വധശിക്ഷ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പരമ്പര
വധശിക്ഷ
പ്രശ്നങ്ങൾ
ചർച്ച · മതവും വധശിക്ഷയും
തെറ്റായ വധശിക്ഷ · വധശിക്ഷ - മയക്കുമരുന്ന് കടത്തിന്
വധശിക്ഷ നിലവിലുള്ള ചില രാജ്യങ്ങൾ
അമേരിക്കൻ ഐക്യനാടുകൾ · ബെലാറൂസ്
ചൈന · ക്യൂബ · ഈജിപ്റ്റ് · ഇന്ത്യ · ഇറാൻ
ഇറാക്ക് · ജപ്പാൻ · മലേഷ്യ · മംഗോളിയ
ഉത്തര കൊറിയ · പാകിസ്ഥാൻ
സൗദി അറേബ്യ · സിങ്കപ്പൂർ · ദക്ഷിണ കൊറിയ
തായ്‌വാൻ · ടോങ്ക · ഉഗാണ്ട
വിയറ്റ്നാം
പണ്ട് വധശിക്ഷ ഉപയോഗത്തിലുണ്ടായിരുന്ന ചില രാജ്യങ്ങൾ
ആസ്ട്രേലിയ · ഓസ്ട്രിയ · ബെൽജിയം · ഭൂട്ടാൻ
ബ്രസീൽ · ബൾഗേറിയ · കാനഡ · സൈപ്രസ്
ഡെന്മാർക്ക് · ഇക്വഡോർ · ഫ്രാൻസ് · ജർമനി
ഹോങ്ക് കോങ്ങ് · ഹങ്കറി · ഐർലാന്റ് · ഇസ്രായേൽ
ഇറ്റലി · മെക്സിക്കോ · നെതർലാന്റ്സ്
ന്യൂസിലാന്റ് · നോർവേ · ഫിലിപ്പീൻസ്
പോളണ്ട് · പോർച്ചുഗൽ · റൊമാനിയ · റഷ്യ
സാൻ മറീനോ · ദക്ഷിണാഫ്രിക്ക · സ്പെയിൻ
സ്വീഡൻ · സ്വിറ്റ്സർലാന്റിൽ · ടർക്കി
ബ്രിട്ടൻ · വെനസ്വേല
നിലവിലുള്ള വധശിക്ഷാരീതികൾ
ശിരഛേദം · വൈദ്യുതക്കസേര · ഗാസ് ചേമ്പർ
തൂക്കിക്കൊല്ലൽ · വിഷം കുത്തിവച്ചുള്ള വധശിക്ഷ
വെടിവച്ചുള്ള വധശിക്ഷ (ഫയറിംഗ് സ്ക്വാഡ്· കല്ലെറിഞ്ഞുള്ള വധശിക്ഷ
നൈട്രജൻ കൊണ്ടു ശ്വാസം മുട്ടിച്ചുള്ള വധശിക്ഷ (നിർദേശിക്കപ്പെട്ടിട്ടുള്ളത്)
പണ്ടുണ്ടായിരുന്ന വധശിക്ഷാരീതികൾ
തിളപ്പിച്ചുള്ള വധശിക്ഷ · ബ്രേക്കിംഗ് വീൽ · തീവച്ചുള്ള വധശിക്ഷ
കുരിശിലേറ്റൽ · ചതച്ചുകൊല്ലൽ · വയറു കീറിയുള്ള വധശിക്ഷ
ശരീരം വലിച്ചു കീറൽ · ക്വാർട്ടറിംഗ്
ആനയെക്കൊണ്ട് ചവിട്ടിച്ചുള്ള വധശിക്ഷ · തൊലിയുരിക്കൽ · ശൂലത്തിലേറ്റൽ
അറുത്തുകൊല്ലൽ · ലിങ് ചി
ബന്ധമുള്ള വിഷയങ്ങൾ
കുറ്റങ്ങൾ · മരണശിക്ഷ കാത്തു കഴിയൽ · അവസാന ഭക്ഷണം · ശിക്ഷാശാസ്ത്രം · ആരാച്ചാർ
ഷോൺ-ലിയോൺ ജെറോം 1883-ൽ രചിച്ച ക്രിസ്ത്യൻ രക്തസാക്ഷികളുടെ അവസാന പ്രാർത്ഥന എന്ന ചിത്രം.
Cesare Beccaria, Dei delitti e delle pene

വളരെ കഠിനമായ കുറ്റം ചെയ്യുന്നവർക്ക് മരണം തന്നെ ശിക്ഷയായി നൽകുന്നതിനെ വധശിക്ഷ എന്ന് വിളിക്കുന്നു. ഇപ്പോഴും ഇന്ത്യ, അമേരിക്കൻ ഐക്യനാടുകൾ, ചൈന തുടങ്ങിയ നിരവധി രാജ്യങ്ങളിൽ ഈ രീതി പിന്തുടരുന്നു. ക്രൂരമായ കൊലപാതകം തുടങ്ങിയ കഠിനമായ കുറ്റങ്ങൾക്കുമാത്രമേ ഈ രാജ്യങ്ങളിലും വധശിക്ഷവിധിക്കാറുള്ളൂ. ബ്രസീൽ തുടങ്ങിയ ചില രാജ്യങ്ങളിലാകട്ടെ, യുദ്ധസമയത്ത് രാജ്യത്തെ വഞ്ചിക്കുക തുടങ്ങിയ അങ്ങേയറ്റം പ്രാധാന്യമുള്ള കുറ്റങ്ങൾക്കേ വധശിക്ഷ വിധിക്കാറുള്ളൂ. യൂറോപ്യൻ യൂനിയൻ, ഓസ്ട്രേലിയ, ന്യൂസിലൻഡ്, കാനഡ തുടങ്ങിയ പ്രദേശങ്ങളിൽ വധശിക്ഷ പൂർണ്ണമായും നിർത്തലാക്കിയിരിക്കുന്നു.

വധശിക്ഷ പണ്ടുകാലം മുതൽക്കേ മിക്ക സമൂഹങ്ങളിലും നിലവിലുണ്ടായിരുന്നു (മംഗോൾ ആക്രമണത്തോടെ നശിച്ചുപോയ കീവൻ റൂസ് എന്ന രാജ്യം എടുത്തു പറയാവുന്ന ഒരപവാദമാണ്). നിലവിൽ 58 രാജ്യങ്ങൾ വധശിക്ഷ നടപ്പിലാക്കുന്നുണ്ട്. 97 രാജ്യങ്ങളിൽ വധശിക്ഷ നിറുത്തലാക്കട്ട്റ്റിട്ടുണ്ട്. മറ്റുള്ള രാജ്യങ്ങളിൽ കഴിഞ്ഞ 10 വർഷമായി വധശിക്ഷ നടപ്പാക്കപ്പെട്ടിട്ടില്ല (ഈ രാജ്യങ്ങളിൽ യുദ്ധസമയം പോലെ ചില പ്രത്യേക സാഹചര്യങ്ങളിൽ മാത്രമേ വധശിക്ഷ നിയമപ്രകാരം നടപ്പാക്കാൻ സാധിക്കൂ). [1] പല രാജ്യങ്ങലിലും ഇത് വിവാദമുണ്ടാക്കുന്ന ഒരു വിഷയമാണ്. യൂറോപ്യൻ യൂണിയൻ അംഗരാജ്യങ്ങളിലെ മനുഷ്യാവകാശങ്ങളുടെ ചാർട്ടറിന്റെ രണ്ടാം ആർട്ടിക്കിൾ വധശിക്ഷ നിരോധിക്കുന്നു. [2]

ഇപ്പോൾ ആംൻസ്റ്റി ഇന്റർനാഷണലിന്റെ കണക്കനുസരിച്ച് ഭൂരിപക്ഷം രാജ്യങ്ങളും വധശിക്ഷ നിരോധിച്ചവയാണ്. [3] ഐക്യരാഷ്ട്ര സംഘടനയുടെ പൊതു സഭ 2007, 2008, 2010 എന്നീ വർഷങ്ങളിൽ വധശിക്ഷയ്ക്കെതിരേ (പൂർണമായി നിറുത്തലാക്കൽ ലക്ഷ്യം വച്ച്) നിർബന്ധമല്ലാത്ത പ്രമേയങ്ങൾ പാസാക്കിയിട്ടുണ്ട്. [4] ഭൂരിഭാഗം രാജ്യങ്ങളും വധശിക്ഷ നിറുത്തലാക്കിയിട്ടുണ്ടെങ്കിലും ലോകജനസംഖ്യയുടെ 60% വധശിക്ഷ നടക്കുന്ന രാജ്യങ്ങളിലാണ് താമസിക്കുന്നത്. ചൈന, ഇന്ത്യ, അമേരിക്കൻ ഐക്യനാടുകൾ, ഇന്തോനേഷ്യ എന്നീ വധശിക്ഷ നിലവിലുള്ള രാജ്യങ്ങൾ ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ളവയുമാണ്. ഈ രാജ്യങ്ങൾ ഐക്യരാഷ്ട്ര സഭാ പ്രമേയത്തിനെതിരേ വോട്ട് ചെയ്യുകയും ചെയ്തിട്ടുണ്ട്. [5][6][7][8][9][10][11][12][13]

ഉള്ളടക്കം

ചരിത്രം[തിരുത്തുക]

കുറ്റവാളികളെയും രാഷ്ട്രീയ എതിരാളികളെയും വധശിക്ഷയ്ക്ക് വിധേയമാക്കുക എന്നത് ഏതാണ്ട് എല്ലാ സമൂഹങ്ങളിലും നിലനിന്നിരുന്നു എന്ന് കരുതപ്പെടുന്നു. മിക്ക സ്ഥലങ്ങളിലും വധശിക്ഷ കൊലപാതകം, ചാരപ്രവർത്തി, രാജ്യദ്രോഹം എന്നിങ്ങനെയുള്ള കുറ്റങ്ങൾക്കോ സൈനികനിയമപ്രകാരമോ ആണ് നടപ്പിലാക്കുക. ചില രാജ്യങ്ങളിൽ ബലാത്സംഗം, വിവാഹേതര ലൈംഗികബന്ധം, രക്തബന്ധമുള്ളവരുമായുള്ള ലൈംഗികബന്ധം, ഗുദരതി തുടങ്ങിയവയ്ക്കും മരണശിക്ഷ നൽകാറുണ്ട്. ഇസ്ലാം മതത്തിനെ തള്ളിപ്പറയുക എന്ന കുറ്റത്തിനും ചില ഇസ്ലാമിക രാജ്യങ്ങളിൽ വധശിക്ഷ നൽകാൻ നിയമമുണ്ട്. പല രാജ്യങ്ങളിലും മയക്കുമരുന്നു കടത്തും വധശിക്ഷ അർഹിക്കുന്ന കുറ്റമാണ്. ചൈനയിൽ മനുഷ്യക്കടത്തിനും ഗുരുതരമായ അഴിമതിക്കും ശിക്ഷ മരണം തന്നെ. ലോകത്തിലെ മിക്ക രാജ്യങ്ങളിലെയും സൈന്യങ്ങളിൽ ഭീരുത്വവും, ഒളിച്ചോട്ടവും, മേലുദ്യോഗസ്ഥരുടെ ഉത്തരവുകൾ അനുസരിക്കാതിരിക്കുന്നതും, കലാപവും വധശിക്ഷയർഹിക്കുന്ന കുറ്റങ്ങളാണ്. [14]

ഫ്രാൻസിൽ ഓഗസ്റ്റേ വൈല്ലന്റ് എന്ന അരാജകത്വവാധിയെ 1894-ൽ ഗില്ലറ്റിൻ ഉപയോഗിച്ച് ശിരച്ഛേദം ചെയ്ത് കൊല്ലുന്നു.

ചരിതപരമായി വധശിക്ഷയ്ക്കുപയോഗിച്ചിരുന്ന മാർഗങ്ങളിൽ ബ്രേക്കിംഗ് വീൽ, തിളപ്പിച്ചുള്ള വധശിക്ഷ, തൊലിയുരിക്കൽ, സാവധാനം കീറിമുറിക്കൽ, വയറുകീറൽ, കുരിശിൽ തറയ്ക്കൽ, ശൂലത്തിൽ തറയ്ക്കൽ, ചതച്ചു കൊല്ലൽ, കല്ലെറിഞ്ഞുള്ള വധശിക്ഷ, തീ കത്തിച്ചുള്ള വധശിക്ഷ, അംഗഛേദം, അറുത്തു കൊല്ലുക, ശിരച്ഛേദം, സ്കാഫിസം, നെക്ലേസിംഗ്, പീരങ്കിയിൽ നിന്ന് വെടിവയ്ക്കുക എന്നിവയൊക്കെയുണ്ട്.

ഗോത്രവർഗങ്ങളുടെ പകയ്ക്കു കാരണമായ പ്രശ്നങ്ങൾ കന്നുകാലികളെയും മറ്റും ചോരപ്പണമായി നൽകിയും, നഷ്ടപരിഹാരം നൽകിയും, വിവാഹങ്ങൾ നടത്തിയും മറ്റും പരിഹരിച്ചിരുന്നു. മൃഗങ്ങളുടെയോ, ചിലപ്പോൾ മനുഷ്യന്റെയോ ചോര ചിന്തിയാലേ പകയ്ക്ക് അവസാനമുണ്ടാകാറുള്ളൂ. ആ അവസരങ്ങളിൽ കുറ്റവാളിയെയോ, മറ്റൊരാളെയോ വധിക്കാനായി എതിർ ഗോത്രത്തിന് നൽകി പകയ്ക്ക് അവസാനം വരുത്താറുണ്ടായിരുന്നു. ഇക്കാര്യങ്ങൾ ചർച്ച ചെയ്യാൻ പ്രത്യേക സംവിധാനങ്ങൾ ഉണ്ടാകാറുണ്ട്. [15] ആധുനിക നിയമസംവിധാനങ്ങൾക്കൊപ്പം ഇത്തരം സംവിധാനങ്ങളും ചിലയിടങ്ങളിൽ ഇപ്പോഴും നിലവിലുണ്ട്. ആളുകൾ തമ്മിൽ പോരാടി പക തീർക്കാനും അടുത്ത കാലം വരെ നിയമസംവിധാനങ്ങൾ അനുവാദം നൽകിയിരുന്നു.

1796-നും 1865-നും ഇടയ്ക്ക് പോപ്പിന്റെ രാജ്യങ്ങളിലെ ആരാച്ചാരായിരുന്ന ജിയോവാന്നി ബാറ്റിസ്റ്റ ബ്യൂഗാട്ടി 516 വധശിക്ഷ നടപ്പിലാക്കിയിട്ടുണ്ട് (ബ്യൂഗാട്ടി പ്രതിക്ക് മൂക്കിപ്പൊടി നീട്ടുന്നതായി ചിത്രീകരിച്ചിരിക്കുന്നു). വത്തിക്കാൻ നഗരത്തിൽ 1969-ൽ വധശിക്ഷ നിറുത്തലാക്കി.

ഗോത്ര നിയമങ്ങളിൽ നിന്ന് ഉരുത്തിരിഞ്ഞുവന്ന നിയമവ്യവസ്ഥകളിൽ ആദ്യത്തേതാണ് ഹമുറാബിയുടെ കോഡ്. തോറ (ജൂതനിയമംത്തിന് ആധാരമായ കൃസ്ത്യൻ പഴയനിയമത്തിലെ ആദ്യത്തെ അഞ്ച് പുസ്തകങ്ങൾ), കൊലപാതകത്തിനും തട്ടിക്കൊണ്ടുപോകലിനും, മന്ത്രവാദത്തിനും, സാബത്ത് നിയമലംഘനത്തിനും, ദൈവനിന്ദയ്ക്കും, പലതരം ലൈംഗികക്കുറ്റങ്ങൾക്കും മരണസിക്ഷ വിധിക്കുന്നുണ്ട്. [16] പുരാതന ഗ്രീസിലെ ഏതൻസിൽ ഡ്രാക്കോ ഉദ്ദേശം 631 ബി. സി.-യിൽ രചിച്ച ഇത്തരം നിയമസംഹിത നിലവിലുണ്ടായിരുന്നു. ധാരാളം കുറ്റങ്ങളുടെ ശിക്ഷ മരണമായിരുന്നു. [17] പുരാതന റോമാക്കാരും പല കുറ്റങ്ങൾക്കും മരണശിക്ഷ നൽകിയിരുന്നു. [18][19]

ഇസ്ലാം മതം വധശിക്ഷയെ പൊതുവിൽ അംഗീകരിക്കുന്നുണ്ട്. [20] ബാഗ്ദാദിലെ അബ്ബാസിദ് ഖലീഫകൾ (ഉദാഹരണത്തിന് അൽ-മു'താദിദ്) ക്രൂരമായ ശിക്ഷകൾ നടപ്പിലാക്കിയിരുന്നു. [21] ദയയാണ് ശിക്ഷയേക്കാൾ നല്ലതായി ഇസ്ലാം മതത്തിൽ കണക്കാക്കുന്നതത്രേ. ശരിയ നിയമപ്രകാരം മരിച്ചയാളുടെ കുടുംബത്തിന് പ്രതിയോട് ക്ഷമിക്കാൻ അവകാശമുണ്ട്.

ബ്രേക്കിംഗ് വീൽ മദ്ധ്യകാലം മുതൽ പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനം വരെ ഉപയോഗത്തിലുണ്ടായിരുന്നു.

ജയിൽ സംവിധാനം തുടങ്ങുന്നതിന് മുൻപുള്ള യൂറോപ്പിൽ മരണശിക്ഷ മിക്ക കുറ്റങ്ങൾക്കുമുള്ള ശിക്ഷയായി ഉപയോഗിച്ചിരുന്നു. ഇംഗ്ലണ്ടിലെ ഹെന്റ്റി എട്ടാമന്റെ ഭരണകാലത്ത് 72,000 ആൾക്കാർക്ക വധശിക്ഷ ലഭിച്ചതായി കണക്കാക്കുന്നു. [22]

1820 ആയപ്പോഴേയ്ക്കും ബ്രിട്ടനിൽ 160 കുറ്റങ്ങളുടെ ശിക്ഷ മരണമായിരുന്നു. [23] രക്തപങ്കിലമായ നിയമം എന്നായിരുന്നു ഈ നിയമം അറിയപ്പെട്ടിരുന്നത്. [24]

ഇപ്പോൾ ചൈനയിൽ ധാരാളം വധശിക്ഷകൾ നടപ്പിലാക്കുന്നുണ്ടെങ്കിലും ടാങ്ക് രാജവംശക്കാലത്ത് വധശിക്ഷ നിരോധിക്കപ്പെട്ടിരുന്നു. [25] 747-ൽ ക്സുവാൻസോങ് ചക്രവർത്തിയാണ് വധശിക്ഷ നിരോധിച്ചത്. വധശിക്ഷയ്ക്ക് പകരം പീഠനമോ നാടുകടത്തലോ പോലെ മറ്റു ശിക്ഷകളാണ് നൽകിയിരുന്നത്. 12 വർഷങ്ങൾക്കു ശേഷം അൻ ലുഷാൻ കലാപത്തെത്തുടർന്ന് വധശിക്ഷ പുനരാരംഭിച്ചു. കഴുത്തു ഞെരിക്കലും ശിരച്ഛേദവുമായിരുന്നു ടാംഗ് കാലത്തെ ശിക്ഷാരീതികൾ. ധാരാളം കുറ്റങ്ങൾക്ക് വധശിക്ഷ നൽകപ്പെട്ടിരുന്നു.

ഒരാളെ ലിങ് ചി എന്ന രീതിയുപയോഗിച്ച് സാവധാനം കീറിമുറിച്ച് കൊല്ലുന്നു. 1910-നടുത്ത കാലത്ത് ബൈജിംഗ്.
മെക്സിക്കോയിൽ 1916-ൽ ഫയറിംഗ് സ്ക്വാഡുപയോഗിച്ച് നടന്ന വധശിക്ഷ
നാസികൾ വധശിക്ഷ നടത്താനായി പോളണ്ടുകാരായ സ്ത്രീകളെ കൊണ്ടുപോകുന്നു.

ഇരുപതാം നൂറ്റാണ്ടിൽ കോടിക്കണക്കിനാൾക്കാരെ രാജ്യങ്ങൾ രാഷ്ട്രീയവും മതപരവുമായ കാരണങ്ങൾക്ക് കൊന്നൊടുക്കിയിട്ടുണ്ട്. ടർക്കി അർമീനിയക്കാർക്കെതിരായും, നാസി ജർമനി ജൂതന്മാർക്കും മറ്റുമെതിരായും, ഖമർ റൂഷ് കംബോഡിയയിലെ ജനങ്ങൾക്കെതിരായും, റുവാണ്ടയിലെ ടുട്സികൾക്കെതിരായി നടന്നതും മറ്റും ഉദാഹരണങ്ങളാണ്. സൈന്യങ്ങൾ അച്ചടക്കം നിലനിറുത്താൻ വധശിക്ഷ ഉപയോഗിക്കാറുണ്ട്. ഉദാഹരണത്തിന് രണ്ടാം ലോകമഹായുദ്ധസമയത്ത് 158,000 സോവിയറ്റ് സൈനികർ സ്വന്തം സൈന്യത്താൽ വധസിക്ഷയ്ക്ക് വിധേയരായിട്ടുണ്ട്. [26]

റോബർട്ട് കോൺക്വസ്റ്റ് എന്ന വിദഗ്ധന്റെ അഭിപ്രായത്തിൽ 1,000,000-ൽ കൂടുതൽ സോവിയറ്റ് പൗരന്മാരെ സ്റ്റാലിന്റെ ഉത്തരവു പ്രകാരം 1937–38 കാലത്ത് വധിച്ചിട്ടുണ്ട്. മിക്കവരെയും തലയ്ക്കുപിന്നിൽ വെടിവച്ചായിരുന്നും കൊന്നിരുന്നത്. [27] 1949-ൽ ചൈനയിൽ കമ്യൂണിസ്റ്റ് പാർട്ടി അധികാരം പിടിച്ച ശേഷം 800,000 ആൾക്കാരെ വധിച്ചു എന്ന് മാവോ സെതുങ് തന്നെ പറഞ്ഞിട്ടുണ്ട്.

വധശിക്ഷ നിറുത്തലാക്കാനുള്ള ശ്രമങ്ങൾക്ക് ഇത്തരം ക്രൂരകൃത്യങ്ങളൂം കാരണമായിട്ടുണ്ട്.

ഇന്നത്തെ ഉപയോഗം[തിരുത്തുക]

വിതരണം[തിരുത്തുക]

വധശിക്ഷയുടെ ഉപയോഗം ലോകമാകമാനം' (2011 ഫെബ്രുവരിയിലെ സ്ഥിതി).
  എല്ലാ കുറ്റങ്ങൾക്കും വധശിക്ഷ നിറുത്തലാക്കി (96)
  ചില പ്രത്യേക അവസരങ്ങളിലല്ലാതെ വധശിക്ഷ നിറുത്തലാക്കി (9)
  നിറുത്തലാക്കിയിട്ടില്ലെങ്കിലും കഴിഞ്ഞ 10 വർഷത്തിൽ ഉപയോഗിച്ചിട്ടില്ല (34)
  നിറുത്തലാക്കിയിട്ടില്ല (58)*

രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം മരണശിക്ഷ ഒഴിവാകുന്ന രീതിയിലേക്കാണ് പൊതുവിൽ കാര്യങ്ങൾ നീങ്ങിക്കൊണ്ടിരിക്കുന്നത്. 1977-ൽ 16 രാജ്യങ്ങൾ വധശിക്ഷ നിറുത്തലാക്കിയിരുന്നെങ്കിൽ 2012-ൽ 97 രാജ്യങ്ങൾ വധശിക്ഷ പൂർണമായി ഒഴിവാക്കി. 8 രാജ്യങ്ങളിൽ ചില പ്രത്യേക അവസരങ്ങളിലല്ലാതെയുള്ള വധശിക്ഷകൾ നിറുത്തലാക്കി. 36 രാജ്യങ്ങളിൽ വധശിക്ഷ കഴിഞ്ഞ 10 വർഷമായി നടന്നിട്ടില്ല. മറ്റ് 57 രാജ്യങ്ങളിൽ വധശിക്ഷ ഇപ്പോഴും ഉപയോഗത്തിലുണ്ട്. [28]

ആംനസ്റ്റി ഇന്റർനാഷണലിന്റെ കണക്കനുസരിച്ച് 21 രാജ്യങ്ങളിലേ 2011-ൽ വധശിക്ഷ നടന്നിട്ടുള്ളൂ. ചില രാജ്യങ്ങൾ വിവരങ്ങൾ പുറത്തുവിടാറുമില്ല. 2012-ന്റെ തുടക്കത്തിൽ ലോകത്തിൽ 18,750 ആൾക്കാർ വധശിക്ഷ വിധിക്കപ്പെട്ട് മരണം കാത്തിരിക്കുന്നവരായിരുന്നു. [29]

റാങ്ക് രാജ്യം 2011-ലെ വധശിക്ഷയുടെ എണ്ണം[30]
1 China ചൈന 7003400000000000000കണക്ക ഔദ്യോഗികമായി പുറത്തു വിട്ടിട്ടില്ല.[31][32]
ആയിരക്കണക്കിനാൾക്കാർ. ഒരു പക്ഷേ 4,000 വരെ.[33]
2 Iran ഇറാൻ 360+
3 Saudi Arabia സൗദി അറേബ്യ 82+
4 Iraq ഇറാക്ക് 68+
5 United States അമേരിക്ക 43
6 Yemen യമൻ 41+
7 North Korea വടക്കൻ കൊറിയ 30+
8 സൊമാലിയ സൊമാലിയ 10
9 സുഡാൻ സുഡാൻ 7+
10 ബംഗ്ലാദേശ് ബംഗ്ലാദേശ് 5+
11 Vietnam വിയറ്നാം 5+
12 ദക്ഷിണ സുഡാൻ ദക്ഷിണ സുഡാൻ 5
13 Taiwan തായ്‌വാൻ 5
14 സിംഗപ്പൂർ സിങ്കപ്പൂർ 4[34]
15 പാലസ്തീൻ പാലസ്തീൻ 3
16 അഫ്ഗാനിസ്താൻ അഫ്ഗാനിസ്താൻ 2
17 Belarus ബെലാറൂസ് 2
18 Egypt ഈജിപ്റ്റ് 1+
19 ഐക്യ അറബ് എമിറേറ്റുകൾ യുനൈറ്റഡ് അറബ് എമിറേറ്സ് 1
20 Malaysia മലേഷ്യ 5000000000000000000+
21 സിറിയ സിറിയ 5000000000000000000+

ഇപ്പോഴും വധശിക്ഷ ഉപയോഗിക്കുന്ന രാജ്യങ്ങളിൽ കുറവായേ ഇത് നടപ്പാകുന്നുള്ളൂ (തായ്‌വാൻ, സിങ്കപ്പൂർ എന്നിവ ഉദാഹരണം). [35] 2008-നു ശേഷം 2010 വരെ ഇൻഡോനേഷ്യയിൽ വധശിക്ഷകളൊന്നും നടന്നിട്ടില്ല. [36] സിങ്കപ്പൂർ, ജപ്പാൻ, തായ്‌വാൻ, ദക്ഷിണ കൊറിയ എന്നിവയാണ് ഇപ്പോഴും വധശിക്ഷ ഉപയോഗിക്കുന്ന വികസിതരാജ്യങ്ങൾ. ദരിദ്രവും അവികസിതവും ഏകാധിപത്യ ഭരണവുമുള്ള രാജ്യങ്ങളാണ് പൊതുവിൽ വധശിക്ഷ കൂടുതൽ ഉപയോഗിക്കുന്നത്. 1980 കളിൽ ലാറ്റിൻ അമേരിക്കയിൽ ജനാധിപത്യം വളർന്നതോടൊപ്പം വധശിക്ഷയുടെ ഉപയോഗം കുറയുകയും ചെയ്തു. കമ്യൂണിസത്തിന്റെ അപചയത്തോടെ കിഴക്കൻ യൂറോപ്പിലും വധശിക്ഷ പൊതുവിൽ ഇല്ലാതായി. ഈ രാജ്യങ്ങളിൽ ഇപ്പോഴും വധശിക്ഷയ്ക്ക് പൊതുജന പിന്തുണയുണ്ട്.[37]

യൂറോപ്യൻ യൂണിയനും, യൂറോപ്യൻ കൗൺസിലും അംഗരാജ്യങ്ങൾ വധശിക്ഷ നടത്താൻ പാടില്ല എന്ന നിയന്ത്രണം വച്ചിട്ടുണ്ട്. അതേസമയം വികസിച്ചുകൊണ്ടിരിക്കുന്ന ഏഷ്യൻ രാജ്യങ്ങളിൽ വധശിക്ഷയ്ക്ക് പൊതുജനസമ്മതിയുണ്ട്. ചൈനയിൽ വധശിക്ഷയ്ക്കെതിരായ നീക്കം ചെറുതെങ്കിലും വേഗത്തിൽ വളർന്നുകൊണ്ടിരിക്കുന്നുണ്ട്. [38] ചില ആഫ്രിക്കൻ രാജ്യങ്ങളും, മദ്ധ്യപൂർവേഷ്യൻ രാജ്യങ്ങളും വധശിക്ഷ നടപ്പിലാക്കുന്നുണ്ടെങ്കിലും അവിടങ്ങളിലും വധശിക്ഷയ്ക്കെതിരായ നീക്കം ശക്തമായി വരുന്നുണ്ട്.

ഇസ്രായേലിൽ നാസികൾക്കും മനുഷ്യരാശിക്കെതിരായ കുറ്റങ്ങൾ ചെയ്യുന്നവർക്കും മാത്രം വധശിക്ഷ നൽകാനേ വകുപ്പുള്ളൂ. [39]

ചില രാജ്യങ്ങളിൽ വധശിക്ഷയില്ലാതിരുന്ന നീണ്ട ഇടവേളകളുണ്ടായിട്ടുണ്ട്. അമേരിക്കൻ ഐക്യനാടുകളിൽ 1972 മുതൽ 1976 വരെയും 2007 സെപ്റ്റംബർ 25 മുതൽ 2008 ഏപ്രിൽ 16 വരെയും വധശിക്ഷകൾ നടന്നിട്ടില്ല. ഇന്ത്യയിൽ 1995 മുതൽ 2004 വരെ വധശിക്ഷകൾ നടന്നിട്ടില്ല. ശ്രീ ലങ്കയിൽ 2004 നവംബർ 20-ന് വധശിക്ഷകൾക്ക് താൽക്കാലികമായുണ്ടായിരുന്ന നിരോധനം പിൻവലിച്ചു. [40] ഫിലിപ്പീൻസിൽ 1987-ൽ മരണശിക്ഷ നിറുത്തലാക്കിയെങ്കിലും 1987-ൽ പുനരാരംഭിക്കുകയും 2006-ൽ വീണ്ടും നിറുത്തലാക്കുകയും ചെയ്തു.

2012 ജനുവരിയിൽ മംഗോളിയയിൽ പാർലമെന്റ് വധശിക്ഷ നിറുത്തലാക്കുന്ന ബില്ല് നിയമമാക്കി. [41]

ശിക്ഷാരീതികൾ[തിരുത്തുക]

ഇന്ത്യയിൽ തൂക്കിക്കൊലയിലൂടെയാണ് വധശിക്ഷ നടപ്പാക്കുന്നത്. സിംഗപ്പൂരിൽ വധശിക്ഷ വിധിച്ചവരെ വെടിവെച്ച് കൊല്ലുന്നു. അമേരിക്കയിൽ സാധാരണഗതിയിൽ വിഷം കുത്തിവെച്ചാണ് വധശിക്ഷ വിധിച്ചവരെ കൊല്ലുക. തൂക്കിക്കൊലയും ഗ്യാസ് ചേമ്പറും വെടിവയ്പ്പും ഇലക്ട്രിക് ചെയറും ഉൾപ്പെടെ മറ്റു രീതികളും നിലവിലുണ്ട്.

തൂക്കിക്കൊല മരണശിക്ഷയെന്ന നിലയിൽ[തിരുത്തുക]

ലാ പെൻഡൈസൺ (തൂക്കിക്കൊല), ഫ്രഞ്ച് ചിത്രകാരൻ ഴാക്ക് കാലോയുടെ 1633 ലെ യുദ്ധത്തിന്റെ മഹാ ദുരിതങ്ങൾ എന്ന സീരീസിൽ നിന്ന്. .

ലോകത്തിൽ ധാരാളം രാജ്യങ്ങളിൽ മരണശിക്ഷ നൽകാനുള്ള പ്രധാന മാർഗ്ഗമായി തൂക്കുകയർ ഉപയോഗിക്കാറുണ്ട്.

ആസ്ട്രേലിയ[തിരുത്തുക]

ബ്രിട്ടൺ കുറ്റവാളികളെ നാടുകടത്തിയിരുന്ന പീനൽ കോളനി എന്ന നിലയിൽ തുടക്കം മുതൽ തന്നെ വധശിക്ഷ ആസ്ട്രേലിയയിൽ നിലവിലുണ്ടായിരുന്നു. പത്തൊമ്പതാം നൂറ്റാണ്ടിൽ വീടുകയറി മോഷണം, ആടിനെ മോഷ്ടിക്കൽ, വ്യാജരേഖയുണ്ടാക്കൽ, ലൈംഗികാക്രമണം, മനപ്പൂർവ്വവും അല്ലാതെയുമുള്ള കൊലപാതകം എന്നിവയൊക്കെ വധശിക്ഷയർഹിക്കുന്ന കുറ്റങ്ങളായിരുന്നു. വർഷം 80 പേരോളം ആസ്ട്രേലിയയിൽ തൂക്കിലേറ്റപ്പെട്ടിരുന്നു.

1985-ൽ ആസ്ട്രേലിയയിലെ എല്ലാ സംസ്ഥനങ്ങളിലും വധശിക്ഷ നിർത്തലാക്കി. .[42] തൂക്കുകയറിലൂടെയോ അല്ലാതെയോ ആസ്ട്രേലിയയിൽ അവസാനമായി വധശിക്ഴയ്ക്ക് വിധേയനാക്കപ്പെട്ട വ്യക്തിയാണ് 1967 ഫെബ്രുവരി 3ന് വിക്ടോറിയയിൽ തൂക്കിലേറ്റപ്പെട്ട റൊണാൾഡ് റയൻ. [43]

ബ്രസീൽ[തിരുത്തുക]

ബ്രസീലിന്റെ ആധുനികചരിത്രത്തിൽ വധശിക്ഷ നടപ്പിലാക്കിയിരുന്നത് തൂക്കുകയറിലൂടെയാണ്. ടൈറേഡെന്റെസ് (1792) പോലെ പല ചരിത്ര നായകന്മാരെയും തൂക്കിക്കൊന്നിട്ടുണ്ട്. ബ്രസീലിൽ തൂക്കിക്കൊന്ന അവസാനയാൾ 1876-ൽ വധിക്കപ്പെട്ട ഫ്രാൻസിസ്കോ എന്ന അടിമയാണ്. 1890-ൽ യുദ്ധമോ പട്ടാള നിയമമോ പോലുള്ള അസാധാരന സന്ദർഭങ്ങളിലൊഴികെ വധശിക്ഷ ഇല്ലാതാക്കി. [44]

ബൾഗേറിയ[തിരുത്തുക]

ബൾഗേരിയയുടെ ചരിത്ര നായകൻ വാസിൽ ലെവ്സ്കിയെ 1873-ൽ ഓട്ടോമാൻ സാമ്രാജ്യത്തിന്റെ കോടതി വിധിപ്രകാരംസോഫിയയിൽ വച്ച് തൂക്കിക്കൊന്നു. ബൾഗേറിയ സ്വതന്ത്രമായതു മുതൽ എല്ലാ വർഷവും ആയിരക്കണക്കിനാൾക്കാർ അദ്ദേഹം മരിച്ച ദിവസമായ ഫെബ്രുവരി 19-ന് വധശിക്ഷ നടപ്പാക്കിയ സ്ഥലത്തു നിൽക്കുന്ന സ്മാരകത്തിൽ പുഷ്പങ്ങളർപ്പിക്കാറുണ്ട്.

ബൾഗേറിയയിലെ അവസാന വധശിക്ഷ 1989-ലാണ് നടപ്പിലാക്കിയത്. മരണശിക്ഷ 1998-ൽ പൂർണ്ണമായി ഇല്ലാതാക്കി.[44]

കാനഡ[തിരുത്തുക]

തൂക്കുകയറാണ് കാനഡയിൽ എല്ലാത്തരം കൊലപാതകങ്ങൾക്കും നൽകിവന്നിരുന്ന വധശിക്ഷയ്ക്കായി 1961 വരെ ഉപയോഗിച്ചിരുന്നത്. അതിനുശേഷം കൊലപാതകങ്ങളെ വധശിക്ഷ അർഹിക്കുന്നവയും അല്ലാത്തവയും എന്ന് രണ്ട് വിഭാഗങ്ങളായി തിരിച്ചു. 1998-ൽ വധശിക്ഷ പൂർൺമായും ഇല്ലാതാക്കപ്പെട്ടു. [45]

കാനഡയിൽ അവസാനമായിൽ മരണശിക്ഷ നടപ്പിലാക്കിയത് 1962 ഡിസംബർ 11-നാണ്. [44]

ഈജിപ്റ്റ്[തിരുത്തുക]

പ്രധാന താൾ വധശിക്ഷ ഈജിപ്റ്റിൽ കാണുക. ചാരപ്രവൃത്തി ആരോപിച്ച് 1955-ൽ ഈജിപ്റ്റ് 3 ഇസ്രായേലികളെ തൂക്കിക്കൊന്നിരുന്നു. [46] 2004-ൽ അഞ്ച് തീവ്രവാദികളെ പ്രധാനമന്ത്രിയെ കൊല്ലാൻ ശ്രമിച്ചു എന്ന കുറ്റമാരോപിച്ച് തൂക്കിക്കൊന്നു. [47]

ജർമനി[തിരുത്തുക]

പോളണ്ടുകാരായ നാട്ടുകാരെ ക്രാക്കോവിൽ വച്ച് നാസി ജർമ്മനി 1942-ൽ പരസ്യമായി തൂക്കിക്കൊല്ലുന്നു.
സോവിയറ്റ് അനുഭാവികളെ 1943-ൽ നാസി ജർമ്മനിയിൽ തൂക്കിക്കൊല്ലുന്നു.

1939 മുതൽ 1945 വരെ നാസികൾ നിയന്ത്രിച്ചിരുന്ന മേഖലകളിൽ സസ്പൻഷൻ ഹാംഗിങ്ങ് ആണ് പരസ്യമായ വധശിക്ഷയ്ക്ക് ഉപയോഗിച്ചിരുന്ന മാർഗ്ഗം. കൂടുതൽ കുറ്റവാളികളെയും ഗില്ലറ്റിൻ ഉപയോഗിച്ചാണ് വധിച്ചിരുന്നത്. സാധാരണ വധശിക്ഷ നൽകിയിരുന്നത് കരിഞ്ചന്തക്കാർക്കും ഭരണകൂടത്തിനെതിരായ ശക്തികളുടെ അനുഭാവികൾക്കുമായിരുന്നു. ഇവരുടെ മൃതശരീരങ്ങൾ വളരെ നേരം തൂക്കിയിട്ട് പ്രദർശിപ്പിച്ചിരുന്നു. കോൺസൻട്രേഷൻ ക്യാമ്പുകളിലും ധാരാളം പേരെ തൂക്കിക്കൊന്നിരുന്നു. യുദ്ധശേഷം ബ്രിട്ടനും യു.എസും നിയന്ത്രിച്ചിരുന്ന മേഖലകളിൽ തുടർന്നും തൂക്കിക്കൊല വധശിക്ഷയ്ക്കായി ഉപയോഗിച്ചിരുന്നു. ഇത് പടിഞ്ഞാറൻ ജർമനിയുടെ സർക്കാർ 1949-ൽ ജർമൻ ഭരണ ഘടനയിലൂടെ വധ ശിക്ഷ നിറുത്തലാക്കിയ ശേഷവും തുടർന്നിരുന്നു. പടിഞ്ഞാറൻ ബർലിനിൽ ജർമനിയ്ടെ അടിസ്ഥാന നിയമങ്ങൾ തുടക്കത്തിൽ ബാധകമല്ലായിരുന്നു. 1951-ൽ ബർലിനിലും വധശിക്ഷ ഇല്ലാതാക്കി. ജർമൻ ഡമോക്രാറ്റിക് റിപ്പബ്ലിക് 1987-ലാണ് വധശിക്ഷ നിറുത്തലാക്കിയത്. പടിഞ്ഞാറൻ ജർമനിയിലെ ഏതെങ്കിലും കോടതി അവസാനം വിധിച്ച മരണ ശിക്ഷ 1949-ൽ മോബിറ്റ് ജയിലിൽ ഗില്ലറ്റിൻ ഉപയോഗിച്ചാണ് നടപ്പിലാക്കിയത്. 1951 ജൂൺ 7-ന് ലാന്റ്സ്ബർഗ് ആം ലെക്ക് എന്ന സ്ഥലത്ത് കുറേ യുദ്ധക്കുറ്റവാളികളെ തൂക്കിലേറ്റിയതാണ് പടിഞ്ഞാറൻ ജർമനിയിൽ നടന്ന അവസാന തൂക്കു ശിക്ഷ. കിഴക്കൻ ജർമനിയിൽ അവസാനത്തെ വധശിക്ഷ 1981-ൽ കഴുത്തിൽ വെടി വച്ചാണ് നടപ്പിലാക്കിയത്. [42]

ഹങ്കറി[തിരുത്തുക]

1956-ലെ വിപ്ലത്ത്ത് ഹങ്കറിയിലെ പ്രധാനമന്ത്രിയായിരുന്ന ഇർമെ നാഗിയെ പുതുതായി വന്ന സോവിയറ്റ് പിന്തുണയുള്ള സർക്കാർ രഹസ്യമായി വിചാരണ ചെയ്ത് തൂക്കിക്കൊന്നശേഷം മറവുചെയ്തു. 1958-ൽ നാഗിക്ക് സർക്കാർ കുറ്റവിമുക്തനായി പ്രഖ്യാപിച്ചു.[48]

1990-ൽ എല്ലാ കുറ്റങ്ങൾക്കും വധശിക്ഷ ഒഴിവാക്കപ്പെട്ടു.[42]

ഇന്ത്യ[തിരുത്തുക]

ഇന്ത്യയിലെ എല്ലാ വധശിക്ഷകളും മരണം വരെ തൂക്കിലേറ്റിയാണ് നടപ്പിലാക്കുന്നത്.

മഹാത്മാ ഗാന്ധിയുടെ ഘാതകനായ നാധുറാം ഗോഡ്സെയെ 1949-ൽ തൂക്കിലേറ്റി. സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ വധശിക്ഷയായിരുന്നു അത്. ഇന്ത്യയുടെ സുപ്രീം കോടതി വധശിക്ഷ അപൂർവ്വങ്ങളിൽ അപൂർവ്വമായ കേസുകളിൽ മാത്രമേ നടപ്പാക്കാവൂ എന്ന് മാർഗ്ഗ നിർദ്ദേശം നൽകിയിട്ടുണ്ട് [49].

അടുത്തകാലത്ത് നടപ്പിലായ ഒരു വധശിക്ഷ ഹേതൽ പരേഖ് എന്ന 14 കാരിയെ 1990-ൽ കൊൽകൊത്തയിൽ വച്ച് ബലാത്സംഗം ചെയ്ത ശേഷം കൊന്ന കേസിൽ കുറ്റക്കാരൻ എന്ന് വിധിക്കപ്പെട്ട ധനൻജോയ് ചാറ്റർജീ എന്ന ആളുടേതായിരുന്നു. കൊല ചെയ്ത രീതി, തലയ്ക്കടിച്ച ശേഷം പെൺകുട്ടി മരണത്തിലേയ്ക്ക് വഴുതി വീണുകൊണ്ടിരുന്ന അവസരത്തിൽ ബലാത്സംഗം ചെയ്യൽ എന്നിവയൊക്കെ വധശിക്ഷ നൽകത്തക്ക വിധം നിഷ്ടൂരമാണെന്ന് സുപ്രീം കോടതി വിലയിരുത്തി. ഇന്ത്യൻ പ്രസിഡന്റിന് ദയാഹർജി തള്ളപ്പെട്ടപ്പോൾ ചാറ്റർജിയെ 2004 ഓഗസ്റ്റ് 14-ന് തൂക്കിക്കൊന്നു. 1995-ൻ ശേഷം ഇന്ത്യയിൽ നടന്ന ആദ്യ വധശിക്ഷയായിരുന്നു അത്[50].

ഇന്ത്യയിൽ നിലവിൽ (2013-ലെ കണക്കനുസരിച്ച് 476 പേർ വധശിക്ഷ വിധിക്കപ്പെട്ട് ജയിലുകളിൽ കഴിയുന്നുണ്ട്[51].

ഇറാൻ[തിരുത്തുക]

തൂക്കിക്കൊല്ലലാണ് ഇറാനിൽ പ്രധാനമായി വധശിക്ഷയ്ക്കുപയോഗിക്കുന്ന മാർഗ്ഗം. കൊലപാതകം, ബലാത്സംഗം, മയക്കുമരുന്നു കള്ളക്കടത്ത് എന്നീ കുറ്റങ്ങൾക്ക് ഇതാണ് നിയമപരമായ ശിക്ഷ. കുറ്റവാളി ദിയ്യ എന്ന ചോരപ്പണം ഇരയുടെ കുടുംബത്തിന് നൽകി അവരുടെ മാപ്പ് നേടിയെടുത്താൽ ശിക്ഷയിൽ നിന്ന് രക്ഷപെടാം. ന്യായാധിപന് കേസ് പൊതുജന രോക്ഷം ഉണ്ടാക്കുന്നുണ്ട് എന്നു കണ്ടാൽ തൂക്കിക്കൊല കുറ്റം നടന്ന സ്ഥലത്തു വച്ച് പരസ്യമായി നടത്താൻ വിധിക്കാം. ഒരു ക്രെയ്ൻ ഉപയോഗിച്ച് ശിക്ഷിതന്റെ തൂങ്ങി മരണം ഉയർത്തി പ്രദർശിപ്പിക്കുകയാണ് സാധാരണ ചെയ്യുക. [52] 2005 ജൂലൈ 19-ന് മഹ്മോഡ് അൻസാരി, അയാസ് മർഹോനി എന്നീ പതിനഞ്ചും പതിനേഴും വയസ്സുകാരെ ഒരു പതിന്നാലുകാരനെ ബലാത്സംഗം ചെയ്തു, സ്വവർഗ്ഗരതിയിലേർപ്പെട്ടു എന്നീ കുറ്റങ്ങൾക്ക് എഡലാത് (നീതി) ചത്വരത്തിൽ വച്ച് തൂക്കിക്കൊന്നു.[53][54] 2004 ആഗസ്ത് 15-ന് അതെഫെ ഷലീഹ് എന്ന പതിനാറു കാരിയെ ചാരിത്രത്തിന് നിരക്കാത്ത പ്രവർത്തികൾ ചെയ്തു എന്ന കുറ്റത്തിന് തൂക്കിക്കൊന്നു. .[55]

2008 ജൂലൈ 27-ന് പുലർച്ചെ ഇറാനിയൻ സർക്കാർ 29 ആൾക്കാരെ ടെഹ്രാനിലെ എവിൻ ജയിലിൽ വച്ച് തൂക്കിക്കൊന്നു. [56] 2008 ഡിസംബർ 2-ന് കൊലപാതകക്കുറ്റത്തിന് ശിക്ഷിക്കപ്പെട്ട ഒരാളെ കാസെറോൺ ജയിലിൽ വച്ച് ഇരയുടെ കുടുംബം മാപ്പു നൽകി നിമിഷങ്ങൾക്കുള്ളിൽ തൂക്കിയെങ്കിലും കയററുത്ത് ആശുപത്രിയിലെത്തിച്ച് രക്ഷപെടുത്തി.[57]

ഇറാക്ക്[തിരുത്തുക]

സദ്ദാം ഹുസൈന്റെ ഭരണകാലത്ത് തൂക്കിക്കൊല്ലൽ നിലവിലുണ്ടായിരുന്നുവെങ്കിലും [58] മരണശിക്ഷയും തൂക്കിക്കൊല്ലലും 2003 ജൂൺ 10-ൻ യുനൈറ്റഡ് സ്റ്റേറ്റ്സിന്റെ നേതൃത്വത്തിൽ ഇറാക്ക് കീഴടക്കപ്പെട്ടപ്പോൾ നിർത്തിവയ്ക്കപ്പെട്ടു. മരണശിക്ഷ 2004 ഓഗസ്റ്റ് 8-ന് പുനസ്ഥാപിക്കപ്പെട്ടു. [59]

2005 സെപ്റ്റംബറിൽ തൂക്കിക്കൊല്ലപ്പെട്ട മൂന്ന് കൊലപാതകികളാണ് പുനസ്ഥാപനത്തിനു ശേഷം വധിക്കപ്പെട്ട ആദ്യത്തെ ആൾക്കാർ. 2006 മാർച്ച് 9-ന് ഇറാക്കിന്റെ പരമോന്നത് നീതിന്യായ കൗൺസിലിന്റെ ഉദ്യോഗസ്ഥൻ ഒരു സായുധ കലാപകാരിയെ തൂക്കിക്കൊന്നതായി സ്ഥിതീകരിച്ചു. [60]

സദ്ദാം ഹുസൈനെ മാനവരാശിക്കെതിരായ കുറ്റങ്ങൾ കാരണം തൂക്കിക്കൊല്ലാൻ 2006 നവംബർ 5-ന് വിധിച്ചു. [61] അദ്ദേഹത്തെ 2006 ഡിസംബർ 30-ന് ഉദ്ദേശം ആറുമണി പുലർച്ചയ്ക്ക് തൂക്കിക്കൊന്നു. വീഴ്ച്ചയ്ക്കിടെ കഴുത്തൊടിയുന്നതിന്റെ ശബ്ദം കേട്ടിരുന്നുവത്രേ. ദൈർഘ്യം കൂടിയ തൂക്കിക്കൊല വിജയകരമായി നടന്നു എന്നതിന്റെ (ദുരിതം കൂടാതെ വളരെപ്പെട്ടെന്ന് ആൾ മരിച്ചു എന്നതിന്റെ) ലക്ഷണമാണിത്. [62] ഒരാഴ്ച്ചയ്ക്ക് ശേഷം പുറത്തുവന്നൊരു വീഡിയോയിൽ അദ്ദേഹത്തിന്റെ കഴുത്തിൽ വലിയൊരു മുറിവ് കാണപ്പെട്ടതുകാരണം ശരിയായ രീതിയിലാണോ വധശിക്ഷ നടപ്പിലാക്കിയതെന്ന സംശയമുയർന്നിരുന്നു. [63]

സദ്ദാം ഹുസൈന്റെ സുരക്ഷാ സേനയായിരുന്ന മുഖാബരാത്തിന്റെ തലവനായിരുന്ന ബർസാൻ ഇബ്രാഹീം എന്നയാളുടെയും, മുൻപ് മുഖ്യ ന്യായാധിപനായിരുന്ന അവാദ് ഹമീദ് അൽ-ബന്ദർ എന്നയാളുടെയും തൂക്കിക്കൊല 2007 ജനുവരി 15-നാണ് നടപ്പിലാക്കിയത്. ബർസാന്റെ ശിരസ്സ് വധശിക്ഷയ്ക്കിടെ ഛേദിക്കപ്പെട്ടുപോയി. വീഴ്ച്ചയുടെ ദൈർഘ്യം കൂടുതലായിരുന്നു എന്നതിന്റെ തെളിവാണിത്. [64]

പഴയ വൈസ്-പ്രസിഡന്റ് താഹ യാസ്സിൻ റമദാൻ ജീവപര്യ്ന്തം തടവിന് 2006 നവംബർ അഞ്ചിന് ശിക്ഷിക്കപ്പെട്ടുവെങ്കിലും ശിക്ഷ തൂക്കിക്കൊലയായി 2007 ഫെബ്രുവരി 12-ന് മാറ്റി. [65] 1982-ലെ മനുഷ്യരാശിക്കെതിരായ കുറ്റങ്ങൾക്ക് തൂക്കിലേറ്റപ്പെട്ട അവസാനത്തെ ആളാണ് അദ്ദേഹം. 2007 മാർച്ച് 20-ന് അദ്ദേഹത്തെ തൂക്കിലേറ്റി. ഇത്തവണ കുഴപ്പങ്ങളൊന്നുമില്ലാതെ തൂക്കിലേറ്റൽ നടന്നു. [66]

അൽ-അൻഫാലിലെ (കുർദുകൾക്കെതിരായ) കുറ്റങ്ങൾക്ക് അലി ഹസ്സൻ അൽ-മജീദി (കെമിക്കൽ അലി), പഴയ പ്രതിരോധ മന്ത്രി സുൽത്താൻ ഹഷീം അഹമദ് അൽ-തായ്, ഹുസൈൻ റഷീദ് മൊഹമ്മദ് എന്നിവരെ 2007 ജൂൺ 24-ൻ തുക്കിക്കൊന്നു. [67] കെമിക്കൽ അലിയെ മൂന്നു തവണ കൂടി മരണ ശിക്ഷയ്ക്ക് വിധിച്ചു. 1991-ലെ ഷിയ കലാപം അടിച്ചമർത്തിയതിന് അബ്ദുൾ-ഘാനി അബ്ദുൾ ഗഫൂറിനൊപ്പം 2008 ഡിസംബർ 2നും;[68] 1999-ൽ അയത്തൊള്ള മുഹമ്മദ് അൽ-സദറിന്റെ മരണത്തോടനുബന്ധിച്ച സംഭവങ്ങൾക്ക് 2009 മാർച്ച് 2-നും;[69] 1988-ൽ കുർദുകൾക്കെതിരേ വിഷവാതകം പ്രയോഗിച്ചതിന് 2010 ജനുവരി 17-നും.[70] അദ്ദേഹത്തെ 2010 ജനുവരി 25-ന് തൂക്കിലേറ്റി. [71]

സദ്ദാം ഹുസൈന്റെ ഒരു ഉയർന്ന മന്ത്രിയായിരുന്ന താരിഘ് അസീസിനെ പ്രതിപക്ഷ ഷിയാ പാർട്ടി അംഗങ്ങളെ വേട്ടയാടിയതിന് 2010 ഒക്ടോബർ 26-ൻ തൂക്കിക്കൊല്ലാൻ വിധിച്ചു. [72]

2011 ജൂലൈ 14-ന് സുൽത്താൻ ഹാഷിം അൽ-തായ് എന്നയാളെയും സദ്ദാം ഹുസൈന്റെ രണ്ട് അർഥ സഹോദരന്മാരായ സബാവി ഇബ്രാഹിം അൽ-തിക്രീതി, വത്ബാൻ ഇബ്ഖിം അൽ-തിക്രീതി എന്നിവരെയും വധശിക്ഷ നടപ്പാക്കുന്നതിനായി ഇറാക്ക് അധികാരികൾക്ക് കൈമാറ്റം ചെയ്തു. [73] 42 കച്ചവടക്കാരെ വില നിയന്ത്രിക്കാൻ ശ്രമിച്ചു എന്നാരോപിച്ച് പണ്ട് കൊലപ്പെടുത്തിയതിൽ പങ്കുണ്ടായിരുന്നതിനാലാണ് സദ്ദാമിന്റെ അർത്ഥസഹോദരന്മാരെ 2009 മാർച്ച് 11-ന് തൂക്കിക്കൊല്ലാൻ വിധിച്ചത്. [74]

ഇറാക്കിന്റെ സർക്കാർ വധശിക്ഷാ നിരക്ക് രഹസ്യമായി വയ്ക്കുന്നതായി ആരോപണമുണ്ട്, എല്ലാ വർഷവും നൂറുകണക്കിനാളുകളെ തൂക്കിലേറ്റുന്നുണ്ടാവാം. ആംനസ്റ്റി ഇന്റർനാഷണലിന്റെ കണക്കനുസരിച്ച് 2007-ൽ 900 ആൾക്കാർ ഇറാക്കിൽ തൂക്കിക്കൊല്ലപ്പെടാൻ അത്യധികം സാദ്ധ്യതയുള്ള നിലയിൽ കഴിയുകയാണ്.

ഇസ്രായേൽ[തിരുത്തുക]

ഇസ്രായേലിന്റെ ക്രിമിനൽ നിയമത്തിൽ വധശിക്ഷയ്ക്ക് വകുപ്പുണ്ടെങ്കിലും ഇതുവരെ നാസി നേതാവ് അഡോൾഫ് എയ്ക്ക്മാനെ 1962 മേയ് 31-ന് തൂക്കിക്കൊന്ന ഒറ്റ അവസരത്തിൽ മാത്രമേ അതുപയോഗിച്ചിട്ടുള്ളൂ. [44]

ജപ്പാൻ[തിരുത്തുക]

ടോക്കിയോ സബ് വേയിൽ സാരിൻ ഗാസുപയോഗിച്ച് ആക്രമണം നടത്തിതിന്റെ മുഖ്യ ആസൂത്രകനായ ഷോക്കോ അസഹാര എന്നയാളെ 2004 ഫെബ്രുവരി 27-ന് തൂക്കിക്കൊല്ലുക എന്ന ശിക്ഷയ്ക്ക് വിധിച്ചു. സീരിയൽ കൊലപാതകിയായ ഹിരോആകി ഹിഡാകയെയും മറ്റു മൂന്നു പേരെയും 2006 ഡിസംബർ 25-ന് ജപ്പാനിൽ തൂക്കിക്കൊന്നു. തൂക്കിക്കൊലയാണ് വധശിക്ഷ നടപ്പാക്കാൻ ജപ്പാനിൽ ഉപയോഗിക്കുന്ന പ്രധാന മാർഗ്ഗം. നോറിയോ നഗയാമ,[75] മാമോറു ടകുമ,[76] സുടോമു മിയസാകി എന്നിവർ ഉദാഹരണം. [77]

ജോർഡാൻ[തിരുത്തുക]

തൂക്കുകയറാണ് ജോർദാനിൽ പരമ്പരാഗതമായി വധശിക്ഷയ്ക്കുപയോഗിക്കുന്ന മാർഗ്ഗം. 1993-ൽ ഇസ്രായേലിനു വേണ്ടി ചാരപ്രവർത്തി നടത്തി എന്നാരോപിച്ച് രണ്ട് ജോർഡാൻ കാരെ തൂക്കിലേറ്റി.[78]

ലെബനൺ[തിരുത്തുക]

സഹോദരീസഹോദരന്മാരായ രണ്ടുപേരെ കൊന്ന കുറ്റത്തിന് 1998-ൽ ലെബനണിൽ രണ്ടു പേരെ തൂക്കിക്കൊന്നിരുന്നു. [79]

മലേഷ്യ[തിരുത്തുക]

തൂക്കുകയറാണ് വധശിക്ഷയ്ക്ക് മലേഷ്യയിൽ വളരെനാളായി ഉപയോഗിച്ചു വരുന്ന മാർഗ്ഗം.

പോർച്ചുഗൽ[തിരുത്തുക]

പോർച്ചുഗലിൽ തൂക്കിക്കൊല്ലപ്പെട്ട അവസാനയാൾ 1842 ഏപ്രിൽ 16-ന് ശിക്ഷിക്കപ്പെട്ട ഫ്രാൻസിസ്കൊ മാറ്റോസ് ലോബോസ് എന്നയാളാണ്. അതിനു മുൻപ് തൂക്കിക്കൊല സാധാരണയായി നൽകപ്പെടുന്ന വധശിക്ഷയായിരുന്നു.

പാകിസ്ഥാൻ[തിരുത്തുക]

തൂക്കുകയറാണ് പാകിസ്ഥാനിൽ വധശിക്ഷയ്ക്ക് ഉപയോഗിക്കുന്ന പ്രധാൻ മാർഗ്ഗം.

റഷ്യ[തിരുത്തുക]

റോമനോവ് റാജവംശത്തിന്റെ കാലത്ത് റഷ്യൻ സാമ്രാജ്യത്തിൽ പതിനഞ്ചും പതിനാറും നൂറ്റാണ്ടുകളിൽ നിലവിലിരുന്ന ശുലത്തിൽ കയറ്റലിനു (ഇംപേൽമെന്റ്) പകരം തൂക്കുശിക്ഷ റഷ്യയിൽ പ്രചാരത്തിലായി.

തൂക്കിക്കൊല്ലലും പാട്ടകൃഷിയും (സെർഫ്ഡം) അലക്സാണ്ടർ II എന്ന ഭരണാധികാരിയുടെ കാലത്ത് ഇല്ലാതാക്കിയെങ്കിലും അദ്ദേഹത്തിന്റെ മരണത്തോടെ അവ പുനസ്ഥാപിക്കപ്പെട്ടു. അദ്ദേഹത്തിന്റെ കൊലയാളികളെ തൂക്കിക്കൊല്ലുകയാണുണ്ടായത്. കൊലപാതകക്കുറ്റത്തിന് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പലരുടെയും ശിക്ഷ സാധാരണ ജീവപര്യന്തമായി ഇളവു ചെയ്തു കൊടുത്തിരുന്നുവെങ്കിലും രാജദ്രോഹക്കുറ്റത്തിന് ശിക്ഷിക്കപ്പെടുന്നവരെ സാധാരണ തൂക്കിക്കൊന്നിരുന്നു. ഫിൻലാന്റിലെ ഗ്രാന്റ് ഡച്ചി, പോളണ്ട് രാജ്യം എന്നിങ്ങനെ റഷ്യൻ സാംമ്രാജ്യത്തിന് കീഴിലായിരുന്ന സ്ഥലങ്ങളിലും ഇതായിരുന്നു സ്ഥിതി. ടാവെറ്റി ലൂക്കാരിനെൻ എന്ന ഫിൻലന്റുകാരനെ ചാരപ്രവർത്തിക്കും രാജ്യദ്രോഹത്തിനും ശിക്ഷയായി1916-ൽ തൂക്കിക്കൊന്നതാണ് ഇത്തരത്തിൽ ഒരു ഫിൻലന്റുകാരൻ മരിക്കുന്ന അവസാന സംഭവം.

സാധാരണ പൊതുജനങ്ങൾക്കുമുന്നിൽ വച്ച് ദൈർഘ്യം കുറഞ്ഞ വീഴ്ച്ചയുള്ള തുക്കിക്കൊല്ലലായിരുന്നു ഉപയോഗിച്ചിരുന്നത്. ലൂക്കാറിനെന്റെ കേസിലേതുപോലെ മരക്കൊമ്പിലോ പ്രത്യേകമായി തയ്യാറാക്കിയ തൂക്കുമരത്തിലോ ആയിരുന്നു തൂക്കിക്കൊന്നിരുന്നത്.

1917-ലെ വിപ്ലവത്തിന് ശേഷം മരണശിക്ഷ കടലാസിൽ നിറുത്തലാക്കിയെങ്കിലും ഭരണകൂടത്തിന്റെ ശത്രുക്കളെന്നു കരുതുന്നവർക്കെതിരെ തുടർച്ചയായി ഉപയോഗിച്ചു വന്നിരുന്നു. ബോൾഷെവിക്കുകൾക്ക് കീഴിൽ മിക്ക വധശിക്ഷകളും വെടിവയ്പ്പിലൂടെയായിരുന്നു നടപ്പാക്കിയിരുന്നത്. റഷ്യയിൽ അവസാനം തൂക്കിക്കൊല്ലപ്പെട്ടത് 1946-ൽ ആന്ദ്രേ വ്ലാസോവ് എന്നയാളും അനുയായികളുമായിരുന്നു.

സിങ്കപ്പൂർ[തിരുത്തുക]

സിങ്കപ്പൂരിൽ വീഴ്ച്ചാദൈർഘ്യം കൂടിയ തൂക്കിക്കൊലയാണ് മയക്കുമരുന്ന് കള്ളക്കടത്ത്, കൊലപാതകം, തട്ടിക്കൊണ്ടു പോകൽ, അനുമതിയില്ലാതെ തോക്കുകൾ കൈവശം വയ്ക്കുക തുടങ്ങിയ പല കുറ്റകൃത്യങ്ങൾക്കും നിയമപരമായി നിർദ്ദേശിക്കുന്ന ശിക്ഷ.[80]

സിറിയ[തിരുത്തുക]

എലി കോഹൻ എന്ന ഇസ്രായേലി ചാരനെ 1965 മേയ് 18-ന് സിറിയയിൽ പരസ്യമായി തൂക്കിക്കൊല്ലുന്നു.

സിറിയ പരസ്യമായി തുക്കുശിക്ഷ നടപ്പിലാക്കാറുണ്ട്. 1952-ൽ രണ്ട് ജൂതന്മാരെയും 1965-ൽ ഇസ്രായേൽ ചാരൻ എലി കോഹനെയും ഇങ്ങനെ തൂക്കിക്കൊന്നിരുന്നു. [81][82][83]

യുനൈറ്റഡ് കിങ്ഡം[തിരുത്തുക]

ആംഗ്ലോ-സാക്സൺ കാലഘട്ടം മുതൽ നിയമപരമായ വധശിക്ഷാരീതിയായി തൂക്കിക്കൊല ഇംഗ്ലണ്ടിൽ നിലനിന്നിരുന്നു എന്ന് കരുതപ്പെടുന്നു. [84] അറിയപ്പെടുന്ന ആദ്യത്തെ ബ്രിട്ടീഷ് ആരാച്ചാരുടെ പേർ 1360-കളിൽ ജോലി ചെയ്തിരുന്ന തോമസ് ഡെ വാർബ്ലിൻടൺ എന്നയാളാണ്. പതിനാറാം നൂറ്റാണ്ടു മുതൽ 1964-ൽ അവസാനത്തെ തൂക്കുശിക്ഷ നടപ്പിലാക്കിയ ആരാച്ചാർമാരായ റോബർട്ട് ലെസ്ലി സ്റ്റ്യൂവാർട്ട്, ഹാരി അലൻ എന്നിവർ വരെയുള്ള എല്ലാവരുടെയും വിവരങ്ങൾ ലഭ്യമാണ്. 1955 ജൂലൈ 13-ന് തൂക്കിലേറ്റപ്പെട്ട റൂത്ത് എല്ലിസ് ആണ് അവസാനം വധശിക്ഷ ലഭിച്ച സ്ത്രീ.

പത്തൊമ്പതാം നൂറ്റാണ്ടിന്റെ തുടക്കം വരെ കുട്ടികൾക്കും മുതിർന്നവർക്കും ഒരേ ശിക്ഷയായിരുന്നും നൽകി വന്നിരുന്നത്. മോഷണത്തിനു പോലും മരണ ശിക്ഷ നൽകപ്പെട്ടിരുന്നു.[85] 1814-ൽ പതിന്നാല് വയസ്സിൽ താഴെ പ്രായമുള്ള അഞ്ച് കുട്ടിക്കുറ്റവാളികളെ ഓൾഡ് ബെയ്ലി എന്ന സ്ഥലത്തു വച്ച് തൂക്കിക്കൊന്നു. ഇതിൽ ഇളയ കുട്ടിക്ക് എട്ടു വയസ്സേ പ്രായമുണ്ടായിരുന്നുള്ളൂ. [86]1868 വരെ തൂക്കുശിക്ഷകൾ പൊതുജനങ്ങളുടെ മുന്നിൽ വച്ചായിരുന്നു നടത്തിയിരുന്നത്.

1957-ൽ വധശിക്ഷ പൂർണ്ണമായും ഒഴിവാക്കുന്നതിന്റെ ഭാഗമായി കൊലപാതകങ്ങളെ രണ്ട് തലത്തിലുള്ളതായി തരം തിരിക്കപ്പെട്ടു. ഫ്സ്റ്റ് ഡിഗ്രി കൊലപാതകത്തിന് മാത്രമേ വധശിക്ഷ നൽകപ്പെട്ടിരുന്നുള്ളൂ.

1965-ൽ പാർലമെന്റ് 5 വർഷത്തേയ്ക്ക് താത്കാലികമായി വധശിക്ഷ ഇല്ലാതെയാക്കി. 1969-ൽ ഇത് സ്ഥിരമാക്കി. പട്ടാളവുമായി ബന്ധപ്പെട്ട കേസുകളിലും ഇത് ബാധകമാണ്.

സിൽക്ക് കയർ[തിരുത്തുക]

യുനൈറ്റഡ് കിങ്ഡത്തിൽ ചില കുറ്റം ചെയ്യുന്നവരെ സിൽക്ക് കയറുപയോഗിച്ച് തൂക്കിക്കൊന്നിരുന്നു.

 • രാജാവിന്റെ മാനുകളെ അനുമതിയില്ലാതെ വേട്ടയാടുന്ന നായാട്ടുകാരെ. .
 • തലമുറകളായി പ്രഭുത്വമുള്ളവർ കൊലക്കുറ്റം ചെയ്താൽ.[87]
 • ലണ്ടൻ നഗരത്തിന്റെ സ്വാതന്ത്ര്യം എന്ന ബഹുമതി ലഭിച്ച ആൾക്കാർ[88]
സ്കോട്ട്ലാന്റിൽ പൊതുജനങ്ങൾക്കുമുന്നിൽ നടന്ന ഒരു തൂക്കുശിക്ഷയ്ക്ക് (1630-ൽ നടന്നത്) ശേഷം 1755-ൽ സ്ഥാപിച്ച തൂണ്. പൊതുജനങ്ങൾക്കുമുന്നിൽ നടന്ന അവസാനത്തെ തൂക്കിക്കൊലയാണെന്ന് തൂണിൽ രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും അത്തരത്തിലെ അവസാന മരണ ശിക്ഷ 1865-ൽ ഗ്ലാസ്ഗോയിലാണ് നടന്നത്.
ലങ്കാസ്റ്റർ കോട്ടയ്ക്ക് വെളിയിൽ പരസ്യമായി തൂക്കിക്കൊല്ലാൻ ഉപയോഗിച്ചിരുന്ന തൂക്കുകയർ c. 1820–1830.

അമേരിക്കൻ ഐക്യനാടുകൾ[തിരുത്തുക]

പ്രസിഡന്റ് എബ്രഹാം ലിങ്കണിന്റെ കൊലപാതകത്തിന്റെ ഗൂഢാലോചന നടത്തിയവരെ തൂക്കിക്കൊല്ലുന്നു.

മരണശിക്ഷ ചില സംസ്ഥാനങ്ങളിൽ നിലവിലുണ്ടെങ്കിലും മറ്റു ചില സംസ്ഥാനങ്ങൾ നിറുത്തലാക്കിയിട്ടുണ്ട്. ഫെഡറൽ നിയമപ്രകാരമുള്ള മരണശിക്ഷ എല്ലാ സംസ്ഥാനങ്ങൾക്കും ബാധകമാണ്.

1862-ൽ വെള്ളക്കാരായ പുതിയ താമസക്കാരെ കൊന്നൊടുക്കിയെന്ന കുറ്റത്തിന് 38 സിയോക്സ് ഇന്ത്യക്കാരെ തൂക്കിക്കൊന്നതാണ് അമേരിക്കയിലെ ഏറ്റവും വലിയ കൂട്ട വധശിക്ഷ. 1862-ൽ മിനസോട്ടയിലെ മാങ്കാട്ടോ എന്ന സ്ഥലത്തുവച്ചാണിത് നടന്നത്.[89] പൊതുജനങ്ങൾക്കു മുന്നിൽ നടന്ന അവസാനത്തെ വധശിക്ഷ 1938 ഓഗസ്റ്റ് 14-ന് കെന്റക്കിയിലെ ഓവൻസ്ബൊറോയിലായിരുന്നു. 70 വയസ്സുള്ള ലിഷ എഡ്വാർഡ് എന്ന സ്ത്രീയെ ബലാത്സംഗം ചെയ്ത് കൊന്നതിന് റൈനി ബെതി എന്നയാളെയായിരുന്നു തൂക്കിക്കൊന്നത്. ഈ തൂക്കിക്കൊലയ്ക്ക് മേൽനോട്ടം നൽകിയത് കെന്റക്കിയിലെ ആദ്യത്തെ സ്ത്രീ ഷരിഫ്ഫായ (പോലീസ് മേധാവി) ഫ്ലോറൻസ് തോംസണായിരുന്നു. [90][91]

കാലിഫോർണിയയിൽ സാൻ ക്വെന്റിൻ ജയിലിൽ 1949-നും 1952-നും മദ്ധ്യേ വാർഡനായി ജോലി ചെയ്തിരുന്ന ക്ലിന്റൺ ഡഫ്ഫി എന്നയാൾ തൊണ്ണൂറിനു മുകളിൽ എണ്ണം മരണശിക്ഷകൾക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്. [92] ജോലിയിൽ നിന്ന് വിരമിച്ച ശേഷം അദ്ദേഹം മരണശിക്ഷയ്ക്ക് എതിരാവുകയും എൺപത്തെട്ട് ആണുങ്ങളും രണ്ട് പെണ്ണുങ്ങളും എന്ന പേരിൽ വധശിക്ഷ നിർത്തലാക്കുന്നതിനെ അനുകൂലിച്ച് ഒരു ഓർമക്കുറിപ്പ് പുറത്തിറക്കി. പല തൂക്കിക്കൊലകളും കുഴപ്പത്തിൽ അവസാനിക്കുന്നതും അതുമൂലം അദ്ദേഹത്തിനു മുന്നേ വാർഡനായിരുന്ന ജേംസ് ബി. ഹോളോഹാൻ എന്നയാൾ തൂക്കിക്കൊലയ്ക്ക് പകരം ഗ്യാസ് ചേമ്പർ ഉപയോഗിക്കാൻ കാലിഫോർണിയ നിയമസഭയോട് 1937-ൽ അപേക്ഷിച്ചതും മറ്റും ഈ പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. [93][94]

പലതരം വധശിക്ഷാ രീതികളും മാറി മിക്ക സ്റ്റേറ്റുകളിലും ഫെഡറൽ സർക്കാരിലും വിഷം കുത്തിവയ്പ്പായിട്ടുണ്ട്. തൂക്കിക്കൊല ശിക്ഷ വിധിക്കപ്പെട്ടയാളിന് തിരഞ്ഞെടുക്കാവുന്ന ഒരു രീതിയായി നിലനിർത്തിയിരുന്ന മിക്ക സംസ്ഥാനങ്ങളും ഈ രീതി ഒഴിവാക്കിയിട്ടുണ്ട്. ശിക്ഷിക്കപ്പെട്ട കൊലപാതകിയായ വിക്ടർ ഫ്യൂഗർ എന്നയാളാണ് അയോവ സംസ്ഥാനത്തു വച്ച് 1963 മാർച്ച് 15-ന് അവസാനമായി തൂക്കിലേറ്റപ്പെട്ടയാൾ. 1965-ൽ മരണശിക്ഷ ഒഴിവാക്കി പകരം പരോളില്ലാത്ത ജീവപര്യന്തം തടവ് നിലവിൽ വന്നതിന് മുൻപ് തൂക്കുശിക്ഷയായിരുന്നു അയോവയിൽ മുഖ്യ വധശിക്ഷാ രീതി.

ബാർട്ടൻ കേ കിർഹാം എന്നയാളാണ് യൂട്ടാ സംസ്ഥാനത്ത് അവസാനമായി തൂക്കിലേറ്റപ്പെട്ടയാൾ. അയാൾ വെടിവച്ച് കൊല്ലുന്നതിനു പകരം തൂക്കിക്കൊല തിരഞ്ഞെടുക്കുകയായിരുന്നു. പിന്നീട് 1980-ൽ യൂട്ടായിൽ നിഷം കുത്തിവച്ച് കൊല്ലുന്ന രീതി നടപ്പിൽ വന്നു.

ഡെലാവേർ സംസ്ഥാനത്തിന്റെ നിയമം 1986-ൽ മാറ്റി തൂക്കുശിക്ഷയ്ക്ക് പകരം വിഷം കുത്തിവയ്പ്പ് നിലവിൽ വന്നു. അതിനു മുന്നേ ശിക്ഷാ വിധി വന്നിരുന്ന ആൾക്കാർക്ക തൂക്കുമരണം തിരഞ്ഞെടുക്കാൻ സാധിക്കുമായിരുന്നു. 1996-ൽ ബില്ലി ബെയ്ലി എന്നയാളെ തൂക്കിക്കൊന്നതാണ് അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും അടുത്ത കാലത്തു നടന്ന തൂക്കിക്കൊല.

വാഷിംഗ്ടൺ, ന്യ ഹാംപ്ഷൈർ എന്നീ സംസ്ഥാനങ്ങളിൽ തൂക്കിക്കൊല ഇപ്പോഴും ഒരു തിരഞ്ഞെടുക്കാവുന്ന രീതിയായി നിലനില്ക്കുന്നുണ്ട്. [95]

വൈദ്യുതക്കസേര മരണശിക്ഷയെന്ന നിലയിൽ[തിരുത്തുക]

അമേരിക്കൻ ഐക്യനാടുകൾ[തിരുത്തുക]

1881-ൽ ന്യൂ യോർക്ക് സംസ്ഥാനം തൂക്കിക്കൊല്ലലിന് പകരം മനുഷ്യത്വത്തോടെ വധശിക്ഷ നടപ്പാക്കാൻ സാധിക്കുന്ന ഒരു പുതിയ രീതി നിർണയിക്കാൻ ഒരു കമ്മിറ്റി രൂപീകരിച്ചു. ആൽഫ്രഡ് പി. സൗത്ത്വിക് എന്ന കമ്മിറ്റിയംഗം ഒരു മദ്യപാനി വൈദ്യുതാഘാതമേറ്റ് വളരെപ്പെട്ടെന്ന് മരിച്ച സംഭവത്തെപ്പറ്റി കേട്ടശേഷം വൈദ്യുതി വധശിക്ഷയ്ക്കുപയോഗിക്കാം എന്ന അഭിപ്രായം കൊണ്ടുവന്നു. [96] 1890 ഓഗസ്റ്റ് 6-ന് ന്യൂ യോർക്കിലെ ഔബേൺ ജയിലിൽ വധിക്കപ്പെട്ട വില്യം കെംലർ എന്നയാളാണ് വൈദ്യുതക്കസേര ഉപയോഗിച്ച് വധിക്കപ്പെട്ട ആദ്യത്തെയാൾ. ആരാച്ചാരായി പ്രവർത്തിച്ച സ്റ്റേറ്റ് ഇലക്ട്രീഷ്യൻ എഡ്വിൻ എഫ്. ഡേവിസ് എന്നയാളായിരുന്നു. ആദ്യത്തെ 17 സെക്കന്റ് വൈദ്യുത ഷോക്ക് കാരണം കെംലർ അബോധാവസ്ഥയിലായെങ്കിലും ഹൃദയമിടിപ്പും ശ്വാസച്ഛ്വാസവും നിന്നിരുന്നില്ല. കൂടെയുണ്ടായിരുന്ന ഡോക്ടർമാരായ എഡ്വേർഡ് ചാൾസ് സ്പിറ്റ്സ്ക, ചാൾസ് എഫ്. മക്ഡോണാൾഡ് എന്നിവർ കെംലറെ പരിശോധിച്ച് ജീവനുണ്ടെന്ന് കണ്ട ശേഷം ഡോ. സ്പിറ്റ്സ്ക വീണ്ടും വൈദ്യുതി പ്രയോഗിക്കാൻ ആവശ്യപ്പെട്ടു. വൈദ്യുതക്കസേര ഉപയോഗിച്ച് വധിച്ച ആദ്യത്തെ സ്ത്രീ മാർത്ത എം. പ്ലേസ് ആയിരുന്നു. സിങ് സിങ് ജയിലിൽ വച്ചാണ് 1899 മാർച്ച് 20-ന് മാർത്തയെ വധിച്ചത്.[97] ഒഹായോ (1897), മസാച്യൂസെറ്റ്സ് (1900), ന്യൂ ജേഴ്സി (1906), വിർജീനിയ (1908) എന്നീ സംസ്ഥാനങ്ങൾ തുടക്കത്തിലേ മരണശിക്ഷ നൽകാൻ ഈ മാർഗ്ഗം സ്വീകരിച്ചു. വേഗം തന്നെ ഐക്യനാടുകളിൽ ഇത് തൂങ്ങിമരണത്തിനെ പുറം തള്ളി പ്രധാന മരണശിക്ഷാ രീതിയായി.

എൺപതുകളിലെ കുഴപ്പത്തിലവസാനിച്ച ചില വധശിഷകൾക്ക് ശേഷം നിയമനിർമാതാക്കൾ കൂടുതൽ മനുഷ്യത്വപരമായ വധശിക്ഷാ രീതികൾ അന്വേഷിച്ചു തുടങ്ങി. വിഷം കുത്തിവച്ചു കൊല്ലലാണ് പകരം വന്നത്.

ഫിലിപ്പീൻസ്[തിരുത്തുക]

കുറച്ചു പതിറ്റാണ്ടുകൾ ഫിലിപ്പീൻസിൽ ഈ മാർഗം ഉപയോഗിക്കപ്പെട്ടിരുന്നു (ഫിലിപ്പീൻസിൽ വൈദ്യുതക്കസേര ആദ്യമായി ഉപയോഗിച്ചത് 1924-ലും അവസാനമായി ഉപയോഗിച്ചത് 1976-ലുമായിരുന്നു). 1966-നു ശേഷം വൈദ്യുതക്കസേര അമേരിക്കയിൽ കുറച്ചുകാലം ഉപയോഗിക്കാതായെങ്കിലും ഫിലിപ്പീൻസിൽ അത് തുടർന്നു. [98] 1972-ൽ മൂന്നു പേരെ ഇപ്രകാരം ഫിലിപ്പീൻസിൽ വധിക്കുകയുണ്ടായി.

യുനൈറ്റഡ് കിങ്ഡം[തിരുത്തുക]

ബ്രിട്ടൻ കാരണങ്ങളാൽ ഈ രീതി പരിഗണിച്ചിട്ടുണ്ട്. 2006-ൽ പുറത്തിറക്കിയ ബ്രിട്ടീഷ് യുദ്ധ കാബിനറ്റിന്റെ റിപ്പോർട്ട് കാണിക്കുന്നത് വിൻസ്റ്റൺ ചർച്ചിൽ 1942-ൽ നിർദ്ദേശിച്ചത് അഡോൾഫ് ഹിറ്റ്ലറിനെ പിടികൂടാൻ സാധിച്ചാൽ ഉടനടി അമേരിക്കയിൽ നിന്നു വരുത്തിയ ഒരു വൈദ്യുതക്കസേരയിൽ വച്ച് വധശിക്ഷ നടപ്പാക്കണമെന്നാണ്. [99]

വിഷം കുത്തിവയ്ക്കൽ മരണശിക്ഷയെന്ന നിലയിൽ[തിരുത്തുക]

1888 ജനുവരി 17-ന് ജൂലിയസ് മൗണ്ട് മേയർ എന്നയാളാണ് ഈ മാർഗം മുന്നോട്ടുവച്ചത്. [100] ന്യൂ യോർക്കിലെ ഒരു ഡോക്ടർ ഇത് തൂക്കിക്കൊലയേക്കാൾ ചിലവു കുറഞ്ഞതാണെന്ന് വാദിച്ചു. [101] ബ്രിട്ടനിലെ റോയൽ കമ്മീഷൻ ഈ മാർഗം പരിഗണിച്ചെങ്കിലും (1949–53) ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷന്റെ എതിർപ്പുകാരണം തള്ളിക്കളയുകയുണ്ടായി. [101]

അമേരിക്കൻ ഐക്യനാടുകൾ[തിരുത്തുക]

1977 മേയ് 11-ന് ഓക്ലഹോമയിലെ മെഡിക്കൽ എക്സാമിനർ ജേയ് ചാപ്മാൻ വേദന കുറഞ്ഞ ഒരു പുതിയ വധശിക്ഷാ രീതി (ചാപ്മാൻസ് പ്രോട്ടോക്കോൾ) മുന്നോട്ടുവച്ചു. സിരയിലേക്ക് സലൈൻ കൊടുക്കുന്ന ഒരു ഡ്രിപ്പ് തുടങ്ങിയശേഷം അതിവേഗം പ്രവർത്തിക്കുന്ന ഒരു ബാർബിച്യുറേറ്റ് മരുന്നും പേശികളെ തളർത്തുന്ന ഒരു മരുന്നും അതിൽ കുത്തിവയ്ക്കണം എന്നുമായിരുന്നു അദ്ദേഹത്തിന്റെ പദ്ധതി. [102] അനസ്തീഷ്യ വിദഗ്ദ്ധൻ സ്റ്റാൻലി ഡ്യൂഷ് അംഗീകരിച്ച ശേഷം ബിൽ വൈസ്മാൻ എന്ന പാതിരി ഈ മാർഗ്ഗം ഒക്ലഹോമയിലെ നിയമസഭയിൽ അവതരിപ്പിച്ചു. [103] ഇത് വളരെപ്പെട്ടെന്ന് അംഗീകരിക്കപ്പെട്ടു. അതിനു ശേഷം 2004-നുള്ളിൽ വധശിക്ഷ നടപ്പിലാക്കുന്ന 38 അമേരിക്കൻ സംസ്ഥാനങ്ങളിൽ 37 എണ്ണത്തിലും ഇത് ഉപയോഗത്തിൽ വന്നു. [102] On August 29, 1977,[104]

1982 ഡിസംബർ 7-ന് ടെക്സാസ് സംസ്ഥാനത്താണ് വിഷം കുത്തിവയ്ക്കൽ ഉപയോഗിച്ച് ആദ്യമായി വധശിക്ഷ നടപ്പിലാക്കിയത്. ചാൾസ് ബ്രൂക്ക്സ് ജൂനിയർ എന്നയാളായിരുന്നു ശിക്ഷിക്കപ്പെട്ടത്. [105]

ചൈന[തിരുത്തുക]

1997-ൽ വധശിക്ഷയ്ക്കായി ഈ മാർഗ്ഗം സ്വീകരിച്ചു. [106]

ഗ്വാട്ടിമാല[തിരുത്തുക]

1998-ൽ ഈ മാർഗ്ഗം സ്വീകരിച്ചു. [107]

ഫിലിപ്പീൻസ്[തിരുത്തുക]

1999-ൽ വിഷം കുത്തിവയ്ക്കൽ മരണശിക്ഷയ്ക്കുള്ള മാർഗമായി സ്വീകരിച്ചു. [108] മരണശിക്ഷ പിന്നീട് ഇല്ലാതെയാക്കി.

തായ്ലാന്റ്[തിരുത്തുക]

2003 മുതൽ വിഷം കുത്തിവയ്ക്കൽ വധശിക്ഷാ മാർഗമായി ഉപയോഗിക്കുന്നുണ്ട്. [109]

തായ്വാൻ[തിരുത്തുക]

2005 മുതൽ വധശിക്ഷാ മാർഗമായി വിഷം കുത്തിവയ്ക്കൽ ഉപയോഗിക്കുന്നുണ്ട്. [110]

വിയറ്റ്നാം[തിരുത്തുക]

ഇപ്പോൾ വിയറ്റ്നാമിൽ വിഷം കുത്തിവയ്ക്കൽ വധശിക്ഷയ്ക്കായി ഉപയോഗിക്കുന്നുണ്ടത്രേ. [111]

നാസി ജർമനി[തിരുത്തുക]

നാസി ജർമനിയുടെ T-4 ദയാവധ പദ്ധതി മറ്റു മാർഗങ്ങളോടൊപ്പം വിഷം കുത്തിവയ്ക്കലും "ജീവിക്കാനർഹതയില്ലാത്ത ജീവിതങ്ങളെ" ഇല്ലാതാക്കാൻ ഉപയോഗിച്ചിരുന്നു.

ശിരഛേദം മരണശിക്ഷ എന്ന നിലയിൽ[തിരുത്തുക]

ശിരഛേദം (ഗളഛേദം) എന്നാൽ മനുഷ്യന്റെ ഉടലിൽ നിന്ന് ശിരസ്സ് വേർപെടുത്തുക എന്നാണ്. ചിലപ്പോൾ ഇതിന് ശേഷം ശിരസ്സ് പ്രദർശിപ്പിക്കപ്പെടും. ഗില്ലറ്റിൻ വധശിക്ഷ നടപ്പിലാക്കുന്നതിനായി ശിരഛേദം ചെയ്യാനുള്ള ഒരു യന്ത്രമാണ്.

ചൈന[തിരുത്തുക]

കഴുത്ത് ഞെരിച്ച് കൊല്ലുന്നത് കൂടുതൽ വേദനയനുഭവിക്കുന്ന തരം ശിക്ഷയാണെങ്കിലും ചൈനയിൽ ശിരഛേദം കൂടുതൽ കഠിനമായ ശിക്ഷയായാണ് കരുതപ്പെട്ടിരുന്നത്.

പാകിസ്ഥാൻ[തിരുത്തുക]

2007 മുതൽ തെഹ്രിക്-എ-താലിബാൻ പാകിസ്ഥാൻ എന്ന തീവ്രവാദ പ്രസ്ഥാനം എതിരാളികൾക്കും കുറ്റവാളികൾക്കും ചാരന്മാർക്കുമുള്ള ശിക്ഷയായി ശിരഛേദം നടപ്പാക്കിവരുന്നുണ്ട്. ജനങ്ങളെ ഭയപ്പെടുത്താനായി സർക്കാരുദ്യോഗസ്ഥന്മാരുടെയും എതിരാളികളുടെയും അറുത്ത തല ഇവർ തെരുവുകളിൽ ഉപേക്ഷിക്കാറുണ്ട്. 2009 മെയ് മുതൽ ജൂൺ വരെ നീണ്ടു നിന്ന സൈനികനടപടിക്ക് ശേഷം സ്വാത് മേഘലയിൽ ശിരസ്സറുക്കൽ നിലച്ചിട്ടുണ്ട്. മൂന്ന് സിക്കുകാരെ 2010-ൽ താലിബാൻ ശിരസ്സറുത്ത് വധിച്ചു. ഡാനിയൽ പേൾ എന്ന പത്രപ്രവർത്തകനെ കറാച്ചിയിൽ വച്ച് ശിരസ്സറുക്കുകയുണ്ടായി.

ജപ്പാൻ[തിരുത്തുക]

ജപ്പാനിൽ ശിരഛേദം സാധാരണയായി നടന്നിരുന്ന ഒരു ശിക്ഷാരീതിയായിരുന്നു. ചിലപ്പോൾ ചെറിയ കുറ്റകൃത്യങ്ങൾക്കുപോലും ഇത് നടപ്പിലാക്കിയിരുന്നു. സമുറായികൾക്ക് യുദ്ധരംഗത്തുനിന്നും ഓടിപ്പോകുന്ന സൈനികരെ ശിരഛേദം ചെയ്യാൻ അധികാരമുണ്ടായിരുന്നു. സെപ്പുക്കു എന്ന ആത്മഹത്യാ രീതിയിലെ രണ്ടാമത്തെ ഘട്ടം ശിരഛേദമായിരുന്നു. ആത്മഹത്യ ചെയ്യുന്നയാൾ വയറ് കീറിയതിനു ശേഷം മറ്റൊരു യോദ്ധാവ് അയാളുടെ ശിരസ്സ് പിന്നിൽ നിന്ന് കറ്റാന എന്ന വാളുപയോഗിച്ച് വെട്ടിമാറ്റും. വേദനയും ദുരിതവും അനുഭവിക്കുന്ന സമയം കുറയ്ക്കാനാണിത്.

കൊറിയ[തിരുത്തുക]

1896-ൽ തൂക്കിക്കൊല നിലവിൽ വരും മുൻപ് ശിരഛേദമായിരുന്നും കൊറിയയിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കപ്പെട്ടിരുന്ന വധശിക്ഷാമാർഗ്ഗം. തൊഴിൽ പരമായി ആരാച്ചാരായവരെ മാൻഗ്നാനി (망나니) എന്ന് വിളിച്ചിരുന്നു. സമൂഹത്തിലെ ഏറ്റവും താഴ്ന്നവരായായിരുന്നു ഇവരെ കണക്കാക്കിയിരുന്നത്.[112]

തായ്ലാന്റ്[തിരുത്തുക]

ദക്ഷിണ തായ്ലാന്റിൽ 2005-ൽ മാത്രം 15 ബുദ്ധസന്യാസിമാരെ ശിരസ്സറുത്തു കൊന്ന സംഭവങ്ങളുണ്ടായി. ദക്ഷിണ തായ്ലാന്റിലെ വിഘടനവാദികളായ മുസ്ലീം തീവ്രവാദികളാണ് സംഭവങ്ങൾക്കു പിന്നിലെന്നാണ് അധികാരികളുടെ സംശയം. [113][114]

ക്ലാസ്സിക്കൽ യൂറോപ്പ്[തിരുത്തുക]

പുരാതന ഗ്രീക്കുകാരും റോമക്കാരും ശിരഛേദത്തെ താരതമ്യേന അഭിമാനകരമായ ശിക്ഷാരീതിയായാണ് കണ്ടിരുന്നത്. പഴയ നടപടിക്രമമനുസരിച്ച് ഒരു തൂണിൽ കെട്ടിയിട്ട് വടികൾ കൊണ്ട് തല്ലിയശേഷമായിരുന്നു ശിരഛേദം നടത്തിയിരുന്നത്. റോമക്കാർ ആദ്യം മഴുവാണിതിനുപയോഗിച്ചിരുന്നതെങ്കിലും പിന്നീട് വാളുകളും ഉപയോഗിച്ചു തുടങ്ങി. വാളുപയോഗിച്ച് ശിരഛേദം ചെയ്യപ്പെടുന്നത് കൂടുതൽ അഭികാമ്യമായാണ് കരുതപ്പെട്ടിരുന്നത്. റോമൻ പൗരനാണെന്ന് തെളിയിക്കാൻ സാധിക്കുന്നവരെ കുരിശിൽ തറയ്ക്കുന്നതിന് പകരം ശിരഛേദം ചെയ്ത് കൊല്ലാൻ വിധിച്ചിരുന്നു. ബി.സി. ഒന്നാം നൂറ്റാണ്ടിലെ റോമൻ റിപ്പബ്ലിക്കിൽ ദേശദ്രോഹികൾ എന്ന് കരുതുന്നവരുടെ ഛേദിച്ച ശിരസ്സ് ഫോറം റോമാനം എന്ന ചത്വരത്തിൽ ഒരുയർന്ന തട്ടിൽ പ്രദർശിപ്പിക്കുക പതിവായിരുന്നു. ഗയസ് മാരിയസ്, സുള്ള എന്നിവർ ഉദാഹരണം. ഒരു പക്ഷേ മാർക്ക് ആന്റണിയുടെ നിർദ്ദേശപ്രകാരം വധിക്കപ്പെട്ട സിസറോ ആയിരിക്കാം അക്കൂട്ടത്തിൽ ഏറ്റവും പ്രശസ്തൻ. മാർക്ക് ആന്റണിക്കെതിരായ ഫിലിപ്പിക്കുകൾ എഴുതിയതിന് സിസറോയുടെ കൈകളും തലയും വെട്ടിയെടുത്ത് ഇപ്രകാരം പ്രദർശിപ്പിച്ചിരുന്നു.

ബോസ്നിയ ഹെർസെഗോവിന[തിരുത്തുക]

ബോസ്നിയ ഹെർസെഗോവിനയിൽ 1992 മുതൽ 1995 വരെയുള്ള യുദ്ധകാലത്ത് ബോസ്നിയൻ മുജാഹിദീൻ പോരാളികളാൽ പിടിക്കപ്പെട്ട ധാരാളം സെർബുകാരെ ശിരസ്സറുത്ത് കൊന്നിരുന്നു. ഇത്തരം ഒരു കേസ് (പോപോവിക് എന്നയാളെ വധിച്ചത്) പഴയ യൂഗോസ്ലാവ്യയ്ക്കു വേണ്ടിയുണ്ടാക്കിയ അന്താരാഷ്ട്ര ക്രിമിനൽ ട്രൈബ്യൂണലിൽ തെളിഞ്ഞിട്ടുണ്ട്.[115][116] ട്രെബേവിക് മലയിലെ കസനി എന്ന സ്ഥലത്തുവച്ച് സാധാരണക്കാർ അടക്കം ചില സെർബുകളെ കഴുത്തറുത്ത് കൊന്ന് ഒരു കുഴിയിൽ ഇട്ട് മൂടിയിരുന്നു. [117]

ജർമനി[തിരുത്തുക]

 • 1931 ജൂലൈയിൽ പീറ്റർ ക്യൂർട്ടൻ എന്ന കുപ്രസിദ്ധനായ സീരിയൽ കൊലയാളിയെ (ഡസ്സൽഡോർഫിലെ വാമ്പയർ) കൊളോണിൽ വച്ച് ഗില്ലറ്റിൻ ഉപയോഗിച്ച് കൊന്നു. .
 • 1933 ഓഗസ്റ്റ് 1-ന് ഫാസിസത്തിനെതിരേ പ്രവർത്തിച്ചിരുന്ന ബ്രൂണോ ടെഷ് എന്നയാളെയും മറ്റ് മൂന്നുപേരെയും ശിരഛേദം ചെയ്തു. മൂന്നാം റെയ്ക്കിലെ ആദ്യ വധശിക്ഷകളായിരുന്നു ഇവ. [118][119]
 • മറീനസ് വാൻ ഡെർ ലബ് എന്നയാളെ 1934-ൽ റെയ്ക്സ്റ്റാഗ് തീപിടുത്തത്തിന് കാരണക്കാരനാണെന്നാരോപിച്ച് പരസ്യ വിചാരണയ്ക്ക് ശേഷം വധിച്ചു.
 • 1935 ഫെബ്രുവരിയിൽ ബെർലിനിൽ വച്ച് പോളണ്ടിനുവേണ്ടി ചാരപ്രവർത്തി നടത്തി എന്നാരോപിച്ച് ബെനിറ്റ ഫോൺ ഫാൾകെൻഹയ്ൻ, റെനേറ്റ് ഫോൺ നാറ്റ്സ്മെർ എന്നിവരെ മഴുവുപയോഗിച്ച് ശിരഛേദം ചെയ്തു. 1938 വരെ ബെർലിനിൽ മഴുവുപയോഗിച്ചേ ശിരഛേദം നടത്തിയിരുന്നുള്ളൂ. അതിനുശേഷം ഗില്ലറ്റിനുപയോഗിച്ച് മാത്രമേ സിവിൽ വധശിക്ഷകൾ നടത്താവൂ എന്ന് ഉത്തരവിറങ്ങി. പക്ഷേ 1944-ൽ ഓൾഗ ബാൻസിക് എന്ന വനിതയുടേതുപോലുള്ള ചുരുക്കം ചില കേസുകളിൽ വധശിക്ഷ മഴുവുപയോഗിച്ച് നടന്നിട്ടുണ്ട്.
 • 1943 ഫെബ്രുവരിയിൽ ഹാൻസ് ഷോൾ, സോഫി ഷോൾ, ക്രിസ്റ്റോഫ് പ്രോസ്റ്റ് എന്നീ വൈറ്റ് റോസ് പ്രവർത്തകരെ യുദ്ധവിരുദ്ധവും നാസി വിരുദ്ധവുമായ ലഘുലേഘകൾ വിതരണം ചെയ്തു എന്ന കുറ്റത്തിന് തലവെട്ടിക്കൊന്നു. ഇക്കൂട്ടത്തിൽ പെട്ട മറ്റു നാലു പേരെയും ആ വർഷം പിന്നീട് വധിക്കുകയുണ്ടായി. ഹെൽമുത് ഹ്യൂബ്നർ എന്നയാളെയും കോടതി ഉത്തരവു പ്രകാരം ശിരഛേദം ചെയ്തു കൊന്നു.
 • 1943 മേയ് മുതൽ സെപ്റ്റംബർ വരെയുള്ള കാലത്ത് വോൾവെബർ ലീഗിൽ അംഗങ്ങളായിരുന്ന ചില ഡച്ചുകാരെയും ശിരഛേദം ചെയ്യുകയുണ്ടായി.

ഫ്രാൻസ്[തിരുത്തുക]

ഗില്ലറ്റിനുപയോഗിച്ചുള്ള ശിരഛേദമായിരുന്നു ഫ്രഞ്ച് വിപ്ലവത്തിനുശേഷം 1981-ൽ പ്രസിഡന്റ് ഫ്രാൻസ്വ മിത്തറാങ് വധശിക്ഷ നിറുത്തലാക്കുന്നതുവരെ ഫ്രാൻസിൽ നിയമപരമായി നിലവിലിരുന്ന വധശിക്ഷാമാർഗ്ഗങ്ങൾ. ചില കേസുകളിൽ ഫയറിംഗ് സ്ക്വാഡ് ഉപയോഗിക്കപ്പെട്ടിട്ടുണ്ട്.

ഇത് അവസാനം ഉപയോഗിക്കപ്പെട്ടത് 1977-ലായിരുന്നു. ഇത് ഒരു ജനാധിപത്യരാജ്യത്തിലെ അവസാനത്തെ ശിരഛേദമായിരുന്നു.

നോർഡിക് രാജ്യങ്ങൾ[തിരുത്തുക]

നോർഡിക് രാജ്യങ്ങളിൽ വധശിക്ഷ നടപ്പാക്കുന്നതിനുള്ള സാധാരണ മാർഗം ശിരഛേദമായിരുന്നു. ഉന്നതകുലജാതരെ വാളുകൊണ്ടും, സാധാരണക്കാരെ മഴുകൊണ്ടുമായിരുന്നു വധിച്ചിരുന്നത്. ഫിൻലാന്റിലെ ശിരഛേദം മൂലമുള്ള അവസാന വധശിക്ഷ 1825ലും നോർവ്വേയിലേത് 1876-ലും ഫാറോ ദ്വീപുകളിലേത് 1609-ലും ഐസ്ലാന്റിലേത് 1830-ലും മഴു കൊണ്ട് നടത്തപ്പെട്ടു. ഡെന്മാർക്കിൽ 1892 വരെ വധശിക്ഷ നടത്തപ്പെട്ടിരുന്നു.

സ്വീഡനിൽ ധാരാളം പേരെ കൊന്നിട്ടുള്ള ഒരു കുറ്റവാളിയായ ജോഹാൻ ഫിലിപ്പ് നോർഡ്ലണ്ട് എന്നയാളെ 1900-ൽ വാളുകൊണ്ട് ശിരഛേദം ചെയ്ത് വധിച്ചു. നിയമപരമായി ജർമനിയൊഴിച്ച്ചുള്ള യൂറോപ്പിൽ കൈകൊണ്ട് നടന്ന അവസാന ശിരഛേദമായിരുന്നു നോർഡ്ലണ്ടിന്റേത്. ഗില്ലറ്റിൻ ഉപയോഗിച്ചുള്ള ഒരേയൊരു കൊലപാതകം 1910-ലാണ് സ്വീഡനിൽ നടന്നത്.

സ്പെയിൻ[തിരുത്തുക]

പതിനാറും പതിനേഴും നൂറ്റാണ്ടുകളിൽ ഉന്നതകുലജാതരെ ചിലപ്പോൾ ശിരഛേദം ചെയ്തു കൊന്നിരുന്നു. ഒരു കസേരയിൽ കെട്ടിയിരുത്തിയ ശേഷം കത്തികൊണ്ട് കഴുത്തറുത്താണ് വധശിക്ഷ ഇത്തരത്തിൽ നടപ്പാക്കിയിരുന്നത്. ഇതിനെ കൂടുതൽ അഭിമാനകരമായ ശിക്ഷാരീതിയായി കരുതിയിരുന്നു. [120]

മെക്സിക്കോ[തിരുത്തുക]

മെക്സിക്കോയ്ക്ക് 1811-ൽ സ്വാതന്ത്ര്യം കിട്ടിയ സമയത്ത് മിഗുവേൽ ഹിഡാൽഗോ വൈ കോസ്റ്റില്ല, ഇഗ്നാസിയോ അലൻഡേ, ഹോസെ മരിയാനോ ജിമെനെസ്, ജുവാൻ അൽമേഡ എന്നിവരെ രാജ്യദ്രോഹത്തിന് വിചാരണ ചെയ്തശേഷം ഫയറിംഗ് സ്ക്വാഡ് വെടിവച്ച് കൊല്ലുകയും ശവശരീരങ്ങളുടെ ശിരഛേദം ചെയ്യുകയും ചെയ്തിട്ടുണ്ട്. ഇവരുടെ ശിരസ്സുകൾ ഗുവാനാജുവാട്ടോ എന്ന സ്ഥലത്തെ ധാന്യസംഭരണശാലയുടെ നാലു മൂലകളിലായി പ്രദർശിക്കപ്പെട്ടിരുന്നു.

സൗദി അറേബ്യ[തിരുത്തുക]

സൗദി അറേബ്യൻ അധികാരികൾ 2007 ഫെബ്രുവരിമാസത്തിൽ മാത്രം നാലു പേരെ ശിരഛേദം ചെയ്തു. സംഗീത് കുമാര, വിക്ടർ കോറിയ, രഞിത് സിൽവ, സനത് പുഷ്പകുമാര എന്നിവർക്കാണ് മരണശിക്ഷ ലഭിച്ചത്. 2004 ഒക്ടോബറിൽ ചെയ്ത ഒരു സായുധ മോഷണത്തിനാണ് ഈ നാല് ശ്രീലങ്കക്കാർക്ക് വധശിക്ഷ വിധിച്ചത്. മരണശേഷം ജനങ്ങൾക്ക് ഒരു താക്കീതായി ശവശരീരങ്ങൽ പൊതുസ്ഥലത്ത് പ്രദർശിപ്പിക്കണമെന്നും കോടതി വിധിച്ചു.

ഇറാക്ക്[തിരുത്തുക]

ഔദ്യോഗികമായി ശിരഛേദത്തിന് സാധുതയില്ലെങ്കിലും 2000-ൽ സദ്ദാം ഹുസൈന്റെ ഭരണകാലത്ത് 50 വേശ്യകളെയും പിമ്പുകളെയും ഇറാക്കിൽ തലവെട്ടിക്കൊന്നിരുന്നു. [121]

2003-നു ശേഷം ഇറാക്കിൽ ഭീകരവാദത്തിന്റെ മറ്റൊരു രൂപമായി ശിരഛേദം രൂപം പ്രാപിച്ചിട്ടുണ്ട്. [122] സാധാരണക്കാരാണ് കൂടുതലും ശിരഛേദം ചെയ്യപ്പെടുന്നത്. ഇറാക്കി സൈനികരും ചിലപ്പോൾ അമേരിക്കൻ സൈനികരും ശിരഛേദം ചെയ്യപ്പെട്ടിട്ടുണ്ട്. ആളുകളെ തട്ടിക്കൊണ്ടു പോയ ശേഷം പണമോ മറ്റെന്തെങ്കിലും ആവശ്യങ്ങളോ ഉന്നയിക്കുകയും നടന്നു കിട്ടാത്ത അവസ്ഥയിൽ കൊല്ലുകയോ ആണ് ചെയ്യാറ്. ശിരഛേദം വീഡിയോയിൽ പകർത്തിയ ശേഷം ഇന്റർനെറ്റിലൂടെയും മറ്റും പരസ്യപ്പെടുത്തുന്നത്. സാധാരണമാണ്.

വെടിവച്ചുള്ള വധശിക്ഷ[തിരുത്തുക]

സോവിയറ്റ് യൂണിയനും സഖ്യരാജ്യങ്ങളും[തിരുത്തുക]

ഇരുപതാം നൂറ്റാണ്ടിൽ കമ്യൂണിസ്റ്റ് രാജ്യങ്ങളിൽ സാധാരണക്കാരുടെയും പട്ടാളക്കാരുടെയും വധശിക്ഷ നടപ്പാക്കാനുപയോഗിച്ചിരുന്ന മാർഗമായിരുന്നു വെടിവച്ച് കൊല്ലൽ. സോവിയറ്റ് യൂണിയനിൽ ഒറ്റ ആരാച്ചാർ വെടിവച്ച് കൊല്ലുന്ന രീതി സാധാരണമായിരുന്നു. ഫയറിംഗ് സ്ക്വാഡ് ഉപയോഗിച്ചുള്ള ശിക്ഷാ നടപടി സമയമെടുക്കുന്നതായതുകൊണ്ട് വല്ലപ്പോഴുമേ ഉപയോഗിക്കുമായിരുന്നുള്ളൂ. അപ്രതീക്ഷിതമായി തലയ്ക്കു പിന്നിൽ വെടിവയ്ക്കുകയായിരുന്നു സാധാരണ രീതി.

അമേരിക്കൻ ഐക്യനാടുകൾ[തിരുത്തുക]

1898-ലെ സ്പാനിഷ് അമേരിക്കൻ യുദ്ധസമയത്ത് കുഴപ്പക്കാരെ വെടിവച്ച് കൊല്ലുന്നതിന്റെ വീഡിയോ

1913 മേയ് 14-ന് വധശിക്ഷയ്ക്ക് വിധേയയാക്കപ്പെട്ട ആൻഡ്രിസ മിർകോവിച്ചാണ് അമേരിക്കയിലെ നെവാദ സംസ്ഥാനത്ത് ഇത്തരത്തിൽ ശിക്ഷിക്കപ്പെട്ട ഒരേയൊരാൾ. [123] നെവാദ ജയിലിലെ വാർഡന് ഫയറിംഗ് സ്ക്വാഡിൽ പങ്കെടുക്കാൻ അഞ്ചു പേരെ കണ്ടെത്താൻ കഴിയാഞ്ഞതുകൊണ്ട്,[124] മിർകോവിച്ചിനെ വധിക്കാൻ ഒരു വെടിവയ്ക്കുന്ന യന്ത്രം നിർമിക്കേണ്ടി വന്നു. [125] 1938 ഒക്ടോബർ 31-ന് ജോൺ ഡീറിംഗ് എന്നയാളെ യൂട്ടായിലെ ഷുഗർ ഹൗസ് ജയിലിൽ വച്ച് വെടിവച്ചു കൊന്നു. [126] അയാൾ വധശിക്ഷ നടക്കുന്ന സമയത്ത് ശരീരത്തി ഒരു ഇ. സി. ജി. യന്ത്രം ഘടിപ്പിക്കാൻ സമ്മതം നൽകുകയുണ്ടായി. [127]

ഫയറിംഗ് സ്ക്വാഡുപയോഗിച്ചുള്ള വധശിക്ഷയുടെ അമേരിക്കയിലെ ചരിത്രം.
  ദ്വിതീയ മാർഗ്ഗമായി മാത്രം
  ഒരു പ്രാവശ്യം ഫയറിംഗ് സ്ക്വാഡുപയോഗിച്ചെങ്കിലും ഇപ്പോൾ ഉപയോഗിക്കുന്നില്ല.
  ഒരിക്കലും ഫയറിംഗ് സ്ക്വാഡുപയോഗിച്ചിട്ടില്ല
അമേരിക്കൻ ഐക്യനാടുകളിലെ നെവാദ സംസ്ഥാനത്ത് വെടിവച്ച് കൊല്ലപ്പെട്ട ഒരേയൊരു പ്രതിയായിരുന്നു ആൻഡ്രിസ മിർകോവിച്ച്.

എപ്സിയുടെയും സ്മിത്ത്കയുടെയും അഭിപ്രായത്തിൽ [128] 142 ആൾക്കാരെ നിയമപ്രകാരം അമേരിക്കയിൽ 1608-ന് ശേഷം വെടിവച്ച് കൊന്നിട്ടുണ്ട്. അമേരിക്കൻ ആഭ്യന്തര യുദ്ധവുമായി ബന്ധപ്പെട്ട കൊലകളെ ഒഴിവാക്കിയ കണക്കാണിത്. ആഭ്യന്തരയുദ്ധസമയത്ത് നൂറുകണക്കിനാൾക്കാരെ ഇപ്രകാരം വധിച്ചിട്ടുണ്ട്.

1960 മാർച്ച് 30-ന് ജെയിംസ് ഡബ്ല്യൂ റോഡ്ജേർസ് എന്നയാളെ യൂട്ടായിൽ വച്ച് വെടിവച്ച് വധിച്ച ശേഷം വധശിക്ഷകൾക്ക് സുപ്രീം കോടതി വിലക്കു വന്നു. [129] 1972 മുതൽ 1976 വരെ അമേരിക്കയിൽ വധശിക്ഷ നിറുത്തിവച്ചിരിക്കുകയായിരുന്നു. അതിനുശേഷം അമേരിക്കൻ സുപ്രീം കോടതി ഈ വിധി മാറ്റിവയ്ക്കുകയും വധശിക്ഷ അനുവദിക്കുകയും ചെയ്തു. അതിനുശേഷം അമേരിക്കയിൽ മൂന്ന് വധശിക്ഷ ഫയറിംഗ് സ്ക്വാഡുപയോഗിച്ച് നടന്നിട്ടുണ്ട് (എല്ലാം യൂട്ടാ സംസ്ഥാനത്താണ് നടന്നത്).

ഫിൻലാന്റ്[തിരുത്തുക]

കണ്ടിന്യുവേഷൻ യുദ്ധത്തിൽ സോവിയറ്റ് നുഴഞ്ഞുകയറ്റക്കാരനെ ഫയറിംഗ് സ്ക്വാഡുപയോഗിച്ച് വെടിവച്ചു കൊല്ലുന്നു.

ഫിനിഷ് ആഭ്യന്തര യുദ്ധസമയത്തും അതിനുശേഷവും വധശിക്ഷ വ്യാപകമായി ഉപയോഗിക്കപ്പെട്ടിരുന്നു. 9,700-ഓൾ ഫിൻലാന്റുകാരും കമ്യൂണിസ്റ്റ് ഭാഗത്ത് പോരാടിയിരുന്ന ധാരാളം റഷ്യൻ വോളണ്ടിയർമാരും ആ കാലത്ത് വധിക്കപ്പെട്ടിരുന്നു. [130] നിയമപരമല്ലാത്ത സൈനികവിചാരണയ്ക്ക് ശേഷം ഫയറിംഗ് സ്ക്വാഡുപയോഗിച്ചാണ് മിക്ക വധശിക്ഷകളും നടപ്പിലാക്കിയിരുന്നത്. ഏകദേശം 250 ആൾക്കാരെയേ നിയമപരമായ നടപടികൾക്കുശേഷം വധിച്ചിരുന്നുള്ളൂ. [131]

രണ്ടാം ലോക മഹായുദ്ധസമയത്ത് 500-ഓളം ആൾക്കാരെ ഫിൻലാന്റിൽ വധിച്ചിരുന്നു. ഇവരിൽ പകുതിയോളം ആൾക്കാർ ചാരപ്രവർത്തനത്തിന് ശിക്ഷിക്കപ്പെട്ടവരായിരുന്നു. ഭീരുത്വം, ഉത്തരവുകൾ അനുസരിക്കാതിരിക്കുക (സൈനികരെ സംബധിച്ചുള്ള കുറ്റങ്ങൾ) രാജ്യദ്രോഹം, എന്നീ കുറ്റങ്ങൾക്ക് ഫിൻലാന്റ് പൗരന്മാർക്കുള്ള സാധാരണ ശിക്ഷ സൈനികവിചാരണയ്ക്ക് ശേഷം ഫയറിംഗ് സ്ക്വാഡുപയോഗിച്ച് വെടിവച്ച് കൊല്ലുകയായിരുന്നു. വധശിക്ഷ നടപ്പാക്കുന്നത് മിലിട്ടറി പോലീസായിരിക്കും. ടോവിയോ കോളിജോനൻ എന്ന സാധാരണക്കാരനെ ആറ് കൊലപാതകങ്ങൾ നടത്തിയതിന് വെടിവച്ചു കൊന്നിട്ടുണ്ട്. [131]

സമാധാനകാലത്തുള്ള കുറ്റങ്ങൾക്ക് നൽകിയിരുന്ന വധശിക്ഷ 1949-ൽ നിറുത്തലാക്കി. വധശിക്ഷ പൂർണ്ണമായും 1972-ൽ നിറുത്തലാക്കപ്പെട്ടു. [132] ICCPR എന്ന അന്താരാഷ്ട്ര കരാറിലെ മരണശിക്ഷ ഒഴിവാക്കാനുള്ള തിരഞ്ഞെടുക്കാവുന്ന ഭാഗം ഫിൻലാന്റ് അംഗീകരിച്ചിട്ടുണ്ട്. [133]

ചൈന[തിരുത്തുക]

ചൈനയിൽ വെടിവച്ചുള്ള വധശിക്ഷ രണ്ടുതരമുണ്ട്. ഒരു ഓട്ടോമാറ്റിക് റൈഫിളുപയോഗിച്ച് പിന്നിൽ നിന്ന് ശരീരത്തിലേയ്ക്ക് വെടിവയ്ക്കുകയാണ് ഒരു രീതി. തലയുടെയോ കഴുത്തിന്റെയോ പിന്നിലേയ്ക്ക് ഒറ്റവെടി വയ്ക്കുകയാണ് രണ്ടാമത്തെ രീതി. [134]

ഇന്ത്യ[തിരുത്തുക]

മുഗൾ സാമ്രാജ്യകാലത്ത് കുറ്റം ചെയ്യുന്ന സൈനികരെ പീരങ്കിയുടെ മുന്നിൽ കെട്ടിയശേഷം പീരങ്കി നിറയൊഴിച്ച് വധിക്കുമായിരുന്നു. മുഗളന്മാർ ആവിഷ്കരിച്ച ഈ മാർഗം ബ്രിട്ടീഷുകാരും പിന്തുടർന്നിരുന്നു. 1857-ലെ ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തവരെ വധിക്കാൻ ഈ മാർഗം ഉപയോഗിച്ചിരുന്നു. [135]

ഇൻഡോനേഷ്യ[തിരുത്തുക]

ഇൻഡോനേഷയിലെ സാധാരണ വധശിക്ഷാരീതിയാണ് ഫയറിംഗ് സ്ക്വാഡുപയോഗിച്ച് വെടിവച്ചുകൊല്ലൽ. നെഞ്ചിലാണ് ലക്ഷ്യം വയ്ക്കുക. ഫാബിയാനസ് ടിബോ, ഡോമിൻഗ്ഗസ് ഡാ സിൽവ, മറിനുസ് റിവു എന്നിവരെ 2006-ൽ ഇപ്രകാരം വധിച്ചിരുന്നു. നൈജീരിയക്കാരായ മയക്കുമരുന്ന് കള്ളക്കടത്തുകാരായ സാമുവൽ ഇവാചെക്വു ഒകോയെ, ഹാൻസെൻ ആന്തണി എന്വാഒലിസ എന്നിവരെ 2008 ജൂണിൽ നുസാകംബൻഗൻ ദ്വീപിൽ വച്ച് ഈ രീതിയുപയോഗിച്ച് വധിച്ചിരുന്നു. [136] അഞ്ചു മാസങ്ങൾക്കു ശേഷം 2002-ലെ ബാലിദ്വീപിലെ ബോംബാക്രമണത്തിലെ പ്രതികളായി അമ്രോസി, ഇമാം സമുദ്ര, അലി ഘുഫ്രോൺ എന്നിവരെ അതേ സ്ഥലത്തുവച്ച് വധശിക്ഷയ്ക്ക് വിധേയരാക്കി. [137]

മംഗോളിയ[തിരുത്തുക]

 • മംഗോളിയയിൽ സോവിയറ്റ് നിയമത്തെ പിന്തുടർന്ന് .38 റിവോൾവറുപയോഗിച്ച് കഴുത്തിൽ വെടിവച്ചുള്ള വധശിക്ഷാ രീതിയാണ് നിലവിലുള്ളത്. [138]

തായ്‌വാൻ[തിരുത്തുക]

തായ്‌വാനിൽ ഹൃദയത്തിലേക്കോ, മസ്തിഷ്കത്തിലെ ബ്രൈൻ സ്റ്റെം എന്ന ഭാഗത്തേയ്ക്കോ (പ്രതി ശരീരാവയവങ്ങൾ ദാനം ചെയ്യാൻ സമ്മതിച്ചാൽ തലയിലേയ്ക്കാവും വെടി വയ്ക്കുക) ഉന്നം വച്ചുള്ള ഒറ്റ വെടി ഉപയോഗിച്ചാവും വധശിക്ഷ നടപ്പാക്കുക. വധശിക്ഷയ്ക്കു മുൻപ് ഒരു അനസ്തേഷ്യാ മരുന്നു കൊടുത്ത് പ്രതിയെ വേദനയില്ലാതെയാക്കിയിരിക്കും.

തായ്ലാന്റ്[തിരുത്തുക]

[തായ്ലാന്റ്|തായ്ലാന്റിൽ]] 1934 മുതൽ 2001വരെ ഒറ്റ ആരാച്ചാർ ഉറപ്പിച്ചുവച്ച മെഷീൻ ഗൺ ഉപയോഗിച്ച് പിന്നിൽ നിന്ന് വയ്ക്കുന്ന ഒറ്റ വെടി മൂലമാണ് വധശിക്ഷ നടപ്പാക്കിയിരുന്നത്. [139][140]

അയർലാന്റ്[തിരുത്തുക]

1916-ലെ ഈസ്റ്റർ കലാപത്തെത്തുടർന്ന് 16 റിബൽ നേതാക്കളിൽ 15 പേരെയും ബ്രിട്ടീഷ് സൈനിക നേതൃത്വം സൈനികനിയമമനുസരിച്ച് ഫയറിംഗ് സ്ക്വാഡുപയോഗിച്ച് വെടിവച്ച് കൊന്നു. പരാജയപ്പെട്ട കലാപത്തിനു ശേഷം വിമോചന നീക്കങ്ങൾക്ക് ജനപിന്തുണ ലഭിക്കാൻ കാരണം ഈ വധശിക്ഷകളാണെന്ന് ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്. [141]

ഇസ്രായേൽ[തിരുത്തുക]

ജോർദാൻ 1948-ലെ അറബ് ഇസ്രായേലി യുദ്ധസമയത്ത് ജറുസലേം വളഞ്ഞപ്പോൾ കൃത്യമായി ഇസ്രായേൽ സൈനിക ലക്ഷ്യങ്ങളിൽ ഷെല്ലാക്രമണം നടത്തിയത് ചാരൻ നൽകിയ വിവരമനുസരിച്ചാണോ എന്ന സംശയമുണ്ടാക്കി. ഇസ്രായേലി ഇലക്ട്രിക് കോർപറേഷനിലെ ജോലിക്കാരനായ മെയിർ ടോബിയാൻസ്കി എന്നയാൾക്ക് ഈ ലക്ഷ്യങ്ങളെപ്പറ്റിയെല്ലാം (ആയുധ നിർമാണകേന്ദ്രങ്ങൾ) വിവരമുണ്ടായിരുന്നതുകൊണ്ട് അയാളെപ്പറ്റി സംശയം ഉണ്ടായി. ടോബിയാൻസ്കിയെ കാർമൽ മാർക്കറ്റ് എന്ന സ്ഥലത്തുവച്ച് അറസ്റ്റ് ചെയ്യുകയും പത്തുദിവസം തടവിൽ വയ്ക്കാനുള്ള ഉത്തരവ് മറികടന്ന് തട്ടിക്കൂട്ടിയ ഒരു സൈനിക വിചാരണയ്ക്കുശേഷം ആറു പേർ ചേർന്ന ഒരു ഫയറിംഗ് സ്ക്വാഡുപയോഗിച്ച് വെടിവച്ച് കൊല്ലുകയുമുണ്ടായി. അന്വേഷണശേഷം ടോബിയാൻസ്കി കുറ്റക്കാരനല്ലെന്ന് മരണശേഷം കണ്ടെത്തി. അദ്ദേഹത്തെ ഹെർസൽ മലയിൽ രണ്ടാമതും സംസ്കരിച്ചു. ടോബിയാൻസ്കിയുടെ വധശിക്ഷ നടപ്പാക്കാനുള്ള ഉത്തരവ് നൽകുകയും ഫയറിംഗ് സ്ക്വാഡ് രൂപീകരിക്കുകയും ചെയ്ത ഇസ്സ്ർ ബേറി എന്ന ഓഫീസറെ നരഹത്യാക്കുതത്തിന് പിന്നീട് വിചാരണ നടത്തി. അയാൾ കുറ്റക്കാരനാണെന്ന് കണ്ടെത്തിയെങ്കിലും പ്രസിഡന്റ് ചൈം വീസ്മാൻ മാപ്പുനൽകി. [142]

ഇറ്റലി[തിരുത്തുക]

ഇറ്റലി 1861-ൽ രാജ്യം ഒന്നായശേഷം ഫയറിംഗ് സ്ക്വാഡുപയോഗിച്ച് വെടിവച്ചു കൊല്ലുക എന്ന ഒറ്റ വധശിക്ഷാരീതി മാത്രമേ നിലവിലുണ്ടായിരുന്നുള്ളൂ. സൈനികർക്കും സാധാരണക്കാർക്കും ഇത് ബാധകമായിരുന്നു. അവസാന വധശിക്ഷ 1947 മാർച്ചിന് നടന്നു. ട്യൂറിനടുത്തുള്ള ബാസെ ഡി സ്റ്റ്യൂറ എന്ന സ്ഥലത്തു വച്ച് മോഷണവും കൊലപാതകവും നടത്തി എന്ന കുറ്റത്തിന് ഫ്രാൻസെസ്കോ ലാ ബാർബെറ, ജിയോവാനി പ്യൂലിയോ, ഗിയോവാനി ഡി'ലോഗറ്റി എന്നിവരെയായിരുന്നു അവസാനമായി വെടിവച്ചു കൊന്നത്. ഇതിനു ശേഷം പുതുതായി നിലവിൽ വന്ന റിപ്പബ്ലിക്കിലെ ഭരണഘടന രാജ്യദ്രോഹം പോലെയുള്ള ചില കുറ്റങ്ങളൊഴിച്ചുള്ള അവസരങ്ങളിൽ വധശിക്ഷ നിറുത്തലാക്കി. 1947-നു ശേഷം ഇറ്റലിയിൽ ആരെയും വധശിക്ഷയ്ക്ക് വിധേയമാക്കിയിട്ടില്ല. 2007-ൽ മരണശിക്ഷ ഒഴിവാക്കിക്കൊണ്ട് ഭരണഘടന ഭേദഗതി ചെയ്തു.

മെക്സിക്കോ[തിരുത്തുക]

മെക്സിക്കോയിലെ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള പോരാട്ടസമയത്ത് സ്വാതന്ത്ര്യം ആവശ്യപ്പെട്ട മിഗുവേൽ ഹിഡാൽഗോ, ഹോസെ മരിയ മോറെലോസ് തുടങ്ങിയ പല ജനറൽമാരെയും സ്പെയിൻ നിയോഗിച്ച ഫയറിംഗ് സ്ക്വാഡുകൾ വെടിവച്ച് കൊന്നിട്ടുണ്ട്. [143] 1867-ൽ മാക്സിമിലിയൻ ചക്രവർത്തിയെയും അദ്ദേഹത്തിന്റെ പല ജനറൽമാരെയും സെറോ ഡെ ലാസ് കാമ്പെനാസിൽ വച്ച് എതിരാളികൾ വെടിവച്ച് കൊല്ലുകയുണ്ടായി. [143] മാനെ ഈ സംഭവത്തെ ആസ്പദമാക്കി "മാക്സിമിലിയൻ ചക്രവർത്തിയുടെ വധം" എന്ന പേരിൽ വരച്ച ചിത്രങ്ങളിലൂടെ അനശ്വരമാക്കി.

ഈ രീതിയായിരുന്നു (പ്രത്യേകിച്ച് മെക്സിക്കൻ വിപ്ലവസമയത്തും ക്രിസ്റ്റെറോ യുദ്ധസമയത്തും) മെക്സിക്കോയിൽ വധശിക്ഷ നടപ്പാക്കുന്ന സാധാരണ രീതി. [143] ഈ കാലത്തിനു ശേഷം മരണശിക്ഷ ഭരണഘടനയിലെ ആർട്ടിക്കിൽ 22-ൽ പെടുത്തിയ ചില കുറ്റങ്ങൾക്കു മാത്രമായി ചുരുക്കി. 2008 ജൂൺ 18-ന് മരണശിക്ഷ പൂർണമായി ഇല്ലാതാക്കി. [144]

നെതർലാന്റ്സ്[തിരുത്തുക]

രണ്ടാം ലോക മഹായുദ്ധസമയത്ത് ഉദ്ദേശം 3000 ആൾക്കാരെ നാസി ജർമനിയുടെ ഫയറിംഗ് സ്ക്വാഡുകൾ കൊലപ്പെടുത്തിയിട്ടുണ്ട്. വധിക്കപ്പെട്ട ചിലർ സൈനികക്കോടതിയാൽ ശിക്ഷിക്കപ്പെട്ടവരായിരുന്നു. ചിലപ്പോൾ വഴിപോക്കരെയും മറ്റും ഭീതി പടർത്തുകയും ഭരണകൂടത്തിനെ എതിർക്കുന്നവർക്ക് മാതൃകയാവാനും വേണ്ടി പിടികൂടി വെടിവച്ച് കൊന്നിരുന്നു. ഒരു മുതിർന്ന ജർമൻ ഓഫീസറായ ഹാൻസ് ആൽബിൻ റൗട്ടർ എന്നയാൾക്കു നേരേയുണ്ടായ വധശ്രമത്തിനു ശേഷം ഏകദേശം 300 പേരെ പരസ്യമായി വെടിവച്ച് കൊല്ലുകയുണ്ടായി.

ഡച്ച് നാസി നേതാവായിരുന്ന ആന്റൺ മ്യൂസ്സർട്ടിനെ യുദ്ധശേഷം 1946 മേയ് 7-ന് ഹേഗിനടുത്തുവച്ച് ഫയറിംഗ് സ്ക്വാഡുപയോഗിച്ച് വെടിവച്ച് കൊല്ലുകയുണ്ടായി. [145]

നോർവേ[തിരുത്തുക]

രണ്ടാം ലോക മഹായുദ്ധസമയത്ത് നാസി അനുഭാവമുണ്ടായിരുന്ന നാസ്ജോണൽ സാംലിങ് എന്ന പാർട്ടിയുടെ നേതാവ് ദിഡ്കൺ ക്വിസ്ലിംഗ് എന്നയാളെ രാജ്യദ്രോഹക്കുറ്റത്തിന് 1946 ഒക്ടോബർ 24-ന് അകേർഷസ് കോട്ടയിൽ വച്ച് ഫയറിംഗ് സ്ക്വാഡുപയോഗിച്ച് വെടിവച്ച് കൊന്നു. [146]

ഫിലിപ്പീൻസ്[തിരുത്തുക]

ഫെർഡിനന്റ് മാർകോസിന്റെ ഭരണകാലത്ത് മയക്കുമരുന്നു കടത്ത് ഫയറിംഗ് സ്ക്വാഡുപയോഗിച്ച് വധശിക്ഷ നൽകത്തക്ക കുറ്റമായിരുന്നു. ലിം സെങ് എന്നയാളെ ഇപ്രകാരം വധിച്ചിട്ടുണ്ട്. പിന്നീട് വധശിക്ഷാരീതി വിഷം കുത്തിവയ്ക്കലായി മാറി. 2006 ജൂൺ 24-ന് പ്രസിഡന്റ് ഗ്ലോറിയ മകാപഗൽ-അറോയോ റിപ്പബ്ലിക് ആക്റ്റ് 9346 പ്രകാരം വധശിക്ഷ നിറുത്തലാക്കി. വധശിക്ഷ കാത്തു കഴിഞ്നിരുന്ന ആയിരക്കണക്കിന് പ്രതികളുടെ ശിക്ഷ ജീവപര്യന്തമാക്കി കുടയ്ക്കപ്പെട്ടു. [147]

യുനൈറ്റഡ് അറബ് എമിറേറ്റ്സ്[തിരുത്തുക]

യുനൈറ്റഡ് അറബ് എമിറേറ്റ്സിൽ വധശിക്ഷ നടപ്പാക്കുന്ന പ്രധാന രീതി ഫയറിംഗ് സ്ക്വാഡുപയോഗിച്ച് വെടിവയ്ക്കലാണ്. [148]

ബ്രിട്ടൻ[തിരുത്തുക]

ബ്രിട്ടന്റെ ചരിത്രത്തിൽ ഫയറിംഗ് സ്ക്വാഡുപയോഗിച്ചുള്ള വധശിക്ഷ ഉപയോഗിക്കപ്പെട്ടിട്ടുള്ളത് യുദ്ധസമയത്തും, സായുധകലാപങ്ങൾ നേരിടേണ്ടി വരുമ്പോഴും സൈന്യത്തിൽ കലാപമുണ്ടാകുമ്പോഴും മറ്റുമാണ്. ഇപ്പോൾ വധശിക്ഷ പൂർണമായും നിരോധിക്കപ്പെട്ടതോടൊപ്പം വെടിവച്ചുള്ള വധശിക്ഷയും ഇല്ലാതെയായി.

ആസ്ട്രേലിയൻ പട്ടാളക്കാരായ ബ്രേക്കർ മോറാന്റ്, പീറ്റർ ഹാൻഡ്കോക്ക് എന്നിവരെ രണ്ടാം ബോയർ യുദ്ധത്തിനിടെ യുദ്ധക്കുറ്റങ്ങൾ ചെയ്തതിന് 1902 ഫെബ്രുവരി 27-ന് വെടിവച്ചു കൊല്ലുകയുണ്ടായി. അതിനു ശേഷം അവർക്ക് നീതിയുക്തമായ വിചാരണ നൽകപ്പെട്ടോ എന്ന സംശയമുയർന്നിട്ടുണ്ട്.

രണ്ടു ലോകമഹായുദ്ധക്കാലത്തും ടവർ ഓഫ് ലണ്ടൻ വധശിക്ഷാവേദിയായിട്ടുണ്ട്. ഒന്നാം ലോക മഹായുദ്ധസമയത്ത് പിടികൂടപ്പെട്ട 11 ജർമൻ ചാരന്മാരെ 1914-നും 1916-നും ഇടയിൽ വെടിവച്ച് കൊല്ലുകയുണ്ടായി. ഒന്നാം ലോക മഹായുദ്ധക്കാലത്ത് കൊല്ലപ്പെട്ട എല്ലാ ചാരന്മാരെയും ഈസ്റ്റ് ലണ്ടൻ സെമിത്തേരിയിലാണ് മറവു ചെയ്തിട്ടുള്ളത്. [149] 1941 ഓഗസ്റ്റ് 15-ന് ജർമൻ ചാരനായ ജോസഫ് ജേക്കബ്സിനെ വെടിവച്ചു കൊന്നു.

പ്രൈവറ്റ് തോമസ് ഹൈഗേറ്റ് ഒളിച്ചോട്ടക്കുറ്റത്തിന് ശിക്ഷിക്കപ്പെട്ട അവസാന ബ്രിട്ടീഷ് സൈനികനാണ്. ഇദ്ദേഹത്തെ 1916-ൽ ഒന്നാം ലോക മഹായുദ്ധ സമയത്ത് വെടിവച്ചു കൊന്നു. ബ്രിട്ടീഷ് സാമ്രാജ്യത്തിലെ 346 സൈനികരെ ഒളിച്ചോട്ടം, ഭീരുത്വം, കൊലപാതകം തുടങ്ങിയ കുറ്റങ്ങൾക്ക് വധിച്ചിട്ടുണ്ട്. ഇവരിൽ പലരും പോസ്റ്റ് ട്രോമാറ്റിക് സ്ട്രെസ്സ് ഡിസോർഡർ എന്ന അസുഖം ബാധിച്ചിരുന്നവരാകാം എന്ന അഭിപ്രായമുയർന്നിട്ടുണ്ട്. സോട്ട് അറ്റ് ഡോൺ എന്ന സംഘടനയുടെ ലക്ഷ്യം ഈ പട്ടാളക്കാർ എന്തിനാണ് ശിക്ഷിക്കപ്പെട്ടത് എന്ന് കണ്ടെത്തുകയാണ്. [150][151] ഷോട്ട് അറ്റ് ഡോൺ മെമോറിയൽ ഈ പട്ടാളക്കാരുടെ ഓർമയ്ക്കായി സ്ഥാപിക്കപ്പെട്ടതാണ്.

കല്ലെറിഞ്ഞുള്ള വധശിക്ഷ[തിരുത്തുക]

കല്ലെറിഞ്ഞു കൊല്ലൽ ഒരു വധശിക്ഷാ രീതിയാണ്. ഒരു കൂട്ടം ആളുകൾ മറ്റൊരാൾക്കു നേരേ അയാൾ മരിക്കുന്നതുവരെ കല്ലെറിയുകയാണ് ശിക്ഷാരീതി. ആൾക്കൂട്ടത്തിലെ ഒരാളെയും മരണത്തിന് കാരണക്കാരനായി കണ്ടെത്താനാവില്ല. പക്ഷേ കൂട്ടത്തിലെ എല്ലാവർക്കും മരണത്തിൽ നൈതികമായ പങ്കുണ്ടാവുകയും ചെയ്യും. മറ്റുള്ള വധശിക്ഷകളിലെ ആരാച്ചാരുടെ പങ്കുമായി ഇതിനെ താരതമ്യം ചെയ്യപ്പെട്ടിട്ടുണ്ട്. മറ്റു ശിക്ഷാ രീതികളേക്കാൾ സാവധാനത്തിലാണ് ഇത് നടക്കുക. ഈ രീതിയിലുള്ള മരണം പീഡന ത്തിലൂടെയാണ് നടക്കുന്നത്.

അഫ്ഗാനിസ്ഥാൻ[തിരുത്തുക]

താലിബാൻ സർക്കാർ നിലവിൽ വരുന്നതിന് മുൻപ് തലസ്ഥാനമായ കാബൂളിന്റെ ഭാഗങ്ങൾ ഉൾപ്പെടെ അഫ്ഗാനിസ്ഥാന്റെ പല പ്രദേശങ്ങളും യുദ്ധപ്രഭുക്കളുടെയും ഗോത്രമൂപ്പന്മാരുടെയും നിയന്ത്രണത്തിലായിരുന്നു. അഫ്ഗാനിസ്ഥാനിലെ നിയമവ്യവസ്ഥ ഓരോ പ്രദേശത്തെയും സംസ്കാരത്തെയും; നേതാക്കളുടെ രാഷ്ട്രീയവും മതപരവുമായ വിശ്വാസങ്ങളെയും ആശ്രയിച്ച് മാറിമറിഞ്ഞ് വന്നിരുന്നു. നിയമമില്ലാത്ത ചില പ്രദേശങ്ങളിൽ കല്ലെറിഞ്ഞു കൊല്ലലും നിലവിലുണ്ടായിരുന്നു. രാഷ്ട്രീയമായ കാരണങ്ങളാൽ പലപ്പോഴും ഇത്തരം കൊലപാതകങ്ങൾ നടന്നിരുന്നു. താലിബാൻ അധികാരത്തിൽ വന്നശേഷം പല കുറ്റങ്ങളുടെയും ഔദ്യോഗിക ശിക്ഷ കല്ലെറിഞ്ഞു കൊല്ലലായി മാറി. 2001-നു ശേഷം അമേരിക്കൻ അധിനിവേശത്തോടെ കോടതി വിധിക്കുന്ന വധശിക്ഷ എന്ന നിലയിൽ കല്ലെറിഞ്ഞു കൊല്ലലിന്റെ നിലനിൽപ്പ് അവസാനിച്ചു. പക്ഷേ ഇപ്പോഴും ഇത് അനൗദ്യോഗികമായി നടക്കുന്നുണ്ട്. [152][153] വിവാഹേതര ലൈംഗികബന്ധത്തിന് താലിബാൻ വിധിച്ച വധശിക്ഷ കുണ്ടുസ് പ്രവിശ്യയിൽ 2010 ഓഗസ്റ്റ് 15-0ന് നടക്കുകയുണ്ടായി. [154]

ഇൻഡോനേഷ്യ[തിരുത്തുക]

2009-ൽ ഇൻഡോനേഷ്യയുടെ അകെഹ് പ്രവിശ്യയിൽ വിവാഹേതരബന്ധത്തിൽ ഏർപ്പെടുന്നവരെ കല്ലെറിഞ്ഞ് കൊല്ലാനുള്ള നിയമം കൊണ്ടുവന്നു. [155] ഈ നിയമം ഉപയോഗിക്കപ്പെട്ടതായുള്ള ഒരു റിപ്പോർട്ടുകളും ഇതുവരെ പുറത്തുവന്നിട്ടില്ല.

ഇസ്രായേൽ[തിരുത്തുക]

പ്രാചീന ഇസ്രായേലിൽ കല്ലെറിഞ്ഞുള്ള വധശിക്ഷ നടന്നിരുന്നു. മിഷ്ന പ്രകാരം കീഴെപ്പറയുന്നവരെയാണ് കല്ലെറിഞ്ഞ് കൊല്ലേണ്ടത്.[156]

"കല്ലെറിഞ്ഞ് കൊല്ലൽ ഈപ്പറയുന്ന പാപികൾക്ക് ബാധകമാണ് – אלו הן הנסקלין

 • അമ്മയോട് ലൈംഗികബന്ധത്തിലേർപ്പെടുന്നവൻ – הבא על האם
 • അച്ഛന്റെ ഭാര്യയോട് ലൈംഗികബന്ധത്തിലേർപ്പെടുന്നവൻ – ועל אשת האב
 • മകന്റെ ഭാര്യയോട് ലൈംഗികബന്ധത്തിലേർപ്പെടുന്നവൻ – ועל הכלה
 • സ്വവർഗസംഭോഗത്തിലേർപ്പെടുന്നവൻ – ועל הזכור
 • കന്നുകാലികളെ ഭോഗിക്കുന്നവൻ – ועל הבהמה
 • കന്നുകാലികൾക്കു മുന്നിൽ വസ്ത്രമഴിക്കുന്ന സ്ത്രീ – והאשה המביאה את הבהמה
 • ദൈവദോഷം പറയുന്നവർ – והמגדף
 • വിഗ്രഹാരാധനക്കാർ – והעובד עבודת כוכבים
 • കുട്ടികളെ മൊലേക്കിന് ബലി നൽകുന്നവർ – והנותן מזרעו למולך
 • ആത്മാക്കളുമായി ബന്ധം പുലർത്തുന്നവർ – ובעל אוב
 • മന്ത്രവാദികൾ – וידעוני
 • സാബത്ത് നിയമങ്ങൾ ലംഘിക്കുന്നവർ – והמחלל את השבת
 • അച്ഛനെയോ അമ്മയെയോ ചീത്തപറയുന്നവർ – והמקלל אביו ואמו
 • വിവാഹനിശ്ചയം ചെയ്ത സ്ത്രീയെ ആക്രമിക്കുന്നവർ – והבא על נערה המאורסה
 • വിഗ്രഹാരാധന നടത്താൻ മറ്റുള്ളവരെ പ്രേരിപ്പിക്കുന്നവർ – והמסית
 • ഒരു പട്ടണത്തെ മുഴുവൻ തെറ്റിദ്ധരിപ്പിക്കുന്നവർ – והמדיח
 • മന്ത്രവാദി (പുരുഷനോ സ്ത്രീയോ) – והמכשף
 • മാതാപിതാക്കളെ എതിർക്കുന്ന പുത്രൻ – ובן סורר ומורה"

ജൂതമത്തിൽ ഈ ശിക്ഷാരീതി നടപ്പിലാക്കിയിരുന്ന സന്ദർഭങ്ങളെപ്പറ്റി വളരെ വിരളമായേ പരാമർശിക്കപ്പെടുന്നുള്ളൂ. ബൈബിളിൽ മൂന്നിടത്ത് മനുഷ്യരെ കല്ലെറിഞ്ഞ് കൊന്നതിനെപ്പറ്റി പ്രതിപാദിക്കുന്നുണ്ട്. അഞ്ചാറ് സന്ദർഭങ്ങളിൽ നിയമാനുസൃതമല്ലാറ്റെ മനുഷ്യരെ കല്ലെറിയുന്നതായി പരാമർശിക്കുന്നുണ്ട്. ജോഷ്വയുടെ പുസ്തകം (7, 24) എന്ന ഭാഗത്ത് ജെറിക്കോ എന്ന കനാൻ കാരുടെ നഗത്തിൽ നിന്ന് മോഷ്ടിച്ച ധനം ഒളിപ്പിച്ചു വച്ചതിന് അചാൻ (עכן) എന്നയാളെ കല്ലെറിഞ്ഞ് കൊല്ലുന്നതിന്റെ വിശദമായ പരാമർശമുണ്ട്.

ഇറാഖ്[തിരുത്തുക]

2007-ൽ ദു'അ ഖലീൽ അസ്വാദ് എന്ന യസീദി പെൺകുട്ടിയെ അവളുടെ ഗോത്രക്കാർ വടക്കൻ ഇറാഖിൽ കല്ലെറിഞ്ഞു കൊന്നു.[157]

ഇറാൻ[തിരുത്തുക]

കല്ലെറിഞ്ഞുള്ള വധശിക്ഷ നിയമപരമാണെങ്കിലും ഇറാനിലെ ന്യായാധിപർ 2002 മുതൽ ഇത് നടപ്പാക്കുന്നത് നിറുത്തി വച്ചിരിക്കുകയാണ്. 2006-ലും 2007-ലും കല്ലെറിഞ്ഞു കൊല്ലാനുള്ള ശിക്ഷ വിധിക്കപ്പെടുകയുമുണ്ടായി. In 2008, Iran's judiciary decided to fully scrap the punishment from the books in a legislation submitted to parliament for approval.[158] ഇറാനിലെ ഇസ്ലാമിക പീനൽ കോഡ് നവീകരിച്ച് കല്ലെറിഞ്ഞുള്ള ശിക്ഷ ഒഴിവാക്കാനുള്ള ശ്രമം നടന്നുവരികയായിരുന്നു. [159] 2012-ൽ കല്ലെറിഞ്ഞുള്ള വധശിക്ഷ ഒഴിവാക്കിക്കൊണ്ടുള്ള നിയമം നിലവിൽ വന്നെങ്കിലും എന്നു മുതലാണ് അത് പ്രാബല്യത്തിൽ വരികയെന്ന് വ്യക്തമല്ല. [160]

ആധുനികകാലത്ത് 1983-ൽ ഇസ്ലാമിക പീനൽ കോഡ് നിലവിൽ വരും വരെ ഇറാനിൽ കല്ലെറിഞ്ഞുള്ള വധശിക്ഷ നിലവിലുണ്ടായിരുന്നില്ല. പല മുസ്ലീം മത പണ്ഠിതന്മാരുടെയും അഭിപ്രായത്തിൽ കല്ലെറിഞ്ഞുള്ള വധശിക്ഷ ഇസ്ലാമികമാണെങ്കിലും ശിക്ഷ വിധിക്കാനുള്ള നിയന്ത്രണങ്ങൾ കഠിനമാണ്. വിവാഹേതര ലൈംഗിക ബന്ധമെന്ന കുറ്റം തെളിയിക്കാനാവശ്യമായ നിബന്ധനകൾ പാലിക്കാൻ ബുദ്ധിമുട്ടായതുകാരണം ഈ ശിക്ഷ വളരെ വിരളമായേ നടപ്പാവുകയുള്ളൂ.

ഗ്രീസ്[തിരുത്തുക]

പുരാതന ഗ്രീസിന്റെ ചരിത്രത്തിൽ കല്ലെറിഞ്ഞ് കൊല്ലൽ നടന്ന സംഭവങ്ങൾ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. ലൈസിഡാസ് എന്നയാളുടെ ശിക്ഷയെപ്പറ്റി ഹെറോഡോട്ടസ് തന്റെ ഹിസ്റ്ററീസ് എന്ന ഗ്രന്ധത്തിലെ ഒൻപതാം പുസ്തകത്തിൽ പ്രതിപാദിക്കുന്നുണ്ട്. പുരാതന ഗ്രീക്ക് മിത്തുകളിലും കല്ലെറിഞ്ഞ് കൊല്ലൽ പ്രതിപാദിക്കപ്പെടുന്നുണ്ട്. ഈഡിപ്പസ് തന്റെ പിതാവിനെയാണ് താൻ വധിച്ചതെന്നറിയുമ്പോൾ തന്നെ കല്ലെറിഞ്ഞ് കൊല്ലാനാവശ്യപ്പെടുന്നുണ്ട്.

നൈജീരിയ[തിരുത്തുക]

ശരിയ നിയമം മുസ്ലീങ്ങൾ കൂടുതലുള്ള വടക്കൻ നൈജീരിയയിൽ നടപ്പിലാക്കപ്പെട്ടത് 2000-ലാണ്. ഇതിനു ശേഷം പത്തിൽ കൂടുതൽ നൈജീരിയൻ മുസ്ലീം സ്തീകളെ വിവാഹേതര ലൈംഗികബന്ധം മുതൽ സ്വവർഗഭോഗം വരെയുള്ള കുറ്റങ്ങൾക്ക് കല്ലെറിഞ്ഞുള്ള വധശിക്ഷയ്ക്ക് വിധിക്കുകയുണ്ടായി. പക്ഷെ ഈ വധശിക്ഷകളൊന്നും നടപ്പിലാക്കപ്പെട്ടിട്ടില്ല. ശിക്ഷാവിധികൾ അപ്പീൽ വാദത്തിൽ തള്ളിപ്പോവുകയോ മനുഷ്യാവകാശ സംഘടനകളുടെ എതിർപ്പിനെത്തുടർന്ന് ജയിൽ ശിക്ഷയായി കുറയ്ക്കുകയോ ആണ് ചെയ്യപ്പെട്ടിട്ടുള്ളത്. [161][162][163]

സൗദി അറേബ്യ, സുഡാൻ എന്നീ രാജ്യങ്ങൾ[തിരുത്തുക]

നിയമപരമായ നടപടികളോട് കൂടിയോ അല്ലാതെയോ കല്ലെറിഞ്ഞുകൊല്ലൽ സൗദി അറേബ്യയിലും സുഡാനിലും നടക്കുന്നതായി റിപ്പോർട്ടുകൾ വന്നിട്ടുണ്ട്. [164] സുഡാനിൽ കല്ലെറിഞ്ഞുകൊല്ലൽ ശിക്ഷകൾ നിയമപരമായി നടക്കാറില്ല. അപ്പീൽ കോടതിയിലോ സുപ്രീം കോടതിയിലോ അവ തള്ളിപ്പോവുകയാണ് പതിവ്.

സൊമാലിയ[തിരുത്തുക]

2008 ഒക്ടോബറിൽ അയിഷോ ഇബ്രാഹിം ധുഹ്ലോ എന്ന ഒരു പെൺകുട്ടിയെ സൊമാലിയയിലെ ഒരു ഫുട്ബോൾ സ്റ്റേഡിയത്തിൽ കഴുത്തുവരെ കുഴിച്ചിട്ടശേഷം ആയിരത്തോളം ആൾക്കാരുടെ സാനിദ്ധ്യത്തിൽ കല്ലെറിഞ്ഞു കൊന്നു. ഇസ്ലാമിക തീവ്രവാദികൾ നിയന്ത്രിച്ചിരുന്ന കിസ്മായോ നഗരത്തിലെ ശരിയ കോടതിയിൽ വിവാഹേതര ലൈംഗികബന്ധക്കുറ്റം സമ്മതിച്ച ശേഷമാണ് ശിക്ഷ നടപ്പാക്കിയത് എന്നായിരുന്നു വാദം. തീവ്രവാദികളുടെ വാദത്തിൽ അവൾ ശരിയ നിയമമനുസരിച്ച് ശിക്ഷ വിധിക്കണമെന്ന് ആവശ്യപ്പെട്ടുവത്രേ. [165] മറ്റു സ്രോതസ്സുകൾ നൽകിയ വിവരം പെൺകുട്ടി കരയുകയായിരുന്നുവെന്നും ദയയ്ക്കായി യാചിക്കുന്നുണ്ടായിരുന്നുവെന്നുമാണ്. ബലം പ്രയോഗിച്ചാണ് അവളെ കഴുത്തു വരെ കുഴിയിൽ മൂടിയതത്രേ. [166] ആമ്നസ്റ്റി ഇന്റർനാഷണൽ എന്ന സംഘടന പിന്നീട് മനസ്സിലാക്കിയത് ആ പെൺകുട്ടിക്ക് 13 വയസ്സേ ഉണ്ടായിരുന്നുള്ളൂ എന്നും അൽ-ഷഹാബ് തീവ്രവാദികൾ അവളെ തടവിലാക്കുന്നതിനു മുൻപ് മൂന്നാണുങ്ങൾ അവളെ കൂട്ടബലാത്സംഗം ചെയ്തിരുന്നു എന്നുമാണ്. [167]

2009 ഡിസംബറിൽ മൊഹമ്മദ് അബുകർ ഇബ്രാഹിം എന്നയാൾ വിവാഹേതര ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടു എന്ന് ഹിസ്ബുൾ ഇസ്ലാം തീവ്രവാദ സംഘടന ആരോപിച്ച് കല്ലെറിഞ്ഞുള്ള വധശിക്ഷ നടപ്പാക്കുകയുണ്ടായി. [168]

മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റങ്ങൾക്ക് വധശിക്ഷ[തിരുത്തുക]

കൊലപാതകത്തിനും മറ്റ് അക്രമങ്ങൾക്കും വധശിക്ഷ നിലനിർത്തിയിരിക്കുന്ന ചില രാജ്യങ്ങൾ മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റങ്ങൾക്ക് വധശിക്ഷ നൽകാറില്ല. താഴെക്കൊറ്റുത്തിരിക്കുന്നത് മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾക്ക് വധശിക്ഷ നൽകുന്ന രാജ്യങ്ങളുടെ ലിസ്റ്റാണ്.

 അഫ്ഗാനിസ്താൻ
 ബംഗ്ലാദേശ്
 ബ്രൂണൈ
 ചൈന[169]
 Taiwan[170]
 ഈജിപ്ത്
 ഇന്തോനേഷ്യ
 ഇറാൻ
 Iraq
 Kuwait
 ലാവോസ്
 മലേഷ്യ
 Oman
 പാകിസ്താൻ
 സൗദി അറേബ്യ
 സിംഗപ്പൂർ
 സൊമാലിയ
 ശ്രീലങ്ക
 തായ്‌ലാന്റ്
 Vietnam
 ഐക്യ അറബ് എമിറേറ്റുകൾ
 United States[171]
 സിംബാബ്‌വെ

കുട്ടിക്കുറ്റവാളികൾ[തിരുത്തുക]

18 വയസിൽ താഴെ പ്രായമുള്ള കുറ്റവാളികൾക്ക് വധശിക്ഷ കൊടുക്കുന്നത് ഇപ്പോൾ പ്രായേണ കുറവാണ്. പ്രായ പൂർത്തിയായി എന്നു കണക്കാക്കുന്നത് മിക്ക രാജ്യങ്ങളിലും 18 വയസാകുമ്പോഴാണ്. കുറ്റം ചെയ്യുമ്പോൾ 18 വയസല്ല് താഴെ പ്രായമുണ്ടായിരുന്ന കുറ്റവാളികൾക്ക് 1990-നു ശേഷം ചൈന, കോംഗോ, ഇറാൻ, നൈജീരിയ, പാകിസ്ഥാൻ, സൗദി അറേബ്യ, സുഡാൻ, അമേരിക്കൻ ഐക്യനാടുകൾ, യെമെൻ എന്നീ 9 രാജ്യങ്ങളിൽ വധശിക്ഷ നൽകിയിട്ടുണ്ട്. [172] ചൈനയിലും, പാകിസ്ഥാനിലും, അമേരിക്കൻ ഐക്യനാടുകളിലും യെമനിലും, ഇറാനിലും ഇതിനു ശേഷം 18 വയസിൽ താഴെ പ്രായമുള്ളപ്പോൾ ചെയ്ത കുറ്റങ്ങൾക്ക് വധശിക്ഷ നൽകുന്നത് നിറുത്തലാക്കി. [173][174][175]ഇതിനു ശേഷം 18 വയസിൽ താഴെ പ്രായമുള്ളപ്പോൾ ചെയ്ത കുറ്റങ്ങൾക്ക് 61 ആൾക്കാർക്ക് വധശിക്ഷ നൽകപ്പെട്ടതായി ആംനസ്റ്റി ഇന്റർനാഷണൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. [176] ചൈനയിൽ നിയമം ഇതനുവദിക്കുന്നില്ലെങ്കിലും ഇത്തരം സംഭവങ്ങൾ നടക്കുന്നതായി റിപ്പോഋട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. [177]

1642 നു ശേഷം അമേരിക്കയിൽ ഏകദേശം 365[178] കുട്ടിക്കുറ്റവാളികളെ സംസ്ഥാന സർക്കാരുകളും ഫെഡറൽ സർക്കാരും വധശിക്ഷയ്ക്ക് വിധേയരാക്കിയിട്ടുണ്ട്. [179] അമേരിക്കൻ ഐക്യനാടുകളിലെ സുപ്രീം കോടതി 16 വയസിൽ താഴെ പ്രായമുള്ളവർക്ക് വധശിക്ഷ നൽകാൻ പാടില്ല എന്ന് തോംസൺ v. ഓക്ലഹോമ കേസിൽ 1988-ൽ വിധിക്കുകയുണ്ടായി.

2005-നും 2008-നും ഇടയിൽ ഇറാൻ, പാകിസ്ഥാൻ, സൗദി അറേബ്യ, സുഡാൻ, യെമൻ, എന്നീ രാജ്യങ്ങളിൽ കുട്ടിക്കുറ്റവാളികൾക്ക് വധശിക്ഷ നൽകിയിട്ടുണ്ടത്രേ. [180]

ഐക്യരാഷ്ട്രസഭയുടെ കൺവെൻഷൻ (കുട്ടികളുടെ അവകാശങ്ങൾക്കായുള്ള കൺവെൻഷൻ) 37(എ) വകുപ്പു പ്രകാരം കുട്ടികൾക്ക് ശിക്ഷ നൽകുവാൻ പാടില്ല. ഇത് സൊമാലിയയും അമേരിക്കൻ ഐക്യനാടുകളും ഒഴികെ എല്ലാ രാജ്യങ്ങളും അംഗീകരിച്ചിട്ടുണ്ട്. [181] മനുഷ്യാവകാശങ്ങൾ സംരക്ഷിക്കാനും പ്രചരിപ്പിക്കാനുമുള്ള ഐക്യരാഷ്ട്രസഭയുടെ സബ് കമ്മീഷൻ പറയുന്നത് കുട്ടികളെ ശിക്ഷിക്കുന്നത് അന്താരാഷ്ട്ര നിയമത്തിനെതിരാണെന്നാണ്. രാഷ്ട്രീയവും പൊതുവുമായ അവകാശങ്ങളെക്കുറിച്ചുള്ള അന്താരാഷ്ട്ര ധാരണയിലും (International Covenant on Civil and Political Rights) ഭൂരിഭാഗം രാഷ്ട്രങ്ങളും പങ്കാളികളാണ്. ഈ ധാരണയുടെ 6.5 വകുപ്പും 18 വയസിൽ താഴെയുള്ളവരുടെ കുറ്റങ്ങൾക്ക് വധശിക്ഷ നൽകുന്നതിനെതിരാണ്.

മനുഷ്യത്വത്തോടെ വധശിക്ഷ നടപ്പാക്കാനുള്ള ശ്രമങ്ങൾ[തിരുത്തുക]

അമേരിക്കൻ ഐക്യനാടുകളിലെ ന്യൂ ഇംഗ്ലണ്ട് പ്രദേശത്ത് പണ്ടൊക്കെ പരസ്യ വധശിക്ഷകൾ വളരെ വലിയ ആൾക്കൂട്ടത്തിന്റെ സാനിദ്ധ്യത്തിൽ നടക്കുന്ന മാന്യവും സൗമ്യവുമായ ചടങ്ങുകളായിരുന്നു. ഒരു സുവിശേഷസന്ദേശവും, പ്രദേശത്തെ പാതിരിമാരുടെയും രാഷ്ട്രീയക്കാരുടെയും സന്ദേശങ്ങളും ആൾക്കൂട്ടം ഇതിനോടനുബന്ധിച്ച് കേൾക്കുമായിരുന്നു. [182][183]

ലോകത്തിലെ മിക്ക ഭാഗങ്ങളിലും വേദന കുറഞ്ഞതും മനുഷ്യത്വപരവുമായ വധശിക്ഷകളിലേയ്ക്ക് മാറുന്നതായാണ് കണ്ടുവരുന്നത്. ഫ്രാൻസ് ഗില്ലറ്റിൻ എന്ന യന്ത്രം പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനസമയത്ത് വികസിപ്പിച്ചത് ഇതിനായാണ്. ബ്രിട്ടൺ ക്വാർട്ടറിംഗ് എന്ന ശിക്ഷാരീതി പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആദ്യസമയത്ത് നിറുത്തിവച്ചു. വീഴ്ച്ചാ ദൈർഘ്യം കുറഞ്ഞ തൂക്കിക്കൊല നിറുത്തലാക്കി ദൈർഘ്യം കൂടിയ തൂക്കിക്കൊല മിക്ക സ്ഥലങ്ങളിലും നിലവിൽ വന്നു. പേർഷ്യയിലെ ഷാ പീരങ്കിയിൽ നിന്ന് വെടിയുർതിർക്കുകയും, കഴുത്തു മുറിക്കുകയും മറ്റുമായ രീതികൾ കൊണ്ടുവന്നു. [184] അമേരിക്കൻ ഐക്യനാടുകളിൽ വൈദ്യുതക്കസേരയും ഗാസ് ചേമ്പറും പോലുള്ള മനുഷ്യത്വപരമായതെന്ന് കരുതുന്ന രീതികൾ നിലവിൽ വന്നു. ഇവയെയും വിഷം കുത്തിവയ്ക്കൽ പോലെയുള്ള രീതികൾ പുറന്തള്ളിക്കൊണ്ടിരിക്കുകയാണ്. പക്ഷേ ഇപ്പോഴും ചില രാജ്യങ്ങൾ വീഴ്ച്ചാ ദൈർഖ്യം കുറഞ്ഞ തൂക്കിക്കൊലയും, ശിരച്ഛേദവും, കല്ലെറിഞ്ഞുള്ള വധശിക്ഷയും മറ്റും ഉപയോഗിക്കുന്നുണ്ട്.

വധശിക്ഷ നിറുത്തലാക്കാനുള്ള ശ്രമങ്ങൾ[തിരുത്തുക]

ചൈനയിൽ 747 മുതൽ 759 വരെയും ജപ്പാനിൽ 818 മുതൽ 1156 വരെയും വധശിക്ഷ നിറുത്തലാക്കപ്പെട്ടിരുന്നു. [185]

ഇംഗ്ലണ്ടിൽ 1395-ൽ എഴുതപ്പെട്ട ലൊല്ലാർഡിന്റെ 12 തീർപ്പുകളിൽ മരണശിക്ഷയ്ക്കെതിരായ പരസ്യപ്രസ്താവന ഉൾപ്പെടുത്തപ്പെട്ടിരുന്നു. സർ തോമസ് മൂറിന്റെ ഉട്ടോപ്പിയ എന്ന 1516-ൽ പുറത്തിറങ്ങിയ പുസ്തകം മരണശിക്ഷയുടെ ഗുണങ്ങളെപ്പറ്റി സംവാദരീതിയിൽ പ്രതിപാദിച്ചിരുന്നെങ്കിലും ഈ വിഷയത്തെക്കുറിച്ച് ഒരു തീർപ്പ് പുസ്തകത്തിലുണ്ടായിരുന്നില്ല. 1764-ൽ പ്രസിദ്ധീകൃതമായ സീസർ ബെക്കാരിയ എന്നയാളുടെ Dei Delitti e Delle Pene (കുറ്റങ്ങളെയും ശിക്ഷകളെയും പറ്റി) എന്ന പുസ്തകത്തിൽ ബെക്കാരിയ പീഠനത്തിന്റെയും വധശിക്ഷയുടെ അനീതിയും സാമൂഹ്യ ഉന്നമനത്തന്നുള്ള മാർഗം എന്ന നിലയിലുള്ള ഉപയോഗശൂന്യതയും വെളിവാക്കുന്നുണ്ട്. ഈ പുസ്തകത്തിന്റെ പ്രേരണയാൽ ഹോളി റോമൻ ചക്രവർത്തിയായിരുന്ന ലിയോപോൾഡ് രണ്ടാമൻ ഗ്രാന്റ് ഡച്ചി ഓഫ് ടസ്കാനി എന്ന സ്ഥലത്ത് വധശിക്ഷ ഇല്ലാതാക്കി. ഇതായിരുന്നും ആധുനികകാലത്ത് വധശിക്ഷ സ്ഥിരമായി നിറുത്തലാക്കിയ ആദ്യ സംഭവം. 1786 നവംബർ 30-ന് പീനൽ കോഡ് പുതുക്കിക്കൊണ്ട് അദ്ദേഹം വധശിക്ഷകൾ ഇല്ലാതെയാക്കി.

പീറ്റർ ലിയോപോൾഡ് രണ്ടാമൻ. ഗ്രാന്റ് ഡ്യൂക്ക് ഓഫ് ടസ്കാനി. ജോസഫ് ഹിക്കൽ 1769-ൽ രചിച്ചത്

റോമൻ റിപ്പബ്ലിക് 1849-ൽ വധശിക്ഷ ഇല്ലാതാക്കി. വെനസ്വേല 1863-ലും സാൻ മറിനോ 1865-ലും മരണശിക്ഷ നിറുത്തലാക്കി. സാൻ മറിനോയിലെ അവസാന വധശിക്ഷ നടന്നത് 1468-ലായിരുന്നു. പോർച്ചുഗലിൽ 1852-ലും 1863-ലും വധശിക്ഷ നിറുത്തലാക്കാൻ ശ്രമം നടന്നെങ്കിലും 1867-ലാണ് വധശിക്ഷ നിറുത്തലാക്കിയത്.

കാനഡയിൽ 1976-ലും, ഫ്രാൻസിൽ 1981-ലും, ഓസ്ട്രേലിയയിൽ 1973-ലും, (പറ്റിഞ്ഞാറൻ ഓസ്ട്രേലിയയിൽ 1984 വരെ വധശിക്ഷ നിലവിലുണ്ടായിരുന്നു) വധശിക്ഷ നിറുത്തലാക്കി. 1977-ൽ ഐക്യരാഷ്ട്രസംഘടനയുടെ പൊതുസഭ വധശിക്ഷ നൽകാവുന്ന കുറ്റങ്ങളുടെ എണ്ണം കുറച്ചുകൊണ്ടുവരുക എന്നത് നല്ലതാണെന്ന് പ്രമേയം പാസാക്കി. അന്തിമലക്ഷ്യം വധശിക്ഷ ഇല്ലാതാക്കുന്നതാണത്രേ. [186]

1965 മുതൽ 1969 വരെ ബ്രിട്ടനിൽ കൊലപാതകത്തിന് വധശിക്ഷ താൽക്കാലികമായി ഒഴിവാക്കിയതോടെ രാജ്യദ്രോഹത്തിനും അക്രമമുപയോഗിച്ചുള്ള കടൽക്കൊള്ളയ്ക്കും രാജാവിന്റെ തുറമുഖങ്ങളിൽ തീവയ്ക്കുന്നതിനും ചില യുദ്ധക്കുറ്റങ്ങൾക്കും മാത്രമായിരുന്നു വധശിക്ഷ നിലവിലുണ്ടായിരുന്നത്. 1969-ൽ കൊലപാതകത്തിനുള്ള വധശിക്ഷ സ്ഥിരമായി ഒഴിവാക്കി. 1964-ലാണ് അവസാന വധശിക്ഷ നടന്നത്. സമാധാനസമയത്തുള്ള എല്ലാ കുറ്റങ്ങൾക്കും 1998-ൽ വധശിക്ഷ ഇല്ലാതെയാക്കി.[187]

അമേരിക്കൻ ഐക്യനാടുകളിൽ ആദ്യമായി വധശിക്ഷ നിറുത്തലാക്കിയത് മിച്ചിഗണിലായിരുന്നു (1846 മേയ് 18-ന്).[188] അമേരിക്കയിൽ ഫർമാൻ v. ജോർജിയ കേസിൽ സുപ്രീം കോടതി വധശിക്ഷ ഭരണഘടനാവിരുദ്ധമായി പ്രഖ്യാപിച്ചെങ്കിലും ഗ്രെഗ് v. ജോർജിയ കേസിൽ ഒന്നുകൂടി വധശിക്ഷയ്ക്ക് അനുവാദം കിട്ടി. ആറ്റ്കിൻസ് v. വിർജീനിയ കേസിൽ മാനസിക വൈകല്യമുള്ളവർക്ക് വധശിക്ഷ നൽകുന്നത് ഭരണഘടനാ വിരുദ്ധമായി വിധിക്കപ്പെട്ടു. റോപർ v. സിമ്മൺസ് കേസിൽ കുറ്റം ചെയ്യുമ്പോൾ 18 വയസിൽ താഴെ പ്രായമുണ്ടായിരുന്നവർക്ക് മരണശിക്ഷ കൊടുക്കുന്നത് ഭരണഘടനാവിരുദ്ധമാണെന്ന് വിധി വന്നു. 2012 ഏപ്രിൽ 25-ലെ കണക്കനുസരിച്ച് 17 സംസ്ഥാനങ്ങളും കൊളംബിയ ഡിസ്ട്രിക്റ്റും വധശിക്ഷ നിറുത്തലാക്കിയിട്ടുണ്ട്. ഏറ്റവുമവസാനം വധശിക്ഷ നിറുത്തലാക്കിയ സംസ്ഥാനം കണക്ടിക്കട്ടാണ്. [189] 2010-ൽ നടത്തിയ ഗാലപ് പോൾ അനുസരിച്ച് 64% അമേരിക്കക്കാർ കൊലപാതകക്കുറ്റത്തിന് വധശിക്ഷയെ അനുകൂലിക്കുന്നു. [190][191]

ഗാബൺ 2010 ഫെബ്രുവരിയിൽ വധശിക്ഷ നിറുത്തലാക്കി.[192] മനുഷ്യാവകാശ സംഘടനകൾ ക്രൂരവും അസാധാരണവുമായ ശിക്ഷയാണ് വധശിക്ഷ എന്ന വാദം മുന്നോട്ട് വയ്ക്കുന്നുണ്ട്. ആംനസ്റ്റി ഇന്റർനാഷണൽ സംഘടനയുടെ അഭിപ്രായത്തിൽ മനുഷ്യാവകാശങ്ങളുടെ അങ്ങേയറ്റത്തെ നിഷേധമാണ് വധശിക്ഷ. [193]

അനുകൂലവും പ്രതികൂലവുമായ വാദങ്ങൾ[തിരുത്തുക]

വധശിക്ഷയെ അനുകൂലിച്ചും പ്രതികൂലിച്ചുമൊക്കെയായി നിരവധി സംവാദങ്ങൾ ലോകത്തെങ്ങും നടക്കുന്നുണ്ട്.

എതിർപ്പുകൾ[തിരുത്തുക]

വധശിക്ഷയെ ശക്തമായി എതിർക്കുന്ന നിരവധി ആളുകളുണ്ട്. ജീവൻ കൊടുക്കാൻ കഴിയാത്ത മനുഷ്യന് ജീവനെടുക്കാനും അവകാശമില്ലെന്നതാണ് ഇതിൽ ചിലരുയർത്തുന്ന വാദം. ശിക്ഷയുടെ ലക്ഷ്യങ്ങൾക്ക് വിരുദ്ധമാണ് വധശിക്ഷ എന്നും വാദമുണ്ട്. ശിക്ഷ, ഒരു കുറ്റവാളിയെ നല്ല മനുഷ്യനാക്കി മാറ്റാനുള്ളതാണെന്നതാണ് ഇതിന്റെ അടിസ്ഥാനം. വധശിക്ഷയെ എതിർക്കുന്നവർ കൊലപാതകം കാരണം പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവരെല്ലാം കുറ്റവാളിയുടെ വധശിക്ഷ ആഗ്രഹിക്കുന്നവരല്ല എന്ന് ചൂണ്ടിക്കാട്ടുന്നു. വധശിക്ഷ പാവപ്പെട്ടവർക്കും ന്യൂനപക്ഷങ്ങൾക്കുമാണ് കൂടുതൽ കിട്ടുന്നതെന്നും ഇത് അക്രമവാസനയുള്ള ഒരു സമൂഹത്തെ ഉണ്ടാക്കുമെന്നും മനുഷ്യാവകാശങ്ങളെ ധ്വംശിക്കുമെന്നും വാദങ്ങളുണ്ട്. [194]

പിന്തുണകൾ[തിരുത്തുക]

തെറ്റു ചെയ്തവൻ ശിക്ഷ അനുഭവിക്കണം എന്ന ധാർമിക നിയമമാണു വധശിക്ഷയെ പിന്തുണക്കുവാനുള്ള പ്രധാന കാരണം. മറ്റുള്ളവർ കുറ്റം ചെയ്യാനുള്ള സാധ്യത വധശിക്ഷ കുറക്കുമെന്ന് ഇതിനെ അനുകൂലിക്കുന്നവർ വാദിക്കുന്നു. ശിക്ഷകുറച്ചു കൊടുത്ത് കുറ്റസമ്മതം വാങ്ങാൻ നിയമമനുവദിക്കുന്ന രാജ്യങ്ങളിൽ വധശിക്ഷ പ്രയോജനം ചെയ്യുന്നുണ്ടെന്നും വാദമുണ്ട്. [195]

മതപരമായ കാഴ്ച്ചപ്പാടുകൾ[തിരുത്തുക]

1999-ൽ ഒരു സ്ത്രീയെ താലിബാൻ സൈനികർ പരസ്യമായി വധിക്കുന്നു.

ലോകത്തിലെ പ്രധാന മതങ്ങൾക്ക് വധശിക്ഷയെപ്പറ്റി വൈവിധ്യമാർന്ന അഭിപ്രായങ്ങളാണുള്ളത്. മതവിഭാഗം, വ്യക്തിയുടെ കാഴ്ച്ചപ്പാട്, കാലഘട്ടം എന്നിങ്ങനെ വിവിധ കാര്യങ്ങൾ ഈ കാഴ്ച്ചപ്പാടുകളെ സ്വാധീനിക്കുന്നുണ്ട്.

ബുദ്ധമതം[തിരുത്തുക]

വധശിക്ഷയെപ്പറ്റി ബുദ്ധമതത്തിൽ ഭിന്നാഭിപ്രായമാണുള്ളത്. ജീവനെടുക്കാതിരിക്കുക എന്നത് അഞ്ച് അടിസ്ഥാന വിശ്വാസങ്ങളിലൊന്നാണ്. ധർമപാദത്തിലെ പത്താം അദ്ധ്യായം ഇങ്ങനെ പറയുന്നു.

"എല്ലാവർക്കും ശിക്ഷയെ പേടിയുണ്ട്; എല്ലാവർക്കും മരണഭയമുണ്ട്, നിനക്കുള്ളതു പോലെ തന്നെ. അതുകൊണ്ട് കൊല്ലുകയോ, കൊല്ലാൻ കാരണമാവുകയോ ചെയ്യരുത്."[196]

ധർമപാദത്തിലെ അവസാനത്തെ അദ്ധ്യായമായ ഇരുപത്താറാം അദ്ധ്യായത്തിൽ ഇങ്ങനെ പറയുന്നു, "ആയുധങ്ങൾ ഉപേക്ഷിക്കുകയും എല്ലാ ജീവികളോടും അക്രമം അവസാൽപ്പിക്കുകയും ചെയ്തവനെ ഞാൻ ബ്രാഹ്മണൻ എന്ന് വിളിക്കും. അയാൾ കൊല്ലുകയോ മറ്റുള്ളവരെ കൊല്ലാൻ സഹായിക്കുകയോ ചെയ്യില്ല." പ്രധാനമായും പടിഞ്ഞാറൻ രാജ്യങ്ങളിലെ ബുദ്ധമതക്കാർ ഈ വാക്യങ്ങൾ വധശിക്ഷയിലേയ്ക്ക് നയിക്കുന്ന എല്ലാ നിയമനടപടികൾക്കും എതിരായ പ്രബോധനമായി കണക്കാക്കുന്നു. ഈ വാക്യങ്ങളുടെ അർത്ഥത്തെപ്പറ്റി ഏകാഭിപ്രായമില്ല. ചരിത്രപരമായി ബുദ്ധമതം രാജ്യത്തിലെ ഔദ്യോഗിക മതമായ രാജ്യങ്ങൾ മിക്കവയും വധശിക്ഷ നടപ്പാക്കുന്നവയായിരുന്നു. ജപ്പാനിൽ കുറച്ചു വർഷങ്ങൾ വധശിക്ഷ സാഗ ചക്രവർത്തിക്കുശേഷം നിറുത്തിവയ്ക്കപ്പെട്ടിരുന്നതാണ് ഇതിനൊരപവാദം. ജപ്പാനിൽ ഇപ്പോഴും വധശിക്ഷ നിലവിലുണ്ട്. അടുത്തകാലത്തായി ചില നിയമ മന്ത്രിമാർ മതപരമായ കാരണങ്ങളാൽ വധശിക്ഷയ്ക്കുള്ള ഉത്തരവിൽ ഒപ്പുവയ്ക്കാൻ മതവിശ്വാസം കാരണം വിസമ്മതിക്കുന്നുണ്ട്. [197] ഭൂട്ടാൻ വധശിക്ഷ നിറുത്തലാക്കിയെങ്കിലും തായ്ലാന്റ് ഇപ്പോഴും തുടരുന്നുണ്ട്.

ബുദ്ധമതത്തിലെ പല കഥകളും കൊലപാതകികളുടെ പുനരധിവാസത്തെയും മറ്റും പ്രതിപാദിക്കുന്നവയാണ്. അംഗുലീമാലയുടെ കഥ ഉദാഹരണം. [198]

തായ്ലാന്റിലെ ചില സന്യാസിമാർ വധശിക്ഷ നിറുത്തലാക്കണമെന്ന് വാദിക്കുമ്പോൾ ചിലരുടെ അഭിപ്രായത്തിൽ അത് കഴിഞ്ഞ ജന്മത്തിലെ പാപങ്ങളുടെ ഫലമായതിനാൽ തുടരുന്നതിൽ കുഴപ്പമില്ല എന്നുമാണ്. [199]

അശോകന്റെ ശാസനങ്ങളിൽ ജീവനോടുള്ള ബഹുമാനം നിഴലിക്കുന്നുണ്ട്. രാജാവ് മൃഗങ്ങളെ ബലികൊടുക്കുന്നത് നിറുത്തിയതിനാൽ മിക്ക ആൾക്കാരും ആ പാത പിന്തുടർന്നിരുന്നു. [200] അശോകചക്രവർത്തി വധശിക്ഷ വിധിക്കപ്പെട്ടവർക്ക് ശിക്ഷ നടപ്പാക്കുന്നതിനു മുൻപുള്ള കാലയളവ് ജീവൻ തിരികെക്കിട്ടാനപേക്ഷിക്കാൻ വേണ്ടി അപേക്ഷിക്കാനുള്ള അവസരം നൽകാൻ വേണ്ടി നീട്ടിക്കൊടുത്തിരുന്നു. .[201]

പാലി ഗ്രന്ധങ്ങളിൽ വധശിക്ഷയെക്കുറിച്ച് പല അഭിപ്രായങ്ങളാണുള്ളത്. അക്രമം സാഹചര്യത്തിനനുസരിച്ചാവണമെന്നും അതെപ്പറ്റി ചർച്ചയാവാമെന്നുമാണ് ഒരു പക്ഷം. രാജാവ് കൊടുക്കുന്ന ശിക്ഷകളും യുദ്ധങ്ങളും ചിലപ്പോൾ ന്യായീകരിക്കാവുന്നതാണ്. മറുപക്ഷത്ത് ധമ്മ (ധർമം) സാഹചര്യത്തിനനുസരിച്ച് മാറാവുന്നതല്ല. വധശിക്ഷയും യുദ്ധവും മറ്റെന്തെങ്കിലും തരത്തിലുള്ള അക്രമവും ഇതനുസരിച്ച് അനുവദനീയമല്ല. [202]

മനുഷ്യലോകത്ത് ഈ രണ്ടുതരത്തിലുള്ള ധർമങ്ങൾ തമ്മിൽ സ്ഥിരമായ ഉരസലുകളുണ്ടാവും. [203]

ക്രിസ്തുമതം[തിരുത്തുക]

ക്രിസ്തുമതത്തിൽ വധശിക്ഷയെപ്പറ്റിയുള്ള കാഴ്ച്ചപ്പാടുകൾ പൂർണമായ എതിർപ്പുമുതൽ അനുകൂല നിലപാടുകൾ വരെ (പഴയനിയമത്തെ ആധാരമാക്കി) മാറിമറിഞ്ഞ് കാണുന്നുണ്ട്.

യേശുക്രിസ്തുവിന്റെ ഉപദേശം "ഒരു കരണത്തടിച്ചാൽ മറുകരണം കാണിക്കുക" എന്നാണെന്നാണ് ലൂക്കാ എഴുതിയ സുവിശേഷത്തിലും മത്തായി എഴുതിയ സുവിശേഷത്തിലും രേഖപ്പെടുത്തിയിരിക്കുന്നത്. കല്ലെറിഞ്ഞു കൊല്ലാൻ വിധിക്കപ്പെട്ട വേശ്യയുടെ കഥയും ഈ ഉപദേശവും കായികമായ പ്രതികാരത്തിനെതിരാണെന്നാണ് പൊതുവിശ്വാസം. മിക്ക പണ്ഠിതരും വേശ്യയുടെ കഥ യോഹന്നാൻ എഴുതിയ സുവിശേഷത്തിന്റെ ആദ്യരൂപത്തിൽ ഉണ്ടായിരുന്നില്ല എന്ന അഭിപ്രായമുള്ളവരാണ്. [204][205][206]) ചില ക്രിസ്ത്യാനികൾ റോമാക്കാർക്കെഴുതിയ ലേഖനത്തിലെ 13:3-4 വരികൾ മരണശിക്ഷയെ അനുകൂലിക്കുന്നവയാണെന്ന് കരുതുന്നു. പല ക്രിസ്ത്യാനികളുടെയും അഭിപ്രായത്തിൽ യേശുവിന്റെ സമാധാന സന്ദേശം സ്വകാര്യ നൈതികതയെ മാത്രമേ ബാധിക്കൂ എന്നും കുറ്റങ്ങൾക്ക് ശിക്ഷ കൊടുക്കാനുള്ള സർക്കാറിന്റെ ശേഷിയെ ബാധിക്കില്ല എന്നും വിശ്വസിക്കുന്നവരാണ്.

പഴയനിയമത്തിലെ ലേവ്യപുസ്തകത്തിൽ 20:2-27 വരികൾ വധശിക്ഷ നൽകാവുന്ന കുറ്റങ്ങളെ വിവരിക്കുന്നുണ്ട്. ഈ ഭാഗത്തെപ്പറ്റി ക്രിസ്ത്യാനികളുടെ നിലപാടുകൾ വൈവിധ്യമുള്ളതാണ്. [207] ആറാമത്തെ കൽപ്പനയെ ''നീ കൊല്ലരുത്" എന്നും "നീ കൊലപാതകം നടത്തരുത്" എന്നും വായിക്കുന്നവരുണ്ട്. ക്രിസ്ത്യാനികൾ പൊതുവിൽ ഇക്കാര്യത്തിൽ സ്വന്തം തീരുമാനമാണെടുക്കുന്നത്. [208]

റോമൻ കത്തോലിക്കാ സഭ[തിരുത്തുക]

തോമസ് അക്വിനാസിന്റെ അഭിപ്രായത്തിൽ വധശിക്ഷയ്ക്ക് ഒരു താക്കീത് എന്ന നിലയിൽ സ്വീകാര്യതയുണ്ട്. പ്രതികാരം എന്ന നിലയിൽ ഇത് സ്വീകാര്യമല്ലതാനും. റോമൻ മതവീക്ഷണത്തിൽ ഈ നിലപാടിന്റെ വിശദീകരണം ഇതാണ്.

കുറ്റം ചെയ്യാത്തവരെ സംരക്ഷിക്കാനും കുറ്റം ചെയ്യുന്നവരെ ശിക്ഷിക്കാനും നിയമപരമായ കൊലയ്ക്ക് സർക്കാരിന് അവകാശമുണ്ട്. ഈ അവകാശം ന്യായമായി ഉപയോഗിക്കുന്ന അധികാരി കൊല നടത്തുകയല്ല, മറിച്ച് കൊല നടത്താതിരിക്കാനുള്ള കൽപ്പനയെ അനുസരിക്കുകയാണ് ചെയ്യുന്നത്. മനുഷ്യന്റെ ജീവന് രക്ഷയും സംരക്ഷണവും നൽകുകയാണ് കൊലയ്ക്കെതിരായ കൽപ്പനയുടെ ലക്ഷ്യം. അക്രമത്തെ അടിച്ചമർത്തുക വഴി അധികാരികൾ ഇതാണ് ചെയ്യുന്നത്. ദാവീദിന്റെ വചനങ്ങൾ ഇത് കാണിക്കുന്നു: രാവിലെ ഞാൻ പോക്കിരികളെ വധിക്കുന്നു, ദൈവത്തിന്റെ നഗരത്തിൽ നിന്ന് അനീതിയുണ്ടാക്കുന്നവരെ തുടച്ചു നീക്കാനാണ് ഞാനത് ചെയ്യുന്നത്.[209]

കുറ്റവാളിയിൽ നിന്ന് സമൂഹത്തെ രക്ഷിക്കാൻ അതേ ഒരു മാർഗമുള്ളൂ എങ്കിൽ മാത്രമേ വധശിക്ഷ നടപ്പാക്കാവൂ എന്നാണ് പോപ്പ് ജോൺ പോൾ രണ്ടാമൻ അഭിപ്രായപ്പെട്ടത്. ഇപ്പോൾ അത്തരത്തിലുള്ള ആവശ്യം നിലവിലില്ല എന്നും അദ്ദേഹം പറഞ്ഞു. [210] കാറ്റക്കിസം ഓഫ് കത്തോലിക് ചർച്ചിൽ ഈ കാഴ്ച്ചപ്പാട് എടുത്തു പറഞ്ഞിട്ടുണ്ട്. [211] ഇത് വിശ്വാസികൾ സ്വീകരിക്കണമെന്ന് നിർബന്ധമില്ല എന്ന കർദിനാൾ റാറ്റ്സിംഗറും (ഇപ്പോഷത്തെ പോപ്പ്) അഭിപ്രായപ്പെട്ടിട്ടുണ്ട്.

മറ്റ് സഭകൾ[തിരുത്തുക]

എല്ലാവിധ വധശിക്ഷകളെയും എതിർക്കുന്ന ആദ്യ അമേരിക്കൻ സഭയായിരുന്നു ക്വേക്കർ സഭ. സതേൺ ബാപ്റ്റിസ്റ്റുകൾ നീതിയുക്തമായ രീതിയിൽ കൊലപാതകികൾക്കും രാജ്യദ്രോഹികൾക്കും വധശിക്ഷ കൊടുക്കുന്നതിനെ അനുകൂലിക്കുന്നു. ഇത് പ്രതികാരം എന്ന നിലയിലേയ്ക്കോ മനുഷ്യർ തമ്മിൽ പക്ഷപാതം കാണിക്കുന്ന രീതിയിലേക്കോ താഴാൻ പാടില്ല. [212] ആംഗ്ലിക്കൻ സഭയും എപിസ്കോപ്പാലിയൻ സഭയും മനുഷ്യന്റെ അഭിമാനം സംരക്ഷിക്കുന്ന തരത്തിലുള്ള ശിക്ഷകൾ മരണശിക്ഷയ്ക്ക് പകരമായി നൽകണമെന്ന അഭിപ്രായം പ്രകടിപ്പിച്ചിട്ടുണ്ട്.[213] മെതോഡിസ്റ്റ് സഭ മരണശിക്ഷയെ എതിർക്കുന്നു. [214] പാവപ്പെട്ടവർക്കും വിദ്യാഭ്യാസമില്ലാത്തവർക്കും ന്യൂനപക്ഷങ്ങൾക്കുമാണ് ഈ ശിക്ഷ കൂടുതൽ കിട്ടുന്നതെന്നും മെതോഡിസ്റ്റ് സഭ ചൂണ്ടിക്കാട്ടുന്നു. [215]

ഇവാഞ്ചലിക്കൽ ലൂതറൻ സഭയുടെ ഔദ്യോഗിക നിലപാട് വധശിക്ഷയ്ക്കെതിരാണ്. [216] മോർമോൺ സഭ വധശിക്ഷയ്ക്കെതിരോ അനുകൂലമോ ആയ നിലപാടെടുക്കുന്നില്ല. സഭയുടെ സ്ഥാപകൻ വധശിക്ഷയെ അനുകൂലിച്ചിരുന്നു. [217] However, today the church officially state it is a "matter to be decided solely by the prescribed processes of civil law."[218] കമ്യൂണിറ്റി ഓഫ് ക്രൈസ്റ്റ് എന്ന സഭ വധശിക്ഷയെ എതിർക്കുന്നു. [219]

പ്രൊട്ടസ്റ്റന്റ് സഭകളുടെ ആദ്യകാല നേതാക്കന്മാർ പലരും വധശിക്ഷയെ അനുകൂലിച്ചിരുന്നു (മാർട്ടിൻ ലൂഥർ, ജോൺ കാൽവിൻ എന്നിവർ ഉദാഹരണം). ലൂതറൻ സഭ ഇതിനെ അനുകൂലിച്ചിരുന്നു. [220] മെമ്മോണൈറ്റ്സ്, ബ്രദറൻ സഭ, ഫ്രണ്ട്സ് എന്നീ സഭകൾ ആദ്യകാലം മുതൽക്കേ വധശിക്ഷയെ എതിർത്തിരുന്നു.

കിഴക്കൻ ഓർത്ത്ഡോക്സ് ക്രിസ്തുമതം വധശിക്ഷയെ ഔദ്യോഗികമായി എതിർക്കുകയോ അനുകൂലിക്കുകയോ ചെയ്യുന്നില്ല. [221]

ഈസോട്ടറിക് സഭകളിൽപ്പെട്ട റോസിക്രൂസിയൻ ഐക്യദാർഠ്യസഭ എല്ലാത്തരം വധശിക്ഷകളെയും എതിർക്കുന്നു. [222][223]

ഹിന്ദുമതം[തിരുത്തുക]

ബറോഡ രാജ്യത്ത് കുറ്റവാളിയെ ആനയെ ഉപയോഗിച്ച് വധിക്കുന്നു.

വധശിക്ഷയെ എതിർക്കുകയും അനുകൂലിക്കുകയും ചെയ്യുന്ന വിചാരധാരകൾ ഹിന്ദുമതത്തിലുണ്ട്. ഹിന്ദുമതം അഹിംസ പഠിപ്പിക്കുമ്പോൾത്തന്നെ ആത്മാവിനെ കൊല്ലാൻ സാധിക്കില്ല എന്നും ജഡമായ ശരീരം മാത്രമാണ് നശിക്കുന്നതെന്നും പഠിപ്പിക്കുന്നു. ധർമശാസ്ത്രത്തിലും അർത്ഥശാസ്ത്രത്തിലും കൊലപാതകം ഉൾപ്പെടെയുള്ള കുറ്റങ്ങൾക്ക് വധശിക്ഷ വിധിക്കുന്നുണ്ട്.

ഇസ്ലാം മതം[തിരുത്തുക]

സൗദി അറേബ്യയിലേതുപോലുള്ള ചിലതരം ഇസ്ലാമിക നിയമങ്ങൾ വധശിക്ഷ ചില കുറ്റങ്ങൾക്ക് നിർബന്ധമായി വിധിക്കുന്നുണ്ടെങ്കിലും ഇസ്ലാമിക രാജ്യങ്ങൾ തമ്മിൽ വധശിക്ഷയുടെ കാര്യത്തിൽ വലിയ വ്യത്യാസങ്ങളുണ്ട്. കൊലപാതകത്തിനെയും ഒരു സിവിൽ കുറ്റമായാണ് ഇസ്ലാം കാണുന്നത്. വധിക്കപ്പെട്ടയാളുടെ ബന്ധുക്കൾക്ക് ചോരപ്പണം വാങ്ങി ശിക്ഷ ഇളവു നൽകാനുള്ള അധികാരമുണ്ട്. [224]

ഒരു ന്യൂനപക്ഷത്തിന്റെ അഭിപ്രായത്തിൽ വധശിക്ഷ ഇസ്ലാം മതത്തിൽ അനുവദനീയമല്ല. [225]

ജൂതമതം[തിരുത്തുക]

ഔദ്യോഗികമായി ജൂതമതം വധശിക്ഷയെ അംഗീകരിക്കുന്നുവെങ്കിലും കുറ്റം തെളിയിക്കാനാവശ്യപ്പെടുന്ന നിബന്ധനകളുടെ കാഠിന്യം കാരണം ഫലത്തിൽ മരണശിക്ഷ നിരോധിതമാണ്. [226] ക്രിസ്തുവർഷം 30-ൽ സാൻഹെഡ്രിൻ എന്ന ന്യായാധിപസഭ വധശിക്ഷ നിറുത്തലാക്കി. മരണശിക്ഷ നൽകാൻ യോഗ്യത ദൈവത്തിനു മാത്രമാണ് എന്നാണ് ഇതിന്റെ ന്യായം. [227]

വിവിധ പ്രദേശങ്ങളിൽ[തിരുത്തുക]

വധശിക്ഷ നിലവിലുള്ള പ്രദേശങ്ങൾ[തിരുത്തുക]

ചൈന, ഇറാൻ , സൗദി അറേബ്യ, പാകിസ്താൻ, അമേരിക്കൻ ഐക്യനാടുകൾ , ഇറാഖ്‌,ഇന്ത്യ തുടങ്ങി 58-ഓളം രാജ്യങ്ങളിൽ വധശിക്ഷ നിലവിലുണ്ട്. [228]

2007-ൽ ഏറ്റവും കൂടുതൽ വധശിക്ഷ നടപ്പിലാക്കിയ രാജ്യങ്ങൾ

രാജ്യം എണ്ണം
ചൈന 470+
ഇറാൻ 317+
സൗദി അറേബ്യ 143+
പാകിസ്താൻ 135+
അമേരിക്കൻ ഐക്യനാടുകൾ 42
ഇറാഖ്‌ 33+
ആംനസ്‌റ്റി ഇന്റർ‌നാഷനൽ - ലഭ്യമായ വിവരങ്ങൾ പ്രകാരം [229]

വധശിക്ഷ നിർത്തലാക്കിയ പ്രദേശങ്ങൾ[തിരുത്തുക]

യൂറോപ്യൻ യൂനിയൻ, ഓസ്ട്രേലിയ, ന്യൂസീലാന്റ്, കാനഡ തുടങ്ങി 135-ഓളം രാജ്യങ്ങളിൽ വധശിക്ഷ നിലവിലില്ല.

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

 1. "Abolitionist and retentionist countries | Amnesty International". Amnesty.org. ശേഖരിച്ചത് 23 August 2010. 
 2. "Charter of Fundamental Rights of the European Union" (PDF). ശേഖരിച്ചത് 23 August 2010. 
 3. "Amnesty International". Amnesty.org. ശേഖരിച്ചത് 23 August 2010. 
 4. "moratorium on the death penalty". United Nations. 15 November 2007. ശേഖരിച്ചത് 23 August 2010. 
 5. 13 Aug 2004 (13 August 2004). "Asia Times Online – The best news coverage from South Asia". Atimes.com. ശേഖരിച്ചത് 23 August 2010. 
 6. "Coalition mondiale contre la peine de mort – Indonesian activists face upward death penalty trend – Asia – Pacific – Actualités". Worldcoalition.org. ശേഖരിച്ചത് 23 August 2010. 
 7. "No serious chance of repeal in those states that are actually using the death penalty". Egovmonitor.com. 25 March 2009. ശേഖരിച്ചത് 23 August 2010. 
 8. AG Brown says he'll follow law on death penalty[പ്രവർത്തിക്കാത്ത കണ്ണി]
 9. "lawmakers-cite-economic-crisis-effort-ban-death-penalty". Fox News. 7 April 2010. ശേഖരിച്ചത് 23 August 2010. [പ്രവർത്തിക്കാത്ത കണ്ണി]
 10. "death penalty is not likely to end soon in US". International Herald Tribune. 29 March 2009. യഥാർത്ഥ സൈറ്റിൽ നിന്ന് 16 March 2009-നു ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 23 August 2010. 
 11. "Death penalty repeal unlikely says anti-death penalty activist". Axisoflogic.com. ശേഖരിച്ചത് 23 August 2010. 
 12. "A new Texas? Ohio's death penalty examined – Campus". Media.www.thelantern.com. ശേഖരിച്ചത് 23 August 2010. 
 13. "THE DEATH PENALTY IN JAPAN-FIDH > Human Rights for All / Les Droits de l'Homme pour Tous". Fidh.org. ശേഖരിച്ചത് 23 August 2010. 
 14. "Shot at Dawn, campaign for pardons for British and Commonwealth soldiers executed in World War I". Shot at Dawn Pardons Campaign. ശേഖരിച്ചത് 20 July 2006. 
 15. Lindow, op.cit. (primarily discusses Icelandic things).
 16. Schabas, William (2002). The Abolition of the Death Penalty in International Law. Cambridge University Press. ഐ.എസ്.ബി.എൻ. 0-521-81491-X. 
 17. Robert. "Greece, A History of Ancient Greece, Draco and Solon Laws". History-world.org. ശേഖരിച്ചത് 23 August 2010. 
 18. capital punishment, Encyclopædia Britannica
 19. "Capital punishment in the Roman Empire". En.allexperts.com. 30 January 2001. ശേഖരിച്ചത് 23 August 2010. 
 20. "Islam and capital punishment". BBC. ശേഖരിച്ചത് 23 August 2010. 
 21. The Caliphate: Its Rise, Decline, and Fall., William Muir
 22. "History of the Death Penalty". Public Broadcasting Service (PBS).
 23. Durant, Will and Ariel, The Story of Civilization, Volume IX: The Age of Voltaire New York, 1965, page 71
 24. Durant, Will and Ariel, The Story of Civilization, Volume IX: The Age of Voltaire New York, 1965, page 72,
 25. Benn, p. 8.
 26. Patriots ignore greatest brutality. The Sydney Morning Herald. 13 August 2007.
 27. Conquest, Robert, The Great Terror: A Reassessment, New York, pages 485–86
 28. "Abolitionist and Retentionist Countries". Amnesty International. ശേഖരിച്ചത് 10 June 2008. 
 29. THE DEATH PENALTY IN 2011
 30. http://web.archive.org/web/20120912025945/http://www.amnesty.org/en/library/asset/ACT50/001/2012/en/241a8301-05b4-41c0-bfd9-2fe72899cda4/act500012012en.pdf
 31. Hogg, Chris (29 December 2009). "China executions shrouded in secrecy". BBC News. ശേഖരിച്ചത് 14 April 2010. 
 32. "The most important facts of 2008 (and the first six months of 2009)". Handsoffcain.info. ശേഖരിച്ചത് 23 August 2010. 
 33. "Dui Hua Estimates 4,000 Executions in China, Welcomes Open Dialogue". Dui Hua Foundation. ശേഖരിച്ചത് June 2012. 
 34. https://archive.is/20120717210249/www.amnesty.org/en/library/asset/ASA36/004/2012/en/775a7168-76e5-4838-8225-61ef1826ab3b/asa360042012en.html
 35. Martin Luther King, Jr (16 March 2010). "Heroin smuggler challenges Singapore death sentence". Yoursdp.org. ശേഖരിച്ചത് 30 April 2012. 
 36. The Sydney Morning Herald. 21 August 2010 http://www.smh.com.au/world/shift-in-attitude-against-death-penalty-in-indonesia-20100820-138xa.html |url= ഇവിടെ തലക്കെട്ടില്ല. (സഹായം). 
 37. "International Polls & Studies". The Death Penalty Information Center. ശേഖരിച്ചത് 1 April 2008. 
 38. http://www.cadpnet.com/show.asp?id=689
 39. Given that nearly all surviving Nazi perpetrators of the Shoah are in their 80s or 90s, it seems unlikely that there will any more executions.
 40. "AIUK : Sri Lanka: President urged to prevent return to death penalty after 29-year moratorium". Amnesty.org.uk. ശേഖരിച്ചത് 23 August 2010. 
 41. "Mongolia takes ‘vital step forward’ in abolishing the death penalty", Amnesty International, 5 January 2011
 42. 42.0 42.1 42.2 Countries that have abandoned the use of the death penalty, Ontario Consultants on Religious Tolerance, November 8, 2005
 43. Death penalty in Australia, New South Wales Council for Civil Liberties
 44. 44.0 44.1 44.2 44.3 Capital Punishment Worldwide, MSN Encarta. Archived 2009-10-31.
 45. Susan Munroe, History of Capital Punishment in Canada, About: Canada Online,
 46. [1]
 47. The New York Times http://www.nytimes.com/keyword/egypt/2 |url= ഇവിടെ തലക്കെട്ടില്ല. (സഹായം). 
 48. Richard Solash, Hungary: U.S. President To Honor 1956 Uprising (June 20, 2006), radio Free Europe; RadioLiberty.
 49. Sakhrani, Monica; Adenwalla, Maharukh; Economic & Political Weekly, "Death Penalty – Case for Its Abolition"
 50. Kumara, Sarath; World Socialist Web Site; "West Bengal carries out first hanging in India in a decade"
 51. "കവർസ്റ്റോറി" (ഭാഷ: മലയാളം). മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 783. 2013 ഫെബ്രുവരി 25. ശേഖരിച്ചത് 2013 മാർച്ച് 06. 
 52. Wallace, Mark (2011-07-06). "Iran's execution binge". Los Angeles Times. ശേഖരിച്ചത് 2011-08-31. 
 53. "Iran executes 2 gay teenagers". ശേഖരിച്ചത് 2006-04-27. 
 54. "Exclusive interview with gay activists in Iran on situation of gays, recent executions of gay teens and the future". യഥാർത്ഥ സൈറ്റിൽ നിന്ന് 2005-11-18-നു ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2006-04-27. 
 55. "IRAN: Amnesty International outraged at reported execution of a 16 year old girl". Amnesty International. 2004-08-23. യഥാർത്ഥ സൈറ്റിൽ നിന്ന് 2012-07-20-നു ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2008-03-30. 
 56. Iran executes 29 in jail hangings.
 57. IRAN: Halted execution highlights inherent cruelty of death penalty. Amnesty International USA (2008-12-09). Retrieved on 2008-12-11.
 58. "Clark, Richard; The process of Judicial Hanging". യഥാർത്ഥ സൈറ്റിൽ നിന്ന് 2006-04-26-നു ആർക്കൈവ് ചെയ്തത്. .
 59. "Scores face execution in Iraq six years after invasion". Amnesty International USA. 2009-03-20. ശേഖരിച്ചത് 2009-03-21. 
 60. "More bombs bring death to Iraq". Mail & Guardian Online. 2006-03-10. ശേഖരിച്ചത് 2006-04-27. 
 61. "Saddam Hussein sentenced to death by hanging". CNN. 2006-11-05. യഥാർത്ഥ സൈറ്റിൽ നിന്ന് 2006-11-13-നു ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2006-11-05. 
 62. "Saddam Hussein Hanging Video Shows Defiance, Taunts and Glee". National Ledger. 2007-01-01. ശേഖരിച്ചത് 2007-01-20. 
 63. "Body of Saddam in the Morgue – Warning: Graphic Content". 
 64. AP: Saddam’s half brother and ex-official hanged January 15, 2007.
 65. Top Saddam aide sentenced to hang February 12, 2007.
 66. Saddam's former deputy hanged in Iraq March 20, 2007.
 67. Iraq's "Chemical Ali" sentenced to death, MSNBC.com, June 24, 2007. Retrieved on June 24, 2007.
 68. Second death sentence for Iraq's 'Chemical Ali, MSNBC.com, December 2, 2008. Retrieved on December 2, 2008.
 69. Iraq's 'Chemical Ali' gets 3rd death sentence, Associated Press, March 2, 2009. Retrieved on January 17, 2010.
 70. 'Chemical Ali' gets a new death sentence, MSNBC.com, January 17, 2010. Retrieved on January 17, 2010.
 71. "Saddam Hussein's Henchman Chemical Ali Executed". The Daily Telegraph (London). January 25, 2010. ശേഖരിച്ചത് 25 January 2010. 
 72. "Tariq Aziz, Saddam Hussein's former aid, sentenced to hang in Iraq for crimes against humanity". New York Daily News. 26 October 2010. ശേഖരിച്ചത് 26 October 2010. 
 73. al-Ansary, Khalid (15 July 2011). "U.S. turns Saddam's half-brothers over to Iraq". Reuters. ശേഖരിച്ചത് 17 July 2011. 
 74. "Saddam's deputy PM Tariq Aziz gets 15-year prison sentence". CBC News. March 11, 2009. 
 75. "In Secrecy, Japan Hangs a Best-Selling Author, a Killer of 4". New York Times. 1997-08-07. ശേഖരിച്ചത് 2008-06-17. 
 76. "Japanese school killer executed". BBC News. 2004-09-14. ശേഖരിച്ചത് 2008-06-17. 
 77. "Reports: Japan executes man convicted of killing and mutilating young girls in 1980s". International Herald Tribune. 2008-06-17. യഥാർത്ഥ സൈറ്റിൽ നിന്ന് 2008-08-04-നു ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2008-06-17. 
 78. The Independent (London). August 16, 1993 http://www.independent.co.uk/news/world/jordan-hangs-israeli-spies-1461414.html |url= ഇവിടെ തലക്കെട്ടില്ല. (സഹായം). 
 79. [2]
 80. "Singapore clings to death penalty". Sunday Times (South Africa). 2005-11-21. ശേഖരിച്ചത് 2006-04-02. 
 81. [3]
 82. [4]
 83. [5]
 84. "Hanging". The 11th Edition of the Encyclopaedia Britannica.
 85. "National Affairs: CAPITAL PUNISHMENT: A FADING PRACTICE". Time. March 21, 1960.
 86. "London's children in the 19th century". Museum of London.
 87. Lords Hansard text for 12 February 1998, Hansard, Col. 1350.
 88. "History". City of London. ശേഖരിച്ചത് 2010-04-12. 
 89. "Execution of Indians in Minnesota". The New York Times. December 29, 1862. p. 5. 
 90. The Last Public Execution in America
 91. On This Day: Kentucky Holds Final Public Execution in the US
 92. Blake, Gene (1982-10-14). "Famed warden Duffy of San Quentin dead at 84". Los Angeles Times. 
 93. Duffy, Clinton (1962). Eighty-Eight Men and Two Women. Garden City, NY: Doubleday. OCLC 1317754. 
 94. Fimrite, Peter (2005-11-20). "Inside death row. At San Quentin, 647 condemned killers wait to die in the most populous execution antechamber in the United States.". San Francisco Chronicle. ശേഖരിച്ചത് 2009-01-12. 
 95. "Section 630.5, Procedures in Capital Murder". ശേഖരിച്ചത് 2006-04-27. 
 96. Christen, AG; Christen, AG Christen JA. (November 2000). "Alfred P. Southwick, MDS, DDS: dental practitioner, educator and originator of electrical executions". Journal of the History of Dentistry 48 (3): 115–45. PMID 11806253. 
 97. http://www.findingdulcinea.com/news/on-this-day/March/First-Woman-is-Executed-by-Electric-Chair.html
 98. "Philippines: The Death Penalty: Criminality, Justice and Human Rights". Amnesty International. 30 September 1997. യഥാർത്ഥ സൈറ്റിൽ നിന്ന് 2012-07-29-നു ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2010-09-07. 
 99. "War crimes and war criminals, meeting held on July 6, 1942". ശേഖരിച്ചത് 2006-04-25. 
 100. "Tödliche Injektion". (German)
 101. 101.0 101.1 Capital Punishment U.K.: Lethal injection."
 102. 102.0 102.1 "So Long as They Die: Lethal Injections in the United States," Human Rights Watch, 2006, 18(1). I. Development of Lethal Injection Protocols.
 103. NewsOn6.com
 104. Texas Execution Procedures and History
 105. Groner JI (2002). "Lethal injection: a stain on the face of medicine". BMJ 325 (7371): 1026–8. PMC 1124498. PMID 12411367. ഡി.ഒ.ഐ.:10.1136/bmj.325.7371.1026. 
 106. Lethal injection
 107. Lethal injection
 108. Lethal injection
 109. Lethal injection
 110. Lethal injection
 111. Vietnam to replace firing squads with lethal injections
 112. Doosan Encyclopedia
 113. "Buddhist decapitated in Thailand". Herald Sun. 2005-07-26. യഥാർത്ഥ സൈറ്റിൽ നിന്ന് May 24, 2007-നു ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2008-02-15. 
 114. "Man beheaded, two shot dead the man was later found in a shallow grave.". News Limited. 2005-10-14. യഥാർത്ഥ സൈറ്റിൽ നിന്ന് March 20, 2007-നു ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2008-02-15. 
 115. UN - TRIBUNAL CONVICTS ENVER HADZIHASANOVIC AND AMIR KUBURA Press Release, March 2006
 116. UN - THIRD AMENDED INDICTMENT - THE INTERNATIONAL CRIMINAL TRIBUNAL FOR THE FORMER YUGOSLAVIA
 117. - 100 SVJEDOKA PROTIV 10. BRDSKE
 118. asfpg ~ Altonaer Stiftung für philosophische Grundlagenforschung
 119. "Movies: About Das Beil Von Wandsbek". The New York Times. 
 120. Execution of the Marquess of Ayamonte on the 11th. of December 1645 Described in "Varios relatos diversos de Cartas de Jesuitas" (1634–1648) Coll. Austral Buones Aires 1953 en Dr. J. Geers "Van het Barokke leven", Baarn 1957 Bl. 183 - 188.
 121. http://www.aftonbladet.se/nyheter/article10190019.ab
 122. "The Terrorist as Auteur"
 123. "Nevada State Prison Inmate Case Files: Andriza Mircovich". Nevada State Library and Archives. ശേഖരിച്ചത് November 8, 2010. 
 124. "No One To Shoot Murderer". The New York Times. August 12, 1912. ശേഖരിച്ചത് November 9, 2010. 
 125. Cafferata, Patty (June 2010). "Capital Punishment Nevada Style". Nevada Lawyer (State Bar of Nevada). ശേഖരിച്ചത് November 8, 2010. 
 126. Schindler, Hal (January 28, 1996). "Taylor's Death Was Quick . . . But Some Weren't So Lucky". The Salt Lake Tribune. ശേഖരിച്ചത് June 26, 2010. 
 127. Boese, Alex (2007). "Heartbeat at Death". Elephants on Acid: And Other Bizarre Experiments. Houghton Mifflin Harcourt. pp. 246–249. ശേഖരിച്ചത് December 20, 2010. 
 128. M. Watt Espy and John Ortiz Smylka's database, "Executions in the U.S. 1608-2002: The Espy File." (Inter-University Consortium for Political and Social Research [6]
 129. Beecham, Bill (November 11, 1976). "Convicted Killer Gets His Wish: Firing Squad Monday". The Telegraph (Nashua). Associated Press. p. 22. ശേഖരിച്ചത് October 28, 2010. 
 130. War Victims of Finland 1914-1922 at the Finnish National Archives
 131. 131.0 131.1 Yliopistolehti 1995
 132. Kuolemantuomio kuolemantuomiolle at Statistics Finland (in Finnish)
 133. Finnish public treaty number SopS 49/1991
 134. Clark, Richard (2006). "Shot at dawn!". Capital Punishment U.K. ശേഖരിച്ചത് 2009-06-10. 
 135. # ^ Sahib: The British Soldier in India 1750-1914 Richard Holmes HarperCollins 2005
 136. Agus Maryono and Suherdjoko (June 28, 2008). "Nigerian drug smugglers buried a day after execution". The Jakarta Post. 
 137. "Bali bomb burials stoke tensions". BBC News. November 9, 2008. ശേഖരിച്ചത് March 27, 2010. 
 138. “Le président mongol veut abolir la peine de mort”, Le Monde, January 14, 2009
 139. Thailand Department of Corrections: Death Penalty
 140. The Free Press - Independent News Media - International Issues
 141. English, R. Irish Freedom, (London, 2006), p. 264-276.
 142. Nachman Ben-Yehuda: Political Assassinations by Jews: A Rhetorical Device for Justice (1992)
 143. 143.0 143.1 143.2 Known history of the Mexican Revolution
 144. Mexican Constitution, Article 22
 145. "Dutch Nazi Executed," Amarillo Globe, May 7, 1946, p1
 146. Knudsen, Harald Franklin. I was Quisling's Secretary, Britons Publishing Co., 1967, p. 176
 147. Sun Star Cebu. 25 June 2006. Arroyo kills death law
 148. United Arab Emirates (UAE): Death penalty, Amnesty International (Urgent Action), April 3, 2002.
 149. British Military & Criminal History in the period 1900 to 1999 -- German Spies caught in the UK during the First World War (1914-18)
 150. The Shot at Dawn Campaign The New Zealand government pardoned its troops in 2000; the British government in 1998 expressed sympathy for the executed, and in 2006 the Secretary of State for Defence announced a full pardon for all 306 executed soldiers from the First World War.
 151. The Daily Telegraph, Ben Fenton, August 16, 2006, accessed October 14, 2006
 152. "Afghan Police Probe Woman Stoning Over Adultery". SpiritHit News via IslamOnline.net. April 25, 2005. ശേഖരിച്ചത് 2010-09-23. 
 153. The Hindu, "Taliban stones couple to death in northern Afghanistan", Dubai, August 16, 2010, thehindu.com
 154. "Taliban Stone Couple for Adultery in Afghanistan". Fox News. Associated Press. August 16, 2010. ശേഖരിച്ചത് August 16, 2010. 
 155. Katie Hamann Aceh's Sharia Law Still Controversial in Indonesia Voice of America 29 December 2009
 156. Sanhedrin Chapter 7, p. 53a [7], in Hebrew: [8]
 157. "Iraq: Amnesty International appalled by stoning to death of Yezidi girl and subsequent killings". Amnesty International. April 27, 2007.  Archived ജൂൺ 6, 2008 at the Wayback Machine
 158. "Iran to scrap death by stoning". AFP. Aug 6, 2008. യഥാർത്ഥ സൈറ്റിൽ നിന്ന് 2008-12-02-നു ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2010-09-23. 
 159. Caroline Keichian. "Iran Parliament Plans to End Stoning". Take Part – Inspiration to Action. ശേഖരിച്ചത് 2010-09-23. 
 160. http://2idhp.eu/en/journee-internationale-de-la-femme-2012.  Unknown parameter |access date= ignored (|accessdate= suggested) (സഹായം); ശൂന്യമായതോ ഇല്ലാത്തതോ ആയ |title= (സഹായം)
 161. Jacinto, Leela (18 Mar 2011). "Nigerian Woman Fights Stoning Death". ABC News International. ശേഖരിച്ചത് 8 June 2011. 
 162. "Gay Nigerians face Sharia death". BBC News. 10 Aug 2007. ശേഖരിച്ചത് 8 June 2011. 
 163. Coleman, Sarah (Dec 2003). "Nigeria: Stoning Suspended". World Press. ശേഖരിച്ചത് 8 June 2011. 
 164. "Abolish Stoning and Barbaric Punishment Worldwide!". International Society for Human Rights. ശേഖരിച്ചത് 2010-09-23. 
 165. "Somali woman executed by stoning". BBC News. 2008-10-27. ശേഖരിച്ചത് 2008-10-31. 
 166. "Stoning victim 'begged for mercy'". BBC News. 2008-11-04. ശേഖരിച്ചത് 2010-05-24. 
 167. "Somalia: Girl stoned was a child of 13". Amnesty International. 2008-10-31. യഥാർത്ഥ സൈറ്റിൽ നിന്ന് 2012-07-18-നു ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2008-10-31. 
 168. "Pictured: Islamic militants stone man to death for adultery in Somalia as villagers are forced to watch". London: Daily Mail. 2009-12-14. ശേഖരിച്ചത് 2009-12-14. 
 169. "Akmal Shaikh told of execution for drug smuggling". BBC News. 28 December 2009. ശേഖരിച്ചത് 29 December 2009. 
 170. "毒品危害防制條例". 20 May 2009. ശേഖരിച്ചത് 4 May 2010. 
 171. US Code (18 U.S.C. 3591), Federal Death Penalty Act of 1994
 172. "Juvenile executions (except US)". Internationaljusticeproject.org. ശേഖരിച്ചത് 23 August 2010. 
 173. "Amnesty International". Web.amnesty.org. യഥാർത്ഥ സൈറ്റിൽ നിന്ന് 9 July 2008-നു ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 23 August 2010. 
 174. "Iran changes law for execution of juveniles". Iranwpd.com. 10 February 2012. ശേഖരിച്ചത് 30 April 2012. 
 175. DigitalSecure Ltd. HyperMedia Co. Negaresh NewsRoom Ver 5.0. "ghanoononline.ir". ghanoononline.ir. ശേഖരിച്ചത് 30 April 2012. 
 176. › List of executions since 1990. "Amnesty International". Amnesty.org. യഥാർത്ഥ സൈറ്റിൽ നിന്ന് 22 July 2012-നു ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 23 August 2010. 
 177. "Stop Child Executions! Ending the death penalty for child offenders". Amnesty International. 2004. യഥാർത്ഥ സൈറ്റിൽ നിന്ന് 22 December 2007-നു ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 12 February 2008. 
 178. "Execution of Juveniles in the U.S. and other Countries". Deathpenaltyinfo.org. ശേഖരിച്ചത് 23 August 2010. 
 179. Rob Gallagher, Table of juvenile executions in British America/United States, 1642–1959
 180. "HRW Report". Hrw.org. ശേഖരിച്ചത് 23 August 2010. 
 181. UNICEF, Convention of the Rights of the Child – FAQ: "The Convention on the Rights of the Child is the most widely and rapidly ratified human rights treaty in history. Only two countries, Somalia and the United States, have not ratified this celebrated agreement. Somalia is currently unable to proceed to ratification as it has no recognised government. By signing the Convention, the United States has signaled its intention to ratify, but has yet to do so."
 182. Article from the Connecticut Courant (1 December 1803)
 183. The Execution of Caleb Adams, 2003
 184. "• Travel & Exploration • A Ride to India across Persia and Baluchistan • CHAPTER VII. ISPAHAN – SHIRAZ". Explorion.net. ശേഖരിച്ചത് 23 February 2011. 
 185. "Encyclopedia of Shinto". kokugakuin.ac.jp. ശേഖരിച്ചത് 5 September 2011. 
 186. "Death Penalty". Newsbatch.com. 1 March 2005. ശേഖരിച്ചത് 23 August 2010. 
 187. "History of Capital Punishment". Stephen-stratford.co.uk. ശേഖരിച്ചത് 23 August 2010. 
 188. See Caitlin pp. 420–422
 189. "Connecticut governor signs death penalty repeal". CBS News. 25 April 2012. ശേഖരിച്ചത് 25 April 2012. 
 190. "Troy Davis' execution and the limits of Twitter". BBC News. 23 September 2011. 
 191. "In U.S., 64% Support Death Penalty in Cases of Murder". Gallup.com. ശേഖരിച്ചത് 30 April 2012. 
 192. http://www.handsoffcain.info/archivio_news/index.php?iddocumento=15302086&mover=0
 193. "Abolish the death penalty | Amnesty International". Amnesty.org. ശേഖരിച്ചത് 23 August 2010. 
 194. "The High Cost of the Death Penalty". Death Penalty Focus. ശേഖരിച്ചത് 27 June 2008. 
 195. James Pitkin. ""Killing Time" | Willamette Week | January 23rd, 2008". Wweek.com. ശേഖരിച്ചത് 23 August 2010. 
 196. "Dhammika Sutta: Dhammika". Accesstoinsight.org. 11 July 2010. ശേഖരിച്ചത് 30 April 2012. 
 197. "Japan hangs two more on death row (see also paragraph 11)". BBC News. 28 October 2008. ശേഖരിച്ചത് 23 August 2010. 
 198. "Thai Buddhist perspective on the death penalty". Seminar of Monks at Mahachulalongkorn Buddhist University, Chiangmai. Death Penalty Thailand. 
 199. "Second Seminar on Buddhist Perspectives on Death Penalty". seminar of monks at Wat Mahasawatnakphutaram in Ubon Ratchathani. Death Penalty in Thailand. ശേഖരിച്ചത് 16 April 2012. 
 200. "Edicts of Ashoka: Respect for animal life". Wikipedia. 
 201. "Edicts of Ashoka: Kindness to prisoners". Wikipedia. 
 202. Collins, Steven (1998). Nirvana and other Buddhist Felicities: Utopias of the Pali imaginaire. Cambridge University Press. pp. 419–420. 
 203. Collins, Steven (1998). Nirvana and other Buddhist Felicities: Utopias of the Pali imaginaire. Cambridge University Press. pp. 486–487. 
 204. "NETBible: John 7". Bible.org. ശേഖരിച്ചത് 17 October 2009.  See note 139 on that page.
 205. Keith, Chris (2008). "Recent and Previous Research on the Pericope Adulterae (John 7.53—8.11)". Currents in Biblical Research 6 (3): 377–404. ഡി.ഒ.ഐ.:10.1177/1476993X07084793. 
 206. 'Pericope adulterae', in FL Cross (ed.), The Oxford Dictionary of the Christian Church, (New York: Oxford University Press, 2005).
 207. "What The Christian Scriptures Say About The Death Penalty – Capital Punishment". Religioustolerance.org. ശേഖരിച്ചത് 23 August 2010. 
 208. "BBC – Religion & Ethics – Capital punishment: Introduction". BBC. 3 August 2009. ശേഖരിച്ചത് 23 February 2011. 
 209. "THE CATECHISM OF TRENT: The Fifth Commandment". Cin.org. ശേഖരിച്ചത് 2010-08-23. 
 210. Papal encyclical, Evangelium Vitae, 25 March 1995
 211. Assuming that the guilty party's identity and responsibility have been fully determined, the traditional teaching of the Church does not exclude recourse to the death penalty, if this is the only possible way of effectively defending human lives against the unjust aggressor.
 212. "SBC Resolution: On Capital Punishment". Southern Baptist Convention. ശേഖരിച്ചത് 26 October 2010. 
 213. Lambeth Conference of Anglican Bishops, 1988, Resolution 33, paragraph 3. (b), found at Lambeth Conference official website page. Retrieved July 16, 2008.
 214. "The United Methodist Church: Capital Punishment". Archives.umc.org. ശേഖരിച്ചത് 23 August 2010. 
 215. "The United Methodist Church: Official church statements on capital punishment". Archives.umc.org. 6 November 2006. ശേഖരിച്ചത് 23 February 2011. 
 216. "ELCA Social Statement on the Death Penalty". Elca.org. 4 September 1991. ശേഖരിച്ചത് 23 August 2010. 
 217. Roberts (1902, p. 435).
 218. "The Church of Jesus Christ of Latter-day Saints: Public Issues". Newsroom.lds.org. ശേഖരിച്ചത് 23 August 2010. 
 219. RLDS World Conference, Resolution 1273, Adopted April 8, 2000, entitled "Healing Ministry and Capital Punishment" found online at [9]. Retrieved March 2, 2011.
 220. [10] http://web.archive.org/web/20061214111249/http://www.equip.org/free/CP1304.htm
 221. "The Basis of the Social Concept, IX. 3". Mospat.ru. ശേഖരിച്ചത് 23 August 2010. 
 222. Heindel, Max (1910s), The Rosicrucian Philosophy in Questions and Answers – Volume II: Question no.33: Rosicrucian Viewpoint of Capital Punishment, ISBN 0-911274-90-1
 223. The Rosicrucian Fellowship: Obsession, Occult Effects of Capital Punishment
 224. Encyclopædia Britannica. "capital punishment – Britannica Online Encyclopedia". Britannica.com. ശേഖരിച്ചത് 23 August 2010. 
 225. "Why The Death Penalty is un-Islamic? – Kashif Shahzada 2010". ശേഖരിച്ചത് 20 November 2010. 
 226. Babylonian Talmud Sanhedrin
 227. Jerusalem Talmud (Sanhedrin 41 a)
 228. http://www.amnesty.org/en/death-penalty
 229. "Death Sentences and Executions in 2007". Amnesty International website. യഥാർത്ഥ സൈറ്റിൽ നിന്ന് 2012-07-28-നു ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2008-04-15. 

"http://ml.wikipedia.org/w/index.php?title=വധശിക്ഷ&oldid=2142169" എന്ന താളിൽനിന്നു ശേഖരിച്ചത്