ഒക്ടോബർ വിപ്ലവം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

അക്ഷാംശവും രേഖാംശവും: 79°30′N 97°30′E / 79.5°N 97.5°E / 79.5; 97.5

ഒക്ടോബർ വിപ്ലവം
Native name: Остров Октябрьской Революции
October Revolution Island.svg
ഒക്ടോബർ വിപ്ലവം ഐസ്‌ലാന്റ്, റഷ്യ
Geography
ഒക്ടോബർ വിപ്ലവം is located in Russia
{{{alt}}}
ഒക്ടോബർ വിപ്ലവം (Russia)
Location ആർടിക്
Coordinates 79°30′N 97°30′E / 79.5°N 97.5°E / 79.5; 97.5
Archipelago Severnaya Zemlya
Area 14,170 square kilometres (5 sq mi) (59th)
Highest point Mount Karpinsky (965 metres (3 ft))
Country
റഷ്യ

റഷ്യൻ വിപ്ലവത്തിന്റെ രണ്ടാം ഘട്ടമാണ്. ഒക്ടോബർ വിപ്ലവം. 1917 നവംബറിൽ അലക്സാണ്ടർ കെറൻസ്കിയുടെ നേതൃത്വത്തിൽ ഉണ്ടായിരുന്ന താത്കാലിക ഗവണ്മെന്റിൽ നിന്ന് അധികാരം പിടിച്ചെടുക്കുവാനായി ബോൾഷേവിക്കുകൾ റഷ്യയിൽ സംഘടിപ്പിച്ച വിപ്ലവം. പഴയ റഷ്യൻ കലൻഡർ പ്രകാരം ഒക്ടോബർ മാസത്തിൽ 25-നു നടന്നതിനാൽ ഇത് ഒക്ടോബർ വിപ്ലവം എന്ന പേരിൽ അറിയപ്പെടുന്നു (പുതിയ കലൻഡർ പ്രകാരം ഇത് നവമ്പർ 7 നാണ്). ബോൾഷേവിക് വിപ്ലവം എന്നും ഇതിനെ വിളിക്കാറുണ്ട്.[1]

ഉള്ളടക്കം

[തിരുത്തുക] വിപ്ലവത്തിന്റെ കാരണങ്ങൾ

1917 മാർച്ചിൽ റഷ്യൻ ചക്രവർത്തിയായിരുന്ന നിക്കോളാസ് II നെ സ്ഥാനഭ്രഷ്ടനാക്കിയ ശേഷം അധികാരത്തിൽ വന്ന താത്കാലിക ഗവണ്മെന്റിന്റെ ആഭ്യന്തര വിദേശനയങ്ങളിൽ ജനങ്ങൾ പൊതുവേ അസന്തുഷ്ടരായി. ഒന്നാംലോകയുദ്ധത്തിൽ പങ്കെടുത്തുകൊണ്ടിരുന്ന റഷ്യൻ പട്ടാളക്കാരിൽ യുദ്ധവിരുദ്ധ മനോഭാവം വളർന്നുവന്നിരുന്നു. പലരും യുദ്ധരംഗത്തുനിന്നും പലായനം ചെയ്തു യുദ്ധം‌‌മൂലമുണ്ടായ വിലവർദ്ധനവ് തൊഴിലാളികളുടെയും സാധാരണക്കാരുടെയും ജീവിതം ദുസ്സഹമാക്കി. ഭൂപരിഷ്കരണ മേഖലയിലെ അപര്യാപ്തത കർഷകരെയും അസന്തുഷ്ടരാക്കിയിരുന്നു. പ്രാരംഭത്തിൽതന്നെ യുദ്ധത്തിനെതിരായ ഒരുനിലപാടാണ് ബോൾഷെവിക്കുകൾ സ്വീകരിച്ചിരുന്നത്. അതിനാൽ സൈനികർ പൊതുവേ ബോൾഷെവിക് ചായ്‌‌വുള്ളവരായിരുന്നു. സർ‌‌വസൈന്യാധിപനായിരുന്ന കോർണിലോഫ് (1870-1918) കെറൻസ്കിയുടെ താത്കാലിക ഭരണത്തിനെതിരെ ഒരു സൈനിക കലാപം നടത്തിയെങ്കിലും വിജയിച്ചില്ല; പക്ഷേ അത് കെറൻസ്കി ഗവണ്മെന്റിന്റെ ഭരണപരവും രാഷ്ട്രീയവുമായ ബലഹീനതകളെ വെളിച്ചത്ത് കൊണ്ടുവന്നിരുന്നു.[2]

[തിരുത്തുക] അടിച്ചമർത്തൽ നടപടികൾ

1917 നവംബർ 5-ന് പെട്രോഗ്രാഡിലെ പീറ്റർ ആൻഡ് പോൾ ദുർഗം കാത്തുസൂക്ഷിച്ചിരുന്ന പടയാളികളെ അഭിസംബോധനചെയ്ത ബോൾഷെവിക് നേതാവ് ട്രോട്സ്കി അവരെ സ്വാധീനിച്ച് സ്വന്തം പക്ഷത്തിലാക്കി. സാറിന്റെ സ്ഥാനത്യാഗ (1917 മാർച്ച് 2) ത്തിനു ശേഷം നിലവിൽ‌‌വന്ന ഭരണകൂടത്തിലെ നീതിന്യായവകുപ്പു മന്ത്രിയായ കെറൻസ്കി, കലാപത്തിന് ആഹ്വാനം നൽകിയതിന്റെ പേരിൽ വർക്കേഴ്സ് റോഡ്, സോൾജർ എന്നീ ബോൾഷെവിക്ക് പത്രങ്ങളുടെ പ്രസിദ്ധീകരണം തടയാൻ തീരുമാനിച്ചു. 1917 ജൂലൈയിലെ കലപത്തിൽ പങ്കെടുത്ത് അറസ്റ്റ് ചെയ്ത് വിട്ടയച്ചവരെ മുഴുവൻ വീണ്ടും തടവിലാക്കി. ബോൾഷേവിക് നിയന്ത്രണത്തിലായിരുന്ന മിലിട്ടറി റവല്യൂഷനറി കമ്മറ്റി അഗങ്ങളുടെ മേൽ ക്രിമിനൽ നടപടികളും ആരംഭിച്ചു. നവമ്പർ 6 ന് പത്രങ്ങളുടെ പ്രസിധീകരണം ഗവണ്മെന്റു തടഞ്ഞു. എങ്കിലും 7 നു തന്നെ അവ തുടർന്നു പ്രസിദ്ധീകരിക്കുന്നതിൽ മിലിട്ടറി റവല്യൂഷണറി കമ്മിറ്റി വിജയിച്ചു.[3]

സ്ഥിതിഗതികളെ നേരിടാൻ കോറൻസ്കി, കൗൺസിൽ ഓഫ് ദി റിപ്പബ്ലിക്കിന്റെ സഹായം തേടി. ഒരു ഇടതുപക്ഷ മെൻഷെവിക്ക് മാർട്ടോവ്, ആസന്നമായ സായുധകലാപത്തെ അപലപിച്ചുകൊണ്ടും ഭൂവിതരണത്തെ ത്വരിതപ്പെടുത്താൻ ആഹ്വാനം ചെയ്തുകൊണ്ടുമുള്ള പ്രമേയങ്ങൾ അവതരിപ്പിച്ചു. കൗൺസിൽ ഇവ പാസാക്കി.

നവമ്പർ 6-നു ചേർന്ന ബോൾഷെവിക് പാർട്ടിയുടെ കേന്ദ്രസമിതി വിപ്ലവപരിപാടിക്ക് അന്തിമ രൂപം നൽകി. വിപ്ലവകാലത്ത് സമിതി അംഗങ്ങൾക്ക് പ്രത്യേകം ചുമതലകൾ നിർദേശിക്കപ്പെട്ടു; സൈനിക നേതൃത്വം അന്തോനോവ്, പൊഡ്‌‌വോയ്സ്കി, ചഡ്നോവ്സ്കി എന്നിവരിലാണ് നിക്ഷിപ്തമായിരുന്നത്.

[തിരുത്തുക] കലാപം

നവമ്പർ 6-നു രാത്രിയും 7-നു പ്രഭാതത്തിനുമിടയ്ക്ക് കലാപകാരികൾ ഗണ്യമായ നേട്ടങ്ങൾ ഉണ്ടാക്കി. രണ്ടു റയിൽറോഡുകളും സ്റ്റേഷനുകളും സ്റ്റേറ്റുബാങ്കും കേന്ദ്ര ടെലഫോൺ സ്റ്റേഷനും അവർ കൈവശപ്പെടുത്തി. കെറൻസ്കി ഗണ്മെന്റിന്റെ ആസ്ഥാനമായിരുന്ന വിന്റർ പാലസ്സിലേക്കുള്ള ടെലഫോൺ ബന്ധം അവർ വിച്ഛേദിച്ചു. നവമ്പർ 7-നു വിപ്ലവനേതൃത്വത്തിന്റെ കോൺസ്റ്റിറ്റ്യുവന്റ് അസംബ്ലിയുടെ തീരുമാനത്തിനു കാത്തിരിക്കാതെ ജന്മിമാരുടെ ഭൂമി മുഴുവൻ പിടിച്ചെടുക്കുവാൻ ആഹ്വാനം ചെയ്തു വ്യവസായശാലകളുടെ ഭരണം നടത്തുവൻ അവയിലെ തൊഴിലാളികളെത്തന്നെ ചുമതലപ്പെടുത്തി.[4]

അതിനിടയിൽ താത്കാലിക ഗവണ്മെന്റിനോട് കൂറുള്ള പട്ടാളക്കാരെ യുദ്ധമുന്നണിയിൽനിന്നു തലസ്ഥാനത്തേക്കു കൊണ്ടുവരുവാനായി കെറൻസ്കി വിന്റർ പാലസിൽ നിന്നു തിരിച്ചു. ഇക്കാലത്ത് കൊനോവാലോഫ് ആക്ടിങ് പ്രധാനമന്ത്രി ആയി. ഒരു കാഡറ്റ് ആയിരുന്ന കിഷ്കിനെ പെട്രോഗാഡിൽ സമാധാനം പുനഃസ്ഥാപിക്കുവാൻ കമ്മിസാർ ആയി നിയമിച്ചു. എന്നാൽ ഈ ലക്ഷ്യം ഫലപ്രാപ്തിയിൽ എത്തിയില്ല; കാരണം കൂറുള്ള പട്ടാളക്കാരുടെ സംഖ്യ 1,000 നും 2,000 മധ്യേ മാത്രമായിരുന്നു. നവമ്പർ 8 നു ബോൾഷെവിക് നേതാവ് ലെനിൻ ഒളിവിൽ നിന്നു പുറത്തുവന്ന് പെട്രോഗ്രാഡ് സോവിയറ്റ്യൂണിയനെ അഭിസംബോധന ചെയ്യുകയുണ്ടായി. കൗൺസിൽ ഒഫ് ദി റിപബ്ലിക് സമ്മേളിച്ചിരുന്ന മരിൻസ്കി പാലസ് വിപ്ലവകാരികൾ വളഞ്ഞു. കേവലമായ പ്രതിഷേധ പ്രകടനത്തിനു ശേഷം കൗൺസിൽ അംഗങ്ങൾ പിരിഞ്ഞുപോയി.

തുടർന്ന് വിന്റർ പാലസ് കൈയടക്കാൻ വിപ്ലവകാരികൾ ശ്രമിച്ചു. കീഴടങ്ങുവാൻ 20 മിനിറ്റ് സമയം ഗവണ്മെന്റിനു നൽകി. ആശനശിച്ച സൈനിക നേതൃത്വം പൊതുവേ കീഴടങ്ങുവാൻ സന്നദ്ധമായിരുന്നു. എന്നാൽ കിഷ്കിനും മന്ത്രിമാരും ചെറുത്തു നിൽക്കുവൻ തീരുമാനിച്ചു. വിപ്ലവകാരികൾ പാലസ്സിനു ചുറ്റും ഉപരോരോധമേർപ്പെടുത്തി. മന്ത്രിമാർ അറസ്റ്റു ചെയ്യപ്പെട്ടു.; വിന്റർപാലസ് വിപ്ലവകാരികൾക്കധീനമായി.

സംഘർഷം നിറഞ്ഞ ഈ അന്തരീക്ഷത്തിൽ, തൊഴിലാളികളുടെയും പട്ടാളക്കാരുടെയും ഡെപ്യൂട്ടികളുടെ സോവിയറ്റുകളുടെ രണ്ടാംകോൺഗ്രസ് സ്മോൾനിയിൽ ചേർന്നു. ഇതിൽ ബോൾഷെവിക്കുകൾക്ക് നിർണായക ഭൂരിപക്ഷമുണ്ടായിരുന്നു. ന്യൂനപക്ഷമായിരുന്ന മെൻഷെവിക്കുകളും സോഷ്യലിസ്റ്റ് റവല്യൂഷനറികളും ബോൾഷെവിക്കുകളെ നിശിതമായി വിമർശിച്ചുകൊണ്ട് കോൺഗ്രസ് ബഹിഷ്ക്കരിച്ചു. ഇവർ പഴയ ഡ്യൂമാ ഡെപ്യൂട്ടികളുമായി ചേർന്ന് സാൽ‌‌വേഷൻ കമ്മിറ്റി (Committee for the Salvation of the Country) രൂപവത്കരിച്ചു. ബോൾഷെവിക്കുകളെ എതിർക്കുക, രണ്ടാം കോൺഗ്രസ്സിന്റെ തീരുമാനങ്ങൾ അസാധുവായി പ്രഖ്യാപിക്കുക ഇവയായിരുന്നു കമ്മിറ്റിയുടെ ലക്ഷ്യം. അവരുടെ പ്രഖ്യപനത്തിൽ ഒരു കോൺസ്റ്റിറ്റ്യുവന്റ് അസംബ്ലി വാഗ്ദാനം ചെയ്തതിനു പുറമേ അക്രമത്തിലൂടെ അധികാരത്തിൽ വന്ന ബോൾഷെവിക്ക് ഗവണ്മെന്റിനെ നിരാകരിക്കുവനും ജനങ്ങളോടാവശ്യപ്പെട്ടിരുന്നു.[5]

[തിരുത്തുക] ബോൾഷെവിക്കുകൾ അധികാരത്തിൽ

എന്നാൽ ഇത്തരം എതിർപ്പുകളെ അവഗണിച്ചുകൊണ്ട് സോവിയറ്റുകളുടെ കോൺഗ്രസ് മുൻഗവണ്മെന്റുകളുടെ രഹസ്യ നയതന്ത്രത്തിന് അറുതിവരുത്തുവാനും രഹസ്യക്കരാറുകൾ പ്രസിദ്ധീകരിക്കുവാനും തീരുമാനിച്ചു ജർമനിയുമായി മൂന്നു മാസത്തെ യുദ്ധവിരാമം നിർദേശിച്ചതിനു പുറമേ സമാധാനത്തിനു വേണ്ടിയുള്ള തങ്ങളുടെ ശ്രമത്തിന് ബ്രിട്ടൻ, ഫ്രാൻസ്, ജർമനി എന്നീ രാജ്യങ്ങളിലെ തൊഴിലാളികളുടെ സഹായം അഭ്യർഥിക്കുകയും ചെയ്തു. ഭൂവിതരണത്തിന്റെ മേഖലയിലും സുപ്രധാനമായ ചില തീരുമാനങ്ങൾ കോൺഗ്രസ് കൈക്കൊണ്ടു. ഭരണത്തിനായി ഒന്നാമത്തെ കൗൺസിൽ ഒഫ് പീപ്പിൾസ് കമ്മിസാർസ് രൂപവത്കരിച്ചതായിരുന്നു കോൺഗ്രസിന്റെ മറ്റൊരുനേട്ടം. ലെനിൻ ഇതിന്റെ പ്രസിഡന്റ് ആയി തെരഞ്ഞെടുക്കപ്പെട്ടു. വിദേശകാര്യത്തിന്റെ ചുമതല ട്രോട്സ്കിക്കായിരുന്നു.

പുതിയ ഭ്രണകൂടത്തെ ഡോൺ, കുബാൻ, കീവ്, എന്നിവിടങ്ങളിലെ കൊസാക്കുകൾ എതിർത്തു. വിപ്ലവത്തിനെതിരായി പോൾക്കോനിക്കോഫിന്റെ നേതൃത്വത്തിൽ ഇവർ ആക്രമണമാരംഭിച്ചു. എന്നാൽ ഈ എതിർപ്പുകൾ അമർച്ചചെയ്യപ്പെട്ടു. അന്നത്തെ റഷ്യയിലെ രണ്ടാമത്തെ വലിയ നഗരമായ മോസ്കോയും വിപ്ലവകാരികൾക്കധീനമായി.

ഇതിനിടയിൽ അധികാരം പിടിച്ചെടുക്കുവാൻ കെറൻസ്കി ഒരു വിഫലശ്രമം നടത്തി. ചെറിയ ഒരു സൈന്യത്തിന്റെ പിന്തുണയോടെയാണ് കെറൻസ്കി ഇതിനുദ്യമിച്ചത്. പരാജിതനായ ഇദ്ദേഹം മൂന്നാം കുതിരപ്പടയുടെ കമാൻഡറായിരുന്ന പി. എൻ. ക്രാസ്റ്റോഫിന്റെ സഹായത്തോടെ അധികാരത്തിലെത്തുവാൻ ഒരന്തിമശ്രമതിലേർപ്പെട്ടു. കേവലം 700 കൊസാക്കുകളുമായി പെട്രോഗ്രാഡിനെ ലക്ഷ്യമാക്കി നീങ്ങിയ ക്രാസ്റ്റോഫിന് ചില പ്രാഥമിക വിജയങ്ങൾ കിട്ടിയെങ്കിലും അവസാനം പിന്തിരിയേണ്ടിവന്നു.

വിപ്ലവത്തെ പരാജയപ്പെടുത്തുവാനും അധികാരം പിടിച്ചെടുക്കുവാനുമുള്ള കെറൻസ്കിയുടെ ശ്രമത്തിന് ഇതോടെ തിരശീല വീണു. ഒരു നാവികന്റെ വേഷത്തിൽ ഇദ്ദേഹം റഷ്യയിൽ നിന്നു പലായനം ചെയ്തു. ബോൾഷെവിക്കുകളുടെ റഷ്യയുടെ മേലുള്ള പിടി ഇതോടെ സുസ്ഥിരമായി.[6]

[തിരുത്തുക] ഗ്രന്ഥസൂചി

  • E. H. Carr, The Bolshevik Revolution (1950).
  • William Henry Chamberlin , The Russian Revolution, Vol I, (1954).
  • A. A. Kornilov, Modern Russian History (1924).
  • Paul Miliukov et al; (ed), History of Russia, Vol III, (1969).
  • John Reed, Ten Days that Shook the World.
  • Leon Trotsky, The History of the Russian Revolution (1934)

[തിരുത്തുക] അവലംബം

  1. http://www.encyclopedia.com/doc/1G1-19805561.html The October Revolution. (Russia's Bolshevik Revolution of 1917)
  2. http://www.factmonster.com/ce6/history/A0860858.html The October Revolution of 1917
  3. http://www.factmonster.com/ce6/history/A0860857.html The February Revolution of 1917
  4. http://www.answers.com/topic/october-revolution October Revolution
  5. http://encyclopedia2.thefreedictionary.com/Russian+Revolution Russian Revolution
  6. http://encyclopedia.farlex.com/October+Revolution October Revolution
"http://ml.wikipedia.org/w/index.php?title=ഒക്ടോബർ_വിപ്ലവം&oldid=1312340" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ