ഗ്രഹം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മുകളിലത്തെ നിര: യുറാനസ്, നെപ്റ്റ്യൂണ്‍; മധ്യനിര: ഭൂമി, വെള്ളക്കുള്ളന്‍ നക്ഷത്രം സിറിയസ് ബി, ശുക്രന്‍ (താരതമ്യ വലിപ്പം) (ചൊവ്വ, ബുധന്‍ എന്നിവയെ കാണുവാന്‍ താഴെയുള്ള ഇന്‍സെറ്റ് കാണുക)
ജ്യോതിശാസ്ത്രസംബന്ധിയായ കാര്യങ്ങളുടെ ഔദ്യോഗിക സംഘടനയായ അന്താരാഷ്ട്ര ജ്യോതിശാസ്ത്ര യൂണിയന്‍ ഗ്രഹത്തെ താഴെ പറയുന്ന വിധമാണ് നിര്‍വചിച്ചിരിക്കുന്നത്. ഒരു ജ്യോതിര്‍ വസ്തു ഗ്രഹം ആകണമെങ്കില്‍ താഴെ പറയുന്ന മൂന്ന് മാനദണ്ഡങ്ങള്‍ പാലിച്ചിരിക്കണം.[1]
- അത് ഒരു നക്ഷത്രത്തെ വലം വച്ചു കൊണ്ടിരിക്കണം.
- ഗോളീയ രൂപം പ്രാപിക്കുവാന്‍ ആവശ്യമായ പിണ്ഡവും വ്യാസവും ഉണ്ടാകണം. ഇതിന് കുറഞ്ഞത് 5 x 1020 കിലോഗ്രാം ഭാരവും 800 കിലോമീറ്റര്‍ വ്യാസവും വേണമെന്ന് പറയപ്പെടുന്നു.
- അതിന്റെ ഭ്രമണപഥത്തിന്റെ അതിര്‍ത്തികള്‍ പാലിക്കണം (Cleared the neighbourhood)
ഈ നിര്‍വചനം അനുസരിച്ച് സൗരയൂഥത്തില്‍ എട്ടു ഗ്രഹങ്ങളാണ് ഉള്ളത്. അത് താഴെ പറയുന്നവ ആണ്.
ശാസ്ത്രജ്ഞര്‍ ഈ നിര്‍വചനം കൊടുക്കുന്നതിനു മുന്‍പ് ഗ്രഹത്തിന് ശാസ്ത്രീയമായ ഒരു നിര്‍വചനം ഉണ്ടായിരുന്നില്ല. അതിനാല്‍ പല സമയത്തും പലതായിരുന്നു ഗ്രഹങ്ങളുടെ എണ്ണം.
നിര്‍വചനത്തിലെ മൂന്നാമത്തെ മാനദണ്ഡം പാലിക്കാത്ത വസ്തുക്കളെ കുള്ളന്‍ ഗ്രഹം എന്ന പുതിയ ഒരു വിഭാഗത്തിലാണ്. ശാസ്ത്രജ്ഞര്‍ പെടുത്തിയത്. സെറെസ് , പ്ലൂട്ടോ, ഈറിസ് എന്നീ സൗരയൂഥവസ്തുക്കളെ കുള്ളന്‍ ഗ്രഹം ആയി ആണ് ഇപ്പോള്‍ കണക്കാക്കുന്നത്.[2]
[തിരുത്തുക] അവലംബം
- ↑ http://www.iau.org/iau0603.414.0.html
- ↑ http://solarsystem.nasa.gov/planets/profile.cfm?Object=Dwarf&Display=OverviewLong