടമാണ് പുസ്തകം അഥവാ ഗ്രന്ഥം. പുസ്തത്തിലെ ഒരു പാളിയെ താള്‍ എന്നും താളിന്റെ ഒരോ വശത്തെയും ഓരോ പുറം എന്നും പറയുന്നു. ഇലക്ട്രോണിക് ഘടനയില്‍ നിര്‍മിച്ച പുസ്തകത്തെ ഇ-പുസ്തകം എന്ന് പറയുന്നു. പുസ്തകം എന്നത് ഒരു സാഹിത്യ സൃഷ്ടിയെ സൂചിപ്പിക്കാനും ഉപയോഗിക്കുന്നു.

പുസ്തകങ്ങളെ ഇഷ്ടപ്പെടുന്ന ആളുകളെ സൂചിപ്പിക്കാന്‍ ബിബ്ലിയോഫില്‍, ബിബ്ലിയോഫിലിസ്റ്റ്, ഫിലോബിബ്ലിസ്റ്റ് എന്നീ പേരുകള്‍ ഉപയോഗിക്കുന്നു. സാധരാണ ഭാഷയില്‍ ഇത്തരക്കാരെ പുസ്തകപ്പുഴു അല്ലെങ്കില്‍ പുസ്തകപ്രേമി എന്ന് വിളിക്കുന്നു.

പുസ്തകങ്ങള്‍ വായിക്കുന്നതിനും കടമെടുക്കുന്നതിനും സൗകര്യമുള്ള സ്ഥാപനമാണ് ഗ്രന്ഥശാല അല്ലെങ്കില്‍ വായനശാല.

"http://ml.wikipedia.org/wiki/%E0%B4%AA%E0%B5%81%E0%B4%B8%E0%B5%8D%E0%B4%A4%E0%B4%95%E0%B4%82" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം