മക്ക പ്രവിശ്യ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| മക്ക | |
|---|---|
| — പ്രവിശ്യ — | |
| مكة المكرمة | |
| സൗദി അറേബ്യൻ ഭൂപടത്തിൽ മക്ക പ്രവിശ്യ (പ്രത്യേകം അടയാളപ്പെടുത്തിയിക്കുന്ന ഭാഗം) | |
| തലസ്ഥാനം | മക്ക |
| ഭാഗങ്ങൾ | 12 |
| Government | |
| • ഭരണാധികാരി | ഖാലിദ് അൽ ഫൈസൽ |
| Area | |
| • Total | 1,64,000 km2 (63 sq mi) |
| Population (2010) | |
| • Total | 69,15,006 |
| • Density | 35.35/km2 (91.6/sq mi) |
| ISO 3166-2 | 02 |
സൗദി അറേബ്യയുടെ പടിഞ്ഞാറ് ഭാഗത്തുള്ള പ്രധാന പ്രവിശ്യയാണ് മക്ക പ്രവിശ്യ (അറബി: مكة المكرمة Makkah l-Mukarramah ). ജിദ്ദ, മക്ക, താഇഫ് നഗരങ്ങൾ ഉൾപെട്ട പടിഞ്ഞാറൻ സൗദി അറേബ്യയുടെ തീരപ്രദേശത്ത് വ്യാപിച്ചു കിടക്കുന്നു മക്ക പ്രവിശ്യ. 2010 ലെ കണക്കെടുപ്പ് പ്രകാരം പ്രവിശ്യയിലെ ജനസംഖ്യ 6,915,006 ആണ്[1].
ഭരണ വ്യവസ്ഥ[തിരുത്തുക]
ആധുനിക സൗദി അറേബ്യയുടെ സ്ഥാപനം മുതൽ ഗവർണർമാർക്ക് കീഴിൽ ആണ് മക്ക പ്രവിശ്യയുടെ ഭരണം. സൗദി അറേബ്യയുടെ മുൻ ഭരണാധികാരി ഖാലിദ് രാജാവിന്റെ മകൻ ഖാലിദ് അൽ ഫൈസൽ രാജകുമാരൻ ആണ് നിലവിൽ പ്രവിശ്യ ഗവർണർ.[2]
ഗവർണർമാർ[തിരുത്തുക]
| എണ്ണം | പേര് | ഭരണ കാലം |
|---|---|---|
| 01 | ഖാലിദ് ബിൻ മൻസൂർ ബിൻ ലവായ് | 1924 |
| 02 | മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ഫൈസൽ | 1924-1925 |
| 03 | ഫൈസൽ | 1925-1963 |
| 04 | അബ്ദുല്ല അൽ-ഫൈസൽ | 1963-1971 |
| 05 | ഫവാസ് ബിൻ അബ്ദുൽ അസീസ് | 1971-1980 |
| 06 | മാജിദ് ബിൻ അബ്ദുൽ അസീസ് | 1980-1999 |
| 07 | അബ്ദുൽ മജീദ് ബിൻ അബ്ദുൽ അസീസ് | 1999-2007 |
| 08 | ഖാലിദ് അൽ ഫൈസൽ | 2007-തുടരുന്നു |