നജ്റാൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Najran
നജ്റാൻ is located in Saudi Arabia
Najran
നജ്റാൻ സൗദി ഭൂപടത്തിൽ
നിർദേശാങ്കം: 17°29′30″N 44°7′56″E / 17.49167°N 44.13222°E / 17.49167; 44.13222
Country Flag of Saudi Arabia.svg Saudi Arabia
Province നജ്റാൻ
Established 4000 B.C
Joined Saudi Arabia 1934
സർക്കാർ
 • മേയർ
 • പ്രവിശ്യാ ഗവർണർ മിശ്അൽ ബിൻ അബ്ദുല്ലാ
ജനസംഖ്യ(2004)
 • Total 246
  Najran Municipality estimate
Postal Code (5 digits)
Area code(s) +966-7
Website [1]

നജ്റാൻ സൗദി അറേബ്യയുടെ തെക്ക്-കിഴക്കൻ അതിർത്തിയിലുള്ള ഒരു നഗരമാണ്‌. അബാ അസ്സ ഊദ് എന്നാണ്‌ പൗരാണിക നാമം. നജ്റാൻ പ്രവിശ്യയുടെ തലസ്ഥാനമാണ് ഈ പ്രദേശം. ഈ പ്രദേശത്ത് ആദ്യമായി താമസമാക്കിയ നജ്റാൻ ബിൻ സൈദാൻ ബിൻ സാബ എന്ന വ്യക്തിയുടെ നാമത്തിൽ നിന്നാണ്‌ നജ്റാൻ എന്ന സ്ഥലനാമം ലഭിച്ചതെന്ന് അനുമാനിക്കപ്പെടുന്നു.

ചരിത്രം[തിരുത്തുക]

4000 വർഷത്തെ ചരിത്രപാരമ്പര്യം അവകാശപ്പെടുന്ന നജ്റാൻ, പുരാതന കാലത്ത് അൽ ഉഖ്ദൂദ് എന്ന പേരിലും അറിയപ്പെട്ടിരുന്നു. ഉഖ്ദൂദ് എന്നാൽ കിടങ്ങുകൾ എന്നാണ്‌ അർത്ഥം. അന്നത്തെ റോമൻ ഭരണാധികാരി ക്രിസ്തീയ വിശാസികളായിരുന്ന ആളുകളെ കിടങ്ങുകൾ കുഴിച്ചുണ്ടാക്കിയ അഗ്നികുണ്ഡങ്ങളിൽ എറിഞ്ഞ് ശിക്ഷിച്ചിരുന്നത്രെ. ഈ കിടങ്ങുകളുടെ അവശിഷ്ടമെന്ന് പറയപ്പെടുന്ന സ്ഥലം ഇപ്പോഴും നജ്റാനിൽ കാണാം. നജ്റാൻ വസ്ത്രനിർമ്മാണരംഗത്ത് പ്രശസ്തമായിരുന്നു, ഒരു കാലത്ത്. കഅ്ബയുടെ കിസ് വ അവിടെയായിരുന്നു നിർമ്മിച്ചിരുന്നത്. ആയുധ നിർമ്മാണത്തിലും തുകൽ വ്യവസായത്തിലും അവർ കഴിവ് തെളിയിച്ചിരുന്നു. മുഹമ്മദ് നബിയുടെ കാലത്ത് നജ്റാൻ ഒരു ക്രിസ്ത്യൻ കേന്ദ്രമായിരുന്നു. നജ്റാനിൽ നിന്ന് വന്ന ക്രിസ്തീയ പാതിരിമാരെ തന്റെ പള്ളിയിൽ മുഹമ്മദ് സ്വീകരിച്ചതും, അവർ അവിടെ താമസിച്ചതും പ്രശസ്തമായ ചരിത്രമാണ്‌.[1]

പുരാവസ്തു മ്യൂസിയം[തിരുത്തുക]

നജ്റാൻ മ്യൂസിയത്തിന്റെ കവാടം

നജ്റാനിൽ സൗദി വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള ഒരു മ്യൂസിയം പ്രവർത്തിക്കുന്നുണ്ട്. അവിടെ നടന്ന ചരിത്ര ഗവേഷണങ്ങളെ തുടർന്ന് ലഭിച്ച ഒരു പാട് പുരാവസ്തുക്കൾ ഈ മ്യൂസിയത്തിൽ പ്രദർശിപ്പിക്കുന്നു. ഇതിനോട് ചേർന്നാണ്‌ ഉഖ്ദൂദിന്റെ അവശിഷ്ടങ്ങൾ ഉള്ള വിശാലമായ പ്രദേശം.[2]

ഇന്ന്[തിരുത്തുക]

സൗദിയിലെ പ്രധാന കാർഷിക മേഖലയാണ്‌ ഇന്ന് നജ്റാൻ.

അവലംബം[തിരുത്തുക]

Hyatt Najran

അധിക വായനക്ക്[തിരുത്തുക]

  • This text is adapted from William Muir's public domain, The Caliphate: Its Rise, Decline, and Fall.
  • Irfan Shahîd, The Martyrs of Najrân. New Documents, Brussels (1971).
  • Andre Vauchez, Richard Barrie Dobson, Michael Lapidge, Adrian Walford, Encyclopedia of the Middle Ages, Routledge (2001), ISBN 1579582826.

Coordinates: 17°29′30″N 44°7′56″E / 17.49167°N 44.13222°E / 17.49167; 44.13222

"http://ml.wikipedia.org/w/index.php?title=നജ്റാൻ&oldid=1920002" എന്ന താളിൽനിന്നു ശേഖരിച്ചത്