അറുത്തുകൊല്ലൽ (വധശിക്ഷ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

അറുത്തുകൊല്ലൽ ഒരു ശിക്ഷാരീതിയായി യൂറോപ്പിൽ റോമാസാമ്രാജ്യത്തിന്റെ കാലത്തും, ഏഷ്യയുടെ ഭാഗങ്ങളിലും ഉപയോഗിക്കപ്പെട്ടിരുന്നു. ഈ രീതി ഒരിക്കലും ഉപയോഗിക്കപ്പെട്ടിട്ടില്ലായിരിക്കും എന്നു വാധിക്കുന്ന ആൾക്കാരുമുണ്ട്. [1]. ശിക്ഷ വിധിക്കപ്പെട്ടവരെ തലകീഴായി തൂക്കിയിട്ടശേഷം ഗുഹ്യഭാഗത്തുനിന്ന് നെടുകെ അറുത്തു കൊല്ലുകയായിരുന്നു ശിക്ഷാരീതി.

ഒരാളെ അറുത്തു കൊല്ലുന്നു. (ലൂക്കാസ് ക്രാനാക്ക് ദി എൽഡർ വരച്ച ചിത്രം)
മറ്റു പ്രതികളുടെ കണ്മുന്നിൽ ഒരാളെ അറുത്തുകൊല്ലുന്നു. മദ്ധ്യകാലഘട്ടത്തെ ചിത്രം.

മദ്ധ്യകാലത്തെ ചൈന[തിരുത്തുക]

അറുക്കുമ്പോൾ ശരീരം മുന്നോട്ടും പിന്നോട്ടും ആടുന്നത് ബുദ്ധിമുട്ടായിരുന്നതിനാൽ ചൈനക്കാർ മണ്ണിൽ ആഴത്തിൽ ഉറപ്പിച്ച രണ്ടു തൂണുകളിൽ തറച്ച പലകകൾക്കിടയിലാണ് പ്രതിയെ ബന്ധിച്ചിരുന്നത്. രണ്ട് ആരാച്ചാർമാർ രണ്ടു വശവും നിന്ന് അറക്കവാളുപയോഗിച്ച് പലകകൾക്കിടയിലൂടെ അറുക്കുകയായിരുന്നു ചെയ്തിരുന്നത്. [2]

പുരാതന റോം[തിരുത്തുക]

റോമാ സാമ്രാജ്യം നിലനിന്ന കാലം മുഴുവനും ഈ രീതി അപൂർവമായിരുന്നുവത്രേ. കലിഗുല ചക്രവർത്തിയുടെ ഭരണകാലത്ത് ഈ ശിക്ഷാരീതി പരക്കെു ഉപയോഗിച്ചിരുന്നു.[3] ശിക്ഷിക്കപ്പെടുന്നവരെ (ഇതിൽ കലിഗുല ചക്രവർത്തിയുടെ കുടുംബാംഗങ്ങളും പെടും) ശരീരത്തിൽ നെടുകെ മുറിക്കുന്നതിനു പകരം ഉടലിനു കുറുകെയായിരുന്നുവത്രേ അക്കാലത്ത് മുറിച്ചിരുന്നത്. ഈ ശിക്ഷകൾ നടക്കുമ്പോൾ ഇതു കണ്ടുകൊണ്ട് കലിഗുല ഭക്ഷണം കഴിക്കുമായിരുന്നുവത്രേ. ഇത്തരം പീഡനം കാണുന്നത് വിശപ്പു വർദ്ധിപ്പിക്കുമെന്നായിരുന്നു അയാളുടെ അഭിപ്രായം. [4]

ഇന്ത്യ[തിരുത്തുക]

1675-ൽ സിഖ് രക്തസാക്ഷിയായിരുന്ന ഭായ് മതി ദാസ് എന്നയാളെ ഇസ്ലാം മതം സ്വീകരിക്കാൻ സിഖ് മതഗ്രന്ധങ്ങൾ രേഖപ്പെടുത്തിയിരിക്കുന്നത്.<r-Mati-Das-Ji-by-Manvir-Singh-Khalsa_86.aspx |url-status=dead }}</ref>

അവലംബം[തിരുത്തുക]

  1. Wolfgang Schild – Die Geschichte der Gerichtsbarkeit, München: Verlag Georg D. W. Callwey 1980. Lizenz für Nikol Verlagsgesellschaft mbH, Hamburg 1997 S. 44 ff.
  2. Abbott, G. Execution: A Guide To The Ultimate Penalty, Summersdale Publishers Ltd, 2004. ISBN 1-84024-433-X
  3. Suet. Calig. 27: multos [...] medios serra dissecuit - "He cut many people [...] in two with a saw"
  4. Scott, G. R. A History Of Torture, Merchant Book Company Limited, 1995, p. 142. ISBN 1-85958-174-9
"https://ml.wikipedia.org/w/index.php?title=അറുത്തുകൊല്ലൽ_(വധശിക്ഷ)&oldid=3707230" എന്ന താളിൽനിന്ന് ശേഖരിച്ചത്