സോംബി (കമ്പ്യൂട്ടിംഗ്)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Zombie (computing) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കമ്പ്യൂട്ടിംഗിൽ, ഒരു കമ്പ്യൂട്ടർ വൈറസ്, കമ്പ്യൂട്ടർ വേം അല്ലെങ്കിൽ ട്രോജൻ ഹോഴ്സ് പ്രോഗ്രാം വഴി ഹാക്കർ മോഷ്ടിച്ചതും, ഇന്റർനെറ്റുമായി ബന്ധിപ്പിച്ച കമ്പ്യൂട്ടറാണ് സോംബി. ഹാക്കർക്ക് വളരെ ദൂരത്ത് നിന്ന് തന്നെ മലിഷ്യസായ ജോലികൾ ചെയ്യാൻ ഉപയോഗിക്കാം. സോംബി കമ്പ്യൂട്ടറുകൾ പലപ്പോഴും ഹാക്കർ നിയന്ത്രിക്കുന്ന ഒരു ബോട്ട്‌നെറ്റിൽ ഒരുമിച്ചു പ്രവർത്തിക്കുന്നു, കൂടാതെ വെബ് സെർവറുകൾക്കെതിരെ ഇ-മെയിൽ സ്പാം പ്രചരിപ്പിക്കുന്നതിനും ഡിസ്ട്രിബ്യൂട്ടഡ് സർവ്വീസ് ഡിനൈയൽ അറ്റാക്ക്സ് (DDoS ആക്രമണങ്ങൾ) തുടങ്ങിയ പ്രവർത്തനങ്ങൾക്കും ഉപയോഗിക്കുന്നു. മിക്ക ഇരകൾക്കും തങ്ങളുടെ കമ്പ്യൂട്ടറുകൾ സോമ്പികളായി മാറിയെന്ന് അറിയില്ല. ഹെയ്തിയൻ വൂഡൂ നാടോടിക്കഥകളിൽ, മാന്ത്രികവിദ്യ ഉപയോഗിച്ച് ഒരു മന്ത്രവാദി പുനരുജ്ജീവിപ്പിച്ച ശവശരീരമാണ് സോംബി. മന്ത്രവാദിക്ക് സോമ്പിയുടെ മേൽ നിയന്ത്രണമുണ്ട്, സോമ്പിക്ക് സ്വന്തം ഇച്ഛാശക്തിയില്ല, പകരം മന്ത്രവാദിയുടെ കൽപ്പനകൾ പിന്തുടരുന്നു. അടിസ്ഥാനപരമായി, ഇത് മന്ത്രവാദിയുടെ നിയന്ത്രണത്തിലുള്ള ഒരു പാവയെപ്പോലെയാണ്, സ്വതന്ത്രമായ തിരഞ്ഞെടുപ്പുകൾ നടത്താനുള്ള കഴിവില്ല. ഈ ആശയം ഹെയ്തിയൻ വൂഡൂവിന്റെ സാംസ്കാരികവും നിഗൂഢവുമായ വിശ്വാസങ്ങളിൽ വേരൂന്നിയതാണ്.[1]സാങ്കൽപ്പിക സോംബി സിനിമകളിൽ ചിത്രീകരിച്ചിരിക്കുന്നതുപോലെ, ഒന്നിലധികം ബോട്ട്നെറ്റ് മെഷീനുകളുടെ ഏകോപിത ഡിഡോസ്(DDoS) ആക്രമണവും ഒരു "സോംബി ഹോർഡ് അറ്റാക്ക്" പോലെയാണ്.

(1) സ്പാമറുടെ വെബ് സൈറ്റ് (2) സ്പാമർ (3) സ്പാംവെയർ (4)  വൈറസ് ബാധിച്ച കമ്പ്യൂട്ടറുകൾ (5) വൈറസ് അല്ലെങ്കിൽ ട്രോജൻ (6) മെയിൽ സെർവറുകൾ (7) യൂസേഴ്സ് (8) വെബ് ട്രാഫിക്

പരസ്യം[തിരുത്തുക]

ഇ-മെയിൽ സ്പാം അയയ്ക്കാൻ സോംബി കമ്പ്യൂട്ടറുകൾ വ്യാപകമായി ഉപയോഗിച്ചു; 2005-ലെ കണക്കനുസരിച്ച്, ലോകമെമ്പാടുമുള്ള സ്പാമുകളുടെ 50-80% സോംബി കമ്പ്യൂട്ടറുകൾ വഴി അയച്ചതാണ്.[2]ഇത് സ്‌പാമർമാരെ കണ്ടെത്തുന്നത് ഒഴിവാക്കാൻ അനുവദിക്കുകയും അവരുടെ ബാൻഡ്‌വിഡ്ത്ത് ചെലവ് കുറയ്ക്കുകയും ചെയ്യുന്നു, കാരണം സോമ്പികളുടെ ഉടമകൾ സ്വന്തം ബാൻഡ്‌വിഡ്‌ത്തിന് പണം നൽകുന്നു. ഈ സ്പാം ട്രോജൻ ഹോഴ്സ് മാൽവെയറിന്റെ വ്യാപനത്തെ വളരെയധികം വർദ്ധിപ്പിക്കുന്നു, കാരണം ട്രോജനുകൾ സ്വയം ആവർത്തിക്കുന്നില്ല. അവ വളരാൻ ഇ-മെയിലുകളുടെയോ സ്പാമിനിയോ ആശ്രയിക്കുന്നു, അതേസമയം കമ്പ്യൂട്ടർ വേമുകൾക്ക് മറ്റ് മാർഗങ്ങളിലൂടെ പടരാൻ കഴിയും.[3]സമാനമായ കാരണങ്ങളാൽ, ഓരോ ക്ലിക്കിനും പണം നൽകുന്ന പരസ്യം പ്രദർശിപ്പിക്കുന്ന സൈറ്റുകൾക്കെതിരെ ക്ലിക്ക് തട്ടിപ്പ് നടത്താനും സോമ്പികൾ ഉപയോഗിക്കുന്നു. ചില ആളുകൾക്ക് നിങ്ങളെ കബളിപ്പിച്ച് തന്ത്രപ്രധാനമായ വിവരങ്ങൾ (ഫിഷിംഗ്) പങ്കിടുന്നതിന് വ്യാജ വെബ്‌സൈറ്റുകൾ സൃഷ്‌ടിക്കാം, അല്ലെങ്കിൽ വഞ്ചിക്കുക എന്ന ഉദ്ദേശത്തോടെയുള്ള വെബ്‌സൈറ്റുകൾ ഇന്റർനെറ്റിൽ ലഭ്യമാക്കി നിയമവിരുദ്ധമായ പണമിടപാടുകൾക്ക് വേണ്ടി (മണി കോവർ റിക്രൂട്ടിംഗ്) നിങ്ങളെ റിക്രൂട്ട് ചെയ്യാം.

ഡിസ്ട്രിബ്യൂഡ് ഡിനയൽ-ഓഫ്-സർവീസ് അറ്റാക്സ്[തിരുത്തുക]

ഡിസ്ട്രിബ്യൂട്ടഡ് ഡിനയൽ-ഓഫ്-സർവീസ് (DDoS) ആക്രമണങ്ങൾ നടത്താൻ സോമ്പികളെ ഉപയോഗിക്കാനാകും. നിരവധി കമ്പ്യൂട്ടറുകൾ ഒരേസമയം ആക്രമിക്കുന്നതിലൂടെ ഒരു വെബ്‌സൈറ്റിന്റെ പ്രവർത്തനത്തെ താറുമാറാക്കുനന്നു ഇത്തരം ആക്രമണത്തെ "ഡിസ്ട്രിബ്യൂട്ടഡ് ഡിനയൽ-ഓഫ്-സർവീസ്" (ഡിഡിഒഎസ്) അറ്റാക്ക് എന്ന് വിളിക്കുന്നു, ഇവിടെ ട്രാഫിക്കിൽ നിറഞ്ഞ് വെബ്‌സൈറ്റ് ലഭ്യമല്ലാതാക്കുക എന്നതാണ് ലക്ഷ്യം. വൻ ജനക്കൂട്ടത്തെ ചെറിയ കടയിലേക്ക് അയക്കുന്നത് പോലെയാണ് ഇത്, മറ്റാർക്കും കടക്കാൻ സാധിക്കാത്ത വിധത്തിൽ ബുദ്ധിമുട്ട് ഉണ്ടാക്കുന്നു. വളരെയധികം അഭ്യർത്ഥനകൾ നടത്തിക്കൊണ്ട് വെബ്‌സൈറ്റ് ഉപയോഗിക്കുന്നതിൽ നിന്ന് യഥാർത്ഥ ഉപയോക്താക്കളെ തടയുക എന്നതാണ് ഇതിന്റെ ആശയം.[4]

അവലംബം[തിരുത്തുക]

  1. "Zombie - Port Security". August 3, 2021.
  2. Tom Spring (June 20, 2005). "Spam Slayer: Slaying Spam-Spewing Zombie PCs". PC World. Archived from the original on July 16, 2017. Retrieved December 19, 2015.
  3. White, Jay D. (2007). Managing Information in the Public Sector. M.E. Sharpe. p. 221. ISBN 978-0-7656-1748-4.
  4. Weisman, Steve (2008). The Truth about Avoiding Scams. FT Press. p. 201. ISBN 978-0-13-233385-6.
"https://ml.wikipedia.org/w/index.php?title=സോംബി_(കമ്പ്യൂട്ടിംഗ്)&oldid=3999366" എന്ന താളിൽനിന്ന് ശേഖരിച്ചത്