അഥീന
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗ്രീക്ക് പുരാണത്തിലെ ധീര പ്രവൃത്തികളുടെ ദേവതയും ധീരന്മാരുടെ സഹചാരിയുമാണ് അഥീന. ദേവരാജാവായ സ്യൂസിന്റെയും മെറ്റിസിന്റെയും ആദ്യ പുത്രിയാണ് അഥീന. ഏഥന്‍സ് നഗരത്തിന്റെ സംരക്ഷകയായും അഥീനയെ കണക്കാക്കിയിരുന്നു. ഏഥന്‍സിലെ പാന്തനോണ്‍ ക്ഷേത്രത്തിലെ ആരാധനാമൂര്‍ത്തി അഥീനയാണ്.