മാതൃഭാഷ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളില്‍ നിന്നുള്ള വേണ്ടത്ര തെളിവുകളെ ഉള്‍ക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളില്‍ നിന്നുമുള്ള അവലംബങ്ങള്‍ ചേര്‍ത്ത് ലേഖനം മെച്ചപ്പെടുത്തുക. നിലവാരമില്ലാത്ത വസ്തുതകള്‍ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
മാതൃഭാഷ എന്ന പദം കൊണ്ട് വിവക്ഷിക്കുന്നത് ഒരു വ്യക്തിയുടെ മാതാവിന്റെ ഭാഷ എന്നല്ല. സ്വന്തം ഭാഷയെ മാതാവായിക്കാണുന്നതു കൊണ്ടാണ് ഇവ മാതൃഭാഷ എന്നറിയപ്പെടുന്നത്. മലയാളിയുടെ മാതൃഭാഷ മലയാളമാണ്. ചിലയിടങ്ങളില്‍ ഭാര്യ ഭര്‍ത്താവിന്റെ പ്രദേശത്തേക്കുപോവുകയും, തത്ഫലമായി ആ കുടുംബത്തില്‍ വ്യത്യസ്ഥ പ്രധാന ഭാഷകള്‍ ഉണ്ടാവുകയും ചെയ്യുന്നു. ആ കുടുംബത്തിലുണ്ടാവുന്ന കുട്ടികള്‍ സാധാരണയായി ആ പ്രദേശത്തെ ഭാഷയാണ് പഠിക്കുക. ഇപ്രകാരമുള്ളവരില്‍ വളരെ കുറച്ചു പേര്‍ മാത്രമെ അവരുടെ മാതൃഭാഷ പഠിക്കാറുള്ളു. "മാതൃ"(മാതാവ്) എന്നത് ഈ കാഴ്ചപ്പാടില്‍, ചിലപ്പോള്‍ മാതാവ് എന്നതിന്റെ പര്യായങ്ങളായ(നിര്‍വ്വചനങ്ങളായ) "ഉത്ഭവം", "ഉറവിടം" എന്നിവയില്‍ നിന്നാവാം ഉണ്ടായിരിക്കുക. (ഉദാഹരണമായി: "മാതൃരാജ്യം", "മാതൃദേശം" എന്നിവ)
ഇന്ത്യ കെനിയ തുടങ്ങിയ ചില രാജ്യങ്ങളില്‍ "മാതൃഭാഷ" എന്നത് ഒരു വ്യക്തിയുടെ, അവനുള്‍പ്പെടുന്ന പാരമ്പര്യ സമൂഹത്തിന്റെ സാധാരണ സംസാരശൈലിയും, അച്ചടിശൈലിയും അടങ്ങുന്ന ഭാഷയാണ് (എത്നിക് ഗ്രൂപ്പ്) (എത്നിക് ഭാഷ).[1]). ഏതാണ്ട് ഇതേ ഭാഷാപ്രയോഗം തന്നെയാണ്, ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ-മധ്യപാദങ്ങളില്‍ അയര്‍ലന്‍റ്റ് റിപ്പബ്ലിക്കില്‍ ഉണ്ടായത്; ഐറിഷ് ജനതയുടെ മുഴുവനും മാതൃഭാഷയായി "ഐറിഷ് ഭാഷ" ഉപയോഗിക്കപ്പെട്ടു. ചില ഐറിഷ് പൗരന്മാര്‍ ആദ്യഭാഷ ഇംഗ്ലീഷാണ് പഠിച്ചിരുന്നതെങ്കിലും അവരുടെ മാതൃഭാഷ "ഐറിഷ്" ആയി കണക്കാക്കപ്പെട്ടു. അപ്രകാരം തന്നെ സിങ്കപ്പൂരില്‍ മാതൃഭാഷ എന്നത് ഒരു വ്യക്തിയുടെ പാരമ്പര്യഭാഷയായാണ് കണക്കാക്കുന്നത്, ആ വ്യക്തി പാരമ്പര്യഭാഷയില്‍ ജ്ഞാനമുള്ളയാളണോ, അല്ലയോ എന്നത് മാതൃഭാഷാമാനദണ്ഡമല്ല. പക്ഷെ, അവിടെ ആദ്യഭാഷ ആംഗലമാണ്, കാരണം സ്വാതന്ത്ര്യാനന്തരം സിങ്കപ്പൂരിലെ സര്‍ക്കാര്‍ സ്കൂളുകളിലും മറ്റും പ്രധാന അദ്ധ്യയനഭാഷയും, മറ്റെല്ലായിടത്തും പ്രധാന ഉപയോഗഭാഷയും ആംഗലമാണ്.
J. R. R. Tolkien, അദ്ദേഹത്തിന്റെ 1955ലെ ഇംഗ്ലീഷും,വെല്‍ഷും എന്ന പ്രസംഗത്തില്‍ "മാതൃഭാഷ', "ഉപയോഗഭാഷ" എന്നിവയെ വേര്‍തിരിച്ചുകാണിച്ചിട്ടുണട്. ഒരു വ്യക്തി അവന്റെ/അവളുടെ കുട്ടിക്കാലത്ത് സ്ഥലകാലസാഹചര്യങ്ങളിലൂടെ പഠിക്കുന്ന ഭാഷയാണ് ആ വ്യക്തിയുടെ "ഉപയോഗഭാഷ" അഥവാ "ആദ്യഭാഷ" (ഫസ്റ്റ് ലാംഗ്വേജ്), എന്നാല്‍ ആ വ്യക്തിയുടെ "മാതൃഭാഷ" എന്നത് ജനിതകമായി/പാരമ്പര്യമായി ആ വ്യക്തിയിലേക്ക് കൈമാറപ്പെടുന്ന ഭാഷയാണ്.
1999 നവംബര്‍ 17ന്, യുനസ്കോ, 21 ഫെബ്രുവരി അന്താരാഷ്ട്ര മാതൃഭാഷാദിനമായി പ്രഖ്യാപിച്ചിട്ടുണ്ട്.

