മരണം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളില്‍ നിന്നുള്ള വേണ്ടത്ര തെളിവുകളെ ഉള്‍ക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളില്‍ നിന്നുമുള്ള അവലംബങ്ങള്‍ ചേര്‍ത്ത് ലേഖനം മെച്ചപ്പെടുത്തുക. നിലവാരമില്ലാത്ത വസ്തുതകള്‍ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
ഒരു സജീവവസ്തുവിന്റെ ജീവിതം അവസാനിക്കുന്നതിനെയാണ് മരണം എന്ന് പറയുന്നത്. ഇരപിടുത്തം(predation) , രോഗം, ആവാസവ്യവസ്ഥയുടെ തകര്‍ച്ച (habitat destruction), വാര്‍ദ്ധക്യം, പോഷകാഹാരക്കുറവ് മൂലമുള്ള രോഗം(malnutrition), അപകടം എന്നീ കാരണങ്ങളില്‍ ഏതെങ്കിലും ഒന്ന് ഒരു സജീവവസ്തുവിന്റെ മരണത്തിന്‍ കാരണമാകാം. വികസിത രാജ്യങ്ങളില്‍ മനുഷ്യന്റെ മരണത്തിന്റെ മുഖ്യ കാരണം വാര്‍ദ്ധക്യകാലത്തെ രോഗമാണ്. മരണവുമായി ബന്ധപ്പെട്ട ചടങ്ങുകളും വിശ്വാസങ്ങളും മനുഷ്യ സംസ്കാരത്തിലെ ഒരു പ്രധാനപ്പെട്ട ഭാഗമാണ്, ഒപ്പം മതപരമായിട്ടുള്ള വിശ്വാസങ്ങളും. മരണത്തിന്റെ ജൈവശാസ്ത്രപരമായ നിര്‍വചനങ്ങളും വിശദാംശങ്ങളും സാങ്കേതികവിദ്യയുടെ വളര്‍ച്ചയ്ക്കനുസരിച്ച് കൂടൂതല്‍ സങ്കീര്‍ണമായിക്കൊണ്ടിരിക്കുകയാണ്.
ഉള്ളടക്കം |
[തിരുത്തുക] പുസ്തകങ്ങളില്‍
കഠോപനിഷത്തില്‍ മരണം മരണാനന്തരം എന്നിവയെപ്പറ്റിയാണു സംവാദം. മരണത്തോടെ ശരീരത്തില്‍ നിന്നു എന്തു വേര്‍പെടുന്നു. ഛാന്ദോഗ്യം, ബ്രഹദ്യാരണും തുടങ്ങിയവയിലൊക്കെ ഇതിനുള്ള ഉത്തരം കാണാം. ദ് ടിബറ്റന്‍ ബുക്ക് ഓഫ് ദ് ഡെഡ് എന്ന പുസ്തകത്തില്‍ മരണാനന്തര ജീവിത്തെപ്പറ്റി രസകരമായ വിവരണം ഉണ്ട്.
എം. ടി. വാസുദേവന്‍ നായരുടെ 'മഞ്ഞ് ' എന്ന നേവലില്‍ "മരണം രംഗബോധമില്ലാത്ത കോമാളിയാണെ"ന്നു പറഞ്ഞിരിക്കുന്നു.
[തിരുത്തുക] വൈദ്യശാസ്ത്രപരമായ മരണം
തലച്ചോറിന്റെ പ്രവര്‍ത്തനം സ്ഥിരമായി അവസാനിക്കുന്നതാണ് വൈദ്യശാസ്ത്രപരമായ മരണം.
[തിരുത്തുക] മതങ്ങളില്‍
[തിരുത്തുക] ഇസ്ലാമില്‍
ജൂതന്‍മാരും ക്രിസ്താനികളും വിശ്വസിക്കുന്നത് പോലെ ഈ ഭൂമി പരലോകത്തേക്കുള്ള ഒരു തയാറെടുപ്പായിട്ടാണ് മുസ്ലിംങ്ങളും വിശ്വസിക്കുന്നത്. ആത്മാവിന് ഈ ലോകത്ത് ജീവിക്കാനുള്ള സംവിധാനമാണ് മനുഷ്യശരീരം. ആത്മാവ് ശരീരത്തില്‍ നിന്ന് വേര്‍പെടുകയും ഉയര്‍ത്തെയുന്നേല്‍പ്പ് നാള്‍ വരെ കാത്തിരിക്കുകയും ചെയ്യുന്നു എന്ന് വിശ്വസിക്കപെടുന്നു. അതോടെ ഭൌതിക ശരീരം നശിക്കുകയും ചെയ്യും.[1]
അനുശോചിക്കാനോ നിയന്ത്രണമില്ലാത്ത നിലവിളിക്കോ, കരച്ചിലിനോ പറ്റിയ സമയമല്ല മരണ സമയമെന്ന് ഇസ്ലാം പഠിപ്പിക്കുന്നു. മറിച്ച് ശാന്തമായിട്ടും സമചിത്തനായും നില്‍ക്കാനാണ് ഇസ്ലാം അനുശാസിക്കുന്നത്. ഒരു മുസ്ലിം മരിച്ചാല്‍ അവന്റെ ഭൌതികശരീരം സധാരണയായി അവ്ന്റെ ബന്ധുക്കള്‍ കുളിപ്പിക്കുകയും അതിന് ശേഷം വൃത്തിയുള്ള 3 മുറി വെള്ള തുണിയില്‍ പൊതിഞ് ഒരു ചെറിയ നിസ്കാരത്തോടൊപ്പം(മയ്യിത്ത് നമസ്കാരം) മറവ് ചെയ്യും.
പ്രവാചകന്‍ മുഹമ്മദ് നബി പഠിപ്പിക്കുന്നത് ഒരുവന്റെ മരണ ശേഷം അവന്‍ ഭൌതികലോകത്ത് നിന്ന് കിട്ടുന്ന പ്രതിഫലം അവന്‍ നല്‍കിയ ധര്‍മവും അവന്‍ പഠിപ്പിച്ച അറിവും അവന്റ് മക്കള്‍ അവന് വേണ്ടി പ്രാര്‍ത്ഥിക്കുന്നതുമാകുന്നു.
എന്തായാലും മരണശേഷമുള്ള ജീവിതവും ഉയര്‍ത്തെയുന്നേല്‍പ്പും ശാസ്ത്രീയമായി തെളിയിക്കാന് കഴിയാത്ത ഒരു കാര്യമായത് കൊണ്ട് എല്ലാ മതക്കാരും വിശ്വസിക്കുന്നത് പോലെ മത വിശ്വാസത്തെ അടിസ്ഥാനമാക്കിയാണ്‍ മുസ്ലിങ്ങളും വിശ്വസിക്കുന്നത്.
വ്യക്താമായി നമ്മുക്ക് കാണാവുന്ന ചില ശാസ്ത്രീയമായിട്ടുള്ളതും അല്ലാത്തതുമായ കാര്യങ്ങള്‍ വിവരിക്കുകയും അതിനെ ആസ്പദമാക്കി മരണ ശേഷമുള്ള കര്യങ്ങള്‍ വിശ്വസിക്കാനുമാണ്‍ ഖുര്‍ ആനിലൂടെ ദൈവത്തിന്റെ കല്‍പ്പന എന്ന് മുസ്ലിങ്ങള്‍ വിശ്വസിക്കുന്നു.
| “ |
അവര്‍ക്കൊരു ദ്യഷ്ടാന്തമുണ്ട്; നിര്‍ജീവമായ ഭൂമി. അതിന്‍ നാം ജീവന്‍ നല്‍കുകയും, അതില്‍ നിന്ന് നാം ധാന്യം ഉല്പാദിപ്പിക്കുകയും ചെയ്തു. എന്നിട്ട് അതില്‍ നിന്നാണ്‍ അവര്‍ ഭക്ഷിക്കുന്നത്.(36:33) |
” |
| “ |
നിങ്ങളോട് യാതൊരു പ്രതിഫലവും ചോദിക്കാത്തവരെയും സന്മാര്‍ഗം പ്രാപിച്ചവരും ആയിട്ടുള്ളവരെ നിങ്ങള്‍ പിന്തുടരുക.(36:21) |
” |
[തിരുത്തുക] ഖുര്‍ആനില്‍
ഖുര്‍ആനിലേ ഉയര്‍ത്തെയുന്നേല്‍പ്പിനെ പറ്റിയുള്ള സുക്തങ്ങള്‍
|
[തിരുത്തുക] ശ്രീമദ് ഭഗവദ്‌ഗീത 2 - 8-15
| “ |
അശോച്യാനന്വശോചസ്ത്വം പ്രജ്ഞാവാദാംശ്ച ഭാഷസേ ഗതാസൂനഗതാസൂംശ്ച നാനുശോചന്തി പണ്ഡിതാഃ |
” |
| “ |
ദേഹത്തില്‍ നിന്നും വേറിട്ട ആത്മജ്ഞാനം ഉള്ളവരാണ് ജ്ഞാനികള്‍. അവരെ സംബന്ധിച്ചിടത്തോളം മരണം എന്നത് ആത്മാവിന്റെ ഉടുപ്പുമാറല്‍ മാത്രമാണ്- തങ്ങള്‍ നിത്യനായ ആത്മാവാണ് എന്ന് അനുഭവത്തില്‍ അറിഞ്ഞ അവര്‍ക്ക് അതുകാരണം തന്നെ മരണം എന്ന അവസ്ഥയില്‍ ഭയമോ ദുഃഖമോ ഇല്ല. ഈ വസ്തുതകള്‍ ഇനിയങ്ങോട്ട് വിശദമായി പ്രതിപാദിക്കപ്പെടുന്നു. അതിന്റെ തുടക്കമായി പറയുന്നു നീ ഇപ്പോള്‍ വെറുതേ വേണ്ടാത്ത രീതിയില്‍ ദുഃഖിക്കുകയാണ്, ഇവര്‍ മരിച്ചു പോകും എന്നോര്‍ത്തു നീ ദുഃഖിക്കേണ്ട കാര്യമില്ല. |
” |
[തിരുത്തുക] പര്യായങ്ങള്‍
- നാടുനീങ്ങുക
- ചാവുക
- വഫാത്താവുക
- ഇഹലോക വാസം വെടിയുക
- അന്തരിക്കുക
- കാലം ചെയ്യുക
- വടിയാവുക (കൊളോക്യല്‍)
[തിരുത്തുക] അവലംബം
- ↑ Muslim view on death. Appreciating Islam. ശേഖരിച്ചത് നവംബര്‍ 14, 2008.