വസന്തം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വസന്തകാലത്തിൽ വിരിയാൻ തുടങ്ങുന്ന ചില പുഷ്പങ്ങൾ

ധ്രുവീയമേഖലയിലും ഉപധ്രുവീയ മേഖലയിലുമുള്ള നാല് പ്രധാന ഋതുക്കളിലൊന്നാണ്‌ വസന്തം. ശിശിരത്തിനും ഗ്രീഷ്മത്തിനും ഇടയിലുള്ള ഋതുവാണ്‌ വസന്തം- ഉത്തരാർദ്ധഗോളത്തിൽ മാർച്ച് മുതൽ ജൂൺ വരെയും ദക്ഷിണാർദ്ധഗോളത്തിൽ സെപ്റ്റംബർ മുതൽ നവംബർ വരെയും.

ധ്രുവീയമേഖലയിലും ഉപധ്രുവീയ മേഖലയിലുമുള്ള നാല് പ്രധാന ഋതുക്കളിലൊന്നാണ്‌ വസന്തം. ശിശിരത്തിനും ഗ്രീഷ്മത്തിനും ഇടയിലുള്ള ഋതുവാണ്‌ വസന്തം- ഉത്തരാർദ്ധഗോളത്തിൽ മാർച്ച് മുതൽ ജൂൺ വരെയും ദക്ഷിണാർദ്ധഗോളത്തിൽ സെപ്റ്റംബർ മുതൽ നവംബർ വരെയും.

സ്പ്രിംഗ് ഇക്വിനോക്സിൽ ദിനവും രാത്രിയും ഏകദേശം പന്ത്രണ്ടു മണിക്കൂർ ദൈർഘ്യം ഉള്ളതായിരിക്കും. അന്ന് മുതൽ ദിന ദൈർഘ്യം കൂടും. വസന്തം എന്നത് ജീവന്റെയും പുനര്ജീവന്റെയും പുതുക്കലിന്റെയും പ്രതീകമായി ഉപയോഗിക്കുന്നു.

വസന്തകാലത്ത് സൂര്യനെ അപേക്ഷിച്ച് ഭൂമിയുടെ അച്ചുതണ്ട് അതിന്റെ ചെരിവ് കൂട്ടുന്നു. അങ്ങനെ ഒരു അർദ്ധഗോളത്തിൽ ദിനദൈർഘ്യം കൂടുന്നു. ഇവിടെ ചൂട് കൂടുന്നു. ഇത് മൂലം സസ്യങ്ങൾ മുളയ്ക്കുകയും പുഷ്പിക്കുകയും ചെയ്യുന്നു. ഇതുമൂലമാണ് ഈ ഋതുവിന് ഇംഗ്ലീഷിൽ സ്പ്രിംഗ് എന്ന് പേര് വന്നത്. തണുപ്പുകാലത്ത് മഞ്ഞ് ഉണ്ടെങ്കിൽ അത് ഇക്കാലത്ത് ഉരുകുന്നു, അരുവികളും നദികളും നിറയുന്നു. മഞ്ഞും ഐസും ഇല്ലാത്ത പ്രദേശങ്ങളിൽ ചൂട് കൂടുന്നു. പല പുഷ്പ സസ്യങ്ങളും ഈ കാലത്താണ് പുഷ്പിക്കുന്നത്.

വസന്തത്തിൽ ചൂടുള്ള കാറ്റ് താഴ്ന്ന പ്രദേശങ്ങളിൽ നിന്നും വരികയും തണുത്ത കാറ്റ് ഉയർന്ന പ്രദേശങ്ങളിലോ ധൃവങ്ങളിലോ നിന്നും ഒരുമിച്ച് വരുമ്പോൾ കാലാവസ്ഥ വല്ലാതെ മാറാം. ഐസ് ഉരുകുന്നത് മൂലവും ചൂട് മഴ പെയ്യുന്നത് മൂലവും മലമ്പ്രദേശങ്ങളിൽ വെള്ളപ്പൊക്കം ഉണ്ടാവാം.

ഈയിടെയായി ഋതുക്കൾ അതിർത്തികൾ ലംഘിച്ച് പരസ്പരം ഇടപഴകുന്നത് കാണാറുണ്ട്.

ഉത്തരാർദ്ധഗോളത്തിൽ നിന്നും വ്യത്യസ്തമാണ് ദക്ഷിണാർത്ഥഗോളത്തിലെ വസന്തം. അന്റാർട്ടിക്കയും ദക്ഷിണാർത്ഥഗോളവും തമ്മിൽ ബന്ധിപ്പിക്കുന്ന കരപ്രദേശം ഇല്ലാത്തതിനാൽ സമുദ്രജലത്തിന്റെ സ്വാധീനം ഇല്ലാതെ ധ്രുവപ്രദേശത്തെ തണുത്ത കാറ്റ് ദക്ഷിണാർത്ഥഗോളത്തിൽ എത്തില്ല.

"https://ml.wikipedia.org/w/index.php?title=വസന്തം&oldid=2424192" എന്ന താളിൽനിന്ന് ശേഖരിച്ചത്