യുണൈറ്റഡ് സ്റ്റേറ്റ്സ് ഡോളർ
അമേരിക്കൻ ഐക്യനാടുകളുടെ ഔദ്യോഗിക നാണയമാണു ഡോളർ (കറൻസി കോഡ് USD). മറ്റ് ചില രാജ്യങ്ങളിലും യുഎസ് ഡോളർ ഔദ്യോഗികമായും നിയമപരമായും കറൻസിയായി ഉപയോഗിക്കുന്നുണ്ട്. ഡോളർ ചിഹ്നം $ ആണ് സാധാരണയായി അമേരിക്കൻ ഡോളറിനെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്നത്. $ ചിഹ്നം ഉപയോഗിക്കുന്ന മറ്റ് പല ഡോളർ കറൻസികളും ഉള്ളതിനാൽ അവയിൽനിന്ന് തിരിച്ചറിയുന്നതിനായി USD, US$ എന്നിവയും ചുരുക്കെഴുത്തായി ഉപയോഗിക്കുന്നു. ഒരു ഡോളറിനെ 100 സെന്റുകളായി വിഭജിച്ചിരിക്കുന്നു.
1785 ജൂലൈ 6ന് കോൺഗ്രസ് ഓഫ് ദ കോൺഫെഡറേഷൻ ഡോളറിനെ അമേരിക്കയുടെ ഔദ്യോഗിക നാണയമായി സ്വീകരിച്ചു.[2]അന്താരാഷ്ട്ര പണമിടപാടുകളിൽ ഏറ്റവും ഉപയോഗിക്കപ്പെടുന്ന കറൻസി യുഎസ് ഡോളറാണ്.[3] 1995ൽ ഇതിന്റെ വിനിമയം $38000 കോടി ആയിരുന്നു. അതിൽ മൂന്നിൽ രണ്ടുഭാഗവും വിദേശരാജ്യങ്ങളിലായിരുന്നു ഉപയോഗിക്കപ്പെട്ടിരുന്നത്. 2005ഓടെ വിനിമയം $76000 കോടിയായി. അതിൽ ഏകദേശം പകുതി മുതൽ മൂന്നിൽ രണ്ട് വരെ അമേരിക്കക്ക് പുറത്തായിരുന്നു.[4] ഡിസംബർ 2006ലെ കണക്കുകളനുസരിച്ച് ആകെ വിനിമയമൂല്യത്തിന്റെ കാര്യത്തിൽ യൂറോ, അമേരിക്കൻ ഡോളറിനെ മറികടന്ന് ഒന്നാം സ്ഥാനത്തെത്തിയിരിക്കുകയാണ്.[5] ഇപ്പോഴത്തെ മൂല്യപ്രകാരം 102900 കോടി അമേരിക്കൻ ഡോളറിന് തുല്യമായ €69500 കോടിയാണ് യൂറോയുടെ മൊത്തവിനിമയം.[6]
അവലംബം [തിരുത്തുക]
- ↑ RATE-EXCHANGE.org - US Currency / US Dollar
- ↑ Journals of the Continental Congress --Wednesday, JULY 6, 1785.
- ↑ The Implementation of Monetary Policy - The Federal Reserve in the International Sphere
- ↑ FRB: Currency and Coin Services
- ↑ FT.com / MARKETS / Currencies - Euro notes cash in to overtake dollar
- ↑ ECB: Latest figures