അബഹ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അബഹ
أبها
അബഹ നഗരം മലമുകളിൽ നിന്നുള്ള ദൃശ്യം.
Location in the Kingdom of Saudi Arabia
Country  Saudi Arabia
Province Asir
ഭരണം
 • Prince Faisal ibn Khalid
വിസ്തീർണ്ണം
 • Water 0 km2 (0 sq mi)
Elevation 2,200 m (7,218 ft)
ജനസംഖ്യ (2004)
 • Total 201

സൗദി അറേബ്യയിലെ അസീർ പ്രവിശ്യയിൽ ദക്ഷിണ-പശ്ചിമ ദിക്കിൽ സമുദ്ര നിരപ്പിൽ നിന്നും 2200 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന പട്ടണമാണ്‌ അബഹ (അറബി: أبها) . സൗദിയിലെ ഒരു പ്രമുഖ വിനോദ സഞ്ചാര കേന്ദ്രം കൂടിയാണ് അബഹ. ഫൈസൽ ഇബ്നു ഖാലിദ്‌ രാജകുമാരനാണ് അബഹ ഉൾപ്പെടെയുള്ള അസീർ മേഖലയുടെ ഭരണാധികാരി.

[തിരുത്തുക] വിനോദസഞ്ചാരകേന്ദ്രം

സൗദി അറേബ്യയിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രമാണ്‌ അബഹ. സീസണിൽ ഗൾഫ് മേഖലയിൽ നിന്നെല്ലാം സന്ദർശകർ എത്താറുണ്ട്. കാലവസ്ഥയുടെ പ്രത്യേകത കൊണ്ട് അനുഗൃഹീതമാണ്‌ ഈ പ്രദേശം. ഗൾഫ് മേഖലയിലെ തന്നെ ഏറ്റവും ഉയരം കൂടിയ ഭാഗമാണ്‌ ഇവിടം. മഴയും കോടമഞ്ഞും ആലിപ്പഴവർ‍ഷവും ഇവിടെ സാധാരണമാണ്‌. മലകൾ തമ്മിൽ ബന്ധിപ്പിക്കുന്ന കേബിൾ കാർ സർവീസ് കടന്ന്പോകുന്നത് അബഹ നഗരത്തിന്റെ കാഴ്ചകൾ ആസ്വദിക്കാൻ പറ്റുന്ന രൂപത്തിലാണ്‌.

[തിരുത്തുക] സൂദ

അബഹയിലെ ഒരു പ്രധാന പർവതമാണ്‌ സൂദ. ഇതിന്‌ മുകളിൽ സമതലമായ പ്രദേശങ്ങളുണ്ട്. ഇവിടത്തെ അനുകൂല കാലാവസ്ഥയിൽ ആപ്പിൾ തോട്ടങ്ങൾ പോലും സമൃദ്ധമായി കാണപ്പെടുന്നു.

കോടമഞ്ഞിൽ കുളിച്ച് നിൽക്കുന്ന സൂദ മലമുകളിലെ ഒരു സമതലം
അബഹ പ്രവിശ്യ, സൗദി അറേബ്യ

[തിരുത്തുക] ഹബ്‌ല

അബഹയിലെ ഒരു താഴ്വരയാണ്‌ ഹബ്‌ല. ചെങ്കുത്തായ പാർശ്വങ്ങളാണ്‌ ഈ താഴ്വരക്കുള്ളത്. തന്മൂലം പണ്ടു കാലത്ത് മുകളിൽ നിന്ന് തൂക്കിയിട്ട കയർ വഴിയാണ്‌ ആളുകൾ ഇങ്ങോട്ട് വന്നിരുന്നത്. അത് കൊണ്ട് കയർ (ഹബ്ൽ) എന്നതിൽ നിന്നുമാണ്‌ ഹബ്‌ല എന്ന പേർ ലഭിച്ചത്. സൗദി രാജവംശത്തിന്റെ അസ്ഥിത്വം അംഗീകരിക്കാതിരുന്ന ഒരു ഗോത്രമാണ്‌ ഇവിടെ താമസിച്ചിരുന്നത് എന്നാണ്‌ പറയപ്പെടുന്നത്. ചില വീടുകളും അവയിൽ ചില മനുഷ്യാവശിഷ്ടങ്ങളും ഇന്നും അവിടെ കാണപ്പെടുന്നു.

ഹബ്‌ലയിലെ കേബിൾ കാർ സർവീസ്
അബഹ പ്രവിശ്യ, സൗദി അറേബ്യ
"http://ml.wikipedia.org/w/index.php?title=അബഹ&oldid=1173864" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ