ജാപ്പനീസ് ഭാഷ
| ജാപ്പനീസ് ഭാഷ 日本語 നിഹോങ്കൊ |
||
|---|---|---|
| നിഹോങ്കൊ (ജാപ്പനീസ്) ജാപ്പനീസ് അക്ഷരമാല ഉപയോഗിച്ച് എഴുതിയിരിക്കുന്നു: | ||
| ഉച്ചാരണം: | [ɲihoŋɡo] | |
| സംസാരിക്കുന്നത് : | Majority: ജപ്പാൻ , സിംഗപ്പൂർ, അമേരിക്കൻ ഐക്യനാടുകൾ (പ്രത്യേകിച്ച് ഹവായ്), പെറു, ഓസ്ട്രേലിയ, തായ്‌വാൻ, ഫിലിപ്പീൻസ്, ഗ്വാം, പാപ്പുവാ ന്യൂ ഗിനിയ, ദക്ഷിണ കൊറിയ, ഗ്വാഡൽകനാൽ, പലാവു.[1] |
|
| ആകെ സംസാരിക്കുന്നവർ: | 130 million[2] | |
| റാങ്ക്: | 9 | |
| ഭാഷാകുടുംബം: | ജപ്പോണിക്ക് ജാപ്പനീസ് ഭാഷ |
|
| ലിപിയെഴുത്ത് ശൈലി: | Japanese logographs and syllabaries | |
| ഔദ്യോഗിക പദവി | ||
| ഔദ്യോഗിക ഭാഷയായി അംഗീകരിച്ചിട്ടുള്ളത്: | ||
| നിയന്ത്രിക്കുന്നത്: | None Japanese government plays major role |
|
| ഭാഷാ കോഡുകൾ | ||
| ISO 639-1: | ja | |
| ISO 639-2: | jpn | |
| ISO 639-3: | jpn | |
| ശ്രദ്ധിക്കുക: ഈ താളിൽ യൂണികോഡിലുള്ള ഐ.പി.എ. ഉച്ചാരണച്ചിഹ്നങ്ങൾ കണ്ടേക്കാം. | ||
13 കോടിയിലധികം ജനങ്ങൾ സംസാരിക്കുന്ന ഭാഷയാണ് ജാപ്പനീസ് ഭാഷ'Japanese' (日本語 / にほんご Nihongo ) [3] ജപ്പാനിലും അവിടെനിന്നുമുള്ള കുടിയേറ്റക്കാറുമാണ് മുഖ്യമായും ഈ ഭാഷ സംസാരിക്കുന്നത്. ജാപ്പനീസ് ഭാഷ പൊതുവേ മൂന്നു വ്യത്യസ്തലിപികളാൽ എഴുതപ്പെടുന്നു - ചൈനീസ് ലിപിയുപയോഗിച്ചും (കാഞ്ജി അക്ഷരമാല), ചൈനീസ് ലിപിയിൽനിന്നും ഉരുത്തിരിഞ്ഞ ഹിരഗാന, കത്തക്കാന എന്നിവയാണവ. കൂടാതെ കമ്പ്യൂട്ടർ ഡാറ്റ എൻട്രി, കമ്പനികളുടെ ലോഗോ, പരസ്യങ്ങൾ എന്നിവയ്ക്കായി ആധുനിക ജാപ്പനീസിൽ ലാറ്റിൻ അക്ഷരമാലയും ഉപയോഗിച്ചുവരുന്നു.
മറ്റു ഭാഷകളിൽനിന്നും കടം വാങ്ങിയ പദങ്ങൾ ഈ ഭാഷയിൽ സുലഭമാണ് - ആയിരത്തിഅഞ്ഞൂറോളം വർഷക്കാലം ചൈനീസ് ഭാഷയിൽനിന്നു നേരിട്ടും ചൈനീസ് ഭാഷയിലെ പദങ്ങളെ അടിസ്ഥാനമാക്കിയും വളരെയേറേ പദങ്ങൾ ജാപ്പനീസിലേക്ക് കടന്നുകൂടിയിട്ടുണ്ട്. കൂടാതെ ഇംഗ്ലീഷ്, പോർച്ചുഗീസ്, ജർമ്മൻ, ഡച്ച് തുടങ്ങിയ ഭാഷകളുടെ സ്വാധീനവും പ്രകടമാണ്.
അവലംബം [തിരുത്തുക]
- ↑ "2-17 海外在留邦人数". Statistics Bureau and Statistical Research and Training Institute. 2005. ശേഖരിച്ചത് 2008-02-26.
- ↑ "Japanese". Languages of the World. ശേഖരിച്ചത് 2008-02-29.
- ↑ "Japanese". Languages of the World. ശേഖരിച്ചത് 2008-06-13.