സൈബർ കുറ്റകൃത്യം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(സൈബർ കുറ്റകൃത്യങ്ങൾ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കമ്പ്യൂട്ടർ അല്ലെങ്കിൽ കമ്പ്യൂട്ടർ ശൃംഖലയുമായി ബന്ധപ്പെട്ട കുറ്റ കൃത്യമാണ് സൈബർ ക്രൈം അഥവാ സൈബർ കുറ്റകൃത്യം[1][2] . പരമ്പരാഗത സ്വഭാവത്തിലുള്ള കുറ്റകൃത്യങ്ങളായ മോഷണം, വ്യാജരേഖ ചമയ്ക്കൽ, വഞ്ചന, അപകീർത്തിപ്പെടുത്തൽ തുടങ്ങിയവ കമ്പ്യൂട്ടറുമായോ, കമ്പ്യൂട്ടർ ശൃംഖലയുമായോ ബന്ധപ്പെടുത്തി നടക്കുമ്പോഴാണ് അവയെ ഇപ്രകാരം വിളിക്കുന്നത്. മൊബൈൽ, ക്യാമറ, തുടങ്ങിയുള്ള ഇലക്‌ട്രോണിക് ഉപകരണങ്ങളുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളും ഇതിന്റെ പരിധിയിൽപെടുത്താറുണ്ട്. ഇത്തരം സംവിധാനങ്ങളിലൂടെ വ്യക്തിയുടെ സ്വകാര്യ അവകാശങ്ങളെ ഹനിക്കുന്ന കുറ്റ കൃത്യങ്ങളെ സൈബർട്രോട്സ് (cyber trots)എന്ന പേരിൽ അറിയപ്പെടുന്നു.

ഇന്ത്യൻ ശിക്ഷാനിയമത്തിന് പകരം ഇൻഫർമേഷൻ ടെക്നോളജി നിയമത്തിലെ വകുപ്പുകൾ പ്രകാരമാണ് ഈ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട നിയമനടപടികൾ സ്വീകരിക്കുന്നത്. പ്രധാനമായും രണ്ടുവിധത്തിൽ സൈബർകുറ്റകൃത്യങ്ങളെ തരംതിരിക്കാം ; കമ്പ്യൂട്ടർ ഒരു ലക്ഷ്യമായി കണ്ടുകൊണ്ടുള്ളതും കമ്പ്യൂട്ടറിന്റെ സഹായത്തോടെയുള്ളതും.

ഒരു കമ്പ്യൂട്ടറിലേക്കോ കമ്പ്യൂട്ടർ ശൃംഖലയിലേക്കോ വൈറസിനെ കടത്തിവിടുക, ഹാക്കിങ്ങ് നടത്തുക മുതലായവയെ ആണ് കമ്പ്യൂട്ടറിനെ ലക്ഷ്യമിട്ടുള്ള കുറ്റകൃത്യങ്ങൾ. ക്രെഡിറ്റ്കാർഡ് തട്ടിപ്പുകൾ, അശ്ലീലചിത്രങ്ങളുടെയും വീഡിയോകളുടെയും പ്രചരണം, സൈബർ തീവ്രവാദം, ഫിഷിംഗ് തുടങ്ങിയവയൊക്കെ കമ്പ്യൂട്ടറിന്റെ സഹായത്തോടെ നടത്തുന്ന കുറ്റകൃത്യങ്ങളിൽ പെടുന്നു. ഇൻഡ്യൻ സൈബർ ആക്ട് നിലവിൽ വന്നത് 2000 ൽ ആണ്. 2008ൽ ഇൻഡ്യൻ സൈബർ ആക്ട് ഭേദഗതി ചെയ്യപ്പെട്ടു.[3]

അവലംബം[തിരുത്തുക]

  1. Moore, R. (2005) "Cyber crime: Investigating High-Technology Computer Crime," Cleveland, Mississippi: Anderson Publishing.
  2. "cybercrime | Definition". Encyclopedia Britannica (in ഇംഗ്ലീഷ്). Retrieved 2021-05-25.
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2021-04-11. Retrieved 2011-06-22.
"https://ml.wikipedia.org/w/index.php?title=സൈബർ_കുറ്റകൃത്യം&oldid=3961434" എന്ന താളിൽനിന്ന് ശേഖരിച്ചത്