മദായിൻ സ്വാലിഹ്
| മദായിൻ സ്വാലിഹ് Al-Hijr Archaeological Site* |
|
|---|---|
| യുനെസ്കോ ലോക പൈതൃക സ്ഥാനം | |
|
A row of tombs from the al-Khuraymat group, Mada'in Saleh. |
|
| രാജ്യം | സൗദി അറേബ്യ |
| തരം | സാംസ്കാരികം |
| മാനദണ്ഡം | ii, iii |
| അവലംബം | 1293 |
| മേഖല† | Arab States |
| യുനെസ്കോ രേഖപ്പെടുത്തൽ ചരിത്രം | |
| രേഖപ്പെടുത്തിയത് | 2008 (32nd -ആമത് സമ്മേളനം) |
| * ലോകപൈതൃകപ്പട്ടികയിൽ രേഖപ്പെടുത്തിയിരിക്കുന്ന പ്രകാരമുള്ള പേര്. † യുനെസ്കോ വിഭജിച്ചിരിക്കുന്നതു പ്രകാരമുള്ള മേഖല. |
|
സൗദി അറേബ്യയിലെ അൽ ഉലയിൽ മരുഭൂമിയിലെ കൂറ്റൻ പാറകളാണ് മദായിൻ സ്വാലിഹ്. 2008-ൽ ഇവ യുനെസ്കോ ലോകപൈതൃകപട്ടികയിൽ സ്ഥാനം നേടി[1]. സൗദി അറേബ്യയിൽ ലോകപൈതൃക പട്ടികയിൽ സ്ഥാനം നേടുന്ന പ്രഥമസ്ഥലമാണ് മദായിൻ സ്വാലിഹ്. കാനഡയിൽ നടന്ന ലോക ഹെറിറ്റേജ് കമ്മിറ്റി യോഗത്തിലാണ് ഇതു സംബന്ധിച്ച് പ്രഖ്യാപനം ഉണ്ടായത്.
മദീനയിൽ നിന്ന് 300 കിലോമീറ്റർ വടക്ക് അൽ ഉല നഗറിൽ നിന്ന് 22 കിലോമീറ്റർ ദൂരത്താണ് മദായിൽ സ്വാലിഹിന്റെ സ്ഥാനം. പതിമൂന്നര കിലോമീറ്റർ ചുറ്റളവിലുള്ള ഈ പ്രദേശത്ത് ചെറുതും വലുതുമായ 132 പാറകൾ തുരന്നുണ്ടാക്കിയിരിക്കുന്നു. പ്രവേശന ഭാഗത്തായുള്ള കൂറ്റൻ ശവക്കല്ലറകൾ ക്രിസ്തുവിന് മുമ്പ് ഒന്നാം നൂറ്റാണ്ടിൽ നിർമ്മിച്ചവയാണ്[2]. ഈ കല്ലറകളും ഇവിടുത്തെ കിണറുകളും നബ്തികളുടെ വാസ്തു, ശിൽപ നിർമ്മാണ നൈപുണ്യം വ്യക്തമാക്കുന്നു. നബ്തിയൻ സംസ്‌ക്കാരത്തിന് മുമ്പുള്ള 50 ലിഖിതങ്ങളും ചിത്രകലകളും ഇവിടെ ദൃശ്യമാണ്.
മദീനയിൽ നിന്നും 370 KM ഉണ്ട് അൽ ഉലയിലേക്ക് അവിടെ നിന്നും 25 km ഉണ്ട് മദാഇൻ സാലിഹിലേക്ക്
അവലംബം [തിരുത്തുക]
പുറത്തേക്കുള്ള കണ്ണികൾ [തിരുത്തുക]
സ്ഥാനം: 26°48′51″N 37°56′51″E / 26.81417°N 37.94750°E
- ചിത്രങ്ങൾ ഔദ്യോഗിക വെബ്സൈറ്റിൽ
- World Heritage listing submission
- Photo gallery at nabataea.net
- Personal website on Hegra (Madain Saleh) (picture, text, map, video and sound) at hegra.fr
- Photos from Mauritian photographer Zubeyr Kureemun
- Historical Wonder by Mohammad Nowfal
- Saudi Arabia's Hidden City from France24
- Madain Salah: Saudi Arabia's Cursed City