ഈറിസ്
| ഈറിസ് | |
|---|---|
Eris ca. 520 BC |
|
| ഗ്രീക്കുപുരാണങ്ങളിലെ യുദ്ധദേവത'' | |
| ചിഹ്നം | Golden apple of discord |
| മാതാപിതാക്കൾ | Nyx |
| സഹോദരങ്ങൾ | Hypnos, Thanatos, Keres, Nemesis, Moros |
| മക്കൾ | Dysnomia |
| റോമൻ പേര് | Discordia |
ഗ്രീക്ക് പുരാണങ്ങളിലെ യുദ്ധദേവതയാണ് എറിസ്. എറിസിന്റെ സഹോദരിയും രാത്രിയുടെ പുത്രിയും, പെലിയൂസിന്റെയും തെറ്റീസ്സിന്റെയും വിവാഹാഘോഷത്തിന് എറിസ്സിനെ ക്ഷണിക്കാതിരുന്നതിനെ തുടർന്ന് വിരുന്നുസൽക്കാര വേളയിൽ കലഹമുണ്ടാക്കാൻ എറിസ് ശ്രമിച്ചു. ഏറ്റവും സുന്ദരിയായവൾക്ക് എന്ന് ആലേഖനം ചെയ്ത ഒരു സുവർണ ആപ്പിൾ എറിസ് വിരുന്നുകാരുടെ ഇടയിലേക്ക് എറിഞ്ഞു. ഈ ആപ്പിളിനു വേണ്ടി ഹേരയും അഫ്രൊഡൈറ്റും അഥീനായും കലഹിചു. ഇതിൽ തീർപ്പുകൽപ്പിക്കാൻ സിയൂസ്, പാരീസ് രാജകുമാരനെ ചുമതലപ്പെടുത്തി. പാരീസ് ആ സുവർണ ആപ്പിൾ അഫ്രൊഡൈറ്റിനു നൽകി. അതിനു പ്രതിഫലമായി സുന്ദരിയായ ഹെലനെ കൈവശപ്പെടുത്തുവാൻ അഫ്രൊഡൈറ്റ് പാരീസിനെ സഹായിക്കുകയും ചെയ്തു. അവിടെനിന്നാണ് ട്രോജൻ യുദ്ധത്തിന്റെ തുടക്കം. അങ്ങനെ ട്രോജൻ യുദ്ധത്തിനു കാരണഭൂത എറിസ്സാണ്. [1] കലഹത്തിന്റെ മൂർത്തീകരണമായിട്ടാണ് വെർജിൻ തുടങ്ങിയ റോമൻ കവികൾ എറിസ്സിനെ ചിത്രീകരിച്ചിട്ടുള്ളത്.