ലോകാരോഗ്യസംഘടന

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ലോകാരോഗ്യസംഘടന

Acronym: WHO

ലോകാരോഗ്യസംഘടനയുടെ കൊടി
ലോകാരോഗ്യസംഘടനയുടെ കൊടി

സ്ഥാപിതം 7 ഏപ്രില്‍ 1948
തരം ഐക്യരാഷ്ട്രസഭ‎യുടെ ഏജന്‍സി‍
ആസ്ഥാനം ജനീവ, സ്വിറ്റ്സര്‍ലന്റ്
അംഗത്വം 193 അംഗ രാജ്യങ്ങള്‍
ഔദ്യോഗിക ഭാഷ അറബി, ചൈനീസ്, ഇംഗ്ലീഷ്, ഫ്രെഞ്ച്, റഷ്യന്‍ and സ്പാനിഷ്
Director-General ഡോ. മാര്‍ഗരറ്റ് ചാന്‍
വെബ്സൈറ്റ് http://www.who.int/

അന്താരാഷ്ട്രതലത്തില്‍ പൊതുജനാരോഗ്യ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനുള്ള ഐക്യരാഷ്ട്രസഭയുടെ പ്രത്യേക ഏജന്‍സിയാണ് ലോകാരോഗ്യസംഘടന അഥവാ World Health Organization. 1948 ഏപ്രില്‍ 7-ന് ആണ് രൂപീകരിക്കപ്പെട്ടത്. സ്വിറ്റ്സര്‍ലന്റിലെ ജനീവയിലാണ് സംഘടനയുടെ ആസ്ഥാനം. സര്‍വ്വരാജ്യസഖ്യ(League of Nations) ത്തിന്റെ ആരോഗ്യ ഏജന്‍സിയായിരുന്ന ആരോഗ്യസംഘടന(Health Organization) യുടെ പിന്തുടര്‍ച്ചയായാണ് ലോകാരോഗ്യസംഘടന നിലവില്‍ വന്നത്. സംഘടനയുടെ ഇപ്പോഴത്തെ അധ്യക്ഷ ഡോ.മാര്‍ഗരറ്റ് ചാന്‍ (Dr. Margaret Chan) ആണ്. 193 അംഗരാജ്യങ്ങളുള്ള ലോകാരോഗ്യസംഘടനയുടെ ഔദ്യോഗിക ഭാഷകള്‍ ഇംഗ്ലീഷ്, ഫ്രഞ്ച്, റഷ്യന്‍, സ്പാനിഷ്, ചൈനീസ്, അറബിക് എന്നിവയാണ്.

താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം