വധശിക്ഷ ടർക്കിയിൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പരമ്പര
വധശിക്ഷ
പ്രശ്നങ്ങൾ
ചർച്ച · മതവും വധശിക്ഷയും
തെറ്റായ വധശിക്ഷ · വധശിക്ഷ - മയക്കുമരുന്ന് കടത്തിന്
വധശിക്ഷ നിലവിലുള്ള ചില രാജ്യങ്ങൾ
അമേരിക്കൻ ഐക്യനാടുകൾ · ബെലാറൂസ്
ചൈന · ക്യൂബ · ഈജിപ്റ്റ് · ഇന്ത്യ · ഇറാൻ
ഇറാക്ക് · ജപ്പാൻ · മലേഷ്യ · മംഗോളിയ
ഉത്തര കൊറിയ · പാകിസ്ഥാൻ
സൗദി അറേബ്യ · സിങ്കപ്പൂർ · ദക്ഷിണ കൊറിയ
തായ്‌വാൻ · ടോങ്ക · ഉഗാണ്ട
വിയറ്റ്നാം
പണ്ട് വധശിക്ഷ ഉപയോഗത്തിലുണ്ടായിരുന്ന ചില രാജ്യങ്ങൾ
ആസ്ട്രേലിയ · ഓസ്ട്രിയ · ബെൽജിയം · ഭൂട്ടാൻ
ബ്രസീൽ · ബൾഗേറിയ · കാനഡ · സൈപ്രസ്
ഡെന്മാർക്ക് · ഇക്വഡോർ · ഫ്രാൻസ് · ജർമനി
ഹോങ്ക് കോങ്ങ് · ഹങ്കറി · ഐർലാന്റ് · ഇസ്രായേൽ
ഇറ്റലി · മെക്സിക്കോ · നെതർലാന്റ്സ്
ന്യൂസിലാന്റ് · നോർവേ · ഫിലിപ്പീൻസ്
പോളണ്ട് · പോർച്ചുഗൽ · റൊമാനിയ · റഷ്യ
സാൻ മറീനോ · ദക്ഷിണാഫ്രിക്ക · സ്പെയിൻ
സ്വീഡൻ · സ്വിറ്റ്സർലാന്റിൽ · ടർക്കി
ബ്രിട്ടൻ · വെനസ്വേല
നിലവിലുള്ള വധശിക്ഷാരീതികൾ
ശിരഛേദം · വൈദ്യുതക്കസേര · ഗാസ് ചേമ്പർ
തൂക്കിക്കൊല്ലൽ · വിഷം കുത്തിവച്ചുള്ള വധശിക്ഷ
വെടിവച്ചുള്ള വധശിക്ഷ (ഫയറിംഗ് സ്ക്വാഡ്· കല്ലെറിഞ്ഞുള്ള വധശിക്ഷ
നൈട്രജൻ കൊണ്ടു ശ്വാസം മുട്ടിച്ചുള്ള വധശിക്ഷ (നിർദേശിക്കപ്പെട്ടിട്ടുള്ളത്)
പണ്ടുണ്ടായിരുന്ന വധശിക്ഷാരീതികൾ
തിളപ്പിച്ചുള്ള വധശിക്ഷ · ബ്രേക്കിംഗ് വീൽ · തീവച്ചുള്ള വധശിക്ഷ
കുരിശിലേറ്റൽ · ചതച്ചുകൊല്ലൽ · വയറു കീറിയുള്ള വധശിക്ഷ
ശരീരം വലിച്ചു കീറൽ · ക്വാർട്ടറിംഗ്
ആനയെക്കൊണ്ട് ചവിട്ടിച്ചുള്ള വധശിക്ഷ · തൊലിയുരിക്കൽ · ശൂലത്തിലേറ്റൽ
അറുത്തുകൊല്ലൽ · ലിങ് ചി
ബന്ധമുള്ള വിഷയങ്ങൾ
കുറ്റങ്ങൾ · മരണശിക്ഷ കാത്തു കഴിയൽ · അവസാന ഭക്ഷണം · ശിക്ഷാശാസ്ത്രം · ആരാച്ചാർ

വധശിക്ഷ നിർത്തലാക്കിയ രാജ്യമാണ് ടർക്കി. 1984 ഒക്ടോബറിനു ശേഷം ടർക്കിയിൽ വധശിക്ഷ നടപ്പാക്കപ്പെട്ടിട്ടില്ല.

വധശിക്ഷയും പട്ടാള അട്ടിമറിയും[തിരുത്തുക]

ഇതിനു മുൻപ് സൈന്യത്തിന്റെ ഇടപെടലിനെത്തുടർന്നാണ് സാധാരണ വധശിക്ഷ നടപ്പിലാകാറുണ്ടായിരുന്നത്. ടർക്കിയുടെ പ്രധാനമന്ത്രിയായിരുന്ന അഡ്നാൻ മെൻഡേറസിനെ 1960-ലെ പട്ടാള അട്ടിമറിയെത്തുടർന്ന് 1961 സെപ്റ്റംബർ 17-ന് തൂക്കിക്കൊല്ലുകയുണ്ടായി. രണ്ടു മന്ത്രിമാരെയും ഇദ്ദേഹത്തോടൊപ്പം തൂക്കിക്കൊന്നിരുന്നു. 1971-ലെ പട്ടാള അട്ടിമറിക്കു ശേഷം 1972 മേയ് 6-ന് രണ്ട് വിദ്യാർത്ഥി നേതാക്കളെ തൂക്കിക്കൊല്ലുകയുണ്ടായി. 1980-ലെ പട്ടാള അട്ടിമറിയെത്തുടർന്ന് 1984-നുള്ളിൽ 50 ആൾക്കാരെ തൂക്കിക്കൊല്ലുകയുണ്ടായി. [1]

വധശിക്ഷ നിർത്തലാക്കൽ[തിരുത്തുക]

2002 ആഗസ്റ്റ് 9-ലെ യൂറോപ്യൻ യൂണിയനുമായി സമരസപ്പെടാനുള്ള നിയമമനുസരിച്ച് വധശിക്ഷ സമാധാന കാലത്തുള്ള കുറ്റങ്ങൾക്ക് നിരോധിക്കുകയുണ്ടായി. 2004 ജൂലൈ 14-ലെ നിയമം എല്ലാ കുറ്റങ്ങളും വധശിക്ഷയിൽ നിന്നൊഴിവാക്കി. [2] മനുഷ്യാവകാശങ്ങൾക്കുള്ള യൂറോപ്യൻ ഉടമ്പടിയുടെ വധശിക്ഷ നിർത്തലാക്കുന്ന പ്രോട്ടോക്കോൾ 13 ടർക്കി അംഗീകരിച്ചിട്ടുണ്ട്.

വധശിക്ഷയ്ക്കു പകരം ജീവപര്യന്തം കഠിനതടവാണ് ഉപയോഗിക്കപ്പെടുന്നത്. [3] ഈ തടവുകാരെ ഒറ്റയ്ക്കാണ് തടവുമുറികളിൽ പാർപ്പിക്കുക. ദിവസം ഒരു മണിക്കൂർ വീതം വ്യായാമസമയമനുവദിക്കപ്പെടും.

മുൻപ് വധശിക്ഷ നൽകിയിരുന്ന കുറ്റങ്ങൾ[തിരുത്തുക]

സർക്കാരിനെതിരേയുള്ള 19 കുറ്റങ്ങൾക്കും കൊലപാതകവും ബലാത്സംഗവും പോലുള്ള പത്തു സാധാരണ കുറ്റങ്ങൾക്കും വധശിക്ഷ നൽകാൻ ടർക്കിയുടെ നിയമം അനുവദിക്കുമായിരുന്നു. [4]

ശിക്ഷാരീതി[തിരുത്തുക]

വധശിക്ഷകൾ തൂക്കുകയറിലൂടെയായിരുന്നു നടപ്പാക്കേണ്ടിയിരുന്നത്. ഇതിന് ദേശീയ അസംബ്ലിയുടെ അനുവാദം ആവശ്യമായിരുന്നു. നിർദേശം പ്രസിഡന്റ് അംഗീകരിക്കുകയും വേണമായിരുന്നു. പ്രായമോ അനാരോഗ്യമോ കണക്കിലെടുത്ത് വധശിക്ഷയിൽ ഇളവു ചെയ്യാൻ പ്രസിഡന്റിന് അധികാരമുണ്ടായിരുന്നു. [4]

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. A complete list of all executed people (in Turkish), accessed on 10 September 2009
  2. "Turkey agrees death penalty ban," BBC News. Abolishment of capital punishment in Turkey: 2002 for peacetime offences, 2004 for wartime offences.
  3. An online edition of Law 5275 (in Turkish on pages of the Turkish Government); accessed on 10 September 2009
  4. 4.0 4.1 Amnesty International Injustice leads to the gallows, February 1990; the relevant page as an image can be found athttp://ob.nubati.net/wiki/File:Dp199002.png
"http://ml.wikipedia.org/w/index.php?title=വധശിക്ഷ_ടർക്കിയിൽ&oldid=1750600" എന്ന താളിൽനിന്നു ശേഖരിച്ചത്