ഋതു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഒരുവര്‍ഷത്തെ കാലാവസ്ഥയുടെ അടിസ്ഥാനത്തില്‍ പലതായി വിഭജിക്കുന്നതില്‍ ഒന്നാണ് ഋതു (ഇംഗ്ലീഷ്: Season). ഭൂമിയുടെ സൂര്യനുചുറ്റുമുള്ള പരിക്രമണവും ഭൂമിയുടെ ഭ്രമണാക്ഷത്തിന് ഭ്രമണതലവുമായുള്ള ചരിവുമാണ് ഋതുഭേദങ്ങള്‍ക്ക് കാരണം.

ധ്രുവീയമേഖലയിലും ഉപധ്രുവീയ മേഖലയിലും പ്രധാനമായും നാല് ഋതുക്കളാണ് ഉള്ളത്.

  1. വസന്തം (Spring)
  2. ഗ്രീഷ്മം (Summer)
  3. ശരദ് (Autumn)
  4. ശിശിരം (Winter)

ഭാരതീയ ദിനദര്‍ശിക അടിസ്ഥാനത്തില്‍ ഭാരത്തില്‍ ആറ് ഋതുക്കള്‍ ഉണ്ട്.

  1. വസന്തം (Spring)- മാഘം, ഫാല്‍ഗുനം എന്നീ മാസങ്ങള്‍ (ഫെബ്രുവരി ഉത്തരാര്‍ധം, മാര്‍ച്, ഏപ്രില്‍ പൂര്‍വാര്‍ധം)
  2. ഗ്രീഷ്മം (Summer)- ചൈത്രം, വൈശാഖം എന്നീ മാസങ്ങള്‍ (ഏപ്രില്‍ ഉത്തരാര്‍ധം, മേയ്, ജൂണ്‍ പൂര്‍വാര്‍ധം)
  3. വര്‍ഷം (Rainy) - ജ്യേഷ്ഠം, ആഷാഢം എന്നീ മാസങ്ങള്‍ (ജൂണ്‍ ഉത്തരാര്‍ധം, ജൂലായ്, ഓഗസ്റ്റ് പൂര്‍വാര്‍ധം)
  4. ശരദ് (Autumn) - ശ്രാവണം, ഭാദ്രപഥം എന്നീ മാസങ്ങള്‍ (ഓഗസ്റ്റ് ഉത്തരാര്‍ധം, സെപ്റ്റംബര്‍, ഒക്ടോബര്‍ പൂര്‍വാര്‍ധം)
  5. ഹേമന്തം (pre-Winter) - ആശ്വിനം, കാര്‍തികം എന്നീ മാസങ്ങള്‍ (ഒക്ടോബര്‍ ഉത്തരാര്‍ധം, നവംബര്‍, ഡിസംബര്‍ പൂര്‍വാര്‍ധം)
  6. ശിശിരം (Winter) - മാര്‍‌ഗശീര്‍ഷം, പൗഷം എന്നീ മാസങ്ങള്‍ (ഡിസംബര്‍ ഉത്തരാര്‍ധം, ജനുവരി, ഫെബ്രുവരി പൂര്‍വാര്‍ധം)


ഉള്ളടക്കം

[തിരുത്തുക] ഋതുഭേദങ്ങള്‍: കാര്യം, കാരണം

ധ്രുവീയമേഖലയിലും ഉപധ്രുവീയ മേഖലയിലും പ്രധാനമായും നാല് ഋതുക്കളാണ് ഉള്ളത്.

  1. വസന്തം (Spring)
  2. ഗ്രീഷ്മം (Summer)
  3. ശരദ് (Autumn)
  4. ശിശിരം (Winter)

ഭൂമിയുടെ ഭ്രമണാക്ഷത്തിന് ഭ്രമണതലവുമായുള്ള 23.5° ചരിവാണ്‌ ഋതുഭേദങ്ങള്‍ക്കുള്ള പ്രധാന കാരണം. ഉഷ്ണകാലത്തും ശൈത്യകാലത്തും സൂര്യരശ്മികള്‍ ഭൂമിയുടെ ഒരു അര്‍ദ്ധഗോളത്തില്‍ നേരെ പതിക്കുമ്പോള്‍ മറ്റേ അര്‍ദ്ധഗോളത്തില്‍ ചരിഞ്ഞാണ്‌ പതിക്കുന്നത്.

ചിത്രത്തില്‍ കാണും പോലെ ഭൂമിയുടെ അച്ചുതണ്ട് എല്ലായ്പ്പോഴും ഒരേ ദിശയില്‍ത്തന്നെ ചൂണ്ടിയിരിക്കും . ഡിസംബറില്‍ ഉത്തരധ്രുവം പുറത്തേക്കും ദക്ഷിണധ്രുവം അകത്തേക്കുമായിട്ടാണ് ചരിവ്. എന്നാല്‍ ജൂണില്‍ നേരെ തിരിച്ചാണ് നില. മാര്‍ച്ചിലും സെപ്റ്റംബറിലും ധ്രുവങ്ങള്‍ സൂര്യനില്‍നിന്നും തുല്യ അകലത്തിലാകത്തക്ക വിധം സമാന്തരമായാണ് ഭൂമിയുടെ നില.

[തിരുത്തുക] ധ്രുവ ദിനരാത്രങ്ങള്‍

[തിരുത്തുക] നഷ്ടഋതുക്കള്‍

[തിരുത്തുക] ഉത്സവങ്ങള്‍

ഋതുക്കളുമായി ബന്ധപ്പെട്ട് ധാരാളം ഉത്സവങ്ങള്‍ ഉണ്ട്.

[തിരുത്തുക] വസന്തോത്സവങ്ങള്‍

  1. വസന്ത പഞ്ചമി - സരസ്വതീ പൂജ
  2. ശിവരാത്രി
  3. വസന്തോത്സവങ്ങളില്‍ പ്രധാനപ്പെട്ടതാണ് ഹോളി.

[തിരുത്തുക] ഗ്രീഷ്മോത്സവങ്ങള്‍

  1. വിഷു

[തിരുത്തുക] വര്‍ഷോത്സവങ്ങള്‍

[തിരുത്തുക] ശാരദോത്സവങ്ങള്‍

  1. ഓണം ഒരു ശരദ്കാല ഉത്സവമാണ്.
  2. വിജയ ദശമി

[തിരുത്തുക] ഹേമന്തോത്സവങ്ങള്‍

  1. ദീപാവലി

[തിരുത്തുക] ശിശിരോത്സവങ്ങള്‍

[തിരുത്തുക] കലയില്‍

[തിരുത്തുക] ഇവകൂടി കാണുക


[തിരുത്തുക] ആധാരങ്ങള്‍

"http://ml.wikipedia.org/wiki/%E0%B4%8B%E0%B4%A4%E0%B5%81" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം